India
Search
  • Follow NativePlanet
Share
» »ഒരു വരയ്ക്കപ്പുറം ചരിത്രവും സംസ്കാരവും മാറുന്ന നാടുകള്‍.. അതിര്‍ത്തിയിലെ ഗ്രാമങ്ങളിലൂടെ

ഒരു വരയ്ക്കപ്പുറം ചരിത്രവും സംസ്കാരവും മാറുന്ന നാടുകള്‍.. അതിര്‍ത്തിയിലെ ഗ്രാമങ്ങളിലൂടെ

വൈവിധ്യങ്ങളുടെ കാര്യത്തില്‍ അതിസമ്പന്നമാണ് ഇന്ത്യയുടെ ഭൂപ്രകൃതി. കണ്ടുതീര്‍ക്കുവാന്‍ കഴിയാവുന്നതിലുമധികം സ്ഥലങ്ങളും ന‌ടന്നുതീര്‍ക്കുവാന്‍ കഴിയാത്ത നാടുകളുമെല്ലാമായി അതിശയിപ്പിക്കുന്ന ഇടം. വെറും കിലോമീറ്ററുകള്‍ പിന്നിടുമ്പോഴയ്ക്കും മാറിവരുന്ന ഭൂപ്രകൃതിയും കാലാവസ്ഥയും എന്തിനധികം പറയുന്നു, ജീവിതരീതികള്‍ വരെ ഇന്ത്യയിലങ്ങോളമിങ്ങോളം കാണാം. അതിര്‍ത്തിയിലേക്ക് ചെന്നാലോ... ഒരൊറ്റ അതിരില്‍ തീര്‍ത്തും വ്യത്യസ്തമായ ജീവിതങ്ങളെ കാണാം. രീതികളും ആചാരങ്ങളും എന്തിനധികം നിറങ്ങള്‍ക്കു പോലും അതിര്‍ത്തികള്‍ക്കപ്പുറം മറ്റൊരു നിറമായി തോന്നിയേക്കാം. ഇതാ ഇന്ത്യയു‌ടെ അതിര്‍ത്തികളില്‍ സ്ഥിതി ചെയ്യുന്ന മനോഹരങ്ങളായ ഇടങ്ങള്‍ പരിചയപ്പെ‌ടാം

പാന്‍ഗോങ് ത‌ടാകം

പാന്‍ഗോങ് ത‌ടാകം

അതിര്‍ത്തി കാഴ്ചകളില്‍ ഏറ്റവും മനോഹരമായ കുറച്ച് ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന ഇ‌‌ടമാണ് പാന്‍ഗോങ് ത‌ടാകം. ഇന്ത്യയിലും ചൈനയിലുമായി സ്ഥിതി ചെയ്യുന്ന ഈ തടാകം ഇരുരാജ്യങ്ങളെ സംബന്ധിച്ചും തന്ത്രപ്രധാനമായ ഇടമാണ്. സമുദ്രനിരപ്പില്‍ നിന്നും 4350 മീറ്റര്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന തടാകത്തിന് ആകെ ആകെ 134 കിലോമീറ്റര്‍ നീളമുണ്ട്. അതില്‍ 35 കിലോമീറ്റര്‍ ഇന്ത്യയിലും 90 കിലോമീറ്റര്‍ ചൈനയുടെയും ഭാഗമാണ്. അതുകൊണ്ടുതന്നെ പലപ്പോഴും പല തര്‍ക്കങ്ങളും അതിനെ സംബന്ധിച്ച് ഉടലെടുക്കാറുണ്ട്.
സഞ്ചാരികളെ സംബന്ധിച്ച‌െടുത്തോളം വളരെ വ്യത്യസ്തമായ യാത്രാനുഭവം നല്കുന്ന സ്ഥലമാണ് പാന്‍ഗോങ്, പച്ചയും നീലയും ചുവപ്പും നിറങ്ങളില്‍ പല സമയത്ത് തടാകം കാണപ്പെടും. മറ്റൊന്ന് സമുദ്രനിരപ്പില്‍ നിന്നും നാലായിരം മീറ്ററോളം ഉയരത്തിലായിരുന്നിട്ടു കൂടി ഇതിലെ വെള്ളത്തിന് ഉപ്പുരസമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പുജല തടാകം എന്നും ഇതറിയപ്പെടുന്നു. മാത്രമല്ല, ഇതേ കാരണത്താല്‍ ഒരു ജലജീവികളും ഇതില്‍ വസിക്കുന്നുമില്ല.

