Search
  • Follow NativePlanet
Share
» »ചാര്‍ജര്‍ മുതല്‍ സണ്‍സ്ക്രീന്‍ വരെ.. യാത്രയില്‍ സ്ഥിരം മറക്കുന്ന കാര്യങ്ങള്‍

ചാര്‍ജര്‍ മുതല്‍ സണ്‍സ്ക്രീന്‍ വരെ.. യാത്രയില്‍ സ്ഥിരം മറക്കുന്ന കാര്യങ്ങള്‍

യാത്രകളില്‍ മിക്കവര്‍ക്കും വെല്ലുവിളി ബാഗ് പാക്കിങ്ങാണ്. യാത്രയൊക്കെ വളരെ കൃത്യമായി പ്ലാന്‍ ചെയ്താലും ബാഗ് പാക്കിങ്ങിന്റെ കാര്യമെത്തുമ്പോഴേയ്ക്കും എല്ലാം തീരും. എന്തൊക്കെ കൊണ്ടുപോകണമെന്നോ, എന്തൊക്കെ സാധനങ്ങള്‍ ഒഴിവാക്കണമെന്നോ കൃത്യമായി അറിയാതെ പാക്കിങ് നടത്തിയാല്‍ യാത്രയില്‍ അതിനെക്കുറിച്ച് ഖേദിക്കുവാനേ സമയമുണ്ടാകൂ. ചിലപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം ബാഗ് തുറന്നു നോക്കുമ്പോഴായിരിക്കും ഫോണിന്‍റെ ചാര്‍ജറോ അത്യാവശ്യം വേണ്ട വസ്ത്രമോ ബാഗില്‍ ഇല്ലായെന്ന് അറിയുന്നത്...സാധാരണയായി ബാഗ് പാക്ക് ചെയ്യുമ്പോള്‍ വിട്ടുപോകുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം...

Cover Image: Guilherme Stecanella

ചാര്‍ജറുകള്‍

ചാര്‍ജറുകള്‍

യാത്രയില്‍ എടുത്തുവയ്ക്കുവാന്‍ ഭൂരിഭാഗം ആളുകളും വിട്ടുപോകുന്ന കാര്യങ്ങളിലൊന്നാണ് ചാര്‍ജറുകള്‍. തിരക്കിട്ട് പാക്ക് ചെയ്യുമ്പോള്‍ പിന്നീട് എടുത്തുവയ്ക്കാമെന്ന് ഓര്‍ക്കുമെങ്കിലും യാത്രയില്‍ ആവശ്യമായി നോക്കുമ്പോഴായിരിക്കും ചാര്‍ജറുകള്‍ വീട്ടില്‍തന്നെയാണെന്ന് ഓര്‍മ്മ വരിക. ചാര്‍ജ് ചെയ്യുന്ന സോക്കറ്റില്‍ തന്നെ ചാര്‍ജറുകള്‍ മറന്നുവയ്ക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ബാദ് പാക്ക് ചെയ്യുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ചെക് ലിസ്റ്റില്‍ യാത്രയില്‍ കൊണ്ടുപോകേണ്ട സാധനങ്ങള്‍ക്കൊപ്പം ചാര്‍ജര്‍ എന്നെഴുതുവാനും നേരത്തെ തന്നെ ബാഗില്‍ എടുത്തുവയ്ക്കുവാനും ഓര്‍മ്മിക്കാം. ഫോണിന്‍റെ ചാര്‍ജറിനൊപ്പം തന്നെ ക്യാമറ, ലാപ്ടോപ്പ് തുടങ്ങിയവയുടെ ചാര്‍ജറുകളും എടുക്കാം.

PC:Brett Jordan

സണ്‍ഗ്സാസുകള്‍

സണ്‍ഗ്സാസുകള്‍

യാത്രകളില്‍ മറക്കാതെ എടുക്കേണ്ടതും പലപ്പോഴും മറന്നുപോകുന്നതുമായ കാര്യങ്ങളിലൊന്നാണ് സണ്‍ഗ്സാസുകള്‍. നിങ്ങള്‍ ബീച്ചുകളിലേക്കോ പകല്‍ ട്രക്കിങ്ങിനോ ഒക്കെ പോകുമ്പോള്‍ സണ്‍ഗ്ലാസ് നിര്‍ബന്ധമാണ് പലര്‍ക്കും. വെയിലത്താണെങ്കില്‍ കണ്ണുകള്‍ക്കു സുരക്ഷിതത്വവും ക്ഷീണക്കുറവും നല്കുവാന്‍ സണ്‍ഗ്ലാസുകള്‍ക്കു കഴിയുമെന്നതിനാല്‍ നിര്‍ബന്ധമായും അവ യാത്രയില്‍ കരുതുക. പവര്‍ ഗ്സാസുകള്‍ മുഴുവന്‍ സമയം ധരിക്കുന്നവര്‍ പോലും യാത്രയില്‍ ചിലപ്പോള്‍ എടുക്കുവാന്‍ മറക്കാറുണ്ട്. യാത്രയ്ക്കിറങ്ങുന്നതിനു മുന്‍പായി ഗ്ലാസുകള്‍ എടുത്തുവെന്ന് ഉറപ്പുവരുത്തുക.

