Search
  • Follow NativePlanet
Share
» »നാട് കാണുവാന്‍ റിവര്‍ ക്രൂസ് യാത്ര.. അയ്യായിരം രൂപയില്‍ താഴെ പരീക്ഷിക്കാന്‍ ഈ ഇടങ്ങള്‍

നാട് കാണുവാന്‍ റിവര്‍ ക്രൂസ് യാത്ര.. അയ്യായിരം രൂപയില്‍ താഴെ പരീക്ഷിക്കാന്‍ ഈ ഇടങ്ങള്‍

ഇതാ ഇന്ത്യയില്‍ ചെയ്യുവാന്‍ പറ്റിയ, അയ്യായിരം രൂപയില്‍ താഴെയുള്ള അഞ്ച് റിവര്‍ ക്രൂസ് യാത്രകള്‍ പരിചയപ്പെടാം...

യാത്രകളിലെ പല വ്യത്യസ്തതകളും പരീക്ഷിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ക്കിടയില്‍ അധികം അറിയപ്പെട‌ാത്ത ഒന്നാണ് റിവര്‍ ക്രൂസുകള്‍. നദികളിലൂ‌ടെ ചെറിയ ക്രൂസിലുള്ള യാത്രയും അവിടുത്തെ ജീവിതങ്ങളും രീതികളും നേരി‌ട്ട് പരിചയപ്പെട്ട് പോകുന്ന രീതിയും ഇപ്പോള്‍ സഞ്ചാരികളെ ആകര്‍ഷിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റേതു തരത്തില്‍ പോയാലും കാണുവാനോ അറിയുവാനോ സാധിക്കാത്ത പലതും റിവര്‍ ക്രൂസില്‍ കാണാനാകും എന്നതും ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നു, ഇതാ ഇന്ത്യയില്‍ ചെയ്യുവാന്‍ പറ്റിയ, അയ്യായിരം രൂപയില്‍ താഴെയുള്ള അഞ്ച് റിവര്‍ ക്രൂസ് യാത്രകള്‍ പരിചയപ്പെടാം...

കാസിനോ ക്രൂസ്, ഗോവ

കാസിനോ ക്രൂസ്, ഗോവ

അയ്യായിരം രൂപയില്‍ താഴെ ഗോവയില്‍ ലഭിക്കാവുന്ന റിവര്‍ക്രൂസുകളില്‍ ഏറ്റവും മികച്ച ഡീലാണ് കാസിനോ ക്രൂസ് നല്കുന്നത്. ഗെയിമിങ്ങിന് വേണ്ടി മാത്രമാണോ ഈ ക്രൂസ് യാത്ര എന്നു ചോദിച്ചാല്‍ അതെ എന്നുപറയേണ്ടി വരും വിധം വൈവിധ്യമാര്‍ന്ന ഗെയിമുകള്‍ ഈ യാത്രയില്‍ ആസ്വദിക്കാം. പോക്കര്‍, റമ്മി, അമേരിക്കൻ റൗലറ്റ് എന്നിങ്ങനെ വ്യത്യസ്തമായ ഗെയിമുകള്‍ ഇതിലുണ്ട്. ലൈവ് ഷോകളും രുചിഭേദങ്ങള്‍ വിളമ്പുന്ന കൗണ്ടറുകളും എല്ലാം ഇതിലെ യാത്രയെ അവിസ്മണീയമാക്കി മാറ്റും. കാസിനോ പ്രൈഡ് ക്രൂയിസ്, ഡെൽറ്റിൻ റോയൽ കാസിനോ ക്രൂയിസ് എന്നിങ്ങനെ ഇവരുടെ തന്നെ വിവിധ ക്രൂസ് സര്‍വ്വീസുകള്‍ ഗോവയില്‍ ലഭിക്കും. നിങ്ങളുടെ കയ്യിലെ പണവും താല്പര്യങ്ങളും സമയവും പരിഗണിച്ചുവേണം നിങ്ങള്‍ക്കു വേണ്ടത് ഏതു തരത്തിലുള്ള ക്രൂസ് യാത്രയാണ് എന്നു കണ്ടെത്തുവാന്‍.

