Search
  • Follow NativePlanet
Share
» »നക്ഷത്രമത്സ്യത്തിന്‍റെ രൂപം..വിമാനത്താവളത്തിനുള്ളിലെ വെള്ളച്ചാട്ടം..അത്ഭുതപ്പെടുത്തുന്ന എയര്‍പോര്‍ട്ടുകള്‍

നക്ഷത്രമത്സ്യത്തിന്‍റെ രൂപം..വിമാനത്താവളത്തിനുള്ളിലെ വെള്ളച്ചാട്ടം..അത്ഭുതപ്പെടുത്തുന്ന എയര്‍പോര്‍ട്ടുകള്‍

കാത്തിരുന്നു പോകുന്ന യാത്രകളോളം തന്നെ നമുക്ക് പ്രിയപ്പെട്ടതാണ് കടന്നുപോകുന്ന വിമാനത്താവളങ്ങളും. കാഴ്ചയിലെ ഭംഗി മാത്രമല്ല, അടുത്ത വിമാനത്തിനായി കാത്തിരിക്കേണ്ടി വന്നാല്‍ ആ സമയം ഫലപ്രദമായി, മടുപ്പിക്കാതെ ഇരിക്കുവാനും അതിന്റെ ഭംഗിയും ലൊക്കേഷനും തിരക്കുമെല്ലാമായി സമയം ചിലവഴിക്കുവാനും സാധിക്കുന്ന വിമാനത്താവളങ്ങള്‍ നിരവധിയുണ്ട്. മലകള്‍ക്കിടയിലും നദിയുടെ തീരത്തും സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളും ചെറിയ തിയേറ്ററും ഗോള്‍ഫ് കോഴ്സും വരെയായി സൗകര്യമൊരുക്കുന്ന വിമാനത്താവളങ്ങളെയും കാണാം. ഇതാ ലോകത്തിലെ ഏറ്റവും മനോഹരമായ കുറച്ച് വിമാനത്താവളങ്ങള്‍ പരിചയപ്പെടാം

സിംഗപ്പൂര്‍ ചാംങി എയര്‍പോര്‍ട്ട്

സിംഗപ്പൂര്‍ ചാംങി എയര്‍പോര്‍ട്ട്

ലോകത്തിലെ ഏറ്റവും നല്ല വിമാനത്താവളം എന്ന ബഹുമതി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന വിമാനത്താവളമാണ് സിംഗപ്പൂരിലെ ചാംങി എയര്‍പോര്‍ട്ട് . വേണെമങ്കില്‍ ഒരു ചെറിയ നഗരം തന്നെയാണ് വിമാനത്താവളത്തിനുള്ളില്‍ സൃഷ്ടിച്ചിരിക്കുന്നതെന്നു പറയാം. അത്രയും സൗകര്യങ്ങളാണ് ഇതിലുള്ളത്. യാത്രയില്‍ ട്രാന്‍സിറ്റിലിരിക്കുമ്പോള്‍ ഉറങ്ങണമെന്ന് തോന്നിയാല്‍ അതിനും ഇവിടെ സൗകര്യമുണ്ട്. നൂറുകണക്കിന് റസ്റ്റോറന്‍റ്സ്, റീട്ടെയില്‍ സ്റ്റോറുകള്‍, ആര്‍ട് ഗാലറി, പൂന്തോട്ടങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ വരെ ഈ വിമാനത്താവളത്തിനുള്ളില്‍ കാണാം.
എച്ച്എസ്ബിസി റെയിന്‍ വോര്‍ടെക്സ് എന്നു പേരിട്ടിരിക്കുന്ന ഒരു ഇന്‍ഡോര്‍ വെള്ളച്ചാട്ടവും ഇവിടെയുണ്ട്. താഴികക്കുടത്തിന്റെ ആകൃതിയിലുള്ള മേൽക്കൂരയിൽ നിന്ന് 40 മീറ്റര്‍ താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്.

