Search
  • Follow NativePlanet
Share
» »പഹല്‍ഗാമും ഗുല്‍മാര്‍ഗുമല്ല, കാശ്മീരിന്‍റെ യഥാര്‍ത്ഥ ഭംഗി കാണുവാന്‍ പോകണം ഈ ഗ്രാമങ്ങളിലേക്ക്

പഹല്‍ഗാമും ഗുല്‍മാര്‍ഗുമല്ല, കാശ്മീരിന്‍റെ യഥാര്‍ത്ഥ ഭംഗി കാണുവാന്‍ പോകണം ഈ ഗ്രാമങ്ങളിലേക്ക്

കശ്മീര്‍ ടൂറിസത്തിന്‍റെ ഭാഗമായ ഇവിടുത്തെ ഒട്ടും അറിയപ്പെടാതെ കിടക്കുന്ന പ്രദേശങ്ങള്‍ പരിചയപ്പെടാം

കണ്ടുതീര്‍ത്തുവെന്നു വിശ്വസിച്ചാല്‍ പോലും കാശ്മീര്‍ എന്ന നാട്ടില്‍ നിങ്ങള്‍ക്കുമുന്നില്‍ പെടാത്ത നൂറുനൂറ് ഗ്രാമങ്ങളുണ്ട്. പല ഇടങ്ങളും ഒരുപോലെയെന്ന് തോന്നിയാല്‍ പോലും ഓരോന്നും കയറിച്ചെന്നു കണ്ടിരിക്കേണ്ടതാണ്. പ്രകൃതിയുടെ മടിത്തട്ടിൽ അവധിക്കാലം ചെലവഴിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഏറ്റവും മനോഹരമായ തിരഞ്ഞെടുപ്പുകളിൽ ഒന്നാണ് എല്ലായ്പ്പോഴും കാശ്മീര്‍. കശ്മീര്‍ ടൂറിസത്തിന്‍റെ ഭാഗമായ ഇവിടുത്തെ ഒട്ടും അറിയപ്പെടാതെ കിടക്കുന്ന പ്രദേശങ്ങള്‍ പരിചയപ്പെടാം

ചത്പാല്‍

ചത്പാല്‍

ഗുല്‍മാര്‍ഗും പഹല്‍ഗാമും പരിചയമുണ്ടെങ്കില്‍ പോലും കാഷ്മീര്‍ യാത്രകളില്‍ അധികമാരും കേട്ടിരിക്കുവാന്‍ സാധ്യതയില്ലാത്ത സ്ഥലമാണ് ചത്പാല്‍. അനന്ത്നാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം കാശ്മീരിലെ ഏറ്റവും ഓഫ്ബീറ്റ് ഇടങ്ങളില്‍ ഒന്നാണ്. നിബിഡ വനങ്ങൾ, പച്ചപ്പു പുതച്ചുനില്‍ക്കുന്ന മലകള്‍ എന്നിങ്ങനെ പ്രകൃതിഭംഗിയെ ഏറ്റവും സവിശേഷമായ വിധം ഇവിടെ അലങ്കരിച്ചിരിക്കുന്നതു കാണാം. നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ മടിത്തട്ടിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കുറച്ച് സമയം ചെലവഴിക്കാനുള്ള ഏറ്റവും നല്ല സ്ഥലമാണിത്. കൂടാതെ, സാഹസിക പ്രേമികൾക്ക് ചത്പാലിന് ചുറ്റുമുള്ള കാടുകളിൽ ഒരു ചെറിയ ട്രെക്കിംഗ് നടത്തുകയും ചെയ്യാം.

