Search
  • Follow NativePlanet
Share
» »ഇന്ത്യ കാണുന്നെങ്കില്‍ അത് ഡിസംബറില്‍ തന്നെ വേണം!!

ഇന്ത്യ കാണുന്നെങ്കില്‍ അത് ഡിസംബറില്‍ തന്നെ വേണം!!

അതിമനോഹരമായ കാലാവസ്ഥയും സഞ്ചാരികള്‍ക്കു മുന്നില്‍ തുറന്നുവെച്ച നിരവധി യാത്രാ സ്ഥാനങ്ങളും എല്ലാം ഇന്ത്യയില്‍ യാത്ര ചെയ്യുവാനുള്ള മികച്ച സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നു.

മഞ്ഞുപൊഴിയുന്ന തണുപ്പുള്ള കാലാവസ്ഥ...ക്രിസ്തുമസ് പുതുവസ്തര ആഘോഷങ്ങള്‍.. ഒരു വര്‍ഷത്തിനും അതിന്‍റെ ആഘോഷങ്ങള്‍ക്കും അവസാനം എത്തിച്ചേരുന്ന ഡിസംബര്‍ മാസം ആഘോഷിക്കാതിരിക്കുവാന്‍ കാരണങ്ങളൊന്നുമില്ല.വടക്കും കിഴക്കും എല്ലാമായി അതിമനോഹരമായ കാലാവസ്ഥയും സഞ്ചാരികള്‍ക്കു മുന്നില്‍ തുറന്നുവെച്ച നിരവധി യാത്രാ സ്ഥാനങ്ങളും എല്ലാം ഇന്ത്യയില്‍ യാത്ര ചെയ്യുവാനുള്ള മികച്ച സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നു. കറങ്ങിയ‌ടിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് എന്തുകൊണ്ടാണ് ഡിസംബര്‍ മാത്രം ഇത്രയും സ്പെഷ്യലാകുന്നത് എന്നു നോക്കാം!!

അവധിയോ‌ടവധി

അവധിയോ‌ടവധി

സഞ്ചാരികള്‍ക്ക് ഏറ്റവും ആവശ്യമായി വരുന്ന കാര്യങ്ങളിലൊന്ന് അവധികള്‍ തന്നെയാണ്. ഓഫീസിലെയും ജോലികളുടെ‌യും സ്‌ട്രെസും ബുദ്ധിമു‌ട്ടും ഒന്നുമില്ലാതെ കിട്ടുന്ന ഡിസംബറിലെ അവധി ദിനങ്ങള്‍ യാത്രയ്ക്കായി തന്നെ മാറ്റി വെക്കണം. അത്രയും വ്യത്യസ്തമായ കാഴ്ചകള്‍ തിരുവനന്തപുരം മുതല്‍ ശ്രീനഗര്‍ വരെയുള്ള കാഴ്ചകളില്‍ നിറഞ്ഞു കിടപ്പുണ്ട്. ക്രിസ്തമസ്, ന്യൂ ഇയര്‍ അവധികള്‍ ബുദ്ധിപൂര്‍വ്വം വിനിയോഗിച്ചാല്‍ നീണ്ട യാത്രകള്‍ തന്നെ നടക്കാം.

 ആഘോഷത്തിന്റെ നാളുകള്‍

ആഘോഷത്തിന്റെ നാളുകള്‍

ഡിസംബര്‍ ആഘോഷത്തിന്‍റെ നാളുകളാകയാല്‍ യാത്രകളിലെങ്ങും ആഘോഷം കാണാം. വീടുകളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങി കുറച്ചു ദിവസങ്ങളെങ്കിലും ആഘോഷമാക്കുന്ന കാഴ്ചയും ഡിസംബറിനു മാത്രം അവകാശപ്പെട്ടതാണ്. വടക്കു കിഴക്കന്‍ ഇന്ത്യയിലെങ്ങും വലിയ ആഘോഷങ്ങളാണ് ഈ സമയത്ത്. തണുത്ത മഞ്ഞു നിറഞ്ഞ കാലാവസ്ഥയും ക്രിസ്മസ് ഒരുക്കങ്ങളും തനത് രുചികളുമെല്ലാം ഇവിടുത്തെ പ്രത്യേകതകളായി കാണാം.

ഗോവയിലെ ആഘോഷങ്ങളിലേക്ക്

ഗോവയിലെ ആഘോഷങ്ങളിലേക്ക്

ഗോവയുടെ മുഖമുദ്രയായ പാര്‍ട്ടിയും ബഹളങ്ങളും അതിന്‍റെ ഏറ്റവും ഉച്ചസ്ഥായിയില്‍ ആസ്വദിക്കുവാന്‍ പറ്റിയ സമയമാണ് ഡിസംബര്‍. അവധിയായതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സാധാരണ ഗതിയില്‍ ഗോവയിലേക്ക് ആളുകളൊഴുകും. നിറഞ്ഞ പബ്ബുകളും കടല്‍ത്തീരങ്ങളുമെല്ലാം ന്യൂ ഇയര്‍ ആഘോഷിക്കുവാന്‍ എത്തുന്നവരുമെല്ലാം ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

