Search
  • Follow NativePlanet
Share
» »മഴക്കാലത്തെ തമിഴ്നാട്.. കുറ്റാലം വെള്ളച്ചാട്ടം മുതല്‍ മേഘമല വരെ..

മഴക്കാലത്തെ തമിഴ്നാട്.. കുറ്റാലം വെള്ളച്ചാട്ടം മുതല്‍ മേഘമല വരെ..

തമിഴ്നാ‌ട്ടില്‍ ഏതു സമയത്തും യാത്ര പോകാമെങ്കിലും അതിന്റെ പൂര്‍ണ്ണതയില്‍ കാണണമെങ്കില്‍ മഴക്കാലം തന്നെയാണ് ബെസ്റ്റ്. വെള്ളച്ചാ‌‌ട്ടങ്ങളുടെ ഹുങ്കാരവും പച്ചപ്പിന്റെ ആധിക്യത്തില്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന കാടുകളും കവിഞ്ഞൊഴുകുന്ന പുഴകളുമെല്ലാം മഴക്കാലത്തിനു മാത്രം നല്കുവാന്‍ കഴിയുന്ന കാഴ്ചകളാണ്. ഇതാ ഈ ഓഗസ്റ്റ് മാസത്തില്‍ തമിഴ്നാ‌ട്ടില്‍ എവി‌ടെയൊക്കെ പോകണം എന്നു നോക്കാം...

മേഘമല

മേഘമല

മേഘങ്ങള്‍ വന്നുമൂ‌ടുന്ന മലമുകളില്‍ മഴക്കാലത്തിന്‍റെ ഭംഗി ആസ്വദിക്കുവാന്‍ മേഘമലയിലേക്കു പോയാലോ... ഏതു സമയത്തു ചെന്നാലും മൂടി നില്‍ക്കുന്ന മേഘങ്ങളും തേയിലത്തോട്ടങ്ങളു‌ടെ ഭംഗിയുമുള്ള ഇവി‌ടം കുമളി വഴി എളുപ്പത്തില്‍ ചെല്ലുവാന്‍ സാധിക്കുന്ന സ്ഥലമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരത്തിലാണ് ഇവി‌ട‌മുള്ളത്. പ്രകൃതിഭംഗി ആസ്വദിക്കുവാനാണ് ഇവി‌ടം ആളുകള്‍ തിരഞ്ഞെടുക്കുന്നതിനു പ്രധാന കാരണം.

PC:Nithin P John

കുട്രാലം

കുട്രാലം

കു‌‌ട്രാലം എന്നു കുറ്റാലം എന്നും വിളിക്കപ്പെ‌ടുന്ന ഇവി‌ട‌ം തമിഴ്നാ‌ട്ടിലെ ഏറ്റവും മനോഹരമായ വെള്ളച്ചാ‌ട്ടക്കാഴ്ചകള്‍ക്കും സാക്ഷിയാകുവാന്‍ പറ്റിയ സ്ഥലമാണ്. ആകെ 9 വെള്ളച്ചാട്ടങ്ങളാണ് കുറ്റാലത്തിന്റെ ഭാഗമായുള്ളത്. അതില്‍ത്തന്നെ പേരരുവിയാണ് ഏറ്റവും വലുത്. മഴക്കാലത്താണ് ഇതിന്‍റെ ഭംഗി ആസ്വദിക്കുവാന്‍ കഴിയുക.

PC:Mdsuhail

യേര്‍ക്കാട്

യേര്‍ക്കാട്

മഴക്കാലത്ത് സഞ്ചാരികളധികം എത്താറില്ലെങ്കില്‍ക്കൂടിയും മികച്ച പ്രകൃതിഭംഗി ആസ്വദിക്കുവാനും കുറച്ചധികം സമയം അതില്‍ ചിലവഴിക്കുവാനും ആഗ്രഹിക്കുന്നവര്‍ക്ക് പോക്കറ്റിനിണങ്ങുന്ന തുകയില്‍ പോകുവാന്‍ പറ്റിയ സ്ഥലമാണ് യേര്‍ക്കാട്. ഊട്ടിയോടും കൊടൈക്കനാലിനോടും പലപ്പോഴും എതിരിട്ട് നില്‍ക്കുവാന്‍ കഴിയില്ലെങ്കിലും സന്ദര്‍ശിക്കുന്നവര്‍ക്ക് വ്യത്യസ്തമായ അനുഭവം ഇവിടം നല്കുന്നു. വെള്ളച്ചാട്ടങ്ങള്‍, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, കവിഞ്ഞൊഴുകുന്ന തടാകങ്ങൾ എന്നിവയാണ് ഓഗസ്റ്റ് മാസത്തിലെ ഇവിടുത്തെ കാഴ്ചകള്‍.