ബംഗസ്/ രേശ്വരി

ബംഗസ്/ രേശ്വരി

കാശ്മീരില്‍ ഒട്ടുംതന്നെ സഞ്ചാരികള്‍ എത്തിച്ചേരാത്ത ഇടങ്ങളില്‍ ഒന്നാണ് ബംഗസ് അഥവ് രേശ്വരി എന്ന പ്രദേശം. കുപ്‌വാര ജില്ലയിലാണ് ബാംഗസ് താഴ്‌വര സ്ഥിതി ചെയ്യുന്നത്. ജൈവവൈവിധ്യമാണ് ബംഗസിന്റെ ആകര്‍ഷണം. അരുവികള്‍. കാടുകള്‍,വനങ്ങളിലെ പൈൻ മരങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കുവാനുണ്ട്. അരുവികളിൽ പ്രതിഫലിക്കുന്ന പർവതനിരകൾ കണ്ണാടിയിലെന്നപോലെ ഗംഭീരവും അതിമനോഹരവുമാണ്. വടക്ക് വശത്ത് ഹൗകിബാൽ പർവതങ്ങളും പടിഞ്ഞാറ് വശത്ത് ഖാസിനാഗ്, ഷംസ്ബെറി പർവതങ്ങളും ആണ് ഈ പ്രദേശത്തെ ചുറ്റിയുള്ളത്.
PC:Praneet Kumar

ദക്‌സും താഴ്‌വര

ദക്‌സും താഴ്‌വര

അചബാലിലെ മുഗൾ ഗാർഡൻസിന് മുന്നിലുള്ള ഭൃംഗി നദിയിലാണ് ദക്‌സും താഴ്‌വര സ്ഥിതി ചെയ്യുന്നത്. റൊമാന്‍റിക് സെറ്റിങ് മുതല്‍ സാഹസിക സഞ്ചാരികള്‍ക്കുള്ള മലനിരകള്‍ വര വ്യത്യസ്തമായ കാര്യങ്ങള്‍ ഇവിടം ഏതുതരത്തിലുമുള്ള സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടത് ആക്കുന്നു. ദക്‌സം താഴ്‌വരയിലെ ഓരോ കോണും ഓരോ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കുവാനും പരമ്പരാഗത ഗ്രാമങ്ങളുടെ ജീവിതശൈലി മനസ്സിലാക്കുവാനുമായാണ് ഇവിടെ ആളുകള്‍ തിരഞ്ഞെടുക്കുന്നത്. ക്യാമ്പിംഗിനും ട്രക്കിംഗിനും പറ്റിയ സ്ഥലമാണിത്.
PC:prayer flags

കര്‍ണാ

കര്‍ണാ

ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിൽ സ്ഥിതി ചെയ്യുന്ന കർണ്ണ ഇടതൂർന്ന പച്ച പുൽമേടുകള്‍ക്കും പര്‍വ്വതതലപ്പുകള്‍ക്കും പേരുകേട്ട ഗ്രാമമാണ്. നിരവധി ചെറിയ പരമ്പരാഗത ഗ്രാമങ്ങൾ കർണാ താഴ്‌വരയുടെ മനോഹാരിത കൂട്ടുന്നു. ഖനനത്തിനുശേഷം ഇവിടെ കണ്ടെത്തിയ കോട്ടകൾ, കൊട്ടാരങ്ങൾ, പ്രതിമകൾ, ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയിലൂടെ സമ്പന്നമായ ഒരു ചരിത്രകാലവും സഞ്ചാരികള്‍ക്ക് കണ്ടെത്താം. താങ്‌ദാർ, തീത്‌വാൾ, ഗുണ്ടി ഗുജ്‌റാൻ, അംരോഹി, സെയ്ദ്‌പുര തുടങ്ങിയ വിവിധ ഗ്രാമങ്ങള്‍ ഇവിടെ കാണുവാനുണ്ട്. നിരവധി സാഹസിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും ഇവിടെ സാധിക്കും.
കിഷ്ത്വാറിൽ നിന്ന് കർണ്ണയിലേക്ക് ഏകദേശം 86 കിലോമീറ്റർ ദൂരമുണ്ട്. കശ്മീരിന്റെ ഏറ്റവും അറ്റത്താണ് കർണാ സ്ഥിതി ചെയ്യുന്നത്
PC:Nitin Karolla

വാർവാൻ താഴ്വര

വാർവാൻ താഴ്വര

ശ്രീനഗറിൽ നിന്ന് 150 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വാര്‍വാന്‍ താഴ്വര പ്രകൃതിയോട് ചേര്‍ന്നിരിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ്. അനന്തനാഗ് ജില്ലയിൽ നിന്ന് 3 മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്. അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ, കൂറ്റൻ സിഡാർ മരങ്ങൾ, നിഗൂഢമായ ഇടതൂർന്ന വനങ്ങൾ എന്നിങ്ങനെ പോകുന്നു ഇവിടുത്തെ കാഴ്ചകള്‍. വിനോദസഞ്ചാരികൾക്ക് ആനന്ദത്തിന്റെയും ശാന്തതയുടെയും പുതിയ അനുഭവം പ്രദാനം ചെയ്യുന്ന ഇടമെന്ന ആളുകള്‍ വിശേഷിപ്പിക്കുന്നതിനാല്‍ കാശ്മീരിന്റെ മറ്റൊരു മുഖം തേടി വരുന്നവര്‍ നിര്‍ബന്ധമായും ഇവിടം സന്ദര്‍ശിച്ചിരിക്കണം.

