Search
  • Follow NativePlanet
Share
» »കസോള്‍ മുതല്‍ പാലക്കയംതട്ട് വരെ...ഡിസംബറിലെ ചിലവ് കുറഞ്ഞ യാത്രകള്‍ ഇവിടേക്ക്

കസോള്‍ മുതല്‍ പാലക്കയംതട്ട് വരെ...ഡിസംബറിലെ ചിലവ് കുറഞ്ഞ യാത്രകള്‍ ഇവിടേക്ക്

മനസ്സില്‍ കൊതിച്ച പല യാത്രകളും കൊറോണയെന്ന ഒരൊറ്റ കാരണം കൊണ്ടു നഷ്ടപ്പെട്ടുപോയ വര്‍ഷമായിരുന്നു 2020. നിയന്ത്രണങ്ങളൊക്കെ മാറി ഇപ്പോള്‍ യാത്രകള്‍ വീണ്ടും തുടങ്ങിയിരിക്കുകയാണ്. എട്ട് ഒന്‍പത് മാസങ്ങളുടെ യാത്ര നഷ്ടം വീട്ടുവാന്‍ കഴിയില്ലെങ്കിലും ഡിസംബറിലെ ഇനിയുള്ള ദിവസങ്ങള്‍ യാത്രയ്ക്കായി മാറ്റിവയ്ക്കാം, ഇതാ കുറഞ്ഞ ചിലവില്‍ ഈ മാസം യാത്ര ചെയ്യുവാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം

കൂര്‍ഗ്

കൂര്‍ഗ്

കേരളത്തില്‍ നിന്നും എളുപ്പത്തില്‍ വലിയ ചിലവുകളില്ലാതെ പോകുവാന്‍ സാധിക്കുന്ന ഇടമാണ് കൂര്‍ഗ്. കാപ്പിത്തോട്ടങ്ങളും ഓറഞ്ചു കൃഷിയും പച്ചപ്പും എല്ലാമായി ഹൃദയത്തിലേക്ക് നേരേ കയറിക്കൂടുന്ന കാഴ്ചകളാണ് കൂര്‍ഗിനുള്ളത്. ഇന്ത്യയിലെ സ്കോട്ലന്‍ഡ് എന്നു വിളിക്കപ്പെടുന്ന കൂര്‍ഗിന് അതിമനോഹരമായ കാലാവസ്ഥയാണുള്ളത്. മടിക്കേരിയും രാജാ സീറ്റും മടിക്കേരി കോട്ടയും അബ്ബി വെള്ളച്ചാട്ടവും ദുബാരയും സുവര്‍ണ്ണ ക്ഷേത്രവും ടിബറ്റന്‍ സെറ്റില്‍മെന്‍റും എല്ലാമായി നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. യാത്രയില്‍ കുടകിന്‍റെ തനത് രുചികള്‍ പരീക്ഷിക്കുവാന്‍ മറക്കല്ലേ.

പാലക്കയം തട്ട്

പാലക്കയം തട്ട്

യാത്രകള്‍ ആസ്വദിക്കുന്നവര്‍ പലരും മിക്കപ്പോഴും സ്വന്തം നാടിന്‍റെ സൗന്ദര്യം ആസ്വദിക്കുവാന്‍ മറക്കാറുണ്ട്. ഈ അടുത്ത കാലത്തായി മാത്രം സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ കയറിപ്പറ്റിയ പാലക്കയം തട്ട് അത്തരത്തിലൊരിടമാണ്. മലമുകളിലെ സൂര്യോദയവും കോടമഞ്ഞില്‍ കുന്നുകയറിവരുന്ന കാഴ്ചകളും അബിക്കടൽ മുതൽ മലയടിവാരം വരെ ഒരു കാൻവാസിലെന്നപോലെയുള്ള വ്യൂവുമാണ് ഇവിടുത്തെ പ്രത്യേകത, ഇരുട്ടുപരക്കുമ്പോൾ അടുത്തുള്ള ചെറുപട്ടണങ്ങളിലെ വൈദ്യുത വെളിച്ചവും വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്നുള്ള വെളിച്ചവും താഴ്‌വരയെ ഒരു ദീപക്കടലാക്കി മാറ്റും