PC:Peter Hansen

മാണ്ഡോവി റിവര്‍ ക്രൂസ്

മാണ്ഡോവി റിവര്‍ ക്രൂസ്

ഗോവയില്‍ തന്നെ ആസ്വദിക്കുവാന്‍ പറ്റിയ മറ്റൊരു റിവര്‍ ക്രൂസ് യാത്രയാണ് മാണ്ഡോവി റിവര്‍ ക്രൂസ്. ഗോവയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുവാന്‍ താല്പര്യപ്പെടുന്ന യാത്രയാണിത്. മാണ്ഡോവി നദിയുടെ കാഴ്ചകളും നദിക്കരയിലെ ആളുകളെയും അവരു‌ടെ ജീവിത രീതികളും സാഹചര്യങ്ങളും നേരിട്ട് കണ്ടറിയുവാന്‍ സഹായിക്കുന്ന ഈ യാത്രയില്‍ നിന്നും ലഭിക്കുന്ന കാഴ്ചകള്‍ ഗോവയില്‍ എത്ര കറങ്ങിയാലും കാണുവാന്‍ സാധിക്കാത്ത ചില കാഴ്ചകള്‍ ഇതില്‍ നിന്നും കണ്ടെത്താം. അതുകൊണ്ടു തന്നെ ഗോവയുടെ ഇനിയും ആളുകള്‍ കാണുവാനുള്ള ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ഫോ‌‌ട്ടോഗ്രാഫര്‍മാര്‍ക്ക് പരമാവധി സാഹചര്യങ്ങള്‍ നല്കുന്ന ഒരു യാത്രകൂടിയായിരിക്കും ഇത്. മാത്രമല്ല, വൈകി‌ട്ടുള്ള യാത്ര തിരഞ്ഞെടുത്താല്‍ അതിമനോഹരമായ സൂര്യാസ്തമയം കൂടി കാണാം. ഒപ്പം തന്നെ യാത്രകള്‍ മനോഹരമാക്കുവാന്‍ നിരവധി ലൈവ് പ്രോഗ്രാമുകളും ഡാന്‍സുകളും കച്ചേരികളുമെല്ലാം ഇതില്‍ ഒരുക്കിയിട്ടുമുണ്ട്.

PC:Anurag Jain

ചിലിക ലേക്ക് ക്രൂസ്

ചിലിക ലേക്ക് ക്രൂസ്

ക്ഷേത്രങ്ങളാലും ബീച്ചുകളാലും സഞ്ചാരികളുടെ മനസ്സില്‍ കയറിയിട്ടുള്ള ഒഡീഷയു‌ടെ കാണാക്കാഴ്ചകള്‍ തേടുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നതാണ് ചിലിക ലേക്ക് ക്രൂസ്. അലഞ്ഞുതിരിഞ്ഞുള്ള ഒഡീഷ യാത്രയില്‍ പോലും കാണുവാന്‍ കഴിയാത്ത പല കാഴ്ചകള്‍ക്കും സാക്ഷ്യം വഹിക്കുവാന്‍ ചിലിക തടാകത്തിലൂടെയുള്ള ക്രൂസ് യാത്ര സഹായിക്കും. മംഗളജോഡിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര രാജഹംസ ബീച്ചിലേക്ക് പോകുന്ന തരത്തിലാണ് ഇവിടുത്തെ യാത്ര സജ്ജമാക്കിയിരിക്കുന്നത്.