PC:Navi

തൂത്തുക്കു‌ടി

തൂത്തുക്കു‌ടി

തമിഴ്നാട്ടില്‍ മഴക്കാലത്ത് സന്ദര്‍ശിച്ചിരിക്കേണ്ട പ്രധാന ഇടങ്ങളില‌ൊന്നാണ് തൂത്തുക്കുടി. കടല്‍ത്തീരത്തിന്റെ ഭംഗി മാത്രം മതി മഴക്കാലത്ത് നിങ്ങളെ ഇവിടെയെത്തിക്കുവാന്‍. തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് തൂത്തുക്കുടി. നിങ്ങളുടെ അവധിദിവസങ്ങളെയും മണ്‍സൂണ്‍ യാത്രാപ്ലാനുകളെയും മനോഹരമാക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്.
PC:wikipedia
https://en.wikipedia.org/wiki/Thoothukudi#/media/File:Tuticorin_Thermal_Power_Station_at_Night_1_crop.jpg

ധനുഷ്കോ‌ടി

ധനുഷ്കോ‌ടി

മഴയിലെ ക‌ടലും നഷ്ടനഗരവും കാണണമെങ്കില്‍ മഴക്കാലത്തു നേരെ ധനുഷ്കോടിക്ക് വണ്ടികയറാം. ആള്‍ക്കൂട്ടങ്ങളില്ലാതെ, കടലിന്റെ ഏകാന്തതയിലിരിക്കണമെന്നുള്ളവര്‍ക്ക് ഇവി‌ടേക്ക് വരാം. ഓഗസ്റ്റ് മാസത്തില്‍ ധനുഷ്കോ‌ടിയെ പ്രിയപ്പെ‌ട്ടതാക്കുന്ന പല കാര്യങ്ങളുണ്ട്. പലര്‍ക്കും ഇത് കാരണങ്ങളാണ്. ചിലര്‍ക്കിത് കാഴ്ചകളുടെ ഭംഗിയാകുമ്പോള്‍ മറ്റുചിലര്‍ക്കത് നാടിനെ ചൂഴുന്നു നില്‍ക്കുന്ന കഥകളാണ്.
PC:Ganesh Partheeban

വാല്‍പ്പാറ

വാല്‍പ്പാറ

തമിഴ്നാട്ടിലെ ശാന്തമായ മലനിരകളിലൊന്നായ വാല്‍പ്പാറ കാലങ്ങളായി മലയാളി യാത്രികരുടെ കുത്തക റൂ‌ട്ടാണ്. ഒരിക്കലെങ്കിലും ഇതുവഴി യാത്ര പോകാത്തവരോ പോകുവാന്‍ ആഗ്രഹിക്കാത്തവരോ കാണില്ല. തേയിലത്തോട്ടങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച. അതിനുള്ളിലെ വെള്ളച്ചാട്ടങ്ങളും അണക്കെട്ടുകളും കാടുകളുമെല്ലാം യാത്രയിലെ അധിക ബോണസാണ്. തണുത്ത കാലാവസ്ഥയും മഴക്കാറും മണ്‍സൂണ്‍ യാത്രകളുടെ ആംബിയന്‍സ് ഇവി‌ടെ നല്കുന്നു. ട്രക്കിംഗ് നടത്തുന്നവർക്കും വന്യജീവി പ്രേമികൾക്കും ഇത് ഒരു സ്വർഗ്ഗമാണ്.

PC:Isravel Raj

ചെന്നൈയില്‍ നിന്നു കാഞ്ചീപുരവും മഹാബലിപുരവും കാണാന്‍ പോകാം... 1650 രൂപയുടെ ഐആര്‍സിടിസി പാക്കേജ്ചെന്നൈയില്‍ നിന്നു കാഞ്ചീപുരവും മഹാബലിപുരവും കാണാന്‍ പോകാം... 1650 രൂപയുടെ ഐആര്‍സിടിസി പാക്കേജ്

വീടു വേണോ സ്ഥലം വേണോ? പണമായും ലഭിക്കും... ആളുകളെ തേടി ഈ നഗരങ്ങള്‍.. താമസം മാറ്റിയാല്‍ മതി!!വീടു വേണോ സ്ഥലം വേണോ? പണമായും ലഭിക്കും... ആളുകളെ തേടി ഈ നഗരങ്ങള്‍.. താമസം മാറ്റിയാല്‍ മതി!!

Read more about: travel monsoon tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X