Search
  • Follow NativePlanet
Share
» »ഹിമാലയം മുതല്‍ അറബിക്കടല്‍ വരെ!! ഇന്ത്യയിലെ ഏറ്റവും മികച്ച ഇക്കോ-ടൂറിസം കേന്ദ്രങ്ങള്‍

ഹിമാലയം മുതല്‍ അറബിക്കടല്‍ വരെ!! ഇന്ത്യയിലെ ഏറ്റവും മികച്ച ഇക്കോ-ടൂറിസം കേന്ദ്രങ്ങള്‍

ഹിമാലയ സാനുക്കള്‍ മുതല്‍ അറബിക്കടല്‍ വരെ നീണ്ടു കിടക്കുന്ന ജൈവവൈവിധ്യം നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച ഇക്കോ-ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നു. അത് കേരളത്തിലോ കായല്‍ത്തടങ്ങളാ ഖാസി ഗാരോ കുന്നുകളിലെ ഗുഹകളോ താര്‍ മരുഭൂമിയോ ബംഗാളിലെ ബീച്ചോ എന്തായാലും ഇക്കോ-ടൂറിസത്തില്‍ ഇന്ത്യ കാലങ്ങളായി ഒരു വാഗ്ദാനമാണ്. ഇതാ ഇന്ത്യയിലെ ഏറ്റവും മികച്ച ഇക്കോ-ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെ‌ടാം..

കൂര്‍ഗ്

കൂര്‍ഗ്

ഇന്ത്യയിലെ ഏറ്റവും മികച്ച ഇക്കോ ടൂറിസം കേന്ദ്രമായി വളരുവാന്‍ സാധ്യതയുള്ള ഇ‌ടങ്ങളിലൊന്നാണ് കൂര്‍ഗ്. കര്‍ണ്ണാടകയിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നായി അറിയപ്പെടുന്ന ഇവിടം കൊടവ് വംശജരുടെ നാടാണ്. ഇന്ത്യയിലെ സ്കോട്ലാന്‍ഡ് എന്നാണ് കൂര്‍ഗിനെ സഞ്ചാരികള്‍ വിളിക്കുന്നത്. എപ്പോള്‍ ചെന്നാലും പച്ചപ്പും കോടമഞ്ഞും ഇവിടെ കാണാം. സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ മുതല്‍ 1715 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ സ്ഥലം. വെള്ളച്ചാട്ടങ്ങള്‍, കുന്നുകള്‍, ട്രക്കിങ് പാതകള്‍, ക്ഷേത്രങ്ങള്‍ അങ്ങനെ ഒരു യാത്രയ്ക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്.

PC:Karthik.kgb1

തെന്മല

തെന്മല

കേരളത്തിലെ എന്ന ഇന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് തെന്മലയിലേത്. സഹ്യപര്‍വ്വതത്തോട് ചേര്‍ന്നു നില്‍ക്കുന്ന തെന്മലയുടെ ജൈവവൈവിധ്യം എടുത്തുപറയേണ്ടത് തന്നെയാണ്. ഇക്കോടൂറിസം, ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം എന്നീ മൂന്നു വിഭാഗങ്ങളിലായാണ് ഇവിടുത്തെ ഇക്കോ ടൂറിസം പദ്ധതി പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ട്രക്കിങ് മുതല്‍ സാഹസിക ടൂറിസം,, റാപ്പലിങ്, റിവർ ക്രോസിങ് തു‌ടങ്ങിയവയെല്ലാം ഇവിടെ കാണാം.

PC:Kerala Tourism

കാസിരംഗ ദേശീയോദ്യാനം, ആസാം

കാസിരംഗ ദേശീയോദ്യാനം, ആസാം

യുനസ്കോയുടെ ലോകപൈതൃക ഇടങ്ങളിലൊന്നായ കാസിരംഗ ദേശീയോദ്യാനം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ദേശിയോദ്യാനങ്ങളില്‍ ഒന്നും ജൈവവൈവിധ്യ കേന്ദ്രവുമാണ്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിലാണ് ഇതിലെ ലോകവിനോദ സഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്, അസമിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്, നിത്യഹരിത വനമേഖല കൂടിയാണ് ഇവിടം

