Search
  • Follow NativePlanet
Share
» »ഇതിലും മനോഹരമായ കാഴ്ച കാണുവാനില്ല, പോകാം ഈ ബീച്ചുകളിലേക്ക്... ഇതൊക്കെയല്ലേ കാണേണ്ടത്!!

ഇതിലും മനോഹരമായ കാഴ്ച കാണുവാനില്ല, പോകാം ഈ ബീച്ചുകളിലേക്ക്... ഇതൊക്കെയല്ലേ കാണേണ്ടത്!!

തിരക്കിന്റെ നടുവില്‍ ആള്‍ക്കൂട്ടങ്ങളും ബഹളങ്ങളും നിറഞ്ഞു നില്‍ക്കുന്ന ബീച്ചുകള്‍ ഒഴിവാക്കി, നിങ്ങള്‍ക്ക് ശാന്തമായി സമയം ചിലവഴിക്കുവാന്‍ പറ്റിയ കുറച്ചു ബീച്ചുകള്‍ പരിചയപ്പെടാം

ദ്വീപുകളിലേക്കുള്ള ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്. ചിലര്‍ക്കത് വെറുതെ കാഴ്ചകള്‍ കണ്ടു സമയം ചിലവഴിക്കുവാനാണെങ്കില്‍ മറ്റുചിലര്‍ക്കത് യാത്രാനുഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കുവാനുള്ള സമയമായിരിക്കും, എന്താണ് ദ്വീപ് യാത്രയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിലും പ്രസന്നമായ കാലാവസ്ഥയില്‍ മരത്തണലിലിരുന്ന് ഒരു പുസ്തകം വായിച്ചു ചിലവഴിക്കുന്ന ദ്വീപ് സമയത്തിന് ആരാധകര്‍ ഒരുപാടുണ്ട്. വെറുതെ സമയം ചിലവഴിക്കുക എന്നതിലുപരിയായി നിങ്ങളെത്തന്നെ പുനരുജ്ജീവിപ്പിക്കുവാന്‍ പറ്റിയ ഒരു സമയമായി ഇത്തരം യാത്രകളെ മാറ്റിയെടുക്കാം. എന്നാല്‍ അതിനേതെങ്കിലുമൊരു ബീച്ചില്‍ പോയാല്‍ പോരാ... തിരക്കിന്റെ നടുവില്‍ ആള്‍ക്കൂട്ടങ്ങളും ബഹളങ്ങളും നിറഞ്ഞു നില്‍ക്കുന്ന ബീച്ചുകള്‍ ഒഴിവാക്കി, നിങ്ങള്‍ക്ക് ശാന്തമായി സമയം ചിലവഴിക്കുവാന്‍ പറ്റിയ കുറച്ചു ബീച്ചുകള്‍ പരിചയപ്പെടാം

ഹാവ്ലോക്ക് ദ്വീപ്

ഹാവ്ലോക്ക് ദ്വീപ്

ഇന്ത്യയിലെ ട്രോപ്പിക്കല്‍ ബീച്ച് എന്ന വാക്കില്‍ ആദ്യം മനസ്സിലെത്തുന്ന ഇടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ ഹാവ്ലോക്ക് ദ്വീപ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ഹാവ്ലോക്കിന് ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആരാധകരായുണ്ട്. അതിശയകരമായ നീലനിറവും എത്തുന്നമാ്രയില്‍ മനസ്സില്‍ കയറിപ്പറ്റുന്ന കാഴ്ചകളും ശാന്തമായ അന്തരീക്ഷവും ആണ് ഇവിടെ കാത്തിരിക്കുന്നത്. കടലിലിറങ്ങിയും കരയിലിരുന്നും സമയം ചിലവഴിക്കുവാന്‍ നിരവധി മാര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. ഹാവ്ലോക്കില്‍ ആയിരിക്കുമ്പോള്‍ രാധാനഗര്‍ ബീച്ച്, എലിഫന്‍റ് ബീച്ച് തുടങ്ങിയവയും യാത്രയില്‍ ഉള്‍പ്പെടുത്താം.