PC:Gowri Subramanya

കൊല്‍ക്കത്ത ഹെറിറ്റേജ് റിവര്‍ ക്രൂസ്

കൊല്‍ക്കത്ത ഹെറിറ്റേജ് റിവര്‍ ക്രൂസ്

സന്തോഷത്തിന്‍റെ നഗരമായ കൊല്‍ക്കത്തയിലെ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ സഹായിക്കുന്ന യാത്രയാണ് കൊല്‍ക്കത്ത ഹെറിറ്റേജ് റിവര്‍ ക്രൂസ്. കൊല്‍ക്കത്തയിലെ മില്ലേനിയം പാര്‍ക്ക് ജെട്ടിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഹൂഗ്ലി നദിയിലൂടെ കടന്നുപോയി തിരികെ മില്ലേനിയം പാര്‍ക്ക് ജെട്ടിയില്‍ തന്നെ വ്ന്ന അവസാനിക്കുന്നു . പ്രധാകാഴ്ചകളെയെല്ലാം നദിയില്‍ നിന്നും കാണുവുന്ന തരത്തില്‍ പോകുമ്പോള്‍ അവിസ്മണീയമായയാത്രാനുഭവമാണ് സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. കൊല്‍ക്കത്തയില്‍ ചെയ്യുവാന്‍ സാധിക്കുന്ന വളരെ ചിലവ് കുറഞ്ഞ യാത്രകളില്‍ ഒന്നായതിനാല്‍ ഇത് തീര്‍ച്ചയായും പരീക്ഷിച്ചിരിക്കേണ്ട യാത്രകളിലൊന്നും കൂടിയാണ്.

PC:ABHISHEK CHAKRABORTY

ക്രൂസ് കപ്പലി‍ല്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യണം.. കാരണമെന്താണെന്നല്ലേ!!ക്രൂസ് കപ്പലി‍ല്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യണം.. കാരണമെന്താണെന്നല്ലേ!!

കാറ്റമാരന്‍ ക്രൂസ്

കാറ്റമാരന്‍ ക്രൂസ്

ക്രൂസ് യാത്രകളില്‍ ഏറ്റവും വ്യത്യസ്തമായ അനുഭവം നല്കുന്ന ഒന്നാണ് കാറ്റമാരന്‍ ക്രൂസ്. ബനാനയു‌ടെ ആകൃതിയിലുള്ള ക്രൂസിലുള്ള ഈ യാത്ര ഗോവയിലാണ് ചെയ്യുവാന്‍ സാധിക്കുക. ക്രൂസ് യാത്ര എന്നിതിലുപരിയായി ഇത് ഒരു വാട്ടര്‍സ്പോര്‍ട്സ് ആക്റ്റിവിറ്റി കൂടെയാണ്. കടലില്‍ സാഹസികരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒരിക്കലെങ്കിലും ഇത് പരീക്ഷിച്ചിരിക്കണം. ഗോവയിലെ മിക്ക ബീച്ചുകളിലും കാറ്റമാരന്‍ ക്രൂസ് ചെയ്യുവാന്‍ അവസരമുണ്ടെങ്കിലും ഡോണാ പൗല, ഉത്തോര്‍ഡ, ബെനൗലിം, കാലന്‍ഗുട്ടെ, കോള്‍വ എന്നിവി‌ടങ്ങില്‍ നിന്നും മികച്ച അനുഭവം സ്വന്തമാക്കാം.

PC:Alix Greenman

51 ദിവസത്തെ യാത്ര... രണ്ട് രാജ്യങ്ങള്‍ കടന്നു പോകാം... ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര!!51 ദിവസത്തെ യാത്ര... രണ്ട് രാജ്യങ്ങള്‍ കടന്നു പോകാം... ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര!!

ആലപ്പുഴ കാഴ്ചകളിലേക്ക് റിവര്‍ ക്രൂസുമായി ഐആര്‍സി‌ടിസി...ഗ്രാമങ്ങളെ കണ്ട് പോകാം.. പ്രത്യേകതകളിങ്ങനെ!!ആലപ്പുഴ കാഴ്ചകളിലേക്ക് റിവര്‍ ക്രൂസുമായി ഐആര്‍സി‌ടിസി...ഗ്രാമങ്ങളെ കണ്ട് പോകാം.. പ്രത്യേകതകളിങ്ങനെ!!

Read more about: cruise kolkata goa travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X