Search
  • Follow NativePlanet
Share
» »ചിത്രശലഭ പാര്‍ക്ക് മുതല്‍ ബീച്ച് വരെ...ഗോവയിലെ കാണാക്കാഴ്ചകള്‍

ചിത്രശലഭ പാര്‍ക്ക് മുതല്‍ ബീച്ച് വരെ...ഗോവയിലെ കാണാക്കാഴ്ചകള്‍

ഗോവയില്‍ അധികമാരും പോയിട്ടില്ലാത്ത ഓഫ്ബീറ്റ് ഇടങ്ങള്‍ പരിചയപ്പെ‌ടാം

എത്ര തവണ കണ്ടി‌ട്ടുണ്ടെന്നു പറഞ്ഞാലും ഗോവയിലെ കുറേയധികം കാഴ്ചകള്‍ ഇനിയും സ‍ഞ്ചാരികക്കു മുന്നില്‍ പ്രത്യക്ഷമാകുവാനുണ്ട്. പാര്‍ട്ടികളെയും ബീച്ചുകളെയും പബ്ബിനെയുംകാള്‍ ഗോവയുടെ സൗന്ദര്യം ഇരിക്കുന്നത് ഇവിടുത്തെ ഉള്‍നാടുകളിലാണെന്ന് ഒരിക്കലെങ്കിലും ഇതുവഴി പോയിട്ടുള്ളവര്‍ക്കറിയാം. അധികമാരും അന്വേഷിച്ചെത്താത്ത ബീച്ചുകളും ഗോവയിലുണ്ട്. ഗോവയില്‍ അധികമാരും പോയിട്ടില്ലാത്ത ഓഫ്ബീറ്റ് ഇടങ്ങള്‍ പരിചയപ്പെ‌ടാം

കുംബർജുവ കനാൽ

കുംബർജുവ കനാൽ

സാഹസികരായ സഞ്ചാരികളെ സംബന്ധിച്ചെ‌ടുത്തോളം ഗോവയില്‍ തീര്‍ച്ചയായും എക്സ്പ്ലോര്‍ ചെയ്യേണ്ട ഇ‌ടമാണ് കുംബർജുവ കനാൽ. മുതലകലെ കാണുവാന്‍ സാധിക്കുന്ന ഇവിടം അത്ര അപകടകാരിയായ സ്ഥലമല്ല. എന്നാല്‍ ഇവിടെ നിങ്ങള്‍ക്ക് ധൈര്യപൂര്‍വ്വം ബോട്ട സഫാരി ന‌‌ടത്തുവാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും ആളുകള്‍ ഗോവയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്ന തിരക്കില്‍ ഇവിടം വിട്ടുപോവുകയാണ് പതിവ്. മുതലകൾ നിറഞ്ഞ ജലാശയങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇതുവരെ ചെയ്ത യാത്രകളേക്കാള്‍ സാഹസികതയും ധൈര്യവും നിങ്ങള്‍ക്കു സ്വയം തോന്നിപ്പോകും.

PC:Vyacheslav Argenberg

ക്രോക്കഡൈൽ ഡണ്ടി

ക്രോക്കഡൈൽ ഡണ്ടി

കുംബർജുവയെ ക്രോക്കഡൈൽ ഡണ്ടി എന്നും വിളിക്കുന്നു. വളരെ ചെറിയ ദ്വീപായ ഇവിടെ ആയിരത്തില്‍ താഴെ മാത്രമാണ് താമസിക്കുന്നവരുടെ എണ്ണം. മുതലകളെ കാണുവാന്‍ ഇവിടെ പ്രത്യേകം ബോട്ട് യാത്രയുണ്ട്. ഒരാൾക്ക് ഏകദേശം 1000 - 1200 രൂപ ചിലവാകും. ഇതില്‍ ചെറു ഭക്ഷണവും ഉള്‍പ്പെ‌ടുന്നു.

PC:Anurag Jain

പെക്വെനോ (ബാറ്റ്) ദ്വീപ്

പെക്വെനോ (ബാറ്റ്) ദ്വീപ്

പാര്‍ട്ടികളുടെ നാടായ ഗോവയില്‍ പര്യവേക്ഷണം ചെയ്യപ്പെടാത്ത മറ്റൊരു സ്ഥലമാണ് പെക്വെനോ ദ്വീപ് അഥവാ വവ്വാലുകളുടെ ദ്വീപ്. സമാധാനപൂര്‍ണ്ണമായ ചെറുയാത്രകള്‍ക്ക് അനുയോജ്യമായ ഇവിടം കടല്‍സാഹസികതയ്ക്കും യോജിച്ച സ്ഥലമാണ്. സ്നോര്‍ക്കലിങ്ങിനും ഇവിടം പ്രസിദ്ധമാണ്.