PC:dharmendra sahu

സെന്‍റ് മേരീസ് ഐലന്‍ഡ്, കര്‍ണ്ണാടക

സെന്‍റ് മേരീസ് ഐലന്‍ഡ്, കര്‍ണ്ണാടക

ഇന്ത്യയുടെ കരീബിയന് ബീച്ച് എന്നറിയപ്പെടുന്ന സെന്‍റ് മേരീസ് ഐലന്‍ഡ് കര്‍ണ്ണാ‌ടകയിലാണ് സ്ഥിതി ചെയ്യുന്നത്. ചെറിയ നാല് ദ്വീപുകള്‍ ചേര്‍ന്ന് രൂപപ്പെട്ടിരിക്കുന്ന ഈ ദ്വീപസമൂഹം ഉഡുപ്പിക്ക് സമീപം മാല്‍പെയിലാണുള്ളത്. സാധാരണ പരിചിതമായ ബീച്ചുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ഇവിടം നല്കുക. കുത്തനെയുയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകള്‍ കണ്ടാല്‍ വിദഗ്ദനായ ഒരു കല്‍പ്പണിക്കാരന്റെ സൃഷ്ടിയാണെന്നേ തോന്നൂ. അഗ്നിപര്‍വ്വ സ്ഫോടനത്തിന്റെ ഫലമായി ഒഴുകിയെക്കിയ ലാവകള്‍ ഇവിടുത്തെ മണ്ണില്‍ ശേഖരിക്കപ്പെട്ട് പിന്നീടത് തണുത്തുറഞ്ഞപ്പോള്‍ വന്ന രൂപമാണ് ഇന്നിവിടെ കാണുന്നത്. കേരളത്തില്‍ നിന്നും ഒരു ദിവസത്തെ യാത്രയ്ക്കായി വന്നുപോകുവാന്‍ പറ്റിയ സ്ഥലമാണിത്. കര്‍ണ്ണാടകയിലെ ജിയോളജിക്കല്‍ മോണ്യൂമെന്റുകളിലൊന്നായ ഇത് ജിയോ ടൂറിസത്തിന്റെ കേന്ദ്രം കൂടിയാണ്.

PC:Dilshad Roshan

കോവളം

കോവളം

കേരളത്തില്‍ ഒരു ‌‌ട്രോപ്പിക്കല്‍ അറ്റ്മോസ്ഫിയറാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ നേരെ കോവളത്തിനു പോകാം. കേരളത്തിന്‍റെ സ്വന്തം ട്രോപ്പിക്കല്‍ ബീച്ചാണ് കോവളം. മലയാളികളെക്കാള്‍ വിദേശികള്‍ക്കിടയിലാണ് ഈ ബീച്ച് പ്രസിദ്ധി നേടിയിരിക്കുന്നത്. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ചെറുപ്പമാക്കുവാന്‍ ഇവിടുത്തെ യാത്രയ്ക്ക് സാധിക്കും. കാഴ്ചകള്‍ കണ്ട് സമയം ചിലവഴിക്കുവാനാണെങ്കിലും ഒരു നിമിഷം പോലും വെറുതെയിരിക്കാതെ മുഴുവന്‍ സമയവും എന്തെങ്കിലും ചെയ്യാനാണ് താല്പര്യമെങ്കിലും കോവളം നിങ്ങള്‍ക്ക് അതിനുള്ള അവസരം നല്കും. പഞ്ചകര്‍മ്മ സെന്‍ററുകളും മസാജ് സെന്‍റുകളും ഇവിടെ ധാരാളം കാണാം. താല്പര്യമുള്ളവര്‍ക്ക് ക‌ടലിലേക്ക് പോകുവാനുള്ള അവസരങ്ങളും ഇവിടെയുണ്ട്.

PC:David Emrich

ചോരാവോ ദ്വീപ്, ഗോവ

ചോരാവോ ദ്വീപ്, ഗോവ

സമാധാനത്തിലിരുന്ന് പ്രകൃതിഭംഗി ആസ്വദിക്കുവാനാണ് താല്പര്യമെങ്കില്‍ അതിനുള്ള അവസരം ഗോവയിലെ ചോരാവോ ദ്വീപ് നിങ്ങള്‍ക്ക് നല്കും. ജൈവവൈവിധ്യമാണ് ഇവിടുത്തെ പ്രധാന കാഴ്ച. കണ്ടല്‍ക്കാടുകളുടെ സാന്നിധ്യവും അതിനിടയിലൂടെയുള്ള യാത്രയ്ക്കും മാത്രമായി ഇവിടെ എത്തുന്നവരുണ്ട്. ചെറിയ പവിഴപ്പുറ്റുകളും ഇവിടെ ദര്‍ശിക്കാം. നിര്‍മ്മാണത്തിലെ വ്യത്യസ്തത കൊണ്ട് എ‌ടുത്തുനില്‍ക്കുന്ന ദേവാലയങ്ങളാണ് ഇവിടുക്കെ കാഴ്ചകളില്‍ മറ്റൊന്ന്. മണ്ഡോവി നദിയിലെ കായൽ ബോട്ട് സവാരി, സലിം അലി പക്ഷി സങ്കേതം, ശ്രീ ദേവ്കി കൃഷ്ണ ക്ഷേത്രം തുടങ്ങിയ ഇടങ്ങള്‍ ഇവിടെ നിന്നും എളുപ്പത്തില്‍ പോകാന്‍ സാധിക്കുന്നവയാണ്.

