സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്തുപോകുമ്പോള്‍ കാണുന്ന യാത്രാ വീഡിയോകളും ഫോട്ടോകളും കൊതിപ്പിച്ചു കടന്നുപോകുമ്പോള്‍ ഒരു നിമിഷമെങ്കിലും നമ്മളും മനസ്സുകൊണ്ട് ആ സ്ഥലത്ത് പോകാറുണ്ട്. നാട്ടിലെ സ്ഥലങ്ങളാണെങ്കിലും അന്താരാഷ്ട്ര യാത്രാലക്ഷ്യസ്ഥാനങ്ങളാണെങ്കിലും ആഗ്രഹങ്ങളുടെ പട്ടികയില്‍ കുറേയിടങ്ങളുണ്ടാവും. ഒരുപാടു കാലമായി മനസ്സില്‍ കൊണ്ടുനടന്ന വിദേശവിനോദയാത്രയെന്ന മോഹം പൂര്ത്തീകരിക്കുവാനൊരുങ്ങുമ്പോള് പല കാര്യങ്ങളും ശ്രദ്ധിക്കുവാനുണ്ട്. ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതു മുതല്‍ പ്ലാനിങ് വരെ മികച്ച രീതിയില്‍ മുന്നേറുമെങ്കിലും യാത്രയോട് അടുക്കുമ്പോഴേയ്ക്കും സംശയങ്ങളും സമ്മര്‍ദ്ദങ്ങളും പരിചയ സമ്പന്നരായ യാത്രികരെപ്പോലും വലയ്ക്കാറുണ്ട്.
എല്ലാം അറിഞ്ഞ് യാത്ര ചെയ്യുവാന്‍ സാധിക്കില്ലെന്നു പറയുന്നതു പോലെ ചില അത്യാവശ്യം കാര്യങ്ങള്‍ മനസ്സിലാക്കി യാത്രയ്ക്കൊരുങ്ങാം. ഇതാ ആദ്യത്തെ വിദേശയാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...

പോകുന്ന സ്ഥലം
വിനോദയാത്രയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പുതിയൊരു രാജ്യത്തേയ്ക്ക് പോകുന്നതിനു മുന്‍പായി അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. നിങ്ങളുടെ നീണ്ട പട്ടികയില്‍ നിന്നും ആദ്യം ഒരു സ്ഥലം തിരഞ്ഞെടുക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. നിങ്ങളുടെ യാത്രയ്ക്കുള്ള ആഗ്രഹവും കൈവശമുള്ള പണവും അവധി ദിവസങ്ങളും എല്ലാം കണക്കാക്കി വേണം ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുവാന്‍. കാലാവസ്ഥയും ടൂറിസം സീസണും ഇത് നിശ്ചയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഒറ്റയ്ക്കാണ് യാത്ര പോകുന്നതെങ്കില്‍ യാത്രയിലെ സുരക്ഷിതത്വവും ആ രാജ്യത്തിന്റെ രീതികളും എല്ലാം മുന്‍കൂട്ടി മനസ്സിലാക്കിയിരിക്കണം. നിങ്ങളുടെ രീതികളും സ്വഭാവങ്ങളും ആ ലക്ഷ്യസ്ഥാനത്ത് എങ്ങനെയായിരിക്കണം എന്നുകൂടി നേരത്തെ അറിഞ്ഞുവയ്ക്കാം.

യാത്രാ രേഖകള്‍
യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ യാത്രാ രേഖകളുടെ കാര്യത്തിലും ശ്രദ്ധ ഉണ്ടായിരിക്കണം. വിദേശയാത്രകള്‍ പോകുവാനായി ആദ്യം വേണ്ടത് പാസ്പോര്‍ട്ട് ആണ്. പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ എത്രയും വേഗം അതിനായി അപേക്ഷ സമര്്പപിക്കണം. ആദ്യം പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അപ്പോയിന്റ്മെന്റ് എടുക്കുകയാമ് ഇതിനായി വേണ്ടത്. തിരക്കനുസരിച്ച് ഏകദേശം ഒരാഴ്ച മുതല്‍ ഒരു മാസം വരെ അപ്പോയ്ന്റ്മെന്റെ കിട്ടുവാനായി സമയമെടുക്കും. അതിനുശേഷം പാസ്പോര്‍ട്ട് കയ്യില്കിട്ടുവാനും ഒരാഴ്ചയിലധികം സമയമെടുത്തേക്കാം. യാത്രാ പ്ലാന്‍ ചെയ്യുമ്പോള്‍ അതനുസരിച്ചു വേണം തിയ്യതി തീരുമാനിക്കുവാന്‍.
നേരത്തെ പാസ്പോര്‍ട്ട് ഉള്ളവര്‍ അതിന്റെ കാലാവധി ശ്രദ്ധിക്കേണ്ടതാണ്. മിക്കയിടങ്ങളിലും ഒരു രാജ്യത്ത് എത്തിയാൽ കുറഞ്ഞത് ആറു മാസത്തേയ്ക്കെങ്കിലും പാസ്പോർട്ട് സാധുവായിരിക്കണം എന്നാണ് നിയമം. അതിനു മുന്‍പായി കാലവധി അവസാനിക്കുമെങ്കില്‍ പാസ്പോര്‍ട്ട് പുതുക്കണം.
PC:ConvertKit

