Search
  • Follow NativePlanet
Share
» »ക്രിസ്മസ് ലോ‌ട്ടറി മുതല്‍ ബീച്ച് ബാര്‍ബിക്യു വരെ...ക്രിസ്മസ് ആഘോഷങ്ങളിലെ വ്യത്യസ്തതകള്‍

ക്രിസ്മസ് ലോ‌ട്ടറി മുതല്‍ ബീച്ച് ബാര്‍ബിക്യു വരെ...ക്രിസ്മസ് ആഘോഷങ്ങളിലെ വ്യത്യസ്തതകള്‍

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒന്നാണ് ക്രിസ്മസ്. ആഘോഷങ്ങളും അലങ്കാരങ്ങളും കൂടിച്ചേരലുകളും ചേര്‍ന്ന് ക്രിസ്മസ് ആഘോഷങ്ങള്‍ ആസ്വദിക്കാത്തവരായി ആരുമുണ്ടാവില്ല. നക്ഷത്രങ്ങള്‍ തൂക്കുന്നതു തുടങ്ങി, വീടുകള്‍ അലങ്കരിക്കലും പുല്‍ക്കുടുണ്ടാക്കലും മറ്റ് അലങ്കാരങ്ങളും രുചികരമായ ഭക്ഷണവും ഒത്തുചേരലുകളും എല്ലാം ചേരുന്നതാണ് ഓരോ ക്രിസ്മസ് കാലവും. രക്ഷകന്‍ ഭൂമിയില്‍ ജന്മമെടുത്തതിന്റെ ആഘോഷമാണ് ക്രിസ്മസ് എങ്കിലും പ്രദേശങ്ങള്‍ക്കനുസരിച്ച് ആഘോഷത്തിലും വ്യത്യാസങ്ങള്‍ കാണാം. ഇതാ ക്രിസ്മസ് ആഘോഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രസകരമായ കാര്യങ്ങള്‍ നോക്കാം.

ബ്രിട്ടനിലെ ക്രിസ്മസ് ഹാക്കേഴ്സ്

ബ്രിട്ടനിലെ ക്രിസ്മസ് ഹാക്കേഴ്സ്

ക്രിസ്മസ് ആഘോഷങ്ങളിലെ വ്യത്യസ്തത കാണണമെങ്കില്‍ അതിന് യുകെ തന്നെയാണ് ബെസ്റ്റ്. ക്രിസ്മസ് ക്രാക്കറുകളാണ് ബ്രിട്ടണിലെ ക്രിസ്മസ് ആഘോഷങ്ങളിലെ താരം. വിക്ടോറിയന്‍ കാലഘട്ടത്തില്‍ അതായത് 1840 ല്‍ ആണ് ബ്രിട്ടണില്‍ ക്രാക്കേഴ്സ് സംസ്കാരത്തിന് തുടക്കമാവുന്നത്. അക്കാലത്ത് ബ്രിട്ടണിലെ ഒരു വ്യാപാരി മധുരത്തില്‍ പൊതിഞ്ഞ ആല്‍മണ്ടിനൊപ്പം ക്രിസ്മസ് സന്ദേശങ്ങള്‍ കൂടി എ‌ഴുതി വില്‍ക്കുവാന്‍ ആരംഭിച്ചു. അങ്ങനെയിരിക്കെ ഒരു ക്രിസ്മസ് നാളില്‍ വീട്ടില്‍ തീ കാഞ്ഞിരുന്നപ്പോള്‍ തടിക്കഷ്ണം പൊട്ടിപ്പിളര്‍ന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട അദ്ദേഹം മധുരത്തില്‍ പൊതിഞ്ഞ ആല്‍മണ്ട് തടിയുടെ കൂട്ടിലാക്കി. അത് തുറക്കുമ്പോള്‍ അപ്രതീക്ഷിതമായി പൊട്ടിത്തെ‌റിക്കുന്ന ഒരു ശബ്ദവും കേള്‍ക്കും. ഇത് ജനങ്ങള്‍ക്കിടയില്‍ വളരെ പ്രചാരം നേടുകയും 19-ാം നൂറ്റാണ്ടില്‍ ക്രിസ്മസ് ആചാരമായി ഇത് മാറുകയും ചെയ്തു. ബ്രിട്ടനില്‍ ഏറ്റവും പ്രചാരമുള്ള ക്രിസ്മസ് ആചാരമാണിത്. ക്രിസ്മസ് കാലത്ത് ക്രാക്കേഴ്സ് ഉപയോഗിക്കാത്ത ഒരു കുടുംബം പോലും ബ്രിട്ടനില്‍ കാണില്ല.

ഡിസ്നി ഷോ കാണുന്ന സ്വീഡന്‍കാര്‍

ഡിസ്നി ഷോ കാണുന്ന സ്വീഡന്‍കാര്‍

എത്ര വലിയ ക്രിസ്മസ് ആഘോഷമാണ് പുറത്തു നടക്കുന്നതെന്നു പറഞ്ഞാലും സ്വീഡനിലെ പകുതി ആളുകളും അന്ന് വീടിനുള്ളിലായിരിക്കും. വീടിനുള്ളിലെ ആഘോഷങ്ങളല്ല, അന്നത്തെ ക്രിസ്മസ് സ്പെഷ്യല്‍ ഡിസ്നി ഷോ കാണുകയായിരിക്കും അവര്‍. പതിറ്റാണ്ടുകളായി ക്രിസ്മസ് ദിനത്തില്‍ സ്വീഡനില്‍ കണ്ടുവരുന്ന പതിവാണിത്. ലോകത്തെ എക്കാലത്തെയും മികച്ച ടെലിവിഷന്‍ പരിപാടികളിലൊന്നായി ഡിസ്നിയെ മാറ്റുന്നതും ഇതൊക്കെ തന്നെയാണ്.

