Search
  • Follow NativePlanet
Share
» »ഛത്തീസ്‌ഗഢ് ...പ്രകൃതി ഒളിപ്പിച്ചിരിക്കുന്ന അത്ഭുതങ്ങള്‍ കണ്ടറിഞ്ഞൊരു യാത്ര

ഛത്തീസ്‌ഗഢ് ...പ്രകൃതി ഒളിപ്പിച്ചിരിക്കുന്ന അത്ഭുതങ്ങള്‍ കണ്ടറിഞ്ഞൊരു യാത്ര

സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ തക്ക പ്രത്യേകതകളോ എടുത്തുപറയത്തക്ക സവിശേഷതകളോ ഇല്ലാത്ത ഒരു സംസ്ഥാനമാണ് ഛത്തീസ്‌ഗഢ്. എന്നാല്‍ മറ്റൊരു രീതിയില്‍ നോക്കുകയാണെങ്കില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങളുടെ ഒരു കേന്ദ്രമാണിവിടമെന്ന് നമുക്ക് ഉറപ്പിച്ചു പറയാം. വൈവിധ്യങ്ങളുടെ സംഗമസ്ഥാനമാണ് ഛത്തീസ്‌ഗഢ്. സസ്യജന്തുജാലങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ക്ഷേത്രങ്ങൾ, ഗുഹകൾ, മ്യൂസിയങ്ങൾ, ഡാമുകൾ, അങ്ങനെ പലതും ഇവിടെയുണ്ട്. പ്രകൃതിയുടെ കറയില്ലാത്ത കാഴ്ചകള്‍ ആസ്വദിക്കുവാന്‍ താല്പര്യപ്പെടുകയാണെങ്കില്‍ അമ്പരപ്പിക്കുന്ന ഛത്തീസ്ഗഡ് കാഴ്ചകള്‍ പരിചയപ്പെടാം....

ചിത്രകൂട് വെള്ളച്ചാട്ടം

ചിത്രകൂട് വെള്ളച്ചാട്ടം

വാക്കുകളില്‍ വിവരിക്കുവാന്‍ പ്രയാസമേറിയ കാഴ്ചകളിലൊന്നാണ് ഇവിടുത്തെ ചിത്രകൂട് വെള്ളച്ചാട്ടം. ഇന്ത്യയുടെ നയാഗ്ര എന്നു ചിത്രകൂടിനെ വിളിക്കുന്നത് വെറുതേയല്ല എന്ന് ഇത് നേരിട്ട് കണ്ടാല്‍ മനസ്സിലാവും. ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ജഗദല്‍പ്പൂരിന് സമീപമാണ് 95 അടി മുകളില്‍ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മുന്നൂറ് മീറ്ററാണ് ഇതിന്‍റെ വീതി. ഇന്ത്യയിലെ ഏറ്റവും വീതി കൂടിയ വെള്ളച്ചാട്ടവും ഇത് തന്നെയാണ്. വെള്ളച്ചാട്ടത്തിന് മുകളിലുള്ള മഴവില്ലും മുകളിലെ നാടകീയമായ ആകാശവും ഇതിന്‍റെ ഭംഗി വീണ്ടും വര്‍ധിപ്പിക്കുന്നു.
PC:Theasg sap

ബർണവപ്പാറ വന്യജീവി സങ്കേതം

ബർണവപ്പാറ വന്യജീവി സങ്കേതം


ഛത്തീസ്ഗഢ് യാത്രയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട മറ്റൊരു ഇടമാണ് ബർണവപ്പാറ വന്യജീവി സങ്കേതം. പക്ഷിനിരീക്ഷകർക്കും പ്രകൃതി സ്നേഹികൾക്കും ഒരു പറുദീസയാണ് ഈ വന്യജീവി സങ്കേതം. പച്ചനിറത്തിന്റെ പലവിധത്തിലുള്ള നിറഭേദങ്ങള്‍ ഇവിടെ ഇതിനുള്ളില്‍ കാണാം. താമരപ്പൂക്കളുള്ള തടാകങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

ജത്മൈ മാതാ ക്ഷേത്രം

ജത്മൈ മാതാ ക്ഷേത്രം

ഛത്തീസ്ഗഢിന്റെ പൈതൃകവും സംസ്കാരവുമായി ഏറെ ചേര്‍നിനു കിടക്കുന്ന ഒരു ക്ഷേത്രമാണ് ജത്മൈ മാതാ ക്ഷേത്രം. മാതാ ജത്മയിക്ക് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം കരിങ്കല്ലില്‍ മനോഹരമായി നിര്‍മ്മിച്ചിരിക്കുന്നു. വലിയ ഗോപുരം കാടിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്. പ്രധാന കവാടത്തിന് മുകളിൽ പുരാണ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന നിരവധി ചുവർച്ചിത്രങ്ങൾ ക്ഷേത്രത്തിന്‍റെ ഭംഗി വര്‍ധിപ്പിക്കുന്നു. ക്ഷേത്രത്തിന് സമീപത്തായി ഒരു വെള്ളച്ചാട്ടവും കാണാം.

ഘടറാണി ക്ഷേത്രം

ഘടറാണി ക്ഷേത്രം

ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ചയും വിശ്വാസികളുടെ അഭയ കേന്ദ്രവുമാണ് ഘടറാണി ക്ഷേത്രം. ജത്മൈ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് ഘടറാണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനൊപ്പം ചന്നെ അതിമനോഹരമായ ഒരു വെള്ളച്ചാട്ടം ഇവിടെയും കാണുവാന്‍ സാധിക്കും.