PC:Darren Nunis

ബെയ്ജിങ് ഡാക്സിങ് അന്താരാഷ്ട്ര വിമാനത്താവളം

ബെയ്ജിങ് ഡാക്സിങ് അന്താരാഷ്ട്ര വിമാനത്താവളം

ലോകത്തിലെ തന്നെ ശ്രദ്ധേയമായ മറ്റൊരു വിമാനത്താവളമാണ് ചൈനയിലെ പുതിയ ബീജിംഗ് ഡാക്സിംഗ് അന്താരാഷ്ട്ര വിമാനത്താവള. 2019 ല്‍ ആണ് ഇത് തുറന്നത്. ടെർമിനൽ കെട്ടിടം രൂപകൽപ്പന ചെയ്തത് ലോകപ്രശസ്ത സഹ ഹാദിദ് ആർക്കിടെക്‌റ്റുകളും ഫ്രഞ്ച് പ്ലാനർമാരായ എഡിപിയും. വളരെ സമര്‍ത്ഥമായ രൂപകല്പനയാണ് ഇതിന്റെ പ്ലസ് പോയിന്‍റ്. ഒരൊറ്റ കെട്ടിടത്തിൽ ലോകത്തിലെ ഏറ്റവും വലിയ ടെർമിനലാണ് ഇതെന്നാണ് അവകാശപ്പെടുന്നത്. എങ്കിലും യാത്രക്കാരെ സംബന്ധിച്ചെടുത്തോളം അവരുടെ ഗേറ്റിലേക്ക് 8 മിനിറ്റിൽ കൂടുതൽ നടക്കേണ്ട ആവശ്യമില്ലാത്തവിധത്തിലാണ് നിര്‍മ്മാണം. ദി സ്റ്റാര്‍ഫിഷ് എന്നാണ് ഈ വിമാനത്താവളം അറിയപ്പെടുന്നത്.

PC:Wikipedia

ഹോങ് കോങ് അന്താരാഷ്ട്ര വിമാനത്താവളം

ഹോങ് കോങ് അന്താരാഷ്ട്ര വിമാനത്താവളം

ലോകത്തിലെ ഏറ്റവും തിരക്കേറിയും മനോഹരവുമായ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഹോങ് കോങ് അന്താരാഷ്ട്ര വിമാനത്താവളം. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നു എന്നു മാത്രമല്ല, ഏറ്റവും നൂതനമായ രീതിയിലാണ് ഇതിന്‍റെ നിര്‍മ്മാണം നടത്തിയിരിക്കുന്നതും. ലോകത്തിലെ ഏറ്റവും തിരക്കേറിയ കാര്‍ഗോ ഗേറ്റ്വേകളിലൊന്നും കൂടിയാണ് ഹോങ് കോങ് വിമാനത്താവളം. 1998 ല്‍ തുറന്നപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചര്‍ ടെര്‍മിനല്‍ ഈ വിമാനത്താവളത്തിന്‍റേതായിരുന്നു.
വിമാനത്താവളത്തിനുള്ളില്‍ നയന്‍ ഗോള്‍ ഗോള്‍ഫ് കോഴ്സും നിങ്ങള്‍ക്ക് കാണാം. യുഎസ് ഗോള്‍ഫ് കോഴ്സ് അസോസിയേഷന്‍ മാനദണ്ഡങ്ങളനുസരിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

PC:Wylkie Chan

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളമായി കണക്കാക്കുന്നതാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഫ്ലീറ്റ് ഇവിടെ കാണാം. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍. ലോകോത്തര റസ്റ്റോറന്‍റുകള്‍, എന്‍റര്‍ടെന്‍ന്‍മെന്റ് സോണുകള്‍, റിലാക്സ് ചെയ്യുവാന്‍ സ്പാ തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവിടെ ഉണ്ട്. മികച്ച വൈ-ഫൈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള ഇവിടെ സ്ലീപ്പിങ് പോഡുകളും ലഭ്യമാണ്.