PC:Indranil Gayan

ഖൊനോമ വില്ലേജ്, നാഗാലാന്‍ഡ്

ഖൊനോമ വില്ലേജ്, നാഗാലാന്‍ഡ്

നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഖോനോമ വില്ലേജ് സ്ഥിതി ചെയ്യുന്നത്. നാഗാലാന്‍ഡിന്‍റെ ചരിത്രത്തിലെ ഒഴിവാക്കാനാവാത്ത ഇ‌ടമാണിത്. ഏഷ്യയിലെ ആദ്യ ഗ്രീന്‍ വില്ലേജുകളിലൊന്നായ . ഖൊനോമ ഇന്തോ-മ്യാന്‍മാര്‍ അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 5320 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവി‌ടെ കഴിഞ്ഞ 700 വര്‍ഷമായി താമസിക്കുന്നത് അങ്കാമി വിഭാഗക്കാരാണ്. വേട്ടയാ‌ടല്‍ ജീവിതവ്രതമായി ഉണ്ടായിരുന്ന ഇവര്‍ ഇന്നറിയപ്പെടുന്നത് ഹരിതഗ്രാമത്തിന്റെ പേരിലാണ്. വേട്ടയാടലും മരം മുറിക്കലും തുടര്‍ന്നു പോന്നാല്‍ തങ്ങള്‍ അനുഭവിച്ച പോലുള്ള ഒരു പ്രകൃതി വരുംതലമുറയ്ക്കോ തങ്ങളുടോ കുഞ്ഞുങ്ങള്‍ക്കോ ലഭിക്കില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെയൊരു പ്രകൃതി സംരക്ഷണത്തിലേക്ക് അവര്‍ എത്തുന്നത്.

മോവ്ലിനോങ് മേഘാലയ

മോവ്ലിനോങ് മേഘാലയ

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമാണ് മോവ്ലിനോങ്. മേഖാലയയിലെ ഖാസി ഹില്‍സില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ദൈവത്തിന്റെ ഉദ്യാനമെന്നാണ് പ്രദേശവാസികള്‍ വിശേഷിപ്പിക്കുന്നത്. ഡിസ്കവര്‍ മാഗസിന്‍ ആണ് മോവ്ലിനോങ്ങിനെ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി തിരഞ്ഞെടുത്തത്.

ഗല‍്‍ഗിബാഗാ ബീച്ച്, ഗോവ

ഗല‍്‍ഗിബാഗാ ബീച്ച്, ഗോവ

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ സംസ്ഥാനങ്ങളിലൊന്നിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഏറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്നും കടലാമ പ്രജനന കേന്ദ്രങ്ങളിലൊന്നുമാണ് ഇവിടം. പാലോലം ബീച്ചിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഗല‍്‍ഗിബാഗാ ബീച്ച് അധികമൊന്നും ആളുകള്‍ എത്തിച്ചേരാത്ത ഇടമാണ്. ഗോവയില്‍ എത്രതിരക്കേറിയ സീസണ്‍ ആയാലും പോലും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇവിടം അന്വേഷിച്ചെത്തുന്നത്. അത്രത്തോളം അറിയപ്പെടാതെ കിടക്കുന്ന ബീച്ചാണിത്. ശൈത്യകാലത്താണ് ഇവിടേക്കുള്ള യാത്രയെങ്കില്‍ ഒലിവ് റിഡ്‌ലി കടലാമകളെ കാണാം.

കന്‍ഹാ ദേശീയോദ്യാനം, മധ്യ പ്രദേശ്

കന്‍ഹാ ദേശീയോദ്യാനം, മധ്യ പ്രദേശ്

ജൈവവൈവിധ്യത്തിനും വന്യജീവി സമ്പത്തിനും ഏറെ പേരുകേട്ടതാണ് മധ്യപ്രദേശിലെ കന്‍ഹാ ദേശീയോദ്യാനം. ഡ്യാർഡ് കിപ്ലിംഗിന്റെ ദി ജംഗിൾ ബുക്ക് എന്ന കൃതിക്കു പശ്ചാത്തലമായ ഇവി‌ടം മധ്യ ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ കേന്ദ്രമാണ്. 940 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ല ഈ ദേശീയോദ്യാനം 1955 ല്‍ ആണ് സ്ഥാപിക്കുന്നത്. കടുവകളാണ് ഇവിടുത്തെ പ്രധാന കാഴ്ച.

PC:Altaipanther

ബാരന്‍ മുതല്‍ ഡെക്കാൺ ട്രാപ്സ് വരെ...ഇന്ത്യയിലെ ഏഴ് അഗ്നിപര്‍വ്വതങ്ങള്‍

ധൈര്യമായി യാത്രയ്ക്കിറങ്ങാം...സ്ത്രീകള്‍ക്കു തനിച്ചു യാത്രചെയ്യുവാന്‍ സുരക്ഷിതമായ നഗരങ്ങള്‍

കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങള്‍ തേടിപ്പോകാം...ഒപ്പം ഗുഹകളും! തൊമ്മന്‍കുത്ത് കാത്തിരിക്കുന്നു!

നാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോ

Read more about: travel ideas village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X