വിസ നോക്കാം
പാസ്പോര്‍ട്ട് ശരിയായി കഴിഞ്ഞാല്‍ അടുത്തതായി ചിന്തിക്കേണ്ടത് വിസയെക്കുറിച്ചാണ്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ നല്കുന്ന നിരവധി രാജ്യഘങ്ങളുണ്ട്. ആ രാജ്യത്ത് ചെല്ലുമ്പോള്‍ ഫീസും മറ്റു ആവശ്യമായ രേഖകളും സമര്‍പ്പിച്ചാല്‍ അവിടുന്നു തനനെ വിസ ലഭിക്കും. അങ്ങനെയല്ലാത്ത ഇടങ്ങളിലേക്ക് പോകുമ്പോള്‍ അവിടുത്തെ വിസാ നിയമങ്ങഴ് എങ്ങനെയാണെന്നു നോക്കി അതിനനുസരിച്ച് ചെയ്യുക. ഇതിനായി ട്രാവല്‍ ഏജന്‍സികളുടെ സഹായം തേടാം.
പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..

നേരത്തെ പ്ലാന്‍ ചെയ്യാം, ബുക്ക് ചെയ്യാം
അന്താരാഷ്ട്ര യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ കുറച്ചു നേരത്തെ തന്നെ ബുക്ക് ചെയ്യുവാനായി ശ്രദ്ധിക്കുക. യാത്രകള്‍ക്കായി നിങ്ങള്‍ക്ക് ഒരുങ്ങുവാന്‍ സാധിക്കുമെന്നു മാത്രമല്ല, നേരത്തെ ബുക്ക് ചെയ്യുന്നതിനാല്‍ ടിക്കറ്റുകള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുവാനും സാധ്യതയുണ്ട്. യാത്രകളുടെ പ്ലാന്‍ എല്ലാം ഓക്കെ ആയാല്‍ വേഗം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം. നിങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനത്തേക്കുള്ള ഫ്ലൈറ്റ് ഡീലുകളുടെ ട്രാക്ക് സൂക്ഷിക്കാൻ നിങ്ങൾക്ക് ആപ്പുകൾ ഉപയോഗിക്കാം. നിങ്ങളുടെ ഫ്ലൈറ്റ് പരമാവധി പ്രയോജനപ്പെടുത്തുന്നതിന് നിങ്ങൾ മൈലേജ് ലോയൽറ്റി പ്രോഗ്രാമുകളും ട്രാവൽ റിവാർഡ് കാർഡുകളും പ്രയോജനപ്പെടുത്തുകയും ചെയ്യാം.
PC:Eva Darront

പോകുന്നയിടത്തെ യാത്രാ മാര്‍ഗ്ഗങ്ങളും സ്റ്റേും ഉറപ്പാക്കുക
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുന്നോടിയായി നിങ്ങള്‍ പോകുന്ന സ്ഥലത്തെ യാത്രാ മാര്‍ഗ്ഗങ്ങളും താമസസൗകര്യങ്ങളും എങ്ങനെയാണെന്ന് അറിഞ്ഞിരിക്കണം. മിക്ക നഗരങ്ങളിലും പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ ലഭ്യമായതിനാല്‍ ചിലവ് കുറഞ്ഞ യാത്രയ്ക്ക് ഇത്തരം രീതികള്‍ പരീക്ഷിക്കാം. താമസസൗകര്യങ്ങള്‍ നേരത്തെ പോയിട്ടുള്ളവരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതായിരിക്കും നല്ലത്. മുന്‍കൂട്ടി ബുക്ക് ചെയ്തുപോകുന്നത് നല്ലതാണെങ്കിലും ബജറ്റ് ഫ്രണ്ട്ലിയും അതേസമയം സുരക്ഷിതവുമായ ഇടങ്ങള്‍ ലഭിക്കണമെന്നില്ല.
ഹോട്ടലുകള്‍ കൂടാതെ ഹോസ്റ്റലുകള്‍ , ക്യൂബുകള്‍, ഗസ്റ്റ്ഹൗസ്, Airbnb തുടങ്ങിയ സാധ്യതകള്‍ കൂടി പരിഗണിച്ചു മാത്രം അവസാന തീരുമാനത്തിലെത്തുക,

