Search
  • Follow NativePlanet
Share
» »മഴവില്ലഴകോടെ കാഴ്ചകള്‍... കൊതിതീരെ കാണുവാന്‍ ഈ ഇടങ്ങള്‍

മഴവില്ലഴകോടെ കാഴ്ചകള്‍... കൊതിതീരെ കാണുവാന്‍ ഈ ഇടങ്ങള്‍

പ്രായഭേദമന്യേ ആളുകളെ രസിപ്പിക്കുന്ന കാഴ്ചകളില്‍ ഒന്നാണ് മഴവില്ലിന്‍റേത്. ഇതിനു പിന്നിലെ ശാസ്ത്രീയത അറിയാമെങ്കില്‍ പോലും മഴവില്ല് നമ്മളെ കൊണ്ടുചെന്നെത്തിക്കുന്ന അതിശയത്തിന് ഒരു കണക്കുമില്ല. അപ്രതീക്ഷിതമായി മുന്നിലെത്തുന്ന മഴവില്ല് പലപ്പോഴും കണ്ണുകള്‍ക്ക് ഒരു വിരുന്നായിരിക്കും. ഇതാ നമ്മുടെ രാജ്യത്ത് മഴവില്ല് അതിന്റെ ഏറ്റവും പൂര്‍ണ്ണതയില്‍ കാണുവാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ പരിചയപ്പെ‌ടാം...

ചിറാപുഞ്ചി, മേഘാലയ

ചിറാപുഞ്ചി, മേഘാലയ

ഭൂമിയിലെ ഏറ്റവും നനവാര്‍ന്ന ഇടം എന്നാണ് മേഘാലിലെ ചിറാപുഞ്ചി അറിയപ്പെടുന്നത്. ശരാശരി 11,872 മില്ലീമീറ്റര്‍ മഴയാണ് ഓരോ വര്‍ഷവും ഇവിടെ ലഭിക്കുന്നത്. ഇന്ത്യയ്ക്ക് ലഭിക്കുന്ന ശരാശരി വാര്‍ഷിക മഴയേക്കാള്‍ പത്ത് മ‌‌‌ടങ്ങ് അധികമാണിത്. അതുക‌ൊണ്ടുതന്നെ മഴവില്ലിനെ ഏറ്റവും എളുപ്പത്തിലും മനോഹരമായും കാണുവാന്‍ സാധിക്കുന്ന ഇ‌ടങ്ങളുടെ പട്ടികയില്‍ ഏറ്റവുമാദ്യം ചിറാപുഞ്ചി വന്നതില്‍ അതിശയിക്കുകയേ വേണ്ട. എപ്പോള്‍ വേണമെങ്കിലും മഴ പെയ്യുവാന്‍ തയ്യാറായി നില്‍ക്കുന്ന ഇവി‌ടെ വെറുതെ തിരിഞ്ഞുനോക്കുന്നത്രം നിസാരമാണ് മഴവില്ല് കാണുവാന്‍. മാത്രമല്ല, ഇവിടുത്തെ അതിമനോഹരമായ വെള്ളച്ചാട്ടങ്ങളിലേക്ക് പോയാലും മഴവില്ലിന്‍റെ കാഴ്ചകള്‍ കാണാം.

മസൂറി, ഉത്തരാഖണ്ഡ്

മസൂറി, ഉത്തരാഖണ്ഡ്

കറുത്ത മഴമേഘങ്ങളുടെ നാടായാണ് മസൂറിയെ പ്രശസ്ത എഴുത്തുകാരനായ റസ്കിന്‍ ബോണ്ട് വിശേഷിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വിവരണത്തില്‍ ഇവിടെ പൊഴിയുന്ന ആലിപ്പഴത്തിന് മാര്‍ബിളുകളോടാണ് സാമ്യമെന്നാണ് അദ്ദേം പറയുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരൻ മുസ്സോറിയിലെ മഴവില്ലിനെ മനോഹരമായി വിവരിക്കുന്നതിനാൽ, നിങ്ങൾ അത് തീര്‍ച്ചയായും കണ്ടിരിക്കണം. പ്രകൃതി ഒരുക്കിയിരിക്കുന്ന മഴവില്ലുകള്‍ നിരവധു ഇവിടെ നിങ്ങള്‍ക്ക് കാണുവാന്‍ സാധിച്ചേക്കും.

