Search
  • Follow NativePlanet
Share
» »കുറഞ്ഞ ചിലവില്‍ സ്വപ്നയാത്ര..ബജറ്റില്‍ ഒതുക്കാന്‍ അറിഞ്ഞിരിക്കാം അഞ്ച് കാര്യങ്ങള്‍!

കുറഞ്ഞ ചിലവില്‍ സ്വപ്നയാത്ര..ബജറ്റില്‍ ഒതുക്കാന്‍ അറിഞ്ഞിരിക്കാം അഞ്ച് കാര്യങ്ങള്‍!

പുതിയ സ്ഥലങ്ങള്‍ കാണുക എന്നതും പുതിയ രീതികള്‍ പരിചയപ്പെടുക എന്നതുമൊക്കെയാണ് ഓരോ യാത്രയുടെയും ലക്ഷ്യങ്ങള്‍. എന്നാല്‍ ഒന്നുകൂടി ആലോചിച്ചാല്‍ അറിയാം ബജറ്റാണ ഓരോ യാത്രയെയും നിയന്ത്രിക്കുന്നതെന്ന്...

എത്ര വലിയ യാത്രാ മോഹങ്ങള്‍ ഉണ്ടെങ്കിലും ഡല്‍ഹി വരെ പോയതല്ലെ മണാലി കൂടി യാത്രാ പ്ലാനില്‍ ഉള്‍പ്പെ‌ടുത്താം എന്നു തോന്നിയാലും പലപ്പോഴും ബജറ്റ് അതിനു അനുവദിക്കണം എന്നില്ല. കൂ‌ടിയ ബജറ്റില്‍ കുറവ് ഇടങ്ങള്‍ പോകുന്നതിനേക്കാള്‍ അല്പം ചിലവ് കുറച്ചും കുറച്ച് പിശുക്കിയും സാഹചര്യങ്ങളോ‌ട് പൊരുത്തപ്പെട്ടുമൊക്കെ പരമാവധി നാടുകള്‍ കാണുവാനും പുതിയ മനുഷ്യരെ അറിയുവാനും ആണ് അധികം സഞ്ചാരികളും മുന്‍ഗണന കൊടുക്കുന്നത്. ഇതാ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അത് ബജറ്റില്‍ ഒതുങ്ങുവാന്‍ എന്തൊക്കെ നോക്കാം എന്നറിയാം...

ചിലവ് കുറച്ചൊരു ഇന്ത്യന്‍ യാത്ര

ചിലവ് കുറച്ചൊരു ഇന്ത്യന്‍ യാത്ര

നമ്മുടെ രാജ്യത്തെ യാത്രകളുടെ പ്രധാന മെച്ചം എങ്ങനെയും യാത്ര ചെയ്യാം എന്നതാണ്. നൂറു രൂപയും 1000 രൂപയും ഒുപോലെ ചിലവഴിച്ച് ഒരു രാത്രി കഴിയാം. കുറ‍ഞ്ഞ നിരക്കില്‍ ലഭിക്കുന്ന ഭക്ഷണവും ചെറിയ താമസ സൗകര്യങ്ങളും മതി എന്നുള്ളവര്‍ക്ക് ബജറ്റ് യാത്രയുടെ വലിയ സാധ്യതകളാണ് ഇന്ത്യയിലുള്ളത്.

ഓഫ് സീസണ്‍ മതി

ഓഫ് സീസണ്‍ മതി

ഓരോ പ്രദേശവും പോയി കാണുവാന്‍ ഒരു കാലമുണ്ട്. ഹില്‍ സ്റ്റേഷനുകളിലേക്ക് സാധാരണ ആളുകള്‍ പോകുന്നത് വേനലിലും തണുപ്പു കാലത്തുമാണ്. മഴക്കാലത്ത് ആരും അങ്ങനെയൊരു കാര്യം ആലോചിക്കുകയേയില്ല. സീസണ്‍ സമയത്തെ യാത്രകള്‍ അനിര്‍വ്വചനീയമാണെങ്കിലും പലപ്പോഴും ചിലവ് പിടിച്ചാല്‍ കിട്ടാത്തരീതിയില്‍ കുതിക്കുന്നതായിരിക്കും. ആളുകളുടെ തിരക്കും ഹോട്ടല്‍ റൂമുകളുടെ ലഭ്യതക്കുറവും എല്ലാം പലപ്പോഴും സീസണ്‍ യാത്രകളെ താളം തെറ്റിക്കും. എന്നാല്‍ യാത്ര ഏഫ് സീസണില്‍ ആണെങ്കിലോ? തിരക്കും ബഹളവും ഇല്ല എന്നു മാത്രമല്ല, ഹോട്ടലുകളും ടാക്സി സര്‍വ്വീസുകളും കുറഞ്ഞ നിരക്കില്‍ ലഭിക്കുകയും ചെയ്യും. പോകുന്ന സമയത്തെ കാഴ്ചകള്‍ എന്താണോ അത് ആസ്വദിക്കുവാനുള്ളവര്‍ക്കാണ് ഓഫ്സീസണ്‍ യാത്രകള്‍. പ്രധാനമായും ചിലവ് കുറഞ്ഞ യാത്രകല്‍ ചെയ്യുന്നവരാണ് ഓഫ് സീസണ്‍ തിരഞ്ഞെടുക്കുന്നത്.