നന്ദി ഹില്‍സ്

നന്ദി ഹില്‍സ്

ഡിസംബറില്‍ മഞ്ഞിന്റെ അകമ്പടിയിലുള്ള പുലരികളും കിടിലന്‍ കാഴ്ചകളുമാണ് കാണേണ്ടതെങ്കില്‍ സംശയിക്കാതെ നന്ദി ഹില്‍സ് തിരഞ്ഞെടുക്കാം. ബാംഗ്ലൂരിലെ ഏറ്റവും പ്രസിദ്ധവും തിരക്കേറിയതുമായ സ്ഥലമാണ് നന്ദി ഹില്‍സ്, കോടമഞ്ഞിനെ വകഞ്ഞുമാറ്റിയുള്ള സൂര്യന്‍റെ വരവ് തന്നെയാണ് ഇവിടുത്തെ പ്രധാന കാഴ്ച. എന്നാല്‍ ഈ കാഴ്ച കാണണമെങ്കില്‍ വളവും തിരിവുമെല്ലാം നിറഞ്ഞ ഒരു അടിപൊളി ഡ്രൈവും വേണ്ടി വരും.

ഗോവ

ഗോവ

ഡിസംബര്‍ യാത്രകള്‍ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് ഗോവ. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഗോവ യാത്ര പ്ലാന്‍ ചെയ്യാമെങ്കിലും സ്ഥിരം കാണുന്നതില്‍ നിന്നും വ്യത്യസ്തമായ ഗോവയെ അറിയണമെങ്കില്‍ അതിനു പറ്റിയത് ക്രിസ്മസ് കൂടി വരുന്ന ഡിസംബര്‍ മാസമാണ്. ക്രിസ്മസിന്‍റെ ഒരുക്കങ്ങളായിരിക്കും ഇവിടെ മുഴുവനും കടല്‍ത്തീരത്തും ഷാക്കുകളിലും റിസോര്‍ട്ടുകളിലുമെല്ലാം ക്രിസ്മസ് തിരക്കുകള്‍ നേരിട്ട് അനുഭവിക്കുകയും ചെയ്യാം.

ഗോകര്‍ണ്ണ

ഗോകര്‍ണ്ണ

ചിലവ് കുറഞ്ഞ യാത്രകള്‍ക്ക് പ്രസിദ്ധമാണ് കര്‍ണ്ണാടകയിലെ ഗോകര്‍ണ്ണ. ആത്മീയതയുടെ കേന്ദ്രവും ഹിപ്പികളുടെ സങ്കേതവും സഞ്ചാരികളുടെ സ്വര്‍ഗ്ഗവുമാണ് ഗോകര്‍ണ്ണ. ബീച്ച് പ്രേമികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും ഏറെ പ്രിയപ്പെട്ട ഇവിടം അതിമനോഹരമായ കാഴ്ചകളും അനുഭവങ്ങളും സഞ്ചാരികള്‍ക്ക് സമ്മാനിക്കും. കാടുകള്‍ കയറിയിറങ്ങിയുള്ള ബീച്ച് ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഒപ്പം ഷാക്കുകളിലുള്ള താമസവും ഗോകര്‍ണ്ണയെ വ്യത്യസ്തമാക്കുന്നു.

വര്‍ക്കല

വര്‍ക്കല

ഡിസംബര്‍ യാത്രകള്‍ കേരളത്തില്‍ തന്നെ വേണമെന്നുണ്ടെങ്കില്‍ തിരഞ്ഞെടുക്കുവാന്‍ പറ്റിയ അടുത്ത സ്ഥലം വര്‍ക്കലയാണ്. തിരുവനന്തപുരത്തിന്റെ വടക്കു പടിഞ്ഞാറേ അറ്റത്തുള്ള വര്‍ക്കല എല്ലാ വിധ കാഴ്ചകളാലും അതിമനോഹരമായ പ്രദേശമാണ്. ആയുര്‍വ്വേദ റിസോര്‍ട്ടുകളും ക്ഷേത്രങ്ങളും പച്ചപ്പും ശിവഗിരി മഠവും വിഷ്ണു ക്ഷേത്രവും ഒക്കെയാണ് ഇവിടുത്ത‌െ കാഴ്ചകള്‍. കടലു കാണുവാന്‍ വന്നാല്‍ ഒരു മുഴുവന്‍ യാത്രാ പാക്കേജും അനുഭവിച്ച് പോകുവാന്‍ സാധിക്കുമെന്ന് ചുരുക്കം.

