Search
  • Follow NativePlanet
Share
» »മഞ്ഞിന്‍റെ കാഴ്ചകളുമായി ഡെറാഡൂണും പരിസരവും!! പോയാലോ

മഞ്ഞിന്‍റെ കാഴ്ചകളുമായി ഡെറാഡൂണും പരിസരവും!! പോയാലോ

ഇതാ ഈ വിന്‍റര്‍ സീസണില്‍ ഡെറാഡൂണിന് സമീപം സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന ഇടങ്ങള്‍ പരിചയപ്പെടാം...

ശൈത്യകാല യാത്രയുടെ ബക്കറ്റ് ലിസ്റ്റില്‍ നിന്നും ഒരിക്കലും വിട്ടുപോകില്ലാത്ത ഇടങ്ങളില്‍ ഒന്നാണ് ഡെറാഡൂണ്‍. കാഴ്ചയിലെ മനോഹാരിത മാത്രമല്ല, ചിലവ് കുറവാണ് എന്നതും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. ശാന്തമായ യാത്രാ സ്ഥാനങ്ങളില്‍ പ്രിയപ്പെട്ട ഡെറാഡൂണ്‍ പലപ്പോഴും സഞ്ചാരികളു‌‌‌ടെ ഇടയില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയ ഒരു സ്ഥലം കൂടിയാണ്. ഇതാ ഈ വിന്‍റര്‍ സീസണില്‍ ഡെറാഡൂണിന് സമീപം സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന ഇടങ്ങള്‍ പരിചയപ്പെടാം...

ചൗകൊരി

ചൗകൊരി

ഡെറാഡൂണിനടുത്തുള്ള ഏറ്റവും മികച്ച ശൈത്യകാല സ്ഥലങ്ങളിൽ ഒന്നാണ് ചൗകൊരി. നന്ദാദേവി, പഞ്ചചൂളി, നന്ദകോട്ട്, ത്രിശൂൽ, ചൗഖംബ എന്നിവയുടെ ദൃശ്യങ്ങള്‍ ഈ ഗ്രാമത്തില്‍ നിന്നാല്‍ കാണാം എന്നതു തന്നെയാണ് ഇവിടേക്ക് എക്കാലവും സഞ്ചാരികളെ എത്തിക്കുന്നത്. സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും പേരുകേട്ട ചൗകൊരി ഡെറാഡൂണിനടുത്ത് സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളിൽ ഒന്നാണ്.

ജിം കോർബറ്റ് നാഷണൽ പാർക്ക്

ജിം കോർബറ്റ് നാഷണൽ പാർക്ക്

ഡെറാഡൂണിനടുത്ത് സന്ദർശിക്കേണ്ട പ്രധാന ശൈത്യകാല സ്ഥലങ്ങളിൽ ഒന്നാണ് ജിം കോർബറ്റ് നാഷണൽ പാർക്ക് . സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ കാഴ്ചകള്‍ ഒരുക്കുന്ന ഇടമാണ്. ഇവിടം വിവിധ സോണുകളായി തിരിച്ചിരിക്കുന്നതിനാല്‍ ആളുകള്‍ക്ക് അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് പോകേണ്ട ഇടം തിരഞ്ഞെടുക്കാം. ഇവിടുത്തെ ദികല എന്ന സ്ഥലം വലുതും വിശാലമായ പുൽമേടുകൾക്ക് പേരുകേട്ടതാണ്. ദുർഗാദേവി, സോനാനദി സോണുകള്‍ അറിയപ്പെടുന്നത് ജീപ്പ് സഫാരിയുടെ പേരിലാണ്.

ഓലി

ഓലി


ഡെറാഡൂണിന് ചുറ്റുമുള്ള ഏറ്റവും മികച്ച മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിൽ ഒന്നായ ഓലി ഉത്തരാഖണ്ഡിലെ ഏറ്റവും മികച്ച ശൈത്യകാല സ്ഥലങ്ങളിൽ ഒന്നാണ്. സ്കീയിങ്ങിനാണ് ഇവിടം ഏറ്റവും പ്രസിദ്ധമായിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ മഞ്ഞുവീഴ്ച കാണുവാന്‍ ഏറ്റവും അനുയോജ്യം ഇവിടെ ആയതിനാല്‍ നിരവധി ആളുകള്‍ പ്രദേശത്ത് എത്തുന്നു. ഓലിയുടെ സ്കീ ചരിവുകൾ സമുദ്രനിരപ്പിൽ നിന്ന് 2,500 മുതൽ 3,050 മീറ്റർ വരെ ഉയരത്തിലാണുള്ളത്. സ്കീയിങ്ങില്‍ പരിചയമുള്ളവര്‍ക്കും തുടക്കക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ സാധിക്കുന് സ്ഥലമാണിത്. മന പർവ്വതം, ദുനഗിരി എന്നീ ഏറ്റവും ഉയരമുള്ള ചില ഹിമാലയൻ കൊടുമുടികളുടെ വിസ്മയിപ്പിക്കുന്നതും മനോഹരവുമായ കാഴ്ചകൾ ഇവി‌ടെ നിന്നു കാണാം,