യുകെയിലെ ഈ അത്ഭുത ദ്വീപിന് വേണം പുതിയ രാജാവിനെ.. നിങ്ങള്‍ക്കുമാകാം ആ രാജാവ്!!യുകെയിലെ ഈ അത്ഭുത ദ്വീപിന് വേണം പുതിയ രാജാവിനെ.. നിങ്ങള്‍ക്കുമാകാം ആ രാജാവ്!!

മറൈന്‍ ഡ്രൈവ്

മറൈന്‍ ഡ്രൈവ്

മറൈന്‍ ഡ്രൈവ് എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് ചെന്നൈയും മുംബൈയും ആകും ഓര്‍മ്മ വരിക. എന്നാല്‍ ഛത്തീസ്ഗഡിലും ഒരു മറൈന്‍ ഡ്രൈവുണ്ട്. ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിലാണ് ഇവിടുത്തെ മറൈന്‍ ഡ്രൈവ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലം കൂടിയാണിത്. അതിമനോഹരമായ തെലിബന്ധ തടാകത്തിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇത് വൈകുന്നേരങ്ങളിലെ ആളുകളുടെ പ്രിയപ്പെട്ട യാത്രാ സ്ഥാനമാണ്.
PC:VishuN

ദന്തേശ്വരി ക്ഷേത്രം

ദന്തേശ്വരി ക്ഷേത്രം

വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങളാണ് ഛത്തീസ്ഗഡിന്‍റെ മറ്റൊരു പ്രത്യേകത. അതിലൊന്നാണ് 52 ശക്തിപീഠങ്ങളിൽ ഒന്നായ ദന്തേശ്വരി ക്ഷേത്രം. ദന്തേവാഡ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം ബസ്തറിനോട് ചേര്‍ന്നാണ് കിടക്കുന്നത്. വിടെ സതീദേവിയുടെ ദന്തഭാഗമാണ് ഇവിടെ ആരാധിക്കുന്നത്. അതിനാലാണ് ഇവിടം ദന്തേശ്വര ക്ഷേത്രം എന്നറിയപ്പെടുന്നത്. ബസ്തറിന്‍റെ കുലദേവത കൂടിയാണ് ഈ ദന്തേശ്വരി. പതിനാലാം നൂറ്റാണ്ടിൽ ചാലൂക്യ രാജാവ് നിര്‍മ്മിച്ച ക്ഷേത്രത്തിന് അറുനൂറ് വര്‍ഷത്തോളം പഴക്കമുണ്ട് എന്നാണ് കരുതപ്പെടുന്നത്.

PC:Ratnesh1948 1

തീര്‍ത്ഥ്ഗഡ് വെള്ളച്ചാട്ടം

തീര്‍ത്ഥ്ഗഡ് വെള്ളച്ചാട്ടം

ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലെ കങ്കേർ ഘട്ടിയിലെ ജഗദൽപൂരിനടുത്തുള്ള തീര്‍ത്ഥ്ഗഡ് വെള്ളച്ചാട്ടം ഇവിടുത്തെ മനോഹരമായ മറ്റൊരു ടൂറിസ്റ്റ് സ്പോട്ടാണ്. കാംഗർ നദിയിലെ ഒരു ബ്ലോക്ക് ടൈപ്പ് വെള്ളച്ചാട്ടമാണ് തീരത്ഗഡ് വെള്ളച്ചാട്ടം. 91 മീറ്റര്‍ താഴ്ചയിലേത്താണ് ഇത് പതിക്കുന്നത്.
PC:RISHI PANDEY

 കാങ്കർ താഴ്‌വര ദേശീയോദ്യാനം

കാങ്കർ താഴ്‌വര ദേശീയോദ്യാനം

1982-ൽ സ്ഥാപിതമായ കാംഗർ വാലി നാഷണൽ പാർക്ക് ഗ്രാമങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഒരു ദേശീയോദ്യാനമാണ്. കാംഗർ നദിയിൽ നിന്നാണ് ഈ ദേശീയോദ്യാനത്തിന് പേരു ലഭിച്ചത്. ഏഷ്യൻ ബയോസ്ഫിയർ റിസർവായി ഇത് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ബയോസ്ഫിയർ റിസർവ് ആയ 34 കിലോമീറ്റർ നീളമുള്ള പ്രകൃതിരമണീയമായ കാംഗേർ ഘാട്ടിക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഇത് ഇന്ത്യയിലെ ഏറ്റവും മനോഹരമായ ദേശീയോദ്യാനങ്ങളിലൊന്നാണ്. പ്രധാനമായും കുന്നിൻ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഏകദേശം 200 ചതുരശ്ര കിലോമീറ്റർ (77 ചതുരശ്ര മൈൽ) വ്യാപിച്ചുകിടക്കുന്നു.

PC:VishuN

പച്ചപ്പുനിറഞ്ഞു നില്‍ക്കുന്ന ഇടങ്ങള്‍...ഒഴുകുന്ന തടാകം മുതല്‍ മഴക്കാടുകള്‍ വരെപച്ചപ്പുനിറഞ്ഞു നില്‍ക്കുന്ന ഇടങ്ങള്‍...ഒഴുകുന്ന തടാകം മുതല്‍ മഴക്കാടുകള്‍ വരെ

ആര്‍ത്തലച്ചു പതിക്കുന്ന മാഗോഡ് വെള്ളച്ചാ‌ട്ടം, കര്‍ണ്ണാ‌ടകയുടെ അതിരപ്പള്ളി!!ആര്‍ത്തലച്ചു പതിക്കുന്ന മാഗോഡ് വെള്ളച്ചാ‌ട്ടം, കര്‍ണ്ണാ‌ടകയുടെ അതിരപ്പള്ളി!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X