PC:Devender Goyal

കസോള്‍

കസോള്‍

ചിലവു കുറഞ്ഞ ദീര്‍ഘദൂര യാത്രയ്ക്ക് പോകുവാന്‍ പറ്റിയ ഇടമാണ് കസോള്‍ ഹിമാചല്‍ പ്രദേശില്‍ ബാക്ക് പാക്കേഴ്സിന്‍റെ സ്വര്‍ഗ്ഗം എന്നാണിവിടം അറിയപ്പെടുന്നത്. ഇന്ത്യയിലെ മിനി ഇസ്രായേല്‍ എന്നും കസോളിനു പേരുണ്ട്. പാര്‍വ്വതി വാലിയുടെ
സമീപമാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്. കുള്ളുവില്‍ നിന്ന് 42 കിലോ‌മീറ്റര്‍ കിഴക്കായി സമുദ്രനിര‌പ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തിലാണ് കസോ‌ള്‍ എന്ന ഈ ഗ്രാമം സ്ഥിതി ചെയ്യുന്ന‌ത്. പാര്‍വതി നദിക്ക് കുറുകെയുള്ള പാലത്തിന് അപ്പുറവും ഇപ്പുറവുമായി കിട‌ക്കുന്ന കസോ‌ള്‍ ഓള്‍ഡ്കസോള്‍, ന്യൂ കസോള്‍ എന്നിങ്ങനെ രണ്ടായി തിരിക്കപ്പെട്ടിട്ടുണ്ട്.

മതേരന്‍

മതേരന്‍

മഹാരാഷ്ട്രയിലെ മണ്‍സൂണ്‍ ഡെസ്റ്റിനേഷനാണെങ്കിലും ചിലവ് കുറഞ്ഞ വിന്റര്‍ യാത്രകള്‍ക്കും മതേരാന്‍ പ്രസിദ്ധമാണ്. പശ്ചിമഘട്ട മലനിരകളിലുള്ള ഈ ഹില്‍ സ്റ്റേഷന്‍ ഏഷ്യയില്‍ വാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത ഏക ഹില്‍ സ്റ്റേഷന്‍ കൂടിയാണ്. മുബൈ, പുനെ എന്നീ നഗരങ്ങളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മതേരാന്‍ സമുദ്ര നിരപ്പില്‍ നിന്നും 2650 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സഹ്യാദ്രിയുടെയും മഹാരാഷ്ട്രയുടെയും സൗന്ദര്യം ആസ്വദിക്കുവാന്‍ പറ്റിയ ഇടം കൂടിയാണ് മതേരന്‍.
PC: Omkar A Kamale

ജയ്സാല്‍മീര്‍

ജയ്സാല്‍മീര്‍

താര്‍ മരുഭൂമിയുടെ കാഴ്ചകളില്‍ ഡിസംബര്‍ ആസ്വദിക്കുന്നതു മറ്റൊമു മികച്ച ആശയമാണ്. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ വരെ യാത്ര ചെയ്തു പോയാലും യാത്ര നഷ്ടമാവില്ലെന്നുറപ്പ്. സ്വര്‍ണ്ണ നഗരം എന്നു വിളിക്കപ്പെടുന്ന ജയ്സാല്‍മീര്‍ എന്നും മനസ്സില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന കുറേ കാഴ്ചകളാവും സമ്മാനിക്കുക എന്ന കാര്യത്തില്‍ സംശയം വേണ്ട. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നായ ജയ്സാൽമീർ കോട്ട ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്.

ഇന്ത്യ കാണുന്നെങ്കില്‍ അത് ഡിസംബറില്‍ തന്നെ വേണം!!ഇന്ത്യ കാണുന്നെങ്കില്‍ അത് ഡിസംബറില്‍ തന്നെ വേണം!!

പതിറ്റാണ്ടിലെ രണ്ടാമത്തേതും 2020ലെ അവസാനത്തെയും സൂര്യഗ്രഹണം...പ്രത്യേകതകളും സമയവും ഇങ്ങനെപതിറ്റാണ്ടിലെ രണ്ടാമത്തേതും 2020ലെ അവസാനത്തെയും സൂര്യഗ്രഹണം...പ്രത്യേകതകളും സമയവും ഇങ്ങനെ

വളര്‍ന്നുകൊണ്ടിരിക്കുന്ന എവറസ്റ്റ്!!വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ലവളര്‍ന്നുകൊണ്ടിരിക്കുന്ന എവറസ്റ്റ്!!വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ല

വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കൂര്‍ഗ്... കാരണം ഇങ്ങനെയാണ്!വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കൂര്‍ഗ്... കാരണം ഇങ്ങനെയാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X