സ്ഥലങ്ങളും അങ്ങനെത്തന്നെ

സ്ഥലങ്ങളും അങ്ങനെത്തന്നെ

പ്രസിദ്ധമായ ഇടങ്ങളും ലാന്‍ഡ് മാര്‍ക്കുകളും കാണുവാന്‍ ആഗ്രഹമുണ്ടെങ്കിലും ബജറ്റ് യാത്രയില്‍ അത് സാധ്യമായേക്കണമെന്നില്ല. ബജറ്റിനെ തകിടം മറിക്കും എന്നതു തന്നെയാണ് പ്രധാന കാരണം. അതിനാല്‍ യാത്രയില്‍ പരമാവധി ഓഫ്ബീറ്റ് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തുക. കേട്ടിട്ടുപലുമില്ലാത്ത ഇടങ്ങളിലേക്കുള്ള യാത്ര എന്നെന്നും ഓര്‍ത്തിരിക്കുവാന്‍ സാധിക്കുന്ന ഒന്നായിരിക്കും. ജീവിതത്തില്‍ ഒരിക്കലും പോകില്ലാ എന്നു കരുതിയിരുന്ന ഇടത്തേയ്ക്ക്, ഭൂപടത്തില്‍ മാത്രം കണ്ടു പരിചയമുള്ള ഒരു സ്ഥലത്തേയ്ക്കുള്ല സഞ്ചാരം പലപ്പോഴും യാത്രകളെക്കുറിച്ചുള്ള മുന്‍ധാരണകള്‍ എല്ലാം തിരുത്തുന്നതായിരിക്കും. മാത്രമല്ല, വളരെ കുറഞ്ഞ ചിലവില്‍ യാത്രകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയും ചെയ്യും!
എന്നാല്‍ അപരിചിതമായ ഇടങ്ങളിലേക്ക് പോകുമ്പോള്‍ സ്ഥലത്തെക്കുറിച്ചും അവിടുത്തെ കാലാവസ്ഥ, ഭൂപ്രകൃതി, ആളുകള്‍, യാത്രാ മാര്‍ഗ്ഗങ്ങള്‍, താമസ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചും മുന്‍കൂട്ടി അറിഞ്ഞിരിക്കുക.

ടിക്കറ്റ് ബുക്ക് ചെയ്യാം നേരത്തെ തന്നെ

ടിക്കറ്റ് ബുക്ക് ചെയ്യാം നേരത്തെ തന്നെ

മിക്ക യാത്രകളും അവസാന നിമിഷം തീരുമാനിച്ച് പോകുന്നതായതിനാല്‍ ചിലവ് പലപ്പോഴും പോക്കറ്റില്‍ ഒതുങ്ങുന്നതായിരിക്കില്ല പ്രത്യേകിച്ച്, യാത്രാ മാര്‍ഗ്ഗം വിമാനം ആണെങ്കില്‍. അങ്ങനെയുള്ളപ്പോള്‍ ചെയ്യുവാന്‍ പറ്റിയ കാര്യം അവധി ദിനങ്ങള്‍ കണക്കുകൂട്ടി യാത്ര മാസങ്ങള്‍ക്കു മുന്‍പേ തന്നെ പ്ലാന്‍ ചെയ്യുക എന്നതാണ്. വിമാന‌ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് ലാഭകരമായിരിക്കും. അവിശ്വസനീയമായ തുകയ്ക്ക് ചിലപ്പോള്‍ ടിക്കറ്റ് ലഭിച്ചെന്നും വരാം. എന്നാല്‍ യാത്രയ്ക്ക് ഒന്നോ രണ്ടോ ആഴ്ചകള്‍ക്കു മുന്‍പ് ട‌ിക്കറ്റെടുക്കുമ്പോള്‍ ഉയര്‍ന്ന തുകയാണ് നല്കേണ്ടി വരിക. ഇത് ബജറ്റിനെ താളം തെറ്റിക്കും. തിരക്കേറിയ യാത്രാ സീസണാണെങ്കില്‍ ടിക്കറ്റ് ലഭിക്കാതെയും വന്നേക്കാം.

