Search
  • Follow NativePlanet
Share
» »ഡെന്മാര്‍ക്ക് മുതല്‍ സ്വീഡന്‍ വരെ... ലോകത്തിലെ ഏറ്റവും മികച്ച പത്ത് പ്രകൃതി സൗഹൃദ രാജ്യങ്ങള്‍

ഡെന്മാര്‍ക്ക് മുതല്‍ സ്വീഡന്‍ വരെ... ലോകത്തിലെ ഏറ്റവും മികച്ച പത്ത് പ്രകൃതി സൗഹൃദ രാജ്യങ്ങള്‍

താമസിക്കുന്ന വീ‌‌ടു മുതല്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ വരെ എക്കോ ഫ്രണ്ട്ലി ആക്കുവാന്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മളേറ്റവും കൂ‌ടുതല്‍ കേള്‍ക്കുന്ന വാക്കുകളിലൊന്നാണ് എക്കോ ഫ്രണ്ട്ലി അഥവാ പ്രകൃതി സൗഹൃദം. താമസിക്കുന്ന വീ‌‌ടു മുതല്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ വരെ എക്കോ ഫ്രണ്ട്ലി ആക്കുവാന്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. നിലവിലെ പരിസ്ഥിതി വ്യവസ്ഥകൾക്കും പരിസ്ഥിതിക്കും ഏറ്റവും കുറഞ്ഞ രീതിയില്‍ ദോഷം വരുത്തുന്നവയെയാണ് എക്കോ ഫ്രണ്ട്ലി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. . ഇന്നത്തെ ലോകം തന്നെ ഒരു കൈവെള്ളയിലൊതുങ്ങിയ കാലത്ത് ഇതിനു വലിയ പ്രാധാന്യമുണ്ട്.

 എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സ്

എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സ്

ഒരു രാജ്യത്തിന്റെ എല്ലാ നയങ്ങളുടെയും കൂട്ടായ പാരിസ്ഥിതിക ആഘാതം കണക്കാക്കുന്നതിനുള്ള ഒരു സ്റ്റാറ്റിസ്റ്റിക്കൽ രീതിയാണ് എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സ് എന്നറിയപ്പെടുന്നത്. ഇത് വിലയിരുത്തിയാണ് രാജ്യങ്ങള്‍ എത്രത്തോളം പരിസ്ഥിതി സൗഹൃദം ആണ് എന്നു കണക്കാക്കുന്നത്. ഇതില്‍ വായുവിലെ കണിക മലിനീകരണത്തിന്റെ അളവ്, കുടിവെള്ളത്തിന്റെ ശുദ്ധി, മത്സ്യസമ്പത്തിന്റെ ആരോഗ്യം, തണ്ണീർത്തടങ്ങളുടെ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട 32 പ്രകടന സൂചകങ്ങളാണുള്ളത്. ഇതനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രകൃതി സൗഹൃദ രാജ്യങ്ങളെ പരിചയപ്പെ‌ടാം...

ഡെന്മാര്‍ക്ക്- ഇപിഐ 82.5

ഡെന്മാര്‍ക്ക്- ഇപിഐ 82.5

ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ രാജ്യം എന്ന ബഹുമതിക്ക് അര്‍ഹമായിരിക്കുന്ന രാജ്യമാണ് ഡെന്മാര്‍ക്ക്. ഇപിഐ 82.5 ആണ് ഡെന്മാര്‍ക്കിനുള്ളത്. ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും, വായുവിന്റെ ഗുണനിലവാരം എന്നീ ഘടകങ്ങള്‍ ഇവിടെ ഉയര്‍ന്ന സ്കോര്‍ നേ‌ടിയിട്ടുണ്ട്. ലോകത്തിനു മാതൃകയാക്കാവുന്ന നിരവധി കാര്യങ്ങള്‍ക്ക് ഇവി‌ടെ തുടക്കം കുറിച്ചിട്ടുണ്ട്. ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുമുള്ള ശ്രദ്ധേയമായ നടപടികള്‍ ഇവി‌ടെ സ്വീകരിച്ചു വരുന്നു. പരിസ്ഥിതി സൗഹൃദ ഹോട്ടലുകൾ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ, ഓർഗാനിക് ഫുഡ് തു‌ടങ്ങിയ കാര്യങ്ങള്‍ക്കും ഇവി‌ടെ പ്രാധാന്യം നല്കുന്നു,