PC:Tamara Bellis

ലഗേജ് ടാഗും ലോക്കും

ലഗേജ് ടാഗും ലോക്കും

യാത്രയില്‍ പ്രത്യേകിച്ച് വിദേശയാത്രകളിലോ എയര്‍പോര്‍ട്ട് വഴി സഞ്ചരിക്കുമ്പോഴോ അത്യാവശ്യം വേണ്ട കാര്യങ്ങളിലൊന്നാണ് ലഗേജ് ടാഗും ലോക്കും. നിങ്ങളുടെ ബാഗിന്‍റെ തിരിച്ചറിയുന്ന അടയാളമാണ് ലഗേജ് ടാഗ്. ഈ ടാഗ് വഴി നിങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ വച്ച് നഷ്ടമാവുകയോ മാറിപ്പോവുകയോ മറ്റോ ചെയ്യുന്ന സാഹചര്യത്തില്‍ ഈ ടാഗുകള്‍ ബാഗുകളെ തിരിച്ചറിയുന്നതിന് നിങ്ങളെ സഹായിക്കും. ടാഗിൽ നിങ്ങളുടെ അന്താരാഷ്ട്ര റോമിംഗ് കോൺടാക്റ്റ് നമ്പറോ ഹോട്ടലിന്റെ ഫോൺ നമ്പറോ രേഖപ്പെടുത്തുക. നിങ്ങളുടെ വീട്ടുവിലാസം പോലുള്ള വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തരുത്.

PC:Gabrielle Henderson

സണ്‍സ്ക്രീനും ലിപ് ബാമും

സണ്‍സ്ക്രീനും ലിപ് ബാമും

യാത്രയില്‍ അത്യാവള്യം വേണ്ട കാര്യമാണെങ്കിലും എളുപ്പത്തില്‍ മറന്നുപോകുന്ന രണ്ട് സാധനങ്ങളാണ് സണ്‍സ്ക്രീനും ലിപ് ബാമും. പുറത്തിറങ്ങി വെയിലൊക്കെ കൊണ്ടുള്ള യാത്രയാണെങ്കില്‍ നിര്‍ബന്ധമായും സണ്‍സ്ക്രീന്‍ വളരെ അത്യാവശ്യമാണ്. അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നതു മൂലം ചര്‍മ്മത്തിനുണ്ടാകുന്ന ദോഷങ്ങള്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുക വഴി ഒഴിവാക്കുവാന്‍ സാധിക്കും. ലിപ് ബാമും ഇതുപോലെ ചുണ്ടുകള്‍ക്ക് സംരക്ഷണം നല്കുന്നവയാണ്. ചുണ്ടുകളെ ജലാംശമുള്ളതാക്കി നിര്‍ത്തുവാന്‍ ഇത് സഹായിക്കുന്നു. ബാഗില്‍ ‌പാക്ക് ചെയ്തില്ലയെങ്കില്‍ പോലും വഴിയിലെവിടെയും ലഭിക്കുന്ന സാധനങ്ങളായതിനാല്‍ ഇതിനെക്കുറിച്ച് അധികം ആശങ്കപ്പെടേണ്ട കാര്യമില്ല.

PC: Wisconsin

ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റും

ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റും

ബാഗില്‍ വെച്ചില്ലെങ്കില്‍ പോലും നമ്മളെ കാര്യമായി അലട്ടുന്ന ഒന്നല്ല ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റും. താമസിക്കുന്ന ഹോട്ടലുകളില്‍ നിന്നും താമസക്കാര്‍ക്ക് പലപ്പോഴും സോപ്പും ബ്രഷും പേസ്റ്റും ഉള്‍പ്പെടെയുള്ളവ നല്കാറുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും ഇത് ലഭിച്ചെന്നും വരില്ല. സ്ഥിരമായി യാത്ര ചെയ്യുന്നവരാണെങ്കില്‍ യാത്രാവശ്യങ്ങള്‍ക്കു മാത്രമായി ഒരു ചെറിയ പൗച്ച് കരുതുകയും അതില്‍ ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, ഫേസ് വാഷ്, സണ്‍സ്ക്രീന്‍ ലോഷന്‍, ലിപ് ബാം തുടങ്ങിയ കാര്യങ്ങള്‍ എടുത്തുവയ്ക്കുകയും ചെയ്യുക. ഓരോ യാത്രയ്ക്കും ഈ സാധനങ്ങള്‍ ഓരോന്നായി എടുത്തുവയ്ക്കുന്നതിനു പകരം ഈ പൗച്ച് മാത്രം എടുത്താല്‍ മതിയാവും.

