Search
  • Follow NativePlanet
Share
» »സ്വിറ്റ്സര്‍ലന്‍ഡിനെ ഓര്‍മ്മിപ്പിക്കുന്ന കാശ്മീരിലെ തടാകങ്ങള്‍, കാണണം ഒരിക്കലെങ്കിലും ഈ കാഴ്ച

സ്വിറ്റ്സര്‍ലന്‍ഡിനെ ഓര്‍മ്മിപ്പിക്കുന്ന കാശ്മീരിലെ തടാകങ്ങള്‍, കാണണം ഒരിക്കലെങ്കിലും ഈ കാഴ്ച

തലയുയര്‍ത്തി നില്‍ക്കുന്ന പര്‍വ്വതങ്ങളുടെ പശ്ചാത്തലത്തില്‍ സ്വിറ്റിസര്‍ലന്‍ഡ് പോലെ തോന്നിപ്പിക്കുന്ന കാഴ്ചകളുള്ള ഇവിടുത്തെ തടാകങ്ങള്‍ പരിചയപ്പെടാം...

മഞ്ഞുപുതച്ചു കിടക്കുന്ന പര്‍വ്വതങങള്‍, താഴ്വാരങ്ങളിലെ അമ്പരപ്പിക്കുന്ന തടാകങ്ങള്‍, പച്ചപ്പും ഭംഗിയും പ്രത്യേകം പറയേണ്ട കാര്യമില്ല... ഇത് നമ്മുടെ സ്വന്തം കാശ്മീര്‍, ഭൂമിയിലെ സ്വര്‍ഗ്ഗമെന്നു അറിയപ്പെടുന്ന ഇവിടുത്തെ ചില കാഴ്ചകള്‍ നമ്മെ സ്വിറ്റ്സര്‍ലന്‍ഡിനെ കാഴ്ചകള്‍ ഓര്‍മ്മിപ്പിക്കും. സ്വിറ്റ്സര്‍ലന്‍ഡില്‍ പോയിട്ടില്ല എന്നുണ്ടെങ്കില്‍ അതിനോട് മത്സരിച്ചു നില്‍ക്കുന്ന കാഴ്ചകളുള്ള കാശ്മീരിലേക്ക് പോകാം. അതില്‍ത്തന്നെ ഏറ്റവും പ്രത്യേകതയുള്ള കാഴ്ചകള്‍ ഇവിടുത്തെ തടാകങ്ങളുടേതാണ്. തലയുയര്‍ത്തി നില്‍ക്കുന്ന പര്‍വ്വതങ്ങളുടെ പശ്ചാത്തലത്തില്‍ സ്വിറ്റിസര്‍ലന്‍ഡ് പോലെ തോന്നിപ്പിക്കുന്ന കാഴ്ചകളുള്ള ഇവിടുത്തെ തടാകങ്ങള്‍ പരിചയപ്പെടാം...

ദാല്‍ തടാകം

ദാല്‍ തടാകം

ലോകമെമ്പാടും പ്രസിദ്ധമായ ദാല്‍ തടാകത്തിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്‍റെ ആവശ്യമില്ല. കാശ്മീരിന്‍റെ കിരീടത്തിലെ ആഭരണം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ശ്രീനഗറിലെ രത്‌നം എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കശ്മീർ താഴ്‌വരയിലേയ്‌ക്കുള്ള യാത്രകള്‍ ഒരിക്കലും ദീല്‍ ത‌ടാകം സന്ദര്‍ശിക്കാതെ പൂര്‍ത്തിയാകില്ല. ഝലം നദിയിൽ നിന്നുള്ള വെള്ളപ്പൊക്കം മൂലമാണ് ദാൽ തടാകം രൂപപ്പെട്ടതെന്നാണ്. ചില കഥകള്‍ പറയുന്നത്.


മനോഹരമായ പിർ പഞ്ചൽ പർവതങ്ങളും മുഗൾ ഗാർഡനുകളും കൊണ്ട് ചുറ്റപ്പെട്ട ഈ സ്ഥലം ആര്‍ക്കും ഇഷ്ടംതോന്നുന്ന സ്ഥലമാണ്.
കശ്മീരിന്റെ ഗൊണ്ടോള എന്ന് വിളിക്കപ്പെടുന്ന ശിക്കാര വള്ളങ്ങളാണ് ഇവിടുത്തെ ഒരു ആകര്‍ഷണം. കേരളത്തിലെ ഹൗസ് ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി ദാൽ തടാകത്തിലെ ഹൗസ് ബോട്ടുകൾ സാധാരണയായി നിശ്ചലമാണ്.

പ്രകൃതിഭംഗി

പ്രകൃതിഭംഗി

ഉയർന്ന മലനിരകൾ, ദൂരെ മഞ്ഞുമൂടിയ മലകൾ, ശാന്തമായി യാത്ര ചെയ്യുന്ന ഷിക്കാരകൾ, മികച്ച സമനിലയോടെ നിശ്ചലമായി നിൽക്കുന്ന ഹൗസ്‌ബോട്ടുകൾ എന്നിവയുടെ അവിശ്വസനീയമായ കാഴ്ചകൾ നൽകുന്ന ദാൽ തടാകം കാശ്മീരിലെ സിനിമാ ചിത്രീകരണത്തിന് ഏറ്റവും മികച്ച ലൊക്കേഷനുകളിലൊന്നാണ്.