PC:Akshat Vats

കുളുവും മണാലിയും പിന്നെ ചണ്ഡിഗഡും.. കുറഞ്ഞ ചിലവില്‍ ചുറ്റിയടിക്കാം ഐആര്‍സിടിസി പാക്കേജ് ഇതാകുളുവും മണാലിയും പിന്നെ ചണ്ഡിഗഡും.. കുറഞ്ഞ ചിലവില്‍ ചുറ്റിയടിക്കാം ഐആര്‍സിടിസി പാക്കേജ് ഇതാ

വത്ലബ്

വത്ലബ്

പര്യവേക്ഷണം ചെയ്യപ്പെടാത്ത കശ്മീരിന്റെ മനോഹരമായ കാഴ്ചകൾ അനുഭവിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലങ്ങളില്‍ മറ്റൊന്നാണ് വത്ലബ്. സ്നേഹികളുടെ ഏറ്റവും മനോഹരമായ സ്ഥലമായാണ് വത്ലബ് അറിയപ്പെടുന്നത്. ബാബ ഷുക്കുർദ്ദീന്റെ മലമുകളിലെ മുസ്ലീം ആരാധനാലയത്തിന് ഇവിടം പേരുകേട്ടിരിക്കുന്നു. നിങ്ങൾ കുന്നിൻ മുകളിൽ എത്തിയാൽ, ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നായ വുലാർ തടാകത്തിന്റെ മനോഹരമായ കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കാം. ഈ പ്രദേശം സമ്പന്നമായ സസ്യജന്തുജാലങ്ങളാൽ നിറഞ്ഞതാണ്. പക്ഷി നിരീക്ഷണം, മീൻപിടിത്തം, ശിക്കാര സവാരി എന്നിവ പോലുള്ള രസകരമായ പ്രവർത്തനങ്ങൾ ചെയ്യുവാന്‍ ഇവിടെ സാധിക്കും.

PC:Jannes Jacobs

ഗുരെസ് വാലി

ഗുരെസ് വാലി

മഞ്ഞുമൂടിയ പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഗുരെസ് വാലി സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2400 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാശ്മീരന്‍ ഗ്രാമമാണ്. കിഷൻഗംഗ നദി ഒഴുകുന്ന ഈ താഴ്വര മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ നല്കുന്നു. കാശ്മീരിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന സ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ താഴ്വര മഞ്ഞു പുള്ളിപ്പുലിയും തവിട്ട് കരടിയും ഉൾപ്പെടെയുള്ള വിദേശ വന്യജീവികൾക്ക് അഭയം നൽകുന്നു. കനത്ത മഞ്ഞുവീഴ്ച കാരണം നവംബർ മുതൽ മെയ് വരെ ഗുരെസ് ലോകത്തിൽ നിന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെടും. ഈ സമയം റസ്ദാൻ ചുരം പൂർണ്ണമായും മഞ്ഞുമൂടിയിരിക്കും. അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഇവിടേക്കുള്ല യാത്രകള്‍ അല്പം ബുദ്ധിമുട്ടുള്ളതായിക്കും.
PC:Raimond Klavins

