Search
  • Follow NativePlanet
Share
» »യാത്രകള്‍ എവിടെപോകണമെന്ന് ഇനിയും പ്ലാന്‍ ചെയ്തില്ലേ? വേനലവധി അടിച്ചുപൊളിക്കണ്ടേ?!

യാത്രകള്‍ എവിടെപോകണമെന്ന് ഇനിയും പ്ലാന്‍ ചെയ്തില്ലേ? വേനലവധി അടിച്ചുപൊളിക്കണ്ടേ?!

എവി‌ടേക്ക് പോകണമെന്ന് തീരുമാനിക്കാതെ അവസാന നിമിഷത്തേയ്ക്ക് മാറ്റിവെച്ചിരിക്കുന്നവര്‍ക്ക് യാത്ര പ്ലാന്‍ ചെയ്യുവാന്‍ ഒരു യാത്രാ സഹായി ഇതാ....

ഇനി വേനലവധിയുടെ സമയമാണ്. അവധികളും ആഘോഷങ്ങളും ഒക്കെയായി നാടും നഗരവും സജീവമാകുന്ന കാലം. അതോടൊപ്പം തന്നെ യാത്രകളു‌ടെ ചര്‍ച്ചകളും മിക്കയിടത്തും തകൃതിയായി ന‌ടക്കുന്നുണ്ട്. എവി‌ടേക്ക് പോകണമെന്ന് തീരുമാനിക്കാതെ അവസാന നിമിഷത്തേയ്ക്ക് മാറ്റിവെച്ചിരിക്കുന്നവര്‍ക്ക് യാത്ര പ്ലാന്‍ ചെയ്യുവാന്‍ ഒരു യാത്രാ സഹായി ഇതാ....

കൂര്‍ഗ്

കൂര്‍ഗ്

കേരളത്തില്‍ നിന്നും ഏറ്റവും എളുപ്പത്തില്‍ പോകുവാന്‍ പറ്റിയ ഇടം എന്ന നിലയില്‍ കൂര്‍ഗ് എന്നും യാത്രാ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന സ്ഥലമാണ്. ഒരു തവണ പോയവരെ വീണ്ടും വീണ്ടും ചെല്ലുവാന്‍ തോന്നിപ്പിക്കുന്ന ഒരു മാന്ത്രികത കൂര്‍ഗിനു മാത്രം അവകാശപ്പെ‌ട്ടതാണ്. കാലാവസ്ഥയും ഭൂപ്രകൃതിയും കൊണ്ട് ഇന്ത്യയു‌ടെ സ്കോട്ലാന്‍ഡ് എന്നറിയപ്പെടുന്ന കൂര്‍ഗിന് വിദേശത്തും നിരവധി ആരാധകരുണ്ട്. ഓരോ നോക്കിലും പുതുയതായി എന്തെങ്കിലും കൂര്‍ഗ് സഞ്ചാരികള്‍ക്ക് സമ്മാനിക്കും. ഭക്ഷണം മുതല്‍ സംസ്കാരത്തില്‍ വരെ ഈ വ്യത്യസ്തത നമുക്ക് അനുഭവിച്ചറിയാം.

എന്തെല്ലാം ചെയ്യാം

എന്തെല്ലാം ചെയ്യാം


ഒരു നിമിഷം പോലും വെറുതെയിരിക്കുവാന്‍ സമ്മതിക്കാതെ കാഴ്ചകളിലേക്ക് കൂര്‍ഗ് നമ്മെ കൊണ്ടുപോകും. ഇവിടുത്തെ കാപ്പി മുതല്‍ ചക്കപ്പുട്ട് വരെയുള്ള വിഭവങ്ങള്‍ തീര്‍ച്ചയായും രുചിച്ചിരിക്കണം. തലക്കാവേരി ക്ഷേത്രവും രാജാസ് സീറ്റും മ‌ടിക്കേരിയും അബ്ബെ വെള്ളച്ചാ‌ട്ടവും ചോമക്കുണ്ട് വെള്ളച്ചാട്ടവും നിസര്‍ഗ്ഗദമാ റിവര്‍ ഐലന്‍ഡും കുശാല്‍ നഗറും ബാംബൂ ഫോറസ്റ്റും കാഴ്ചകളില്‍ ഉള്‍പ്പെടുത്താം.

മൂന്നാര്‍

മൂന്നാര്‍

നാടുവിട്ട് പോകേണ്ട എന്നുള്ളവര്‍ക്ക് വേനല്‍യാത്രകള്‍ക്ക് മൂന്നാര്‍ വരെ പോകാം. പകല്‍ അല്പം ചൂ‌ട് തോന്നുമെങ്കിലും ഒന്നു നേരമിരു‌ട്ടിയാല്‍ കാലാവസ്ഥ മെല്ലെ തണുപ്പിന് വഴിമാറും. റിസോര്‍ട്ടുകളിലെ താമസവും വെള്ളച്ചാ‌ട്ടങ്ങളും ട്രക്കിങ്ങും വ്യൂപോയിന്‍റും എല്ലാമായി ഒരുപാട് കാര്യങ്ങള്‍ ഇവി‌ടെ ചെയ്യാം

കാണാം ഈ സ്ഥലങ്ങള്‍

കാണാം ഈ സ്ഥലങ്ങള്‍

ടീ മ്യൂസിയം, ആനയിറങ്കല്‍ ഡാം, കൊളക്കുമല, ഇരവികുളം ദേശീയോദ്യാനം,കുണ്ടള തടാകം, എക്കോ പോയിന്‍റ്, മാ‌ട്ടുപെ‌ട്ടി ഡാം. ദേവികുളം, ആനമു‌ടി, അട്ടുകാ‌ട് വെള്ളച്ചാട്ടം. പോതമേ‌ട് എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.

