ഇന്‍സ്റ്റഗ്രാമില്‍ വെറുതേ ഫോടോകള് കണ്ടു സ്ക്രോള്‍ ചെയ്യുമ്പോള്‍ ഒരിക്കലെങ്കിലും ജയ്പൂരിന്റെ അപാര സൗന്ദര്യം വിളിച്ചുപറയുന്ന ഫോട്ടോകള്‍ കണ്ടിട്ടുണ്ടാവും. ആകാശത്തെ തൊട്ടുതലോടി നില്ക്കുന്ന ഹവാ മഹലും പാരമ്പര്യ പ്രൗഢി വിളിച്ചോതുന്ന കൊട്ടാരങ്ങളും അതിനുള്ളിലെ ചിത്രപ്പണികളും കോട്ടയും അതിനെയെല്ലാം ഉള്‍ക്കൊള്ളുന്ന പിങ്ക് സിറ്റി എന്ന പേരുമായി അതിശയിപ്പിക്കുന്ന ജയ്പൂര്‍. എവിടെ നോക്കിയാലും മനോഹരമായ കാഴ്ചകളാണ് ഈ നാടിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇന്ത്യയിലെ തന്നെ മികച്ച 'ഇന്‍സ്റ്റഗ്രാമബിള്‍' നഗരം കൂടിയാണ് ജയ്പൂര്‍. ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞു നില്ക്കുന്ന ജയ്പ്പൂരിലെ പ്രധാന ഇടങ്ങളെക്കുറിച്ച് വായിക്കാം

അമെര്‍ കോട്ട
കുന്നിന്മുകളിലെ അമേര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അമെര്‍ കോട്ട അഥവാ ആംബര്‍ കോട്ട ജയ്പൂരിലെ പ്രധാന ആകര്‍ഷണമാണ്. ഒരു കലാകാരന്റെ കരവിരുതില്‍ കലാസൃഷ്ടി പോലെയാണ് ഈ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. ജയ്പൂരിന്റെ അഭിമാനമായി സന്ദര്‍ശകര്‍ കരുതുന്ന ഈ കോട്ടയും കോട്ടയ്ക്കുള്ളിലെ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കുളങ്ങളും കോട്ട ചുറ്റിയുള്ള ആനസവാരിയും വെള്ളയും ചുവപ്പും മണല്‍ക്കല്ലുകള്‍ ചേര്‍ത്തു നിര്‍മ്മിച്ച കൊട്ടാരങ്ങളുടെ പുറവും എല്ലാം മനസ്സില്‍ മായാത്ത ഫ്രെയിമുകളാണ് സമ്മാനിക്കുന്നത്.
അതിരാവിലെയോ അല്ലെങ്കില്‍ വൈകിട്ട പ്രവേശനം അവസാനിക്കുന്ന സമയത്തിനോ മുന്‍പ് ഫോട്ടോ എടുക്കുന്നതായിരിക്കും നല്ലത്. അല്ലാത്ത സമയങ്ങളില്‍ വലിയ തിരക്ക് ആയിരിക്കും ഇവിടെ.

ഹവാ മഹല്‍
ഇന്‍സ്റ്റഗ്രാം ഫീഡുകളില്‍ നിറഞ്ഞു നില്ക്കുന്ന ജയ്പൂരിലെ മറ്റൊരു സ്ഥലമാണ് ഹവാ മഹല്‍. ശ്രീകൃഷ്ണന്റെ കിരീടത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരത്തിനകത്തുള്ളതിനേക്കാള് മനോഹരം പുറമെ നിന്നുള്ല കാഴ്ചകളാണ്. 220 വര്‍ഷം പഴക്കമുള്ള ഈ കൊട്ടാരം രജപുത്ര രാജാക്കന്മാരുടെ കൊട്ടാരത്തിലെ സ്ത്രീകളുടെ അന്തപുരത്തിന്റെ ഭാഗമായാണ് ഇത് നിർമ്മിക്കുന്നത്. ജരോഖകകള് എന്നു പേരുള്ള 953 ജനാലകളാണ് ഇതിനുള്ളത്.
ഇതിനുള്ളിലൂടെ കടക്കുന്ന കാറ്റ് ഇതിനെ എല്ലായ്പ്പോഴും തണുപ്പുള്ള ഇടമാക്കി നിര്‍ത്തുകയും ചെയ്യുന്നു. വളരെ സൂക്ഷ്മമായ കൊത്തുപണികളും ഇവിടെ കാണാം, ഹവാമഹലിന്റെ എതിര്‍വശത്തു നിന്നുള്ള കഫേകളില്‍ നിന്നും കൊട്ടാരത്തിന്റെ അതിമനോഹരമായ ചില വ്യൂ ദൃശ്യമാണ്. എന്നാല്‍ കൊട്ടാരത്തിന്റെ മുഴുവനും ഫോട്ടോയില്‍ ലഭിക്കുക എന്നത് ബുദ്ധിമുട്ടാണ്.

