Search
  • Follow NativePlanet
Share
» »ഗോവയും മണാലിയും വേണ്ട...യാത്രാ ലിസ്റ്റിലേക്ക് തവാങ്ങും ദിയുവും!!

ഗോവയും മണാലിയും വേണ്ട...യാത്രാ ലിസ്റ്റിലേക്ക് തവാങ്ങും ദിയുവും!!

യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ മിക്കപ്പോഴും പ്രയാസം വരുന്നത് ഇഷ്ടപ്പെട്ട ഇടം തിരഞ്ഞെടുക്കുക എന്നതായിരിക്കും. ബക്കറ്റ് ലിസ്റ്റില്‍ നിറഞ്ഞുകിടക്കുന്ന ഇടങ്ങളില്‍ നിന്നും ഒന്നിലേക്കെത്തുക എന്നതാണ് ആദ്യ വെല്ലുവിളി. മുന്‍പ് പോയതും തിരക്കേറിയതുമായ ഇടങ്ങള്‍ ഒഴിവാക്കുക എന്നതിനാണ് ഇന്ന് കൂടുതലും സഞ്ചാരികള്‍ പ്രാധാന്യം നല്കുന്നത്. തിരക്കേറിയ സ്ഥലങ്ങള്‍ പലപ്പോഴും യാത്രകളില്‍ കൂടുതല് ചിലവ് ഉണ്ടാക്കുന്നു എന്നു മാത്രമല്ല, പ്രകൃതിയോടുള്ള ചൂഷണത്തിന്‍റെ നേര്‍ക്കാഴ്ച കൂടിയാണ്.
ഇന്ത്യയിൽ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങൾക്ക് അനുയോജ്യമായ പകരക്കാരായ ചില ഇടങ്ങളെ പരിചയപ്പെടാം...

ഗോവയ്ക്ക് പകരം ദമാന്‍ ആന്‍ഡ് ദിയു

ഗോവയ്ക്ക് പകരം ദമാന്‍ ആന്‍ഡ് ദിയു

പലപ്പോഴും ആളുകള്‍ അന്താരാഷ്ട്ര യാത്രയ്ക്ക് ഗോവയെ തിരഞ്ഞെടുക്കുമെങ്കിലും പലപ്പോഴും വിട്ടുപോകുന്നത് ഇവിടം വളരെയധികം തിരക്കും ചെലവേറിയതുമാണെന്നതാണ്. പോക്കറ്റിനു യോജിച്ച അവധിക്കാല ഇടമാണ് വേണ്ടതെങ്കില്‍ പകരംവയ്ക്കുവാന്‍ സാധിക്കുന്ന ഇടം ദാമൻ, ദിയു ആണ്. ശുദ്ധമായ സുവർണ്ണ ബീച്ചുകളും അതിശയകരമായ ശാന്തതയും കാരണം ഇന്ത്യയിലെ ഏറ്റവും മികച്ച റൊമാന്റിക് ഡെസ്റ്റിനേഷനാണ് ഇവിടം. ഇടതൂർന്ന ഈന്തപ്പന തോട്ടങ്ങളും കൊളോണിയൽ സ്മാരകങ്ങളും ഇവിടുത്തെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ്. ജല കായിക വിനോദങ്ങള്‍ക്കും ഇവിടം ഏറെ പ്രസിദ്ധമാണ്.

സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബർ മുതൽ മാർച്ച് വരെ

 മണാലിയ്ക്കു പകരം ചക്രത

മണാലിയ്ക്കു പകരം ചക്രത

ഹിമാലയ കാഴ്ചകള്‍ കാണുവാന്‍ പറ്റിയ നഗരങ്ങള് നിരവധി നമ്മുടെ രാജ്യത്തുണ്ട്. അതില്‍ മിക്കപ്പോഴും ആളുകള്‍ തിരഞ്ഞെടുക്കുന്നത് മണാലിയാണ്. പക്ഷേ, ഹിമായലക്കാഴ്ചകള്‍ക്ക് യോജിച്ച, ഒരു പക്ഷേ മണാലിയേക്കാര്‍ പ്രസിദ്ധമാണ് ചക്രത. കുറഞ്ഞ ചിലവില്‍ കണ്ടുതീര്‍ക്കുവാന്‍ കഴിയുന്ന ഇവിടം പൊതുവേ വൃത്തിയുള്ള സ്ഥലം കൂടിയാണ്

സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം: മാർച്ച് മുതൽ ജൂൺ വരെ

ലഡാക്ക് അല്ല, സിക്കിം!