ഭാദെർവ

ഭാദെർവ

ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള സ്ഥലമാണ് ഭാദെർവ. കാശ്മീരിന്റെ മൊത്തത്തിലുള്ള രീതികളും സംസ്കാരവും എന്തൊക്കെയാണ് എന്നറിയുന്നതിനു പോകുവാന്‍ പറ്റിയ സ്ഥലമാണിത്. പ്രകൃതിഭംഗിയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആകര്‍ഷണം, വിവിധയിനം പാമ്പുകളുടെ ആവാസകേന്ദ്രമായതിനാൽ ഇതിനെ "നാഗോൺ കി ഭൂമി" എന്നും വിളിക്കുന്നു. ഒറ്റക്കല്ലിൽ തീർത്ത നാഗരാജ് വാസുകി ക്ഷേത്രം സന്ദർശിച്ചാൽ ആത്മീയതയുടെ ആനന്ദം ആസ്വദിക്കാം. പാരാഗ്ലൈഡിംഗ്, സ്കീയിംഗ്, മൗണ്ടനിയറിംഗ്, റാഫ്റ്റിംഗ്, റോക്ക് ക്ലൈംബിംഗ് അല്ലെങ്കിൽ ആംഗ്ലിംഗ് പോലുള്ള ചില സാഹസിക പ്രവർത്തനങ്ങൾ ഇവിടെ ആസ്വദിക്കാം.
PC:Orijit Chatterjee

തുലൈൽ വാലി

തുലൈൽ വാലി

കാശ്മീരിലെ അറിയപ്പെടാത്ത ഇടങ്ങളില്‍ ഒന്നാണ് തുലൈല്‍ വാലി. ഗുരേസിന്റെ ഹിമാലയൻ ഉപ താഴ്‌വരയായാണിത്. ഓരോ ഇഞ്ചിലും പ്രകൃതിസൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന ഇവിടം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വളരെ മനോഹരമായ ഫ്രെയിമുകള്‍ നല്കുന്നു. ദാവാർ പോലീസ് സ്റ്റേഷനിൽ നിന്ന് തുലൈൽ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് നിങ്ങൾക്ക് ഒരു പെർമിറ്റ് ആവശ്യമാണ്.

PC:YASER NABI MIR

ലോലാബ് താഴ്‌വര

ലോലാബ് താഴ്‌വര

കശ്മീരിലെ ഏറ്റവും ശാന്തവും ആനന്ദദായകവുമായ സ്ഥലങ്ങളിൽ ഒന്നാണ് ലോലാബ് താഴ്‌വര. ആപ്പിൾ തോട്ടങ്ങൾ, തടാകം, നീരുറവകൾ, നെല്‍പ്പാടങ്ങള്‍ എന്നിങ്ങനെയുള്ള കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്. കലറൂസ് താഴ്‌വര, പോട്‌നായി താഴ്‌വര, ബ്രൂണായി താഴ്‌വര എന്നിങ്ങനെ മൂന്ന് നിഗൂഢ താഴ്‌വരകൾ ഉൾക്കൊള്ളുന്നതാണ് ലോലാബ്. നഗ്മാർഗ് മെഡോസ് ഫോട്ടോകള്‍ക്കു വേണ്ടി മാത്രമുള്ള ഒരു ഗ്രാമമാണ്. ലാൽപൂർ എന്ന ഗ്രാമം കശ്യപ് മുനിയുടെ വിശ്രമ സ്ഥലമാണ്. ലോലാബ് താഴ്‌വരയ്ക്ക് സമീപമുള്ള ലവ്‌നാഗ് എന്നും ഗൗരി എന്നും വിളിക്കപ്പെടുന്ന നീരുറവകൾ അതിന്റെ മഹത്വം വർദ്ധിപ്പിക്കുന്നു

PC:Debrup Travel & Films

ജമ്മുവിലെ കാഴ്ചകളില്‍ മറക്കാതെ കാണേണ്ട വുളര്‍ തടാകം...മറയുന്നതിനു മുന്നേ കാണാം!!ജമ്മുവിലെ കാഴ്ചകളില്‍ മറക്കാതെ കാണേണ്ട വുളര്‍ തടാകം...മറയുന്നതിനു മുന്നേ കാണാം!!

സ്വിറ്റ്സര്‍ലന്‍ഡിനെ ഓര്‍മ്മിപ്പിക്കുന്ന കാശ്മീരിലെ തടാകങ്ങള്‍, കാണണം ഒരിക്കലെങ്കിലും ഈ കാഴ്ചസ്വിറ്റ്സര്‍ലന്‍ഡിനെ ഓര്‍മ്മിപ്പിക്കുന്ന കാശ്മീരിലെ തടാകങ്ങള്‍, കാണണം ഒരിക്കലെങ്കിലും ഈ കാഴ്ച

Read more about: kashmir offbeat villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X