Search
  • Follow NativePlanet
Share
» »2022 ലെ യാത്രകള്‍ പ്ലാന്‍ ചെയ്തു തുടങ്ങാം.. ഏറ്റവും മികച്ചത് കുക്ക് ഐലന്‍ഡ്സ്...നേപ്പാളും ഈജിപ്തും പട്ടികയില്‍

2022 ലെ യാത്രകള്‍ പ്ലാന്‍ ചെയ്തു തുടങ്ങാം.. ഏറ്റവും മികച്ചത് കുക്ക് ഐലന്‍ഡ്സ്...നേപ്പാളും ഈജിപ്തും പട്ടികയില്‍

ഇതാ 2022 ലെ യാത്രകള്‍ക്ക് ഏറ്റവും മികച്ച പത്ത് രാജ്യങ്ങളെ പരിചയപ്പെടാം...

സഞ്ചാരികളുടെ ഓരോ യാത്രയും ഇപ്പോള്‍ ഓരോ കടം തീര്‍ക്കലുകളാണ്. കഴിഞ്ഞ് രണ്ടു വര്‍ഷത്തിനടുത്തായി കൊവിഡ് മു‌ടക്കിയ യാത്രകള്‍ തിരികെ പി‌ടിക്കുവാനുള്ള യാത്രകള്‍. അതുകൊണ്ടു തന്നെ വരാന്‍ പോകുന്ന യാത്രകളുടെ ഒക്കെ പ്ലാനിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. 2022 ലെ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് അവരു‌ടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടിക ലോണ്‍ലി പ്ലാനറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇതാ 2022 ലെ യാത്രകള്‍ക്ക് ഏറ്റവും മികച്ച പത്ത് രാജ്യങ്ങളെ പരിചയപ്പെടാം...

കുക്ക് ഐലന്‍ഡ്സ്

കുക്ക് ഐലന്‍ഡ്സ്

ലോണ്‍ലി പ്ലാനറ്റിന്‍റെ പട്ടിക അനുസരിച്ച് 2022 ലെ യാത്രകള്‍ക്ക് ഏറ്റവും മികച്ച രാജ്യങ്ങളില്‍ ഒന്നാമതാണ് കുക്ക് ഐലന്‍ഡ്സ്. ന്യൂസിലൻഡുമായി സ്വതന്ത്രമായി സഹകരിച്ച് ദക്ഷിണ പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്വയംഭരണ ദ്വീപ് രാജ്യമാണ് ഇത്. 240 ചതുരശ്ര കിലോമീറ്റർ (93 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള 15 ദ്വീപുകൾ ഇതിൽ ഉൾപ്പെടുന്നു.
സമുദ്ര വിനോദ സഞ്ചാരത്തിന്റെ നവീന കാഴ്ചകളാണ് കുക്ക് ഐലന്‍ഡ്സിലെ ഏറ്റവും പ്രധാന ആകര്‍ഷണം. പലപ്പോഴും ചിലവേറിയ സ്ഥലമാായണ് സഞ്ചാരികള്‍ ഇതിനെ കാണുന്നതെങ്കിലും യാഥാര്‍ത്ഥ്യം മറിച്ചാണ്. താരതമ്യേന കുറഞ്ഞ ചിലവില്‍ ഇവിടം സന്ദര്‍ശിക്കാം. കുക്ക് ദ്വീപുകൾ അവരുടെ കറൻസിയായി ന്യൂസിലാൻഡ് ഡോളറാണ് ഉപയോഗിക്കുന്നത്.

നോര്‍വെ

നോര്‍വെ


ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിലെ സ്ഥിരസാന്നിധ്യമെന്ന ഒറ്റ വിശേഷണം മാത്രം മതി നോര്‍വയ്ക്ക്. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ വ്യത്യസ്തരാക്കുന്ന പ്രകൃതിഭംഗിയും ഭൂപ്രകൃതിയും നോര്‍വ്വേയ്ക്കും സ്വന്തമാണ്. ഫിഷിംഗ്, ഹൈക്കിംഗ്, സ്കീയിംഗ് എന്നിവയ്ക്കും നോർവേ അറിയപ്പെടുന്നു.പർവതങ്ങൾ, ഹിമാനികൾ, ആഴത്തിലുള്ള തീരപ്രദേശങ്ങൾ എന്നിവ ചേരുന്നതാണ് ഇവിടുത്തെ കാഴ്ചകലെല്ലാം. തലസ്ഥാനമായ ഓസ്ലോ, ഹരിത ഇടങ്ങളുടെയും മ്യൂസിയങ്ങളുടെയും നഗരമാണ്. ഭൂമിയിലെ സ്വര്‍ഗ്ഗമെന്നും സഞ്ചാരികള്‍ നേര്‍വയെ വിളിക്കുന്നു.