ഖിർസു

ഖിർസു

ഡെറാഡൂണിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രം ആളുകള്‍ എത്തിച്ചേരുന്ന ഇടമാണ് ഖിര്‍സു. ഡെറാഡൂണിലെ പ്രധാന ശീതകാല കേന്ദ്രങ്ങളിൽ ഒന്നായ ഇത് പൗരി ഗർവാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. ഏകാന്ത യാത്രകൾക്കും ആവേശഭരിതമായ യാത്രകൾക്കും ഒരുപോലെ മികച്ചതാണ് ഇവിടം. ഒരു പഴയ-ലോക മനോഹാരിത ആണ് ഇവിടെ സഞ്ചാരികള്‍ക്ക് ആസ്വദിക്കുവാനുള്ളത്.

റാണിഖേത്

റാണിഖേത്

അൽമോറ ജില്ലയിലെ ഒരു കന്റോൺമെന്റ് പട്ടണമായ റാണിഖേത് ദമ്പതികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഒരു ജനപ്രിയ ഇടമാണ്. പ്രകൃതിരമണീയമായ നടപ്പാതകളും, പ്രാദേശിക കാഴ്ചകളും സാഹസിക വിനോദങ്ങളും, ഡെറാഡൂണിനടുത്ത് സന്ദർശിക്കേണ്ട പ്രധാന ശൈത്യകാല കേന്ദ്രങ്ങളിലൊന്നായി റാണിഖേത്തിനെ മാറ്റുന്നു.

ചമോലി

ചമോലി

'ദൈവങ്ങളുടെ വാസസ്ഥലം' എന്നും അറിയപ്പെടുന്ന ചമോലി ഡെറാഡൂണിനടുത്തുള്ള പ്രധാന ശൈത്യകാല സ്ഥലങ്ങളിൽ ഒന്നാണ്. ഇത് സംസ്കാരം, സാഹസികത, കാഴ്ചകൾ എന്നിവയുടെ സമന്വയമാണ്. തണുപ്പിനൊപ്പം നാടകീയമായ ഭൂപ്രകൃതിയും ചമോലിയെ ബാക്ക്പാക്കർമാരുടെ പ്രിയപ്പെ‌ട്ട ഇടമാക്കി മാറ്റുന്നു.

ബിന്‍സാര്‍

ബിന്‍സാര്‍

ട്രെക്കർമാരുടെ പറുദീസയായ ബിൻസാർ ഡെറാഡൂണിനടുത്ത് സന്ദർശിക്കേണ്ട പ്രശസ്തമായ ശൈത്യകാല സ്ഥലങ്ങളിൽ ഒന്നാണ്. നടപ്പാതകളും മഞ്ഞുമൂടിയ ഹിമാലയൻ കൊടുമുടികളും മനോഹരമായ താഴ്‌വരകളും ഉള്ള ബിൻസാർ ഏകാന്തതയും സമാധാനവും തേടുന്നവർക്ക് ഒരു സ്വര്‍ഗ്ഗം തന്നെയാണ്.

ആര്‍ത്തലച്ചു പതിക്കുന്ന മാഗോഡ് വെള്ളച്ചാ‌ട്ടം, കര്‍ണ്ണാ‌ടകയുടെ അതിരപ്പള്ളി!!ആര്‍ത്തലച്ചു പതിക്കുന്ന മാഗോഡ് വെള്ളച്ചാ‌ട്ടം, കര്‍ണ്ണാ‌ടകയുടെ അതിരപ്പള്ളി!!

ഡിസംബര്‍ തീരാന്‍ കാത്തുനില്‍ക്കേണ്ട! ബാഗ് പാക്ക് ചെയ്യാം..2021 ലെ യാത്രകളിലേക്ക് ഈ ഇടങ്ങളുംഡിസംബര്‍ തീരാന്‍ കാത്തുനില്‍ക്കേണ്ട! ബാഗ് പാക്ക് ചെയ്യാം..2021 ലെ യാത്രകളിലേക്ക് ഈ ഇടങ്ങളും

Read more about: dehradun travel uttarakhand winter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X