PC:Ahmed

സൂറിച്ച് എയര്‍പോര്‍ട്ട്, സ്വിറ്റ്സര്‍ലന്‍ഡ്

സൂറിച്ച് എയര്‍പോര്‍ട്ട്, സ്വിറ്റ്സര്‍ലന്‍ഡ്

സ്വിറ്റ്സര്‍ലന്‍ഡ് എന്ന രാജ്യത്തിന്റെ ഭംഗി പോലെതന്നെയാണ് സൂറിച്ച് വിമാനത്താവളത്തിന്റെയും ഭംഗി. വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു ചുറ്റിലുമുള്ള കാഴ്ചകള്‍ മാത്രമല്ല, അതിനുള്ളിലെ സൗകര്യങ്ങളും ലോകോത്തര നിലവാരം പുലര്‍ത്തുന്നവയാണ്. ചിറകുപോലെയുള്ള മേൽക്കൂരയും ഗ്ലാസ് ഭിത്തിയുമാണ് കെട്ടിടത്തിനുള്ളത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഇത് നല്കുന്ന സൗകര്യങ്ങളിലും ഏറെ മികച്ചുനില്‍ക്കുന്നു. ഗ്ലോബൽ റെസ്റ്റോറന്റുകൾ, ബാറുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ ഇവിടെ കണ്ടെത്താം.

PC:Jairph

സിയാറ്റിൽ-ടകോമ ഇന്റർനാഷണൽ എയർപോർട്ട്, സിയാറ്റിൽ, വാഷിംഗ്ടൺ

സിയാറ്റിൽ-ടകോമ ഇന്റർനാഷണൽ എയർപോർട്ട്, സിയാറ്റിൽ, വാഷിംഗ്ടൺ

ഇത് സിയാറ്റിൽ മെട്രോപൊളിറ്റൻ ഏരിയയിൽ സേവനം നൽകുന്ന പ്രാഥമിക വാണിജ്യ വിമാനത്താവളമാണ്. സീടാക് നഗരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. വടക്കേ അമേരിക്കയിലെ പസഫിക് വടക്കുപടിഞ്ഞാറൻ മേഖലയിലെ ഏറ്റവും വലിയ വിമാനത്താവളം കൂടിയാണിത്.
മുഴുവൻ ഗ്ലാസ് കർട്ടൻ ഭിത്തിയുള്ള വിമാനത്താവളത്തിന്റെ വാസ്തുവിദ്യ അതിശയിപ്പിക്കുന്നതാണ്.

PC:Timo Breidenstein

ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളം

ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളം

കൊളറാഡോയില്‍ സ്ഥിതി ചെയ്യുന്ന ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളം അകത്തെയും പുറത്തെയും കാഴ്ചകളാല്‍ ഒരുപോലെ മനോഹരമായ ഇടമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്. സൗദിയിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ വിമാനത്താവളമാണിത്. പുറംഭാഗത്ത് തിരിച്ചറിയാവുന്ന കൂടാരം പോലെയുള്ള മേൽക്കൂര ഘടനയിലാണിത് നിര്‍മ്മിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ ഉള്‍പശം അതിമനോഹരമായ ചുവര്‍ചിത്രങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. ആറ് റണ്‍വേകളാണ് ഇതിനുള്ളത്.