മൗറീഷ്യസ്

മൗറീഷ്യസ്

ഇന്ത്യന്‍ വംശജരുടെ സാന്നിധ്യത്താസ്‍ പ്രസിദ്ധമായ മൗറീഷ്യസും 2022 ലെ യാത്രകള്‍ക്ക് പറ്റിയ രാജ്യമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന മൗറീഷ്യസ് ആഫ്രിക്കന്‍ വന്‍കരയുടെ ഭാഗമാണ്. പ്രദേശവാസികളുടെ അഭിപ്രായത്തില്‍ ഇവിടം ഭൂമിയിലെ സ്വര്‍ഗ്ഗമാണ്. ബീച്ചുകള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും പേരുകേട്ട ഇവിടം ആഫ്രിക്കയിലെ സുരക്ഷിതമായി സഞ്ചരിക്കാവുന്ന രാജ്യങ്ങളിലൊന്നും കൂടിയാണ്. പ്രദേശത്തെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടം അല്പം ചിലവ് കൂടുതലുള്ള യാത്രാ സ്ഥാനമാണ്.

ബെലീസ്

ബെലീസ്

ഏകദേശം അഞ്ഞൂറോളം ദ്വീപുകള്‍ ചേരുന്ന ദ്വീപ് രാഷ്ട്രമായ ബെലീസ് മധ്യ അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്. കരീബിയന്‍ രാഷ്ട്രമായ ഇതിന്റെ ഒരു വശം ഗ്വാട്ടിമാലയാണ്. കിഴക്ക് കരീബിയൻ കടൽ തീരവും പടിഞ്ഞാറ് ഇടതൂർന്ന കാടും ഇവിടുത്തെ ദ്വീപുകള്‍ കേയ്സ് എന്നാണ് അറിയപ്പെടുന്നത്. ബെലീസിന്റെ കാടിന്റെ പ്രദേശങ്ങൾ അതിന്റെ ഉയർന്ന പിരമിഡിന് പേരുകേട്ട കാരക്കോൾ പോലുള്ള മായൻ അവശിഷ്ടങ്ങളുടെ ആവാസ കേന്ദ്രമാണ്; ഇടത്തരം വരുമാനമുള്ള രാജ്യമായി ബെലീസിനെ കണക്കാക്കുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ സ്ഥലമാണ് ബെലീസ്.
കടല്‍ വിനോദങ്ങള്‍ക്കാണ് ഇവിടം പേരുകേട്ടിരിക്കുന്നത്. ബോട്ടിങ്, സ്കൂബ ഡൈവിങ്, സ്നോർക്കെല്ലിങ്, ഫ്രീ ഡൈവിങ്, റാഫ്റ്റിങ്, കയാക്കിങ്, വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിങ്ങനെ വൈവിധ്യ പൂര്‍ണ്ണമായ കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കാം.