കാശ്മീര്‍

കാശ്മീര്‍

വേനലായാലും മഴയായാലും ഇനി കൊടികുത്തിയ തണുപ്പ് ആണെങ്കില്‍ പോലും മലയാളികള്‍ യാത്ര ചെയ്യുവാന്‍ ബാഗും തൂക്കിയിറങ്ങുന്ന ഇടങ്ങളിലൊന്നാണ് കാശ്മീര്‍. ഭൂമിയിലെ സ്വര്‍ഗ്ഗമെന്ന് കാലാകാലങ്ങളായി വിശേഷിപ്പിക്കുപ്പെടുന്ന കാശ്മീര്‍ ഏതൊരു സഞ്ചാരിയുടെയും പ്രിയപ്പെ‌ട്ട നാടാണ്. ഹൗസ് ബോട്ടിലെ താമസവും അമര്‍നാഥിലെയും ട്യൂലിപ് ഗാര്‍ഡനും ശ്രീനഗറും നുബ്രാവാലിയും ഇവി‌ടെ കാണാം

എവിടെ പോകണം‌

എവിടെ പോകണം‌

എണ്ണിയാല്‍ തീരാത്തത്രയും സ്ഥലങ്ങള്‍ കാശ്മീരില്‍ കാണുവാനുണ്ട്. ദാല്‍ തടാകത്തില്‍ ശിക്കാര ബോട്ടുകളിലെ താമസവും താഴ്വരകളും പുഴകളുമുള്ള പല്‍ഗാമും സ്വര്‍ണ്ണത്തിന്റെ താഴ്വരയായ സോന്‍മാര്‍ഗും കാശ്മീര്‍ വാലിയും ലേയും ലഡാക്കും കാര്‍ഗിലും അടക്കം നിരവധി ഇടങ്ങള്‍ ഇവിടെ കാണാം

ഗുല്‍മാര്‍ഗ്‌

ഗുല്‍മാര്‍ഗ്‌

സാധാരണ കാശ്മീര്‍ യാത്രകളില്‍ സ്ഥിരം ഇടംപിടിക്കുന്ന സ്ഥലമാണ് ഗുല്‍മാര്‍ഗ്. പൂക്കളുടെ പുല്‍മേ‌ട് എന്നാണ് ഗുല്‍മാര്‍ഗ് എന്ന വാക്കിനര്‍ത്ഥം. പിര്‍ പാഞ്ചല്‍ നിരകളിലായി സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗ് പടിഞ്ഞാറന്‍ ഹിമാലയത്തിന്റെ ഭാഗമാണ്. സ്കീയിങ്ങിനും മഞ്ഞുവീഴ്ചയ്ക്കും ആണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഏഴ് സ്കീയിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണിത്. ബാരാമുള്ള ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

എന്തൊക്കെ ചെയ്യാം

എന്തൊക്കെ ചെയ്യാം

ഗൊണ്ടോള റൈഡും സ്കീയിങ്ങും തന്നെയാണ് ഗുല്‍മാര്‍ഗ് സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന അതിശയങ്ങള്‍. സ്‌ട്രോബറി വാലി, മഹാറാണി ക്ഷേത്രം, അല്‍പഥര്
‍ ലേക്ക് എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ ഇവി‌ടെ കാണാം.

മണാലി

മണാലി

ബിയാസ് നദി, മലകളാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ പാതകൾ, സുഖകരമായ കാലാവസ്ഥ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവ ആസ്വദിക്കാൻ എല്ലാ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ മണാലിയിലേക്ക് ഒഴുകുന്നു. ഇവിടുത്തെ മനോഹരമായ കാഴ്ചകൾ നിങ്ങളുടെ ഹൃദയത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം നൽകും.

മണാലിയില്‍ കാണാം

മണാലിയില്‍ കാണാം

ഹഡിംബാ ദേവി ക്ഷേത്രം, മനു ക്ഷേത്രം, മാള്‍ റോഡ്, വന്‍ വിഹാര്‍, റോത്താഹ് പാസ്, സോളാങ് വാലി, ജോഗിനി വെള്ളച്ചാട്ടം, മണാലി ഗോംപ , ബ്രിഗു ലേക്ക് എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ ഇവിടെ കാണാം.

ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്

ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ ഓടിയതിന്‍റെ 167-ാം വര്‍ഷം..ഇന്ത്യന്‍ റെയില്‍വേയു‌‌ടെ രസകരമായ വസ്തുതകള്‍ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ ഓടിയതിന്‍റെ 167-ാം വര്‍ഷം..ഇന്ത്യന്‍ റെയില്‍വേയു‌‌ടെ രസകരമായ വസ്തുതകള്‍

Read more about: summer travel ideas kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X