Search
  • Follow NativePlanet
Share
» »കുട്ടിത്തമുള്ള കൂര്‍ഗ് മുതല്‍ സിംഹങ്ങളുടെ ദേശീയോദ്യാനം വരെ...കുട്ടിയാത്രയ്ക്ക് ഈ ഇടങ്ങള്‍

കുട്ടിത്തമുള്ള കൂര്‍ഗ് മുതല്‍ സിംഹങ്ങളുടെ ദേശീയോദ്യാനം വരെ...കുട്ടിയാത്രയ്ക്ക് ഈ ഇടങ്ങള്‍

ഇതാ കുട്ടികളെ കൂട്ടിയുളള യാത്രയില്‍ ധൈര്യപൂര്‍വ്വം തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം

യാത്രാ പ്ലാനിങ്ങുകളിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യ കുട്ടികള്‍ക്കു കൂ‌ടി യോജിക്കുന്ന ഒരിടം കണ്ടെത്തലാണ്. ചിലപ്പോള്‍ പോകുന്ന ഇടങ്ങള്‍ നമുക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുമെങ്കിലും കുട്ടികളെ അത് രസിപ്പിക്കണമെന്നില്ല. ഒരുപാട് പ്രത്യേകതകളുള്ള ഇടമാണെങ്കില്‍ കൂടിയും അവര്‍ക്ക് സന്തോഷം നല്കാനാവുക സമീപത്തെ ചെറിയ പാര്‍ക്കിനോ അല്ലെങ്കില്‍ കളിസ്ഥലത്തിനോ ഒക്കെയായിരിക്കും. അതുകൊണ്ടുതന്നെ കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള യാത്രകള്‍ വളരെ വിവേക പൂര്‍വ്വം മാത്രമേ പ്ലാന്‍ ചെയ്യുവാന്‍ സാധിക്കൂ.
ഇതാ കുട്ടികളെ കൂട്ടിയുളള യാത്രയില്‍ ധൈര്യപൂര്‍വ്വം തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം

കൂര്‍ഗ്

കൂര്‍ഗ്

കു‌ട്ടികളെക്കൂട്ടി എളുപ്പത്തില്‍ പോയിവരുവാന്‍ സാധിക്കുന്നയാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ധൈര്യമായി കൂര്‍ഗ് തിരഞ്ഞെടുക്കാം. കുട്ടിത്തമുള്ള സ്ഥലങ്ങളാണ് കര്‍ണ്ണാകയിലെ ഈ നാടിന്റെ പ്രത്യേകത. ചരിത്ര സ്ഥാനങ്ങള്‍ ഉണ്ടെങ്കിലും കുട്ടികള്‍ക്കു ന‌ടന്നു കാണുവാനും രസിച്ച് സമയം ചിലവഴിക്കുവാനും സാധിക്കുന്നവയാണിവ. മ‌ടിക്കേരി കോട്ടയും രാജാ സീറ്റും ഇവിടുത്തെ ആബ്ബി വെള്ളച്ചാ‌ട്ടവും എല്ലാം കു‌ട്ടികളെ സന്തോഷിപ്പിക്കുന്ന കാഴ്ചകളായിരിക്കുമെന്നതില്‍ സംശയം വേണ്ട. കൂ‌ടാതെ മണ്ഡല്‍പെട്ടി ഓഫ് റോഡിങ്ങും ബാംബൂ ഫോറസ്റ്റും നിസര്‍ഗ്ഗദമയുമെല്ലാം കുട്ടികളെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല.

കബനി

കബനി

കുട്ടികളെ കാടിന്‍റെ കാഴ്ചകള്‍ കാണിക്കുവാനായി തിരഞ്ഞെടുക്കുവാന്‍ പറ്റി. സ്ഥലം കബനിയാണ്. കാടിനുള്ളിലൂടെ വന്യമ‍ൃഗങ്ങളെ കണ്ടുള്ള സഫാരി തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കുട്ടികളെ കാടിന്റെ സ്നേഹിതരായി വളര്‍ത്തിയെ‌ടുക്കാം എന്നതാണ് ഇത്തരം കാട്ടിലേക്കുള്ള യാത്രകള്‍ തരുന്ന കാര്യം. കബനി നദിയുടെ തീരത്തായാണ് ഇവിടെ കാടുള്ളത്. കേരളത്തില്‍ തുടങ്ങി കര്‍ണ്ണാടകയിലൂടെ കടന്നാണ് കാവേരി ഒഴുകുന്നത്. വയനാട്ടില്‍ നിന്നും ഇവിടേക്ക് എത്തിപ്പെടുക എന്നത് എളുപ്പമേറിയ സംഗതിയാണ്.
PC:Mohamedibrahim777