സ്ലോവേനിയ

സ്ലോവേനിയ

മധ്യ യൂറോപ്പയ്ന്‍ രാജ്യമാണ് സ്ലോവേനിയ. സ്ലൊവേനിയ ഭൂരിഭാഗവും പർവതപ്രദേശങ്ങളും വനപ്രദേശങ്ങളുമാണ്. മലനിരകൾക്കും സ്കീ റിസോർട്ടുകൾക്കും തടാകങ്ങൾക്കും പേരുകേട്ടതാണ്. ചൂടുനീരുറവകളാൽ പോഷിപ്പിക്കപ്പെട്ട ഗ്ലേഷ്യൽ തടാകമായ ബ്ലെഡ് തടാകത്തിൽ, ബ്ലെഡ് പട്ടണത്തിൽ പള്ളിയുടെ മുകൾത്തട്ടിലുള്ള ഒരു ദ്വീപും ഒരു മലഞ്ചെരിവിലെ മധ്യകാല കോട്ടയും അടങ്ങിയിരിക്കുന്നു. സ്ലൊവേനിയയുടെ തലസ്ഥാനമായ ലുബ്ലിയാനയിൽ, ബറോക്ക് മുഖങ്ങൾ 20-ാം നൂറ്റാണ്ടിലെ സ്വദേശി ജോസ് പ്ലെനിക്കിന്റെ വാസ്തുവിദ്യയുമായി ഇടകലർന്നിരിക്കുന്നു.
പ്രകൃതിയോട് ചേര്‍ന്നു നിന്നുള്ല സുസ്ഥിര വിനോദ സഞ്ചാരത്തിന് വളരെ പ്രാധാന്യം കല്പിക്കുന്ന രാജ്യം കൂടിയാണ് സ്ലേവേനിയ.

ആന്‍ഗ്വില

ആന്‍ഗ്വില

കിഴക്കൻ കരീബിയനിലെ ഒരു ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയായ ആൻഗ്വില ഒരു ചെറിയ പ്രധാന ദ്വീപും നിരവധി ഓഫ്‌ഷോർ ദ്വീപുകളും ഉൾക്കൊള്ളുന്ന രാജ്യമാണ്. സെന്റ് മാർട്ടിൻ ദ്വീപിനെ അഭിമുഖീകരിക്കുന്ന റെൻഡെസ്വസ് ബേ പോലുള്ള നീണ്ട മണൽ നിറഞ്ഞ പ്രദേശങ്ങൾ മുതൽ ലിറ്റിൽ ബേ പോലെയുള്ള ബോട്ടിൽ എത്തിച്ചേരുന്ന ആളൊഴിഞ്ഞ കോവുകൾ വരെ ഇതിന്റെ ബീച്ചുകളിൽ ഉൾപ്പെടുന്നു. ഈല്‍ എന്നര്‍ത്ഥമുള്ല വാക്കില്‍ നിന്നുമാണ് ആന്‍ഗ്വില എന്ന വാക്കു വന്നത്. പാമ്പിന്റെ രൂപത്തില്‍ കിടക്കുന്ന ദ്വീപിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
അതിമനോഹരവും പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ പവിഴപ്പുറ്റുകൾക്കും ബീച്ചുകൾക്കും പേരുകേട്ടതാണ് ആൻഗ്വില.

ഒമാന്‍

ഒമാന്‍

മധ്യ പൂര്‍വ്വേഷ്യയിലെ വളരെ വേഗത്തില്‍ വളരുന്ന ടൂറിസം രാജ്യങ്ങളിലൊന്നായാണ് ഒമാന്‍ അറിയപ്പെടുന്നത്. ഒമാന്റെ തീരം നിരവധി ബീച്ചുകളാൽ നിറഞ്ഞതാണ്, മസ്‌കറ്റിന്റെ പടിഞ്ഞാറും കിഴക്കും തീരത്ത് റിസോർട്ട് ഹോട്ടലുകളുണ്ട്. സൺ ബാത്ത്, നീന്തൽ, കൈറ്റ്സർഫിംഗ്, ഡൈവിംഗ്, സ്നോർക്കലിംഗ്, ബോട്ടിംഗ്, വാട്ടർ സ്കൂട്ടറുകൾ, സർഫിംഗ്, ബീച്ച് കോമ്പിംഗ്, ഷെൽ ശേഖരണം, മത്സ്യബന്ധന വിനോദയാത്രകൾ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ഇവിടം പേരുകേട്ടതാണ്. 2012 ല്‍ ലോണ്‍ലി പ്ലാനറ്റ് ലോകത്തില്‍ സന്ദര്‍ശിക്കേണ്ട ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി ഒമാനെ തിരഞ്ഞെടുത്തിരുന്നു,