ലഡാക്ക് അല്ല, സിക്കിം!

മഞ്ഞുമൂടിയ മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. എന്നാല്‍ തിരക്കേറിയ ഇവിടം ഒഴിവാക്കിയാലും ലഡാക്ക് തരുന്ന അതേ ഫീലില്‍ സന്ദര്‍ശിക്കുവാന്‍ കഴിയുന്ന ഇടമാണ് സിക്കിം. സമൃദ്ധമായ പച്ചപ്പും വിശാലമായ കുന്നുകളും ബുദ്ധവിഹാരങ്ങളും നിറഞ്ഞ ഇവിടുത്തെ കാഴ്ചകള്‍ അതിശയിപ്പിക്കുന്നവയാണ്. സമാധാനപരമായി യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും യോജിച്ച ഇടമായിരിക്കും ഇത്.

സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം: മാർച്ച് മുതൽ മെയ് വരെയും ഒക്ടോബർ മുതൽ ഡിസംബർ പകുതി വരെയും
PC:Kfyac

ജിം കോര്‍ബറ്റ് പാര്‍ക്ക് വേണ്ട, പോകാം തടോബ അന്ധേരി ടൈഗര്‍ റിസര്‍വ്വിലേക്ക്

ജിം കോര്‍ബറ്റ് പാര്‍ക്ക് വേണ്ട, പോകാം തടോബ അന്ധേരി ടൈഗര്‍ റിസര്‍വ്വിലേക്ക്

അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധമായഉത്തരാഖണ്ഡിലെ വിശാലമായ വന്യജീവി സങ്കേതമാണ് ജിം കോർബറ്റ് ദേശീയോദ്യാനം. ഏറ്റവുമധികം സന്ദര്ഡശകര്‍ എത്തിച്ചേരുന്ന വന്യജീവി സങ്കേതങ്ങളിലൊന്നായ ഇവിടം ജൈവൈവിധ്യത്തിനും പ്രസിദ്ധമാണ്. എന്നാല്‍ സീസണ്‍ സമയത്ത് ഇവിടുത്തെ ഹോട്ടലുകളും റിസോർട്ടുകളും വളരെ ചെലവേറിയതും തിരക്കുള്ളതുമാണ്. അങ്ങനെയുള്ലപ്പോള്‍ പകരക്കാരനായി തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലമാണ് തഡോബ അന്ധാരി ടൈഗർ റിസർവ്. മഹാരാഷ്ട്രയിൽ അധികം അറിയപ്പെടാത്ത ഒരു സങ്കേതമാണ്, ജിം കോർബറ്റ് നാഷണൽ പാർക്കിനേക്കാൾ തിരക്ക് കുറവാണ് എന്നതു തന്നെയാണ് ഇവിടേക്ക് യാത്ര ചെയ്യുവാനുള്ള കാരണങ്ങളിലൊന്ന്.

സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബർ മുതൽ ജനുവരി പകുതി വരെയും ഏപ്രിൽ മുതൽ മെയ് വരെയും
PC:Sushilghugul

 ജയ്സാല്‍മീറിന് പകരം ഖിംസർ

ജയ്സാല്‍മീറിന് പകരം ഖിംസർ

രാജസ്ഥാനിലെ ഏറ്റവും മനോഹരമായ ഇ‌ടങ്ങളില്‍ ഒന്നാണ് ജയ്സാല്‍മീര്‍. കോട്ടകളും കൊട്ടാരങ്ങളും ചരിത്രത്തിന്റെ ഏടുകളിലേക്ക സഞ്ചാരികളെ എത്തിക്കുന്നു. എന്നാല്‍ കുറച്ചു നാലുകളായി ഇവിടെ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും സഞ്ചാരികള്‍ തിരക്കു കുറഞ്ഞ ഇടങ്ങള്‍ക്കാണ് പ്രാധാന്യം നല്കുന്നത്. ബിക്കാനീറിനും ജോധ്പൂരിനും ഇടയിലുള്ള ഖിംസർ ഗ്രാമത്തിലേക്ക് പോകാം. താർ മരുഭൂമിയുടെ പ്രാരംഭ കേന്ദ്രമായി കണക്കാക്കപ്പെടുന്ന ഖിംസാർ മൺ കുടിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു
സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം: നവംബർ മുതൽ ഫെബ്രുവരി വരെ
PC:Ankur2436