സിറ്റി പാലസ്
ഇന്‍സ്റ്റഗ്രാമില്‍ താരമായ മറ്റൊരിടമാണ് സിറ്റി പാലസ്. കൊട്ടാരത്തിന്റെ കാഴ്ചകളും അതിനുള്ളില്‍ നിന്നുള്ള ഡാന്‍സിങ് പോസുകളും കൊട്ടാരത്തിന്റെ ചെറിയ ചെറിയ ഡീറ്റെയ്ലിങ്ങുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ ധാരാളമായി വരാറുണ്ട്. കൊട്ടാരത്തിന്റെ കവാടങ്ങളിലിരുന്നും കവാടങ്ങളുടെയും ഫോട്ടോയാണ് കൂടുതലായും സിറ്റി പാലസിന്റേതായി പുറത്തുവരുന്നത്. വളരെ ആകര്‍ഷകമായി നിര്‍മ്മിച്ചിരിക്കുന്ന കൊട്ടാരത്തിന്റെ അകത്തളങ്ങളും അതിമനോഹരമാണ്. നാലുവാതിലുകൾ നാലു ഋതുക്കളെ പ്രതിനിധീകരിക്കുന്ന തരത്തില്‍ ചന്ദ്രമഹലിന്റെ പുറകിലെ നടുമുറ്റമായ പീതം നിവാസ് ചൗക്കിലെ കാഴ്ടകള്‍ നേരില്‍ കാണേണ്ടതു തന്നെയാണ്.

ആംബര്‍ കോട്ടയ്ക്ക് പിന്നിലെ പടിക്കിണറുകള്‍
രാജസ്ഥാന് കാഴ്ചകളില്‍ ഏറ്റവുമധികം അത്ഭുതം ഒളിപ്പിക്കുന്നവയാണ് പടിക്കിണറുകള്‍. ഭൂമിയുടെ ഉള്ളിലേക്ക് പടവുകള്‍ കെട്ടിയിറങ്ങി വെള്ളം ശേഖരിക്കുന്ന സംസ്കാരത്തിന്റെ ബാക്കി പത്രമാണ് ഇവിടെ കാണുവാന്‍ സാധിക്കുക. അതിമനോഹരമായ ഫോട്ടോ ഡെസ്റ്റിനേഷനാണ് ഇതെന്ന കാര്യക്കില്‍ തര്‍ക്കമേയില്ല. ഇത്തരത്തില്‍ നിരവധി പടവ്കിണറുകള്‍ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിലായി കാണുവാന്‍ സാധിക്കും. ആംബര്‍ കോട്ടയില്‍ നിന്നും പുറകിലത്തെ വഴി ഇറങ്ങിയുള്ള റോഡിലൂടെയാണ് ഈ പടവ് കിണറിനടുത്തേയ്ക്ക് പോകുന്നത്. നടക്കുവാനാണെങ്കില്‍ 10 മിനിറ്റില്‍ സ്ഥലത്തെത്താം

ജല്‍ മഹല്‍
മന്‍സാഗര്‍ തടാകത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന ജല്‍മഹല്‍ കൊട്ടാരം മറ്റൊരു ആകര്‍ഷണമാണ്. രജ്പുത് ശൈലിയില്‍ 1799 ല്‍ മഹാരാജാ ജയ്സിങ് രണ്ടാമനാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. നിലവില്‍ അവിടേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെങ്കിലും ആംബൈര് കോട്ടയിലേക്കുള്ള യാത്രയില്‍ ജല്‍ മഹലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താം.സൂര്യാസ്തമയത്തിന്റെ സമയത്തായിരിക്കും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ യോജിച്ചത്.
PC:Diego Delso
മലമുകളില്‍ തലയുയര്‍ത്തി നില്ക്കുന്ന ആംബെര്‍ കോട്ട

നഹര്‍ഗഡ് കോട്ട
ആരവല്ലി മലമുകളില്‍ കെട്ടിപ്പടുത്തിരിക്കുന്ന അത്ഭുതമാണ് നഹര്‍ഗഡ് കോട്ട. ജയ്പൂരിനെ നോക്കി നില്ക്കുന്ന രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ കോട്ട . 1734-ൽ ജയ്പൂർ രാജാവായിരുന്ന സവായ് ജയ്സിംഗാണ് നിര്‍മ്മിക്കുന്നത്. ഒരു കൊട്ടാരത്തിനോളം പോന്ന ആഢംബരമാണ് കോട്ടക്കുള്ളില്‍ കയറിയാല്‍ കാണുവാനുള്ളത്. ഇന്തോ-യൂറോപ്യന്‍ വാസ്തുവിദ്യയിലാണ് കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത് അതിമനോഹരമായ കൊത്തുപണികൾ നിറഞ്ഞ ചുവരുകളും മച്ചുകളും മാത്രമല്ല, ബാൽക്കണികളും തൂണുകളുമെല്ലാം ഇവിടെയുണ്ട്. ജയ്പൂര്‍ നഗരത്തെ ഒറ്റ ഫ്രെയിമില്‍ ഒതുക്കുവാന്‍ പറ്റിയ സ്ഥലം കൂടിയാണിത്.
PC:vsvinaykumar
സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽ
കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!
പുരാവസ്തുവകുപ്പ് പോലും സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ടയെക്കുറിച്ച് അറിയാമോ?