നേപ്പാള്‍

നേപ്പാള്‍


എവറസ്റ്റ് ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും ഉയരമേറിയ എട്ടു കൊടുമുടികള്‍ സ്ഥിതി ചെയ്യുന്ന രാജ്യമാണ് നേപ്പാള്‍. ഇന്ത്യയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ ചിലവ് കുറഞ്ഞ യാത്രകള്‍ക്ക് പ്രാധാന്യം നല്കുന്നവര്‍ നേപ്പാള്‍ സന്ദര്‍ശിക്കുവാന്‍ താല്പര്യപ്പെടുന്നു. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായി കിടക്കുന്ന ഇവിടെ കാണുവാനായി അതിമനോഹരമായി നിര്‍മ്മിച്ച ക്ഷേത്രങ്ങളുണ്ട്. വാസ്തുവിദ്യയിലും വിശ്വാസങ്ങിലും ആചാരങ്ങളിലുമെല്ലാം ഒരുപടി മുന്നിലാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍.
യഥാർത്ഥത്തിൽ വളരെ സൗഹാർദ്ദപരമായ ആളുകൾക്കും വിനോദസഞ്ചാരികളോടും സന്ദർശകരോടുമുള്ള ആതിഥ്യമര്യാദയ്ക്കും പേരുകേട്ടതാണ് നേപ്പാള്‍. അതിനാല്‍ തന്നെ ഇവിടുത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവാണ്,
മഞ്ഞുമൂടിയ പർവതങ്ങൾ, സമൃദ്ധമായ സസ്യജന്തുജാലങ്ങൾ, ആവേശകരമായ ട്രെക്കിംഗ് റൂട്ടുകൾ, സമ്പന്നമായ സാംസ്കാരികവും മതപരവുമായ വൈവിധ്യങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതിനാൽ നേപ്പാള്‍ എന്നും വിനോദ സഞ്ചാരികളുടെ ഹോട്ട്സ്പോട്ടാണ്.

മലാവി

മലാവി

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഭൂപ്രദേശമായ മലാവി വളരെയധികം ജനസാന്ദ്രതയുള്ള ആഫ്രിക്കന്‍ രാജ്യമാണ്. നിരവധി ദേശീയ പാർക്കുകൾ, ഗെയിം റിസർവുകൾ, മുലാഞ്ചെ പർവതനിരകൾ എന്നിവയുൾപ്പെടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ മലാവിയിലുണ്ട്. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വികസനത്തെ പിന്തുണയ്ക്കാനുള്ള അവസരം ടൂറിസം മലാവിക്ക് പ്രദാനം ചെയ്യുന്നു. മലാവി വളരെ താങ്ങാനാവുന്ന ലക്ഷ്യസ്ഥാനമാണ്,

ഈജിപ്ത്

ഈജിപ്ത്

2022ല്‍ കാണേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനമാണ് ഈജിപ്തിനുള്ളത്. വടക്കുകിഴക്കൻ ആഫ്രിക്കയെ മിഡിൽ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന ഒരു രാജ്യമാണിത്, ഫലഭൂയിഷ്ഠമായ നൈൽ നദീതടത്തിൽ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സ്മാരകങ്ങൾ സ്ഥിതിചെയ്യുന്നു, അതിൽ ഗിസയുടെ ഭീമാകാരമായ പിരമിഡുകളും ഗ്രേറ്റ് സ്ഫിൻക്സും ലക്സറിന്റെ ഹൈറോഗ്ലിഫും ഒക്കെ ഇവിടുത്തെ കാലഘട്ടങ്ങളിലേക്ക് കടന്നുചെല്ലുവാന്‍ സഞ്ചാരികളെ സഹായിക്കുന്നു. തലസ്ഥാനമായ കെയ്‌റോയിൽ മുഹമ്മദ് അലി മസ്ജിദ്, ഈജിപ്ഷ്യൻ മ്യൂസിയം തുടങ്ങിയ ഒട്ടോമൻ ലാൻഡ്മാർക്കുകൾ ഉണ്ട്.

വെള്ളത്തില്‍ പള്ളിയുറങ്ങുന്ന വിഷ്ണവും ഇരു മതങ്ങളൊന്നായി കാണുന്ന ക്ഷേത്രവും... നേപ്പാളിലെ ക്ഷേത്ര വിശേഷങ്ങള്‍വെള്ളത്തില്‍ പള്ളിയുറങ്ങുന്ന വിഷ്ണവും ഇരു മതങ്ങളൊന്നായി കാണുന്ന ക്ഷേത്രവും... നേപ്പാളിലെ ക്ഷേത്ര വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X