 ഇടുക്കി‌

ഇടുക്കി‌


കുട്ടികളെ അടക്കിയിരുത്തുവാന്‍ പറ്റുന്ന യാത്രാ സ്ഥാനങ്ങളിലൊന്നാണ് ഇടുക്കി. അവരെ കൗതുകം കൊള്ളിക്കുന്നതെല്ലാം ഇവിടെയുണ്ട് എന്നതു തന്നെയാണ് കാരണം. വളഞ്ഞു പുളഞ്ഞ പാതയിലൂടെയുള്ള യാത്രയും ഇടയ്ക്കു കടന്നുവരുന്ന കാടും വഴിയിലെ വെള്ളച്ചാട്ടങ്ങളും നാടന്‍ ഭക്ഷണ ശാലകളും മനോഹരങ്ങളായ വ്യൂ പോയിന്‍റുകളും എല്ലാം ചേരുമ്പോള്‍ യാത്രകള്‍ ഇഷ്‌ടപ്പെ‌‌ടാത്ത കു‌ട്ടികളെപ്പോലും അടക്കിയിരുത്തും എന്നതില്‍ സംശയമില്ല. തേയിലത്തോ‌ട്ടങ്ങളും ഇവിടുത്തെ ആകര്‍ഷണം തന്നെയാണ്.

മൈസൂര്‍

മൈസൂര്‍

എത്ര അടങ്ങിയിരിക്കാത്ത കുഞ്ഞുങ്ങളെപ്പോലും അടുപ്പിക്കുന്ന നഗരമാണ് മൈസൂര്‍. മനോഹരമായ കൊട്ടാരവും നഗരത്തിനു നടുവിലൂടെയുള്ള കുതിര സവാരിയും മൈസൂര്‍ സൂവുമെല്ലാം ചേരുന്ന കാഴ്ച വളരെ മനോഹരമാണ് എന്നതില്‍ സംശയമില്ല. കൊ‌ട്ടാരത്തിലെ കാഴ്ചകള്‍ തന്നെ ഇവിടെ കണ്ടുതീര്‍ക്കുവാന്‍ ഏറെയുണ്ട്. അതുകഴിഞ്ഞ് ഇറങ്ങിയാലും മൈസൂര്‍ സൂവിലേക്ക് പോകാം. കാട്ടിലെ രാജാവായ സിംഹവും വെള്ളക്കടുവയുമെല്ലാം വാഴുന്ന ഇവിടെ കുട്ടികള്‍ക്ക് മൃഗങ്ങളോടും പക്ഷികളോടുമൊത്ത് രസകരമായി സമയം ചിലവഴിക്കാം.സമയമുണ്ടെങ്കില്‍ ചാമുണ്ഡി ഹില്‍സിലേക്കും യാത്ര നീട്ടാം.

ഗിര്‍ ദേശീയോദ്യാനം

ഗിര്‍ ദേശീയോദ്യാനം

കുട്ടികള്‍ക്ക് കൗതുകകരമായ കാഴ്ചകള്‍ നല്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഇവിടെ കുട്ടികള്‍ക്കു താല്പര്യമുള്ള നിരവധി ഇടങ്ങളുണ്ട്. അതിലേറ്റവും പ്രസിദ്ധമാണ് ഗിര്‍ ദേശീയോദ്യാനം. ആഫ്രിക്ക കഴിഞ്ഞാല്‍ സിംഹങ്ങളെ സ്വാഭാവീകമായി കാണുവാന്‍ സാധിക്കുന്ന ഇടം കൂടിയാണിത്. ഏഷ്യന്‍ സിംഹങ്ങളാണ് ഇവിടെയുള്ളത്. ജുനഗഢിലെ നവാബാണ് ഇവിടുത്തെ സിംഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആദ്യമായി നടത്തിയത്. പിന്നീട് 1975 ല്‍ ഏഷ്യൻ സിംഹങ്ങളെ സംർക്ഷിക്കുന്നതിനു വേണ്ടിയുള്ള ദേശീയോദ്യാനമായി ഇതിനെ മാറ്റുകയായിരുന്നു. 1412 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന വനപ്രദേശമാണിത്.