ഹോട്ടല്‍ വേണ്ട, ഹോസ്റ്റല്‍ മതി

ഹോട്ടല്‍ വേണ്ട, ഹോസ്റ്റല്‍ മതി

യാത്രകളില്‍ തിരഞ്ഞെടുക്കുന്ന താമസ സൗകര്യവും യാത്രാ ബജറ്റിനെ കാര്യമായി ബാധിക്കും. കൂടെയുള്ളവരെക്കരുതിയും സുരക്ഷാ കാര്യങ്ങള്‍ പരിഗമിച്ചും പലപ്പോഴും ആളുകള്‍ വലിയ ഹോട്ടലുകളില്‍ മുറിയെടുക്കുവാന്‍ ശ്രമിക്കും. എന്നാല്‍ മികച്ച സൗകര്യങ്ങളുള്ള, കുറഞ്ഞ നിരക്ക് ഈടാക്കുന്ന ഹോംസ്റ്റേകളെക്കുറിച്ചറിഞ്ഞാല്‍ ബജറ്റ് യാത്രയില്‍ താമസത്തിലെ വലിയ ചിലവ് ഒഴിവാക്കാം. മുതിര്‍ന്നവരും കുഞ്ഞുങ്ങളും യാത്രയില്‍ ഉണ്ടെങ്കില്‍ ഹോം സ്റ്റേ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ താമസം ഹോസ്റ്റലിലാക്കാം. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും പറ്റിയ ഇടമാണ് ഹോസ്റ്റലുകള്‍. ഡോര്‍മിറ്ററി സൗകര്യമായിരിക്കും ഇവിടെ ലഭിക്കുക. സമാനമനസ്കരായ സഞ്ചാരികളെ പരിചയപ്പെടുവാനും കൂടുതല്‍ കാര്യങ്ങള്‍ അറിയുവാനും യാത്രയില്‍ കൂട്ടുവാനും പറ്റിയ സൗഹൃദങ്ങളും ഇവിടെനിന്നും ലഭിക്കും. മിക്ക നഗരങ്ങളിലും ഇത്തരം ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ലഭിക്കും. എന്നാല്‍ താമസം മാത്രമായിരിക്കും ഇവിടെയുണ്ടാവുക. ഭക്ഷണം പുറത്തു നിന്നും കഴിക്കേണ്ടി വരും.

പ്ലാന്‍ ചെയ്യാം, അറിഞ്ഞുവയ്ക്കാം

പ്ലാന്‍ ചെയ്യാം, അറിഞ്ഞുവയ്ക്കാം

നേരത്തെ സൂചിപ്പിച്ചതുപോലെ തന്നെ യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം. പോകുന്ന ഇടത്തെക്കുറിച്ചും അവിടെ എന്തൊക്കെ കാണണം, എവി‌‌ടെയൊക്കെ പോകണം, താമസ സൗകര്യങ്ങള്‍ എന്നിവയെല്ലാം പ്ലാന്‍ ചെയ്യുവാന്‍ ഇത് സഹായിക്കും. കൃത്യമായ പ്ലാന്‍ ആയാല്‍ ടിക്കറ്റ് എടുക്കുവാനും ഹോട്ടലുകള്‍ ബുക്ക് ചെയ്യുവാനും സാധിക്കുകയും ചെയ്യും.

ആരും അറിയാത്ത ഇടങ്ങളിലേക്കുള്ള യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാംആരും അറിയാത്ത ഇടങ്ങളിലേക്കുള്ള യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മഴവില്‍ നിറമുള്ള കുന്നുകളും മരുപ്പച്ചയും ഉപ്പുകടലും വരെ.. ലോകത്തില്‍ കണ്ടിരിക്കേണ്ട അത്ഭുതങ്ങള്‍മഴവില്‍ നിറമുള്ള കുന്നുകളും മരുപ്പച്ചയും ഉപ്പുകടലും വരെ.. ലോകത്തില്‍ കണ്ടിരിക്കേണ്ട അത്ഭുതങ്ങള്‍

Read more about: travel tips offbeat travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X