വൂളാര്‍ ലേക്ക്

വൂളാര്‍ ലേക്ക്

കാശ്മീരിലെ പ്രകൃതിസൗന്ദര്യം കാണിച്ചുതരുന്ന മറ്റൊരു പ്രദേശമാണ് വൂളാര്‍ ലേക്ക്.ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളില്‍ ഒന്നായ വുളര്‍ തടാകം ശ്രീനഗറിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗി തന്നെയാണ് ഇതിന്റെയും പ്രത്യേകത. ജൈവവൈവിധ്യം ഇവിടുത്തെ എടുത്തുപറയേണ്ട കാര്യമാണ്.
PC:Jawadrather

കാഴ്ചകള്‍

കാഴ്ചകള്‍

പിടിച്ചുനിര്‍ത്തുന്ന സൗന്ദര്യമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. മനോഹരമായ ദ്വീപ്, അതിശയകരമായ ചുറ്റുപാടുകൾ, നീണ്ടുവിശാലമായി കിടക്കുന്ന തടാകം എന്നിവയെല്ലാം ചേരുമ്പോള്‍ മറ്റൊരനുഭവമാണ് സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്.
PC:Imran Rasool Dar

സുരിന്‍സാര്‍ ലേക്കും മന്‍സാര്‍ ലേക്കും

സുരിന്‍സാര്‍ ലേക്കും മന്‍സാര്‍ ലേക്കും

കാശ്മിരിലെ പ്രകൃതിഭംഗിയെ അറിയുവാന്‍ പറ്റിയ തടാകമാണ് സുരിന്‍സാര്‍ ലേക്ക്. കുന്നുകളാലും നിബിഡ വനങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നതാണിത്. ജമ്മു നഗരത്തിൽ നിന്ന് റോഡ് മാർഗം 42 കിലോമീറ്റർ ദൂരമുണ്ട് സൂരിന്‍സാറിലേക്ക്. ഇവിടെനിന്നും വെറും 9 കിലോമീറ്റര്‍ അകലെയാണ് മന്‍സാര്‍ ലേക്കുള്ളത്. ഇതുകാരണം ഇരട്ടതടാകങ്ങള്‍ എന്ന് ഇവയെ വിശേഷിപ്പിക്കുന്നു. രണ്ട് തടാകങ്ങൾക്കും നടുവിലാണ് സുരിൻസാർ മൻസാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്

ഈ പ്രദേശം സമൃദ്ധമായ ജന്തുജാലങ്ങളും സസ്യജാലങ്ങളും പക്ഷിമൃഗാദികളും നിറഞ്ഞതാണ്. തടാകത്തിന്റെ നടുവില്‍ ചെറിയ ഒരു ദ്വീപ് കാണുവാന്‍ സാധിക്കും.

പാന്‍ഗോങ് തടാകം

പാന്‍ഗോങ് തടാകം

കാശ്മീരിലെ ഏറ്റവും പേരുകേട്ട തടാകങ്ങളിലൊന്നാണ് പാന്‍ഗോങ് തടാകം. നീലത്തടാകമെന്ന് സ‍ഞ്ചാരികള്‍ വിളിക്കുന്ന പാന്‍ഗോങ് ഹിമാലയത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയിലായാണ് ഉള്ളത്. സമുദ്ര നിരപ്പില്‍ നിന്നും 13,900 അ‌‌ടി ഉയരത്തിലാണിത്. ഉപ്പുവെള്ള തടാകങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ തടാകം കൂടിയാണ് പാന്‍ഗോങ് സോ തടാകം. എന്നാല്‍ തണുപ്പുകാലങ്ങളില്‍ ഇവിടുത്തെ വെള്ളം ഉറക്കുകയും ചെയ്യും.

ഇന്ത്യയിലും ചൈനയിലുമായി

ഇന്ത്യയിലും ചൈനയിലുമായി

ഇന്ത്യയിലും ചൈനയിലുമായി
ആകെ 134 കിലോമീറ്റര്‍ നീളത്തിലാണ് തടാകമുള്ളത്. അതില്‍ 35 കിലോമീറ്റര്‍ ഇന്ത്യയിലും ബാക്കി വരുന്ന 90 കിലോമീറ്റര്‍ ദൂരം ചൈനയിലുമാണ് കിടക്കുന്നത്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ ഇവിടെ പതിവാണ്.

മാലദ്വീപ് മറന്നേക്കൂ... പകരം പോകുവാനിതാ അഞ്ച് ബീച്ചുകള്‍മാലദ്വീപ് മറന്നേക്കൂ... പകരം പോകുവാനിതാ അഞ്ച് ബീച്ചുകള്‍

ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്

Read more about: kashmir lake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X