PC:Tucker Gladden

ഹമദ് ഇന്റർനാഷണൽ എയർപോർട്ട്, ഖത്തർ

ഹമദ് ഇന്റർനാഷണൽ എയർപോർട്ട്, ഖത്തർ

ലോകത്തില്‍ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങള്‍ നല്കുന്ന മറ്റൊരു വിമാനത്താവളമാണ് ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട്. ഏറ്റവും വേഗത്തില്‍ വളരുന്ന വിമാനത്താവളങ്ങളിലൊന്നായ ഇത് ദോഹയെ ഒരു ബിസിനസ് ഹബ് ആക്കിമാറ്റുന്നു. ഇതിന്‍റെ ടെര്‍മിനല്‍ വാസ്തുവിദ്യാപരമായി ഏറെ സവിശേഷതയുള്ളതാണ്. അതോടൊപ്പം ഇത് നല്കുന്ന സൗകര്യങ്ങള്‍ ഏറ്റവും മികച്ചതും ആഢംബര നിലവാരത്തിലുള്ളതുമാണ്. അതിമനോഹരമായ പാസഞ്ചർ ടെർമിനൽ കോംപ്ലക്സ് സന്ദർശകർക്ക് ഖത്തറിന്റെ മികച്ച ദൃശ്യം മനസ്സിലെത്തിക്കുന്നു.

PC: Unsplash

മാരാകേഷ് മെനാറ എയർപോർട്ട്

മാരാകേഷ് മെനാറ എയർപോർട്ട്

യൂറോപ്പിനും വടക്കേ ആഫ്രിക്കയ്ക്കും മറ്റ് രാജ്യങ്ങൾക്കും ഇടയിലുള്ള ഒരു പ്രധാന കേന്ദ്രമാണ് മാരാകേഷ് മെനാറ എയർപോർട്ട്. നിര്‍മ്മാണവിദ്യയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ഇത് പരമ്പരാഗതവും സമകാലികവുമായ ശൈലികളുടെ സംയോജനമാണ്. അതോടൊപ്പം എടുത്തുപറേണ്ടത് ഇതിന്‍റെ ഇന്‍റീരിയല്‍ ഡിസൈന്‍ ആണ്.

PC:giggel

 മ്യൂണിക്ക് ഇന്റർനാഷണൽ എയർപോർട്ട്

മ്യൂണിക്ക് ഇന്റർനാഷണൽ എയർപോർട്ട്

ജർമ്മനിയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് മ്യൂണിക്ക്.യൂറോപ്പിലെ ഒരേയൊരു 5-നക്ഷത്ര വിമാനത്താവളമാണ് മ്യൂണിച്ച്. സൗകര്യങ്ങൾ, ശുചിത്വം, ഷോപ്പിംഗ്, ഭക്ഷണ പാനീയങ്ങൾ, ജീവനക്കാരുടെ സേവനം, സുരക്ഷ / കുടിയേറ്റം എന്നിവയിലാണ് ഈ വിമാനത്താവളം ഫൈവ് സ്റ്റാര്‍ നേടിയിട്ടുള്ളത്. വിമാനത്താവളം എന്നതിലുപരി നഗരകേന്ദ്രം എന്നാണ് ഇത് അറിയപ്പെടുന്നത്. യൂറോപ്പിൽ യാത്രക്കാരുടെ എണ്ണത്തിൽ മ്യൂണിക്ക് ഏഴാം സ്ഥാനത്താണ്.

PC:Münchner89

ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ

ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ

ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിൽ നിന്ന് ഭാഗികമായി പ്രചോദനം ഉൾക്കൊണ്ടു നിര്‍മ്മിച്ച മേല്‍ക്കൂരയാണ് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണിത്. അന്താരാഷ്ട്ര തലത്തിലുള്ള റെസ്റ്റോറന്റുകൾ, ബാറുകൾ, ഡിസൈനർ സ്റ്റോറുകൾ എന്നിവ ഇവിടെ കാണാം. ഇത് ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമാണ്.

PC:A.Savin

ഹില്‍ സ്റ്റേഷനുകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങള്‍... യാത്രകളിലെ ഇര‌ട്ടിസന്തോഷം<br />ഹില്‍ സ്റ്റേഷനുകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങള്‍... യാത്രകളിലെ ഇര‌ട്ടിസന്തോഷം

സീറ്റ് ബെല്‍റ്റ് ഒന്നുകൂടി മുറുക്കാം!! ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളങ്ങള്‍സീറ്റ് ബെല്‍റ്റ് ഒന്നുകൂടി മുറുക്കാം!! ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളങ്ങള്‍

Read more about: airport world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X