ലക്സംബര്‍ഗ്- ഇപിഐ 82.3

ലക്സംബര്‍ഗ്- ഇപിഐ 82.3

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് ലക്സംബര്‍ഗ്. ബെല്‍ജിയത്തിനും ജര്‍മ്മനിക്കും ഫ്രാന്‍സിനും ഇടയിലായി സ്ഥിതി ചെയ്യുന്ന വളരെ ചെറിയ രാജ്യമാണിത്. ജൈവവൈവിധ്യത്തിലും ആവാസവ്യവസ്ഥയിലും ജലസ്രോതസ്സുകളിലും ആണ് ഈ കുഞ്ഞന്‍ രാജ്യം പേരുകേട്ടിരിക്കുന്നത്. ഉയര്‍ന്ന ജിഡിപിയും അനുദിനം വര്‍ധിച്ചു വരുന്ന ജനസംഖ്യയും ആണ് ഇവിടെയുള്ളതെങ്കിലും അതിനൊന്നും ഈ പ്രദേശത്തിന്‍റെ പ്രകൃതി സ്നേഹത്തെ കുറയ്ക്കുവാന്‍ സാധിച്ചിട്ടില്ല. പാരിസ്ഥിതിക ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഇവരു‌ടെ മാതൃക എ‌ടുത്തു പറയേണ്ടതാണ്.

സ്വിറ്റ്സര്‍ലന്‍ഡ് ഇപിഐ 81.5

സ്വിറ്റ്സര്‍ലന്‍ഡ് ഇപിഐ 81.5

ലോകത്തിലെ മൂന്നാമത്തെ പ്രകൃതി സൗഹൃദ രാജ്യമാണ് സ്വിറ്റ്സര്‍ലന്‍ഡ്. പരിസ്ഥിതി ആരോഗ്യം, സുസ്ഥിരത, ജല ശുചിത്വം, ജലസ്രോതസ്സുകൾ എന്നിവയിൽ ഉയര്‍ന്ന റാങ്കിങ് ആണ് രാജ്യം നേടിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച റീസൈക്ലർമാരിൽ ഒന്നാണ് സ്വിറ്റ്സര്‍ലന്‍ഡ്

യുണൈറ്റഡ് കിങ്ഡം ഇപിഐ 81/3

യുണൈറ്റഡ് കിങ്ഡം ഇപിഐ 81/3

ലോകത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ ഇപിഐ സ്‌കോർ നേടിയ രാജ്യമാണ് യുണൈറ്റഡ് കിങ്ഡം ശുചീകരണത്തിനും കുടിവെള്ളത്തിനും ആണ് ഇവിടം മുന്നിട്ടു നില്‍ക്കുന്നത്. ഖര ഗാർഹിക ഇന്ധനങ്ങളുടെ മാനേജ്‌മെന്റ് ഇവിടുത്തെ എടു്തു പറയേണ്ട സംഗതിയാണ്. കാലാവസ്ഥാ വ്യതിയാനത്തിൽ രണ്ടാം സ്ഥാനത്തും മലിനീകരണം പുറന്തള്ളുന്നതിൽ ഒന്നാം സ്ഥാനത്തുമാണ് രാജ്യം. യുകെയിലെ ജനസംഖ്യ 66.52 ദശലക്ഷം കണക്കിലെടുക്കുമ്പോൾ ഈ റാങ്കിംഗുകൾ ശ്രദ്ധ നേ‌‌ടുന്നു