മക്ലിയോഡ്ഗഞ്ചിനു പകരം തവാങ്

മക്ലിയോഡ്ഗഞ്ചിനു പകരം തവാങ്

ഹിമാചൽ പ്രദേശിലെ കൻഗ്ര ജില്ലയിൽ സ്ഥിതി ചെയ്യുന്ന മക്ലിയോഡ് ഗഞ്ച് പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന കാഴ്ചകള്‍ക്കാണ് പ്രസിദ്ധമായിരിക്കുന്നത്. എന്നാല്‍ അടുത്തകാലത്തായി, മക്ലിയോഡ് സന്ദർശിക്കുന്ന സഞ്ചാരികളുടെ എണ്ണം താരതമ്യേന വര്‍ധിച്ചിരിക്കുകയാണ്. ഇത് തിരക്ക് മാത്രമല്ല, മാലിന്യങ്ങള്‍ക്കും കാരണമാകുന്നു. അതേസമയം, അരുണാചൽ പ്രദേശിലെ തവാങ് അത്ര പ്രസിദ്ധമല്ലാത്ത സ്ഥലമാണ്, കാഴ്ചകളുടെ സമൃദ്ധിയും ഹിമാലയൻ പർവതങ്ങളുടെ കാഴ്ചകളും ഇത് മനോഹരമായ ഒരു യാത്ര ഉറപ്പാക്കുന്നു.

സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം: മാർച്ച് മുതൽ ജൂൺ വരെയും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയും
PC:Dhrubazaanphotography

ഡാര്‍ജലിങ്ങില്ല, മൗലിനോങ്

ഡാര്‍ജലിങ്ങില്ല, മൗലിനോങ്

ഡാർജിലിംഗ് ഇന്ത്യയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. കാഞ്ചന്‍ജംഗയുടെ മനോഹരമായ കാഴ്ചകള്‍ക്കാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇവിടെ അമിതമായ സന്ദര്‍ശകര്‍ കാരണം അതിന്റെ ദോഷഫലങ്ങള്‍ ഇവിടെ കാണാം. ഇതിന് പകരം വയ്ക്കുവാന്‍ പറ്റിയ ഇടമാണ് മേഘാലയയിലെ മൗലിനോംഗ് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി കണക്കാക്കപ്പെടുന്ന ഈ സ്ഥലത്ത് ലിവിംഗ് റൂട്ട്സ് ബ്രിഡ്ജ് പോലുള്ള ധാരാളം പ്രകൃതിദത്ത കാഴ്ചകൾ ഉണ്ട്.

സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം: മാർച്ച് മുതൽ ജൂൺ വരെ
PC:Bitopan

സ്പിതിയില്‍ നിന്നും വീണ്ടും മുകളിലേക്ക്.. കാത്തിരിക്കുന്നത് നിറംമാറുന്ന തടാകം..മലമുകളിലേക്കുള്ള ട്രക്കിങ്സ്പിതിയില്‍ നിന്നും വീണ്ടും മുകളിലേക്ക്.. കാത്തിരിക്കുന്നത് നിറംമാറുന്ന തടാകം..മലമുകളിലേക്കുള്ള ട്രക്കിങ്

പച്ചപ്പിന്‍റെ നിഗൂഢതകള്‍ തേടി പോകാം.. ഡണ്ടേലിയെന്ന സ്വര്‍ഗ്ഗത്തിലെ കാഴ്ചകളിലേക്ക്പച്ചപ്പിന്‍റെ നിഗൂഢതകള്‍ തേടി പോകാം.. ഡണ്ടേലിയെന്ന സ്വര്‍ഗ്ഗത്തിലെ കാഴ്ചകളിലേക്ക്

Read more about: travel offbeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X