PC:Jasper Boer

നേത്രാണി ഐലന്‍ഡ്, കര്‍ണ്ണാ‌ടക

നേത്രാണി ഐലന്‍ഡ്, കര്‍ണ്ണാ‌ടക

കര്‍ണ്ണാടകയിലെ വിനോസഞ്ചാരഭൂപടത്തില്‍ വളരെ പതിയ മാത്രം ഇടം നേടിയ സ്ഥലമാണ് നേത്രാണി ഐലന്‍ഡ്, ഇപ്പോഴും പ്രദേശവാസികളാണ് ഇവിടെയെത്തുന്നവരില്‍ അധികവും. എന്നാല്‍ ഒരിക്കല്‍ സന്ദര്‍ശിച്ചവരെ വീണ്ടും മടക്കിവിളിക്കുന്ന തരത്തിലുള്ള കാഴ്ചകളും അനുഭവങ്ങളുമാണ് ഇവിടെയുള്ളത്. പീജിയണ്‍ ഐലന്‍ഡ് എന്നും ഹൃദയാകൃതിയിലുള്ള ദ്വീപ് എന്നുമെല്ലാം പേരുകളുള്ള ഈ ദ്വീപ് ഇതിന്റെ സവിശേഷമായ രൂപത്തിനാണ് പേരുകേട്ടിരിക്കുന്നത്. മുകളില്‍ നിന്നുള്ള കാഴ്ചകളില്‍ ദ്വീപിന് ഹൃദയാകൃതിയാണുള്ളത്. ജ്രംഗി ദ്വീപ് എന്നാണ് ചരിത്രത്തില്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ദ്വീപില്‍ നിറയെ പ്രാവുകളുള്ളതിനാല്‍ പ്രാവുകളുടെ ദ്വീപ് എന്നുമിത് അറിയപ്പെടുന്നു. സ്കൂബാ ഡൈവിങ് പോലുള്ളവയ്ക്കും നേത്രാണി ദ്വീപ് പ്രസിദ്ധമാണ്. മംഗലാപുരം, ഗോവ, കര്‍ണ്ണാടകയുടെ മറ്റുഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെയെത്തുന്നവരില്‍ അധികവും.

PC:Subhas nayak

ഒറ്റനോട്ടത്തില്‍ 'ബാലി' തന്നെ... കര്‍ണ്ണാടകയിലെ വിസ്മയിപ്പിക്കുന്ന അഞ്ച് ബീച്ചുകള്‍ഒറ്റനോട്ടത്തില്‍ 'ബാലി' തന്നെ... കര്‍ണ്ണാടകയിലെ വിസ്മയിപ്പിക്കുന്ന അഞ്ച് ബീച്ചുകള്‍

മജൂലി ദ്വീപ്, ആസാം

മജൂലി ദ്വീപ്, ആസാം

അനിര്‍വ്വചനീയമായ യാത്രനുഭവങ്ങള്‍ നല്കുന്ന ദ്വീപാണ് അസമിലെ മജൂലി ദ്വീപ്. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് കൂടിയാണ്. പണ്ടുണ്ടായ ഒരു വലിയ ഭൂമികുലുക്കത്തില്‍ വഴിമാറിയൊഴുകിയ ബ്രഹ്മപുത്രയിലാണ് ഈ ദ്വീപുള്ളത്. ബ്രഹ്മപുത്ര നദിയില്‍ 421.65 കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് മജൂലിയുള്ളത്. 22 ചെറിയ ദ്വീപുകൾ മജുലി ദ്വീപിനുള്ളിലുണ്ട്.

PC:Udit Kapoor

കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!

മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!

Read more about: beach karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X