Search
  • Follow NativePlanet
Share
» »ഉത്തരാഖണ്ഡിലെ മഞ്ഞുവീഴ്ച കാണുവാന്‍ പോകാം....

ഉത്തരാഖണ്ഡിലെ മഞ്ഞുവീഴ്ച കാണുവാന്‍ പോകാം....

ഒരു നാടോടിക്കഥയിലെന്ന പോലെ അതിമനോഹരമായ ഗ്രാമങ്ങളാണ് ഉത്തരാഖണ്ഡിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹിമാലയത്തിന്റെ സാന്നിധ്യം മാത്രം മതി ഹിമാലയത്തിന്റെ സൗന്ദര്യത്തിന് എന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടുത്തെ ഏറ്റവും മനോഹരമായ ഇടങ്ങള്‍ മഞ്ഞുമൂടിയ, സൗന്ദര്യം നിറഞ്ഞ, വനപ്രദേശങ്ങളാണ്.... ഉത്തരാഖണ്ഡിൽ മഞ്ഞ് കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതാണ് ഈ സ്ഥലങ്ങളാണ് നിങ്ങള്‍ കണ്ടിരിക്കേണ്ടത്...

ചോപ്ത

ചോപ്ത

ഉത്തരാഖണ്ഡ് ട്രക്കിങ് നടത്തുന്ന ആളുകള്‍ക്കിടയില്‍ ഏറ്റവും പരിചയമുള്ള ഇടമാണ് ചോപ്ത. തുംഗനാഥ് ട്രെക്കിങ് തുടങ്ങുന്നത് ഇവിടെ നിന്നുമാണ്. പുൽമേടുകളും മനോഹരമായ കാഴ്ചകളുമുള്ള ഇവിടം ഇന്ത്യയിലെ സ്വിറ്റ്സര്‍ലാന്‍ഡ് എന്നും അറിയപ്പെടുന്നു. തണുപ്പു തുടങ്ങിയാല്‍ പിന്നെ ഇവി‌ടം നാടോടിക്കഥകകളുടെ ഇടം പോലെയായി മാറും. മഞ്ഞ് കാണാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ടതാണ് ഇവിടെമെന്ന കാര്യത്തില്‍ സംശയമില്ല.

ഔലി

ഔലി

ഉത്തരാഖണ്ഡില്‍ ഉറപ്പായും മഞ്ഞുവീഴ്ച കാണുവാന്‍ സാധിക്കുന്ന ഇടങ്ങളില്‍ ഒന്നാണ് ഔലി. ഉത്തരാഖണ്ഡിലെ ഒരു മറഞ്ഞിരിക്കുന്ന രത്നമാണ് ഇവിടമെന്നാണ് സഞ്ചാരികള്‍ പറയുന്നത്. ജീവിത്തിലെ തന്നെ ഏറ്റവും മികച്ച മഞ്ഞുകാല അനുഭവങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ നിന്നും സ്വന്തമാക്കാം. പിന്നെ ചുറ്റും ഹിമാലയത്തിന്റെ വിശാലദൃശ്യങ്ങളും ദൂരെ പരന്നുകിടക്കുന്ന കാടുകളും ഈ പ്രദേശത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. സ്കീയിംഗ് പ്രേമികൾക്ക് ഓലി സന്ദർശിക്കാൻ പറ്റിയ സമയമാണ് ശൈത്യകാലം.

കസൗനി

കസൗനി

ഹിമാലയൻ പർവതനിരകളുടെ സമാനതകളില്ലാത്ത കാഴ്ചകൾക്ക് പേരുകേട്ടതാണ് കൗസാനി. ശൈത്യകാലത്ത് ഇവിടെ എല്ലാം മഞ്ഞിന്റെ മേലാപ്പ് അണിഞ്ഞ കാഴ്ചകളായിരിക്കും. നുവരി, ഫെബ്രുവരി മാസങ്ങളിലാണ് മഞ്ഞുവീഴ്ച കൂടുതലും പ്രതീക്ഷിക്കുന്നത്, ഈ സമയത്താണ് ഇവിടം മുഴുവൻ വെള്ളനിറമാകുന്നത്

 .കേദാർനാഥ് ക്ഷേത്ര ട്രെക്ക്

.കേദാർനാഥ് ക്ഷേത്ര ട്രെക്ക്


ഇത് ആത്മീയതയും സാഹസികതയും ഇടകലർന്ന കേഥാര്‍നാത് ട്രക്കിങ് അനുഭവം
അത്ഭുതകരമായ ഒരു ട്രെക്കിംഗ് അനുഭവം തന്നെയാണ്. തീർച്ചയായും മഞ്ഞുകാലത്ത് മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. എന്നാല്‍ , ശൈത്യകാലത്ത് ക്ഷേത്രം സാധാരണ ഗതിയില്‍ അടച്ചിരിക്കും.

ആകാശത്തെ തലോടി കയറിച്ചെല്ലാം... സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്ക്!!!ആകാശത്തെ തലോടി കയറിച്ചെല്ലാം... സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്ക്!!!

കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നയിടം, അറിയാം സൂര്യരഥത്തില്‍ നിര്‍മ്മിച്ച ക്ഷേത്രംകല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നയിടം, അറിയാം സൂര്യരഥത്തില്‍ നിര്‍മ്മിച്ച ക്ഷേത്രം

Read more about: uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X