ഊട്ടി

ഊട്ടി

വ്യത്യസ്തങ്ങളായ കാഴ്ചകള്‍ കൊണ്ട് ക‌ുട്ടികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന നാടാണ് ഊട്ടി. ബോട്ടാണിക്കല്‍ ഗാര്‍ഡനും വ്യൂ പോയിന്‍റുകളുമെല്ലാം ഉണ്ടെങ്കിലും കുട്ടികള ആകര്‍ഷിക്കുന്നത് ഇവിടുത്തെ ഹോം മേഡ് ചോക്ലേറ്റുകള്‍ തന്നെയാണ്. മാത്രമല്ല, കുട്ടികള്‍ക്കു ആസ്വദിക്കുവാന്‍ പറ്റിയ സാഹസിക വിനോദങ്ങള്‍ ഒരുക്കുന്ന നിരവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്. കൂടാതെ ഹണി ബീ മ്യൂസിയം, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ടോയ് ട്രെയിന്‍, ഊട്ടി ലേക്ക്, ഗവണ്‍മെന്‍റ് റോസ് ഗാര്‍ഡന്‍, സ്റ്റോണ്‍ ഹൗസ്, ചോക്ലേറ്റ് ഫാക്ടറി എന്നിവയും ഇവിടെ കാണാം.

വാല്‍പാറ

വാല്‍പാറ

കുട്ടികളെയും വണ്ടിയിലൊരു ലോങ് ട്രിപ്പ് നടത്തിയാല്‍ അത് അവരെ സന്തോഷിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. വാല്‍പ്പാറയാണ് ആ ലൊക്കേഷനെങ്കില്‍ സന്തോഷം ഇരട്ടിയായിരിക്കും. തൃശൂരില്‍ നിന്നും അതിരപ്പള്ളി വഴി കാട്ടിലൂടെയുള്ള വഴികളിലൂടെ പോകുന്ന ഈ യാത്ര കു‌ട്ടികള്‍ക്ക് വളരെ വ്യത്യസ്തമായ ഒരു യാത്രാനുഭവമായിരിക്കും നല്കുക. കാട്ടില്‍ നിന്നിറങ്ങി വരുന്ന മാനും ആനയുമെല്ലാം ഈ യാത്രയില്‍ അവരുടെ കൗതുകം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഒപ്പം അതിരപ്പള്ളി വെള്ളച്ചാ‌ട്ടവും വാഴ്വന്തോളും ചാര്‍പ്പ വെള്ളച്ചാട്ടവും പെരിങ്ങൽക്കുത്ത് അണക്കെട്ടും തുമ്പൂര്‍മുഴി തടയണയും കാണുകയും ചെയ്യാം.

ഹൈക്കിങ്ങിനു പോകാം

ഹൈക്കിങ്ങിനു പോകാം

യാത്രയില്‍ താല്പര്യമുള്ള കുട്ടികളാണെങ്കില്‍ പുതിയ മാനങ്ങള്‍ അവര്‍ക്ക് പരിചയപ്പെടുത്താം. വളരെ ചെറിയ ദൂരത്തിലേക്ക് ഒരു ഹൈക്കിങ് മികച്ച ആശയമായിരിക്കും. ചെറിയ ബാഗില്‍ അവര്‍ക്കാവശ്യമായ വെള്ളവും ലഘുഭക്ഷണവും പാക്ക് ചെയ്യാം. ഒരു ഹൈക്കിങ് പോളും നല്കി അവരെ അവരുടെ ഉത്തരവാദിത്വത്തില്‍ യാത്ര ചെയ്യിപ്പിക്കാം. എപ്പോഴും അവരുടെ മേല്‍ ശ്രദ്ധയുണ്ടായിരിക്കുവാന്‍ ഓര്‍മ്മിക്കുക.

ബീച്ചുകള്‍

ബീച്ചുകള്‍

ആവശ്യത്തിനു ഓടിക്കളിക്കുവാന്‍ സ്ഥലവും ഇറങ്ങിക്കളിക്കുവാന്‍ കടലും തീരവുമുള്ള ബീച്ചുകള്‍ എന്നും കുട്ടികളെ ആകര്‍ഷിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ഇഷ്‌ടം പോലെ ബീച്ചുകള്‍ നമുക്ക് സ്വന്തമായുണ്ട്. ബീച്ചുകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്താം. അവിടുത്തെ രസങ്ങളും എന്തൊക്കെ ചെയ്യണമെന്നും എന്തൊക്ക ചെയ്യുവാന്‍ പാടില്ലെന്നും അവരെ മനസ്സിലാക്കി കൊടുക്കുകയും ചെയ്യാം.

ഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ പൂക്കളുടെ താഴ്വരഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ പൂക്കളുടെ താഴ്വര

സിറോ വാലി മുതല്‍ വാല്‍പാറ വരെ...ഇന്ത്യയിലെ മനോഹരങ്ങളായ ഗ്രാമങ്ങള്‍സിറോ വാലി മുതല്‍ വാല്‍പാറ വരെ...ഇന്ത്യയിലെ മനോഹരങ്ങളായ ഗ്രാമങ്ങള്‍

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X