ടുര്‍ടുക്

ടുര്‍ടുക്

ഇന്ത്യയു‌‌ടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഏറ്റവും മനോഹരമായ ഇടങ്ങളില്‍ ഒന്നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയോട‌് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ടുര്‍ടുക്. രാജ്യത്തിന്‍ഖെ ഏറ്റവും വടക്കേ കോണിലായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ലേ ജില്ലയുടെ ഭാഗമാണ്. 1947 ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ പാക് സൈന്യം പിടിച്ചെടുത്ത ഈ ഗ്രാമം 1971 വരെ പാക്കിസ്ഥാന്‍റെ ഭാഗമായിരുന്നു. 1971 ലെ യുദ്ധത്തിൽ ആണ് ഇന്ത്യന്‍ സൈന്യം ഈ സ്ഥലം വീണ്ടെ‌ടുക്കുന്നത്. ബാൾട്ടിസ്ഥാൻ റീജിയണിന്റെ ഭാഗമായ ടുര്‍ടുക് നിയന്ത്രണ രേഖയ്ക്ക് അപ്പുറം സഞ്ചാരികൾക്ക്
പോകുവാന്‍ അനുമതിയുള്ള സ്ഥലം കൂടിയാണ്.

PC:Rajeev Rajagopalan

ചിത്കുല്‍‌

ചിത്കുല്‍‌

ഹിമാചല്‍ പ്രദേശില്‍ ടിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ചിത്കുല്‍ എന്ന അതിര്‍ത്തി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ബാസ്പാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടം വളരെ മനോഹരമായ കാഴ്ചകള്‍ക്ക് പ്രസിദ്ധമാണ്. കിന്നൗര്‍ ജില്ലയുടെ ഭാഗമായ ഇവിടെയാണ് ഇന്ത്യയിലേറ്റവും ശുദ്ധമായ വായു ഉള്ളതെന്നാണ് പഠനങ്ങള്‍ പറയുന്നത്, ഇന്തോ-ടിബറ്റന്‍ വ്യാപാരപാതയിലെ ഏറ്റവും അവസാനത്തെ ഗ്രാമായ ഇവിടം വരെയാണ് ഇന്ത്യക്കാര്‍ക്ക് അനുമതിയില്ലാതെ സഞ്ചരിക്കുവാന്‍ പറ്റുന്ന അവസാനയിടം. കല്ലുകൊണ്ടോ മരം കൊണ്ടോ നിര്‍മ്മിച്ച മേല്‍ക്കൂരയുളള വീടുകളാണ് ഇവിടുത്തെ ഒരു ആകര്‍ഷണം. മറ്റൊന്ന്, ഇവിടെ ഉത്പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങാണ്. ലോക്തതിലെ തന്നെ ഏറ്റവും മേന്മയേറിയ ഉരുളക്കിഴങ്ങാണാണ് ഇവിടെനിന്നും ഉത്പാദിപ്പിക്കുന്നതെന്നാണ് പറയുന്നത്. മഞ്ഞുകാലത്ത് കനത്തമഞ്ഞു വീഴ്ച അനുഭവപ്പെടുമ്പോള് ചിത്കുലിലെ ആളുകള്‍ താഴ്വാരങ്ങളിലേക്ക് മാറിത്താമസിക്കുകയാണ് ചെയ്യുന്നത്.
PC:en.wikipedia
https://en.wikipedia.org/wiki/Chitkul#/media/File:Chitkul_Spitivalley.jpg

 മനാ

മനാ

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മനാ ഇന്ത്യയുടെ അവസാന ഗ്രാമമെന്നാണ് അറിയപ്പെടുന്നത്. ഉത്തരാഖണ്ഡില്‍ ബദ്രീനാഥിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മനാ സമുദ്രനിരപ്പില്‍ നിന്നും 3118 അടി ഉയരത്തിലാണുള്ളത്. ബദ്രീനാഥില്‍ നിന്നും വെറും 3 കിലോമീറ്റര്‍ ദൂരമേ ഈ അവസാന ഗ്രാമത്തിലേക്കുള്ളുവെങ്കിലും ഇവി‌ടെ നിന്നും ടിബറ്റ് അതിര്‍ത്തിയില്‍ എത്തണമെങ്കില്‍ 24 കിലോമീറ്റര്‍ യാത്ര ചെയ്യണം.
മനാ ചുരമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. 5,545 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചുരം ലോകത്തിലെ ഗതാഗത യോഗ്യമായ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചുരം കൂടിയാണ്.

PC:Manojkhurana

നാകോ

നാകോ

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ ‌ട്രാന്‍സ് ഹിമാലയന്‍ റീജിയണിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന നാകോ ഇന്ത്യ- ചൈന അതിര്‍ത്തിയിലാണുള്ളത്. സ്പിതിയോട് ചേര്‍ന്നുള്ള ഭൂപ്രദേശമായതിനാല്‍ അതേ ഭൂപ്രകൃതിയും കാലാവസ്ഥയും തന്നെയാണ് ഇവിടെയും അനുഭവപ്പെട‌ുക. ഹിന്ദുസ്ഥാന്‍ ടിബറ്റ് ഹൈവേ കടന്നു പോകുന്ന ഇവിടെ നാകോ തടാകം, സ്പിതി നദി, ഹാങ്‌രാങ് താഴ്‌‌വര എന്നിവയാണ് പ്രധാന കാഴ്ചകള്‍. നാകോ ആശ്രമം, നാകോ തടാകം എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

PC:Snotch

നീലോങ് വാലി

നീലോങ് വാലി

ഉത്തരാഖണ്ഡിലെ മറ്റൊരു ഇന്ത്യ-ചൈന അതിര്ഡ്തതി ഗ്രാമമാണ് നീലോങ് വാലി. ഗംഗോത്രി ദേശീയോദ്യാനത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം അതിര്‍ത്തിയില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരത്തിലായാണുള്ളത്. അതിസമ്പന്നമായ ജൈവവൈവിധ്യം ഇവിടെ കാണുവാന്‍ സാധിക്കും. അധികാരികളില്‍ നിന്നും പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇവിടേക്ക് പ്രവേശിക്കുവാന്‍ സാധിക്കു.