ബാംഗ്ലൂരിലെ ഷോപ്പിങ്ങുകള്‍

ബാംഗ്ലൂരിലെ ഷോപ്പിങ്ങുകള്‍

ഷോപ്പിങ്ങുകള്‍ക്കു കൂടി പ്രാധാന്യം നല്കുന്ന യാത്രകളാണെങ്കില്‍ ഡിസംബര്‍ മാസം ഒരു സംശയവും കൂടാതെ തിരഞ്ഞെ‌ടുക്കാം. ബാംഗ്ലൂരിലെ കൊമേഷ്യല്‍ സ്ട്രീറ്റും ജയനഗര്‍ തേര്‍ഡ് ബ്ലോക്കും എംജി റോഡുമെല്ലാം ആകര്‍ഷകമായ ഓഫറുകളാല്‍ ആളുകളെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. എന്തുകൊണ്ടും യാത്രയ്ക്ക് പറ്റിയ സമയം ഡിസംബര്‍ തന്നെയാണ്.

വര്‍ഷാവസാനം ഹിമാലയത്തിലാവാം

വര്‍ഷാവസാനം ഹിമാലയത്തിലാവാം


വര്‍ഷാവസാന ആഘോഷങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലങ്ങളിലൊന്ന് ഹിമാലയം തന്നെയാണ്. ഓരോ നിമിഷവും ആഘോഷിക്കുവാനും ആഹ്ലാദിക്കുവാനും ഹിമാലയത്തോളം യോജിച്ച വേറൊരു സ്ഥലം കണ്ടെത്തുവാന്‍ സാധിക്കില്ല. സമാധാനവും ശാന്തതയും തേടി നിരവധി ആളുകള്ഡ ഓരോ വര്‍ഷവും ഹിമാലയ കാഴ്ചകളിലേക്ക് എത്താറുണ്ട്. എത്ര വലിയ മോശം സന്ദര്‍ഭമാണെങ്കിലും ഹിമാലയം തരുന്ന ശുഭാപ്തി വിശ്വാസം വെറെ തന്നെയാണ്.

ആഘോഷിക്കാം ചണ്ഡിഗഡില്‍

ആഘോഷിക്കാം ചണ്ഡിഗഡില്‍

ഓരോ യാത്രയ്ക്കും ലഭിക്കുന്ന ഉന്മേഷം ഓരോ തരത്തിലുള്ളതായിരിക്കും. അതിമനോഹരമായ കാലാവസ്ഥയും ജീവിത രീതികളും എല്ലാം അനുഭവിക്കുവാനും കാണുവാനും സഹായിക്കുന്ന നാ‌ടുകളിലൊന്നാണ് ചണ്ഡിഗഡ്. രാത്രിയിലും ആഘോഷമൊഴിാത്ത പബ്ബുകളാണ് ഇവിടുത്തെ പ്രത്യേകത.

മഞ്ഞുകാണാന്‍ ഷിംലയിലേക്ക്

മഞ്ഞുകാണാന്‍ ഷിംലയിലേക്ക്

മഞ്ഞിന്റെ മലമുകളിലേക്ക് പോകുവാന്‍ പറ്റിയ സമയം കൂടിയാണ് ഡിസംബര്‍. അതിനേറ്റവും യോജിച് ഇടം ഷിംലയാണ്. മഞ്ഞുവീഴ്ച അധികമൊന്നും കണ്ടിട്ടില്ലാത്തവര്‍ക്ക് പോകുവാനും ആസ്വദിക്കുവാനും പറ്റിയ സമയമാണ് ഡിസംബറിലെ ഷിംല. പ്രിയപ്പെട്ടവരോടൊപ്പം സമയം ആസ്വദിക്കുവാന്‍ പറ്റിയ സമയവും സ്ഥലവും ഇത് തന്നെയാണ്.

ആന്‍ഡമാനിലെ സ്നോര്‍കലിങ്

ആന്‍ഡമാനിലെ സ്നോര്‍കലിങ്

ഡിസംബര്‍ തന്നെയാണ് യാത്ര ചെയ്യുവാന്‍ ഏറ്റവും യോജിച്ചത് എന്നതിന്റെ മറ്റൊരു സാക്ഷ്യമാണ് ആന്‍ഡമാന്‍. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇവിടേയ്ക്ക് വരാമെങ്കിലും മികച്ച സമയം ഡിസംബര്‍ ആയിരിക്കും എന്നതില്‍ സംശയം വേണ്ട. കടലിലെ സാഹസങ്ങള്‍ ആസ്വദിക്കുവാന്‍ പറ്റിയ സമയവും ഇതുതന്നെയാണ്.

പുത്തന്‍പുലരികളുമായി കൊളക്കുമല.. കാണാന്‍ പോകാം... കുന്നും മലയും കയറി!!പുത്തന്‍പുലരികളുമായി കൊളക്കുമല.. കാണാന്‍ പോകാം... കുന്നും മലയും കയറി!!

ഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യംഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യം

വീടും പച്ച നാടും പച്ച..എവിടെ തിരിഞ്ഞാലും പച്ചപ്പു മാത്രം...ലോകത്തിലെ ഏറ്റവും പച്ചയായ ഗ്രാമം!!വീടും പച്ച നാടും പച്ച..എവിടെ തിരിഞ്ഞാലും പച്ചപ്പു മാത്രം...ലോകത്തിലെ ഏറ്റവും പച്ചയായ ഗ്രാമം!!

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X