അഗുംബെ

അഗുംബെ

കര്‍ണ്ണാടകയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലമാണ് അഗുംബെ. മഴക്കാടുകള്‍ക്ക് പ്രസിദ്ധമായ ഇവി‌ടം മഴ ആസ്വദിക്കുവാന്‍ താല്പര്യമുള്ളവര്‍ വന്നിരിക്കേണ്ട സ്ഥലമാണ്. ഇവിടുത്തെ കാടുകള്‍ക്കുള്ളില്‍ നിന്ന് മഴ നനയുക എന്നതും ഇവിടുത്തെ ട്രക്കിങ്ങും ഏതൊരു യാത്രാ പ്രേമിയും ആഗ്രഹിക്കുന്ന കാര്യമാണ്. ഇവിടുത്തെ കൂടല്ലു തീര്‍ത്ഥയും ബര്‍കാന വെള്ളച്ചാട്ടവും അഗുംബെയില്‍ ഏറ്റവും നല്ല മഴവില്ല് ആസ്വദിക്കുവാന്‍ പറ്റിയ സ്ഥലങ്ങളാണ്. മണ്‍സൂണ്‍ ട്രക്കിങ് നടത്തുകയാണെങ്കില്‍ പലപ്പോഴും കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങള്‍ മഴവില്ലിന്‍റെ ദര്‍ശനം നല്കുന്നത് ആസ്വദിക്കാം.
PC:Mylittlefinger

ശ്രീനഗര്‍

ശ്രീനഗര്‍

ഇന്ത്യയില്‍ തന്നെ ഏറ്റവും ഭംഗിയാര്‍ന്ന മഴവില്ല് ആസ്വദിക്കുവാന്‍ പറ്റിയ സ്ഥലമാണ് ശ്രീനഗര്‍. ഇവിടുത്തെ പ്രസിദ്ധമായ ട്യൂലിപ് ഗാര്‍ഡനില്‍ നിന്നാല്‍ മഴവില്ല് ഭൂമിയിലിറങ്ങിയ തരത്തിലുള്ള ഭംഗി ആസ്വദിക്കാം. എന്നാല്‍ ആകാശത്തു തന്നെ നില്‍ക്കുന്ന മഴവില്ലാണ് ലക്ഷ്യമെങ്കില്‍ ദാല്‍ തടാകത്തിലേക്ക് പോകാം. മഞ്ഞുപുതച്ച വര്‍വ്വത നിരകളുടെ പശ്ചാത്തലത്തില്‍ മഴവില്ല് വിരുന്ന കാഴ്ച ഇവിടെയുണ്ടാകും.

ചിന്നകല്ലാര്‍, തമിഴ്നാ‌ട്

ചിന്നകല്ലാര്‍, തമിഴ്നാ‌ട്

കര്‍ണ്ണാടകയിലെ അഗുംബെ കഴിഞ്ഞാല്‍ ചിറാപുഞ്ചിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സ്ഥലമാണ് ചിന്നകല്ലാര്‍. മഴക്കാലത്തെ ഗംഭീരമായ മഴയാണ് ഈ പ്രദേശത്തെ ചിറാപുഞ്ചിയുമായി ചേര്‍ത്തു നിര്‍ത്തുന്നത്. തൂക്കുപാലവും കൂട്ടമായി എത്തുന്ന ആനകളുമാണ് ഇവി‌‌ടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍. വാൽപ്പാറയിൽ നിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചിനക്കല്ലാർ ഇന്ത്യയിലെ മഴവില്ലുകൾ കാണാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ്.

അടിച്ചുപൊളിച്ച് പണിയെടുക്കാം... ജോലിയും ജീവിതവും ഒരുപോലെ ആസ്വദിക്കാന്‍ ഈ നാടുകള്‍!!അടിച്ചുപൊളിച്ച് പണിയെടുക്കാം... ജോലിയും ജീവിതവും ഒരുപോലെ ആസ്വദിക്കാന്‍ ഈ നാടുകള്‍!!

പ്രകൃതിയെ അറിയാന്‍ ഈ നാല് ഇടങ്ങള്‍..സാഹസികതയും കാടനുഭവങ്ങളും ആവോളം!പ്രകൃതിയെ അറിയാന്‍ ഈ നാല് ഇടങ്ങള്‍..സാഹസികതയും കാടനുഭവങ്ങളും ആവോളം!

Read more about: agumbe mussoorie srinagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X