ഗോവയിലെ ബട്ടർഫ്ലൈ കൺസർവേറ്ററി

ഗോവയിലെ ബട്ടർഫ്ലൈ കൺസർവേറ്ററി

ഗോവന്‍ കാഴ്ചകളില്‍ സഞ്ചാരികള്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചയാണ് ഇവിടുത്തെ ബട്ടർഫ്ലൈ കൺസർവേറ്ററി. 130-ലധികം ഇനം ചിത്രശലഭങ്ങളെ ഇവിടെ നിങ്ങള്‍ക്കു കണ്ടെത്തുവാന്‍ സാധിക്കും. ഗോവയില്‍ കണ്ടുവരുന്ന ചിത്രശലഭങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത് ആരംഭിച്ചത്, ഗോവയിലെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ഈ സ്ഥലം അടുത്ത ഗോവ യാത്രയില്‍ ഉള്‍പ്പെടുത്താം

ലാംഗോ ഗുഹകൾ

ലാംഗോ ഗുഹകൾ

സന്ദര്‍ശിക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണ് ലാംഗോ ഗുഹകൾ.പൻജിമിൽ നിന്ന് 25 കിലോമീറ്റർ അകലെ ബിച്ചോലിമിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹകൾ വളരെ ചുരുക്കം ആളുകള്‍ക്കു മാത്രം അറിയുന്നതാണ്. രണ്ട് ഗുഹകളിലൊന്നിൽ ഒരു പവലിയൻ പോലെ തോന്നിക്കുന്ന ശ്രീകോവിലിന്റെ ഘടന അതിശയിപ്പിക്കുന്നതാണ്. ലാറ്ററൈറ്റിൽ നിന്ന് കൊത്തിയെടുത്തതിനാല്‍ വളരെ മൃദുലമായതാണിവ. ഈ ഗുഹയുടെ മുറ്റത്ത് ഒരു ശിവലിംഗം, തുളസി, നന്ദിയുടെ ഒരു ചെറിയ രൂപം എന്നിവ കാണാം.

കാബോ ഡി രാമ

കാബോ ഡി രാമ

പുരാതനമായ ഒരു കാലത്തേക്ക് സഞ്ചാരികളെ എത്തിക്കുന്ന സ്ഥലമാണ് കാബോ ഡി രാമ. കോട്ടകൾ, പീരങ്കികൾ, പൊടിപടലങ്ങൾ നിറഞ്ഞ തകർന്ന ഘടനകൾ എന്നിവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ഇവിടുത്തെ സൂര്യാസ്തമയവും വളരെ രസകരമാണ്.

PC:Klaus Nahr

ചോര്‍ളാ ഘാ‌ട്ട്

ചോര്‍ളാ ഘാ‌ട്ട്

ഗോവയിലെ മൺസൂൺ കാലത്ത് സന്ദർശിക്കേണ്ട സ്ഥലമാണ് ചോർള ഘട്ട്. വടക്കൻ ഗോവയിൽ നിന്ന് 65 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചോർള ഘട്ടിലേക്ക് നിങ്ങൾക്ക് ബൈക്ക് യാത്ര ചെയ്യാം. 800 മീറ്റർ ഉയരത്തിലാണ് ചോർള ഘട്ട് സ്ഥിതി ചെയ്യുന്നത്. നിരവധി ചെറിയ വെള്ളച്ചാട്ടങ്ങളുടെ കാഴ്ച ഇവിടെ കാണാം.

PC:Subhashdash

റിവോണ

റിവോണ

പോണ്ടയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ വടക്കുകിഴക്കായി തെക്കൻ ഗോവയിലെ റിവോണ ഗ്രാമത്തിലാണ് പാണ്ഡവ ഗുഹകൾ എന്നും അറിയപ്പെടുന്ന റിവോണ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ആറാം നൂറ്റാണ്ടിലോ ഏഴാം നൂറ്റാണ്ടിലോ ബുദ്ധ സന്യാസിമാർ നിര്‍മ്മിച്ച ഇടമായാണ് ഇവിടം കണക്കാക്കപ്പെടുന്നത്. ഇന്ന് ഗോവയിൽ കാണുന്ന ബുദ്ധമത സ്വാധീനത്തിന്റെ ചുരുക്കം ചില ഉദാഹരണങ്ങളിൽ ഒന്നായി ഈ ഗുഹകൾ കണക്കാക്കപ്പെടുന്നു.

കൈലാസ് മാനസരോവര്‍ യാത്ര 2022: വിശ്വാസങ്ങളും പരിക്രമണവും...ക‌ടന്നുപോകുന്ന ഇ‌ടങ്ങളിലൂ‌ടെകൈലാസ് മാനസരോവര്‍ യാത്ര 2022: വിശ്വാസങ്ങളും പരിക്രമണവും...ക‌ടന്നുപോകുന്ന ഇ‌ടങ്ങളിലൂ‌ടെ

ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍

Read more about: offbeat goa caves
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X