PC:Marcos Ramírez

കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍

 കുടയും മഴക്കോട്ടും

കുടയും മഴക്കോട്ടും

നിങ്ങളുടെ യാത്രയുടെ സ്വഭാവവും പോകുന്ന ഇടവും അനുസരിച്ച് പാക്ക് ചെയ്യേണ്ട സാധനങ്ങളില്‍ ഉള്‍പ്പെടുന്നതാണ് കുടയും മഴക്കോട്ടും . മണ്‍സൂണ്‍ യാത്രയാണെങ്കിലോ പോകുമ്പോള്‍ മഴ പെയ്യുവാന്‍ സാധ്യതയോ ഉണ്ടെങ്കില്‍ തീര്‍ച്ചായും ഒരു മഴക്കോട്ട് കരുതുക. കുടയുണ്ടെങ്കില്‍ അതും എടുക്കാം. വളരെ കുറഞ്ഞ ഭാരം മാത്രമുള്ള കുടകളും വാട്ടര്‍പ്രൂഫ് കോട്ടുകളും വിപണിയിലുള്ളതിനാല്‍ അത്തരത്തിലുള്ളവ എടുക്കുവാന്‍ ശ്രദ്ധിക്കുക. ഇത് ലഗേജിന്റെ ഭാരം കുറയ്ക്കും.

PC:Atilla Bingöl

 മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കുള്ള കവര്‍

മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കുള്ള കവര്‍

യാത്രയില്‍ എല്ലാ സാധനങ്ങളും പാക്ക് ചെയ്താലും പലപ്പോഴും മറക്കുന്ന ഒന്നാണ് മുഷിഞ്ഞ വസ്ത്രങ്ങള്‍ പാക്ക് ചെയ്യുവാനൊരു ബാഗ്. വെറും രണ്ടു ദിവസത്തെ യാത്രയാണെങ്കില്‍ പോലും മാറുന്ന വസ്ത്രങ്ങള്‍ വയ്ക്കുവാനായി പ്രത്യേകം കവര്‍ കൊണ്ടുപോകേണ്ടത് അത്യവശ്യമാണ്.അല്ലാത്തപക്ഷം നല്ല വസ്ത്രങ്ങളും മോശം വസ്ത്രങ്ങളും ഒരുമിച്ചാവുകയും അവസാനം ഒന്നും ഉപയോഗിക്കുവാന്‍ സാധിക്കാതെ വരികയും ചെയ്യും.

PC:Dan Gold

പ്രഥമശുശ്രൂഷാ ബോക്സും മരുന്നുകളും

പ്രഥമശുശ്രൂഷാ ബോക്സും മരുന്നുകളും

സ്ഥിരം കഴിക്കുന്ന മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയോടുകൂടി ബാഗില്‍ എടുത്തുവയ്ക്കുവാന്‍ മറക്കരുത്. മാത്രമല്ല, യാത്രയിൽ പ്രഥമശുശ്രൂഷ കിറ്റ് നിർബന്ധമായും ഉണ്ടായിരിക്കണം. കിറ്റിൽ ചെറിയ മുറിവ് കെയർ, ബാൻഡേജ്, ആന്റിസെപ്റ്റിക് ക്രീം മുതലായവ ഉണ്ടായിരിക്കണം. ഒരു പാക്കറ്റ് വേദനസംഹാരികൾ, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ഗുളികകൾ, ജലദോഷം, പനി തുടങ്ങിയവയ്ക്കുള്ള ഗുളികകള്‍ തുടങ്ങിയ ഉള്‍പ്പെടുത്തുക.
സ്ഥിരമായി അസുഖങ്ങള്‍ക്കു മരുന്നു കഴിക്കുന്നവരാണെങ്കില്‍ അതും മറക്കാതെ വയ്ക്കുക.

യാത്ര ഏതുമാകട്ടെ... ഈ അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ ലാഭിക്കാം പണവും സമയവും...യാത്ര ഏതുമാകട്ടെ... ഈ അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ ലാഭിക്കാം പണവും സമയവും...

ലൈറ്റ് ആന്‍ഡ് സ്മാര്‍ട്ട്... ബാഗ് പാക്ക് ചെയ്യാം ഇങ്ങനെ!!ലൈറ്റ് ആന്‍ഡ് സ്മാര്‍ട്ട്... ബാഗ് പാക്ക് ചെയ്യാം ഇങ്ങനെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X