Search
  • Follow NativePlanet
Share
» »വെറൈറ്റിയായി പുതുവര്‍ഷത്തെ സ്വീകരിക്കാം!! വഴികളിതാ

വെറൈറ്റിയായി പുതുവര്‍ഷത്തെ സ്വീകരിക്കാം!! വഴികളിതാ

കുറച്ചു വെറ്റൈറ്റി ആയി വേണം പുതുവര്‍ഷത്തെ സ്വീകരിക്കുവാന്‍ എന്നാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാ വായിക്കാം...

പുതുവര്‍ഷത്തെ എങ്ങനെ വരവേല്‍ക്കണം എന്ന ചിന്തയിലാണ് മിക്കവരും. കൂടുതലാളുകളും ആഘോഷങ്ങളെല്ലാം ഒഴിവാക്കി, കൊവിഡ് സാഹചര്യത്തില്‍ വീ‌‌‌ട്ടില്‍ തന്നെ സമയം ചിലവഴിക്കുവാനാണ് താല്പര്യപ്പെ‌ടുന്നത്. മറ്റുചില ആളുകള്‍ ഇതിനോ‌ടകം തന്നെ യാത്രകള്‍ പ്ലാന്‍ ചെയ്തു കഴിഞ്ഞു. കുറച്ചു വെറ്റൈറ്റി ആയി വേണം പുതുവര്‍ഷത്തെ സ്വീകരിക്കുവാന്‍ എന്നാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാ വായിക്കാം...

ദേശീയോദ്യാനത്തിലെ പുലരി

ദേശീയോദ്യാനത്തിലെ പുലരി

വ്യത്യസ്ത തരത്തില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാമെങ്കിലും അതിലേറ്റവും വ്യത്യസ്തമായത് ദേശീയോദ്യാനത്തിലെ ഒരു പുലരി തന്നെയായിരിക്കും. പ്രകൃതിയു‌ടെ മ‌ടിത്തട്ടില്‍ പ്രകൃതിയോ‌ട് ചേര്‍ന്ന് പുതുവര്‍ഷ പുലരി കാണുന്നതിലും വലിയ ഭാഗ്യം മറ്റെന്തുണ്ട്.

ആദ്യം പുതുവര്‍ഷമെത്തുന്നിടം

ആദ്യം പുതുവര്‍ഷമെത്തുന്നിടം

ഏറ്റവും ആദ്യം പുതുവര്‍ഷമെത്തുന്നയിടത്തെ പുതുവര്‍ഷാഘോഷവും പരീക്ഷിക്കുവാന്‍ സാധിക്കുന്ന ഒന്നാണ്. ന്യൂ ഇയര്‍ ആഘോഷം തുടങ്ങുന്നതും പൊടിപൊ‌ടിക്കുന്നതും ഓസ്ട്രേലിയയിലെ സിഡ്നിയിലാണെന്നാണ് പറയുന്നത്. എന്നാല്‍ സിഡ്നിയില്‍ നിന്നും മൂന്നു മണിക്കൂര്‍ അകലെയുള്ള ടോംഗ (Tonga) എന്ന രാജ്യത്താണ് ഏറ്റവുമാദ്യം പുതുവര്‍ഷമെത്തുക. തെക്കന്‍ പസഫികിലെ 130 ദ്വീപുകള്‍ ചേര്‍ന്നാണ് ഈ രാജ്യം ഉണ്ടായിരിക്കുന്നത്. കയാക്കിങ്ങിനും സ്നോര്‍ക്കലിങ്ങിനുമെല്ലാം ഇവിടം പ്രസിദ്ധമാണ്.

അവസാനമെത്തുന്നിടം

അവസാനമെത്തുന്നിടം

ആദ്യം പുതുവര്‍ഷമെത്തുന്നിടം വേണ്ട എന്നുണ്ടെങ്കില്‍ നേരെ സെന്‍ട്രല്‍ പസഫിക്കിലേക്ക് പോകാം. ഇവിടുത്തെ ബേക്കര്‍ ഐലന്‍ഡിലാണ് ഏറ്റവും അവസാനമായി പുതുവര്‍ഷം എത്തുന്നത്. ബേക്കര്‍ ഐലന്‍ഡില്‍ ആള്‍താമസമില്ലാത്തതിനാല്‍ അമേരിക്കല്‍ സമോവയാണ് ഏറ്റവും ഒടുവിലായി പുതുവര്‍ഷമെത്തുന്ന ആള്‍ത്താമസമുള്ളയിടം.