PC:Anuj Rawat

ധനുഷ്കോടി

ധനുഷ്കോടി

ചരിത്രവും ഐതിഹ്യവും ഒരുപാട് നിറഞ്ഞു നില്‍ക്കുന്ന ഇ‌ടമാണ് ധനുഷ്കോടി. തമിഴ്നാട്ടില്‍ പാമ്പൻ ദ്വീപിന്റെ തെക്ക്-കിഴക്കേ അറ്റത്തുള്ള ഇവിടം ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട സ്ഥലമാണ്. കഴിഞ്ഞ കാലത്തിന്റെ അവശിഷ്ടങ്ങളുമായി നില്‍ക്കുന്ന ധനുഷ്കോടിയെ പ്രേതനഗരം എന്നാണ് വിളിക്കുന്നത്. ശ്രീലങ്കയിലെ തലൈമന്നാറിന് പടിഞ്ഞാറ് ഏകദേശം 24 കിലോമീറ്റർ ദൂരെയായാണ് ഇവിടമുള്ളത്, 1964-ല്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ നശിപ്പിക്കപ്പെട്ട ഇവി‌ടെ പിന്നീട് ജനവാസമുണ്ടായിട്ടില്ല, ശ്രീലങ്കൻ അതിർത്തി ആരംഭിക്കുന്നതിന് മുമ്പുള്ള അവസാന ഗ്രാമമാണ്.

മോറെ, മണിപ്പൂര്‍

മോറെ, മണിപ്പൂര്‍

ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന മേറെ മണിപ്പൂരിന്റെ ഭാഗമാണ്. തിരക്കേറിയ വാണിജ്യകേന്ദ്രമായ ഇവിടെ എന്തും നിങ്ങള്‍ക്ക് ലഭിക്കും. ഇവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് മ്യാന്‍മാറിന്റെ അതിര്‍ത്തി ഗ്രാമമാമയ തമു എന്ന പട്ടണം സ്ഥിതി ചെയ്യുന്നത്. ഈ രണ്ടുനഗരങ്ങള്‍ക്കും പല സമാനതകളും കാണുവാന്‍ സാധിക്കും.

നാട് കാണുവാന്‍ റിവര്‍ ക്രൂസ് യാത്ര.. അയ്യായിരം രൂപയില്‍ താഴെ പരീക്ഷിക്കാന്‍ ഈ ഇടങ്ങള്‍നാട് കാണുവാന്‍ റിവര്‍ ക്രൂസ് യാത്ര.. അയ്യായിരം രൂപയില്‍ താഴെ പരീക്ഷിക്കാന്‍ ഈ ഇടങ്ങള്‍

ജയ്ഗാവ്, പശ്ചിമ ബംഗാൾ

ജയ്ഗാവ്, പശ്ചിമ ബംഗാൾ

ഇന്ത്യ-ഭൂട്ടാൻ അതിർത്തിയോട് വളരെ ചേര്‍ന്നു സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പശ്ചിമ ബംഗാളിലെ ജയ്ഗാവ്. ഇവിടെ നിന്നും വെറും 100 മീറ്റര്‍ മാറിയാണ് അതിര്‍ത്തിയുള്ളത്. വെറും ഒരു കവാടം മാത്രമാണ് അതിര്‍ത്തിയായി ഉള്ളുവെങ്കിലും രണ്ടു രാജ്യങ്ങളുടെയും വ്യത്യസ്തത ഇവിടെ നിന്നു മനസ്സിലാക്കാം. തികച്ചും ശാന്തമായ സ്ഥാനമാണ് അതിര്‍ത്തിക്കപ്പുറമുള്ള ഇടം.
PC:Avinashjammar

ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം...എങ്ങനെയെന്നല്ലേ...ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം...എങ്ങനെയെന്നല്ലേ...

കയ്യെത്തുന്ന ഉയരത്തിലെ മേഘവും പടവുകളെ ജലധാരകളാക്കുന്ന കാഴ്ചയും.. മഹാരാഷ്ട്രയിലെ വ്യത്യസ്തമായ യാത്രകള്‍കയ്യെത്തുന്ന ഉയരത്തിലെ മേഘവും പടവുകളെ ജലധാരകളാക്കുന്ന കാഴ്ചയും.. മഹാരാഷ്ട്രയിലെ വ്യത്യസ്തമായ യാത്രകള്‍

Read more about: travel himachal pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X