പാക്ക് ചെയ്യുമ്പോള്‍
യാത്രകളില്‍ പാക്കിങ് അല്പം ബുദ്ധിമുട്ടേറിയ പരിപാടിയാണണ്്. ആവശ്യം വേണ്ട സാധനങ്ങള്‍ കൃത്യമായി പാക്ക് ചെയ്യുവാന്‍ ശ്രമിക്കുക. യാത്ര പോകുന്നിയിടത്ത് ഉപയോഗിക്കേണ്ട വസ്ത്രങ്ങള്‍,
ചെരിപ്പുകള്‍, അത്യാവശ്യം വേണ്ട മരുന്നുകള്‍, ക്രീമുകള്‍, പവർ അഡാപ്റ്ററുകള്‍, ചാര്‍ജര്‍, ഫോണ്‍, ക്യാമറ തുടങ്ങിയവയ്ക്കായി ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കിയ ശേഷം പാക്ക് ചെയ്യുക. പോകുന്ന ഇടത്തെ കാലാവസ്ഥ കൂടി പരിഗണിച്ച് അതിനനുസരിച്ചുള്ള സാധനങ്ങള്‍ പാക്ക് ചെയ്യുക. അത്യാവശ്യം വേണ്ട കാര്യങ്ങള്‍ അവിടെയെത്തിയ ശേഷം വാങ്ങാമെന്നു കരുതുന്നത് പലപ്പോഴും നടക്കില്ല. അതിനാല്‍ പാക്ക് ചെയ്യുമ്പോള്‍ കൃത്യമായി ശ്രദ്ധിക്കുക,

ബാഗുകളുടെ എണ്ണം
ബാഗ് പാക്ക് ചെയ്യുന്നതിനു മുന്‍പായി നിങ്ങള്‍ക്ക് യാത്രയില്‍ എത്ര ബാഗുകള്‍ക്കാണ് എയര്‍ലൈന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് നോക്കുക. മിക്ക അന്താരാഷ്ട്ര വിമാനങ്ങളും രണ്ട് ചെക്ക്ഡ് ബാഗുകൾ വാഗ്ദാനം ചെയ്യും. എത്ര ലഗേജുകൾ അനുവദനീയമാണെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ എയർലൈനുമായി ബന്ധപ്പെടുന്നതാണ്. നിങ്ങൾ എടുക്കുന്ന ഏതെങ്കിലും മരുന്നുകൾ, ഫ്ലൈറ്റിന് ധരിക്കാൻ ചൂടുള്ള എന്തെങ്കിലും, ഒരു യാത്രാ തലയണ, നിങ്ങൾ എയർപോർട്ട് ടെർമിനലിൽ എത്തിക്കഴിഞ്ഞാൽ നിറയ്ക്കാൻ ഒരു വാട്ടർ ബോട്ടിൽ എന്നിവ പായ്ക്ക് ചെയ്യുന്നത് ഉറപ്പാക്കുക.
PC:Taylor Beach

ട്രാവല്‍ ഇന്‍ഷുറന്‍സ്
യാത്രകളില്‍ ഏറ്റവും നിര്‍ബന്ധമായും നിങ്ങള്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. യാത്രയില്‍ അവിചാരിതമായി സംഭവിക്കുന്ന മോഷണങ്ങള്‍, ആശുപത്രിവാസം, ചികിത്സ തുടങ്ങിയ കാര്യങ്ങളില്‍ മിക്കപ്പോഴും നമ്മള് എടുത്ത ട്രാവല്‍ ഇന്‍ഷുറന്‍സ് നമ്മുടെ രക്ഷയ്ക്കെത്തും. ഓരോരുത്തരും തങ്ങളുടെ ആവശ്യങ്ങൾക്കും യാത്രാ പ്ലാനിനും പ്രായത്തിനും അനുസരിച്ചുള്ള ഇൻഷുറൻസാണ് എടുക്കേണ്ടത്. വർഷത്തിൽ ഒന്നിലധികം വിദേശ യാത്രകള മറ്റോ നടത്തുന്ന ആളാണെങ്കിൽ മൾട്ടി ട്രിപ് പോളിസികൾ എടുക്കാം. ആ വർഷത്തെ എല്ലാ യാത്രകളെയും ഇത് കവർ ചെയ്യും

ജെറ്റ്ലാഗ് മാറ്റാന്‍ അല്പം സമയം
നിങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര ട്രിപ്പ് ബുക്ക് ചെയ്യാൻ തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ആരോഗ്യം കൂടിയാണ്. മറ്റൊരു ഭൂഖണ്ഡത്തില്‍, നമ്മുടേതിനേക്കാള്‍ വ്യത്യസ്തമായ ടൈം സോണിലേക്കുള്ള യാത്ര നമ്മെ ശാരീരികയാമുയം മാനസികമായും വളരെ ബുദ്ധിമുട്ടിലാക്കും. ആദ്യത്തെ ഒന്നോ രണ്ടോ ദിവസങ്ങള്‍ നിങ്ങള്‍ ജെറ്റ് ലാഗില്‍ വളരെ ബുദ്ധിമുട്ടിയേക്കാം. കുറഞ്ഞത് ആദ്യ ഒന്നോ രണ്ടോ ദിവസത്തേക്കെങ്കിലും യാത്രയുടെ വേഗത കുറച്ച് വിശ്രമിച്ച് സ്ഥലം കാണുക, നിങ്ങളുടെ തലച്ചോറും ശരീരവും പുതിയ സമയ മേഖലയുമായി പൊരുത്തപ്പെടുവാന്‍ സമയം നല്കി വേണം പ്ലാന്‍ ചെയ്യുവാന്‍.
യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!
യാത്രകള്‍ എളുപ്പമുള്ളതാക്കാം... ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇ-വിസ നല്കുന്ന രാജ്യങ്ങള്‍