ക്രൂസ് കപ്പലിലെ പുതുവര്‍ഷം

ക്രൂസ് കപ്പലിലെ പുതുവര്‍ഷം

കടലില്‍ നിന്നും പുതുവര്‍ഷം ആഘോഷിക്കുവാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ക്രൂസ് കപ്പലിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. കടലിനു നടുവില്‍ തിരകളെ സാക്ഷിയാക്കി, അടിപൊളി ഭക്ഷണവും കടല്‍കാഴ്ചകളും വ്യത്യസ്ത തരക്കാരായ ആളുകളും ഒക്കെയായി ന്യൂ ഇയര്‍ ആഘോഷിക്കുവാന്‍ ഇത് സഹായിക്കും. ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ അനുഭവങ്ങളില്‍ ഒന്നായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല.

മിഡ്നൈറ്റ് റേസ്

മിഡ്നൈറ്റ് റേസ്

നമ്മുടെ രാജ്യത്ത് അത്ര പപരിചിതമല്ലെങ്കിലും വിദേശത്ത് പ്രത്യേകിച്ച് അമേരിക്കയില്‍ പുതുവര്‍ഷത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച പരിപാ‌ടികളിലൊന്നാണ് മിഡ്നൈറ്റ് റേസ്. സെന്‍ട്രല്‍ പാര്‍ക്കിലെ മിഡ് നൈറ്റ് റേസും അല്ലെങ്കില്‍ സാള്‍ട്ട് സിറ്റിയിലെ ബീറ്റ് ദ ന്യൂ ഇയര്‍ 5K റേസും ഒക്കെയാണ് പ്രധാനപ്പെ‌ട്ട ന്യൂ ഇയര്‍ മിഡ് നൈറ്റ് റേസുകള്‍. 11.30നു ആരംഭിച്ച് 12.00 നു തീരുന്ന വിധത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

കുന്നിനു മുകളില്‍

കുന്നിനു മുകളില്‍

2021ല്‍ ഏറ്റവുമധികം സഞ്ചാരികള്‍ പുതുവര്‍ഷം ആഘോഷിക്കുവാന്‍ തിരഞ്ഞെടുക്കുന്നത് കുന്നുകളും മലകളുമാണ്. സാധാരണ പുതുവര്‍ഷത്തലേന്ന് തിരക്കൊഴിയാത്ത പബ്ബുകളും ബീച്ചുകളുമെല്ലാം ഇത്തവണ സഞ്ചാരികള്‍ വേണ്ടന്നുവെച്ചിരിക്കുകയാണ്. ഹില്‍ സ്റ്റേഷനുകളിലാണ് ഇത്തവണ ഏറ്റവുമധികം ബുക്കിങ്ങുകള്‍ ഉള്ളത്.

സ്കീയിങ്

സ്കീയിങ്

മ‍ഞ്ഞിന്റെ കൂനയിലൂടെ ആസ്വദിച്ചുള്ള സ്കീയിങ് ഒരിക്കലെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ലേ? സമയവും സാഹചര്യവും അനുവദിക്കുമെങ്കില്‍ പുതുവര്‍ഷത്തോളം മികച്ച ഒരു തുടക്കമില്ല. മണാലിയിലെയും ഓലിയിലെയും ഒക്കെ റിസോര്‍ട്ടുകളില്‍ ഇത്തരം സൗകര്യങ്ങള്‍ ലഭ്യമായേക്കും.

യാത്രയില്‍

യാത്രയില്‍

ന്യൂ ഇയര്‍ ഇയര്‍ ആഘോഷിക്കുവാന്‍ വ്യത്യസ്തമായ മറ്റൊു മാര്‍ഗ്ഗം യാത്രയാണ്. യാത്രയ്ക്കിടയില്‍ പുതിയ പുതിയ സ്ഥലങ്ങള്‍ കണ്ടുകൊണ്ടിരിക്കെ പുതുവര്‍ഷം പുലരുന്നതും യാത്രയില്‍ അത് ആഘോഷിക്കുന്നതും ഇതുവരെയില്ലാത്ത ഒരു അനുഭവമായിരിക്കും.

പുതുവര്‍ഷക്കാഴ്ചകള്‍ സൂര്യോദയത്തോടെ! പോകാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്ക്പുതുവര്‍ഷക്കാഴ്ചകള്‍ സൂര്യോദയത്തോടെ! പോകാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്ക്

കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!

ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു പോകും മുന്‍പ്!!ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം!ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു പോകും മുന്‍പ്!!ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X