അമേരിക്കയും അലങ്കാരങ്ങളും

അമേരിക്കയും അലങ്കാരങ്ങളും

അമേരിക്കക്കാര്‍ക്ക് ക്രിസ്മസ് എന്നാല്‍ ആഘോഷങ്ങളാണ്. തെരുവുകളും കടകളുമെല്ലാം ക്രിസ്മസ് ആയാല്‍ അലങ്കാരങ്ങളാല്‍ നിറഞ്ഞു നില്‍ക്കും. വീടിനുള്ളിലും നിറയെ ക്രിസ്മസ് അലങ്കാരങ്ങളായിരിക്കും. ക്രിസ്മസ് ട്രീയും അതിലെ വര്‍ണ്ണങ്ങളും സമ്മാനങ്ങളും ലൈറ്റുകളുമെല്ലാം ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ഓരോ വര്‍ഷവും ആറു ബില്യണ്‍ ഡോളറോളമാണ് ക്രിസ്മസ് അലങ്കാരങ്ങള്‍ക്കു മാത്രമായി അമേരിക്കക്കാര്‍ ചിലവഴിക്കുന്നത്.

ബീച്ചും ബാര്‍ബിക്യുവുമായി ഓസ്ട്രേലിയക്കാര്‍

ബീച്ചും ബാര്‍ബിക്യുവുമായി ഓസ്ട്രേലിയക്കാര്‍


ഓസ്ട്രേലിയക്കാരുടെ ക്രിസ്മസ് ആഘോഷങ്ങള്‍ വളരെ വ്യത്യസ്തമാണ്. കുടുംബത്തോടൊപ്പം ബീച്ചില്‍ ബാര്‍ബി ക്യുവുമായാണ് ഇവര്‍ ക്രിസ്മസ് ദിവസങ്ങള്‍ ആഘോഷിക്കുന്നത്.

ചൈന

ചൈന

ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ചൈനയില്‍ ആകെ ഒരു ശതമാനം ആളുകള്‍ മാത്രമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. എന്നാല്‍ ലോകത്തിലെ തന്നെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുള്ള ഭൂരിഭാഗം അലങ്കാരങ്ങളും വരുന്നത് ചൈനയില്‍ നിന്നുമാണ്.

സ്പെയിന്‍

സ്പെയിന്‍

മറ്റു രാജ്യങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്നും കുറച്ചധികം വ്യത്യസ്തമാണ് സ്പെയിനിലെ ആഘോഷങ്ങള്‍. ക്രിസ്മസ് ലോട്ടറിയാണ് ഇവിടുത്തെ താരം, ലോകത്തില്‍ തന്നെ ഏറ്റവുമധികം സമ്മാനതുകയുള്ള ലോട്ടറി കൂടിയാണിത്

 ജര്‍മനി

ജര്‍മനി

ജര്‍മനിയിലെ ക്രിസ്മസ് ആഘോഷത്തിന്റെ പ്രധാന ഭാഗം ക്രിസ്മസ് ട്രീകളാണ്. ക്രിസ്മസിനു തലേ ദിവസം മിക്ക കുടുംബങ്ങളും തങ്ങളുടെ അയല്‍ക്കാരുടെ ക്രിസ്മസ് ട്രീയും അലങ്കാരങ്ങളും കാണുവാന്‍ അവരുടെ ഭവനങ്ങളിലേക്ക് പോകും. ഇങ്ങനെ ചെല്ലുന്നവര്‍ക്ക് വീട്ടുകാര്‍ സ്കാര്‍പ്സ് എന്നു പേരായ ലഹരി പാനീയം നല്കുകയും ചെയ്യും.

 ഫ്രാന്‍സ്

ഫ്രാന്‍സ്


ക്രിസ്മസ് ആഘോഷങ്ങളില്‍ ഭക്ഷണത്തിനു വളരെ പ്രാധാന്യം നല്കുന്നവരാണ് ഫ്രാന്‍സുകാര്‍. ഏഴു മെയിന്‍ കോഴ്സും 13 ഡെസേര്‍ട്ടും ഒക്കെയായാണ് ഇവിടെ ക്രിസ്മസ് ആഘോഷിക്കുന്നത്.

 ബ്രസീല്‍

ബ്രസീല്‍

സാധാരണ ക്രിസ്മസിന് എല്ലായിടത്തും തണുപ്പു കാലമാണെങ്കില്‍ ബ്രസീലില്‍ ക്രിസ്മസിന് വേനല്‍ക്കാലമാണ്. അതുകൊണ്ടുതന്നെ സാന്‍റാ ക്ലോസ് വളരെ കനം കുറഞ്ഞ വ്സ്ത്രങ്ങളും ധരിച്ചായിരിക്കും ഇവിടെ എത്തുന്നത്.

ക്രിസ്മസിന്‍റെ പകിട്ട് ഇരട്ടിയാക്കും ഈ ദേവാലയങ്ങള്‍ക്രിസ്മസിന്‍റെ പകിട്ട് ഇരട്ടിയാക്കും ഈ ദേവാലയങ്ങള്‍

2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!

2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം

കഥകളില്‍ മാത്രം വായിച്ചറിഞ്ഞ ക്രിസ്മസ് ടൗണുകള്‍! ക്രിസ്മസ് ആഘോഷം ഇങ്ങനെയുമുണ്ട്!കഥകളില്‍ മാത്രം വായിച്ചറിഞ്ഞ ക്രിസ്മസ് ടൗണുകള്‍! ക്രിസ്മസ് ആഘോഷം ഇങ്ങനെയുമുണ്ട്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X