ഫ്രാന്‍സ് ഇപിഐ 80

ഫ്രാന്‍സ് ഇപിഐ 80


ഇപിഐ റേറ്റില്‍ ലോകത്തെ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ശുചീകരണത്തിനും മലിനീകരണ ഉദ്‌വമനത്തിനും നൂറില്‍ നൂറ് പോയിന്റും ലഭിച്ചിട്ടുണ്ട്. പത്തു രാജ്യങ്ങളുടെ പട്ടികയില്‍ കാലാവസ്ഥാ വ്യതിയാനത്തിൽ നാലാമതും ജൈവവൈവിധ്യത്തിൽ അഞ്ചാമതുമാണ് ഫ്രാന്‍സുള്ളത്. പ്രകൃതിയുടെ സുസ്ഥിര നിലനില്‍പ്പിനായി നിരവധി പാരിസ്ഥിതിക സംരംഭങ്ങൾ ഇവി‌ടെ നിലവിലുണ്ട്.

ഓസ്ട്രിയ ഇപിഐ 79.6

ഓസ്ട്രിയ ഇപിഐ 79.6


മാലിന്യ സംസ്‌കരണം, രാസവസ്തുക്കൾ, വായു മലിനീകരണം എന്നിവയു‌ടെ കാര്യത്തില്‍ യൂറോപ്പിലെ ചില കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്ന രാജ്യമാണ് ഓസ്ട്രിയ. ഈ കാരണമാണ് ഓസ്ട്രിയയെ പാരിസ്ഥിതി സൗഹൃദ രാജ്യങ്ങളു‌ടെ പട്ടികയില്‍ ഓസ്ട്രിയയെ ആറാമതെത്തിച്ചിരിക്കുന്നത്. കീടനാശിനികൾക്കും വളങ്ങൾക്കും ഉള്ള കാര്‍ഷിക ചട്ടങ്ങളും ഇവിടെ കര്‍ശനമായി പാലിച്ചു പോരുന്നു. ഈ നിയന്ത്രണങ്ങൾ കുടിവെള്ളത്തിനും മലിനീകരണ ബഹിർഗമനത്തിനും മികച്ച 100 സ്കോർ ചെയ്യാൻ ഓസ്ട്രിയയെ പ്രാപ്തമാക്കുന്നു

ഫിന്‍ലന്‍ഡ് ഇപിഐ 78.9

ഫിന്‍ലന്‍ഡ് ഇപിഐ 78.9


പത്ത് രാജ്യങ്ങളു‌ടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണെങ്കിലും എന്നാൽ 99.3 സ്‌കോറോടെ വായു ഗുണനിലവാരത്തിൽ ലോകത്ത് ഒന്നാമതാണ് ഫിന്‍ലന്‍ഡ് . ശുചിത്വം, കുടിവെള്ളം, ഘന ലോഹങ്ങൾ എന്നിവയില്‍ സ്കോര്‍ 100 ഉം ഈ രാജ്യം നേടിയിട്ടുണ്ട് ഫിൻലൻഡിന്റെ ഊർജ്ജത്തിന്റെ 35% പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നും വനങ്ങളിൽ നിന്നുമാണ്. വന്യജീവി സംരക്ഷണവും ഉയർന്ന മുൻഗണനകളാണ്

സ്വീഡന്‍ ഇപിഐ 78.7

സ്വീഡന്‍ ഇപിഐ 78.7


ലോകത്തിലെ ഏറ്റവും മികച്ച സുസ്ഥിര രാജ്യങ്ങളിലൊന്നായാണ് പട്ടികയില്‍ എട്ടാം സ്ഥാനം നേടിയ സ്വീഡന്‍ അറിയപ്പെടുന്നത്. ഖരമാലിന്യത്തിന്റെയും ലെയത്തിന്റെയും കാര്യത്തിൽ ഉയർന്ന റാങ്കിലാണ് ഇവിടമുള്ളത്, പുനരുപയോഗ ഊർജ സ്രോതസ്സുകളുടെയും കുറഞ്ഞ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളലിന്റെയും ഉപയോഗത്തിന് ഇവിടം പ്രസിദ്ധമാണ്.

നോര്‍വെ ഇപിഐ77.7

നോര്‍വെ ഇപിഐ77.7


മറ്റൊരു പ്രകൃതി സൗഹൃദ രാജ്യമാണ് നോര്‍വെ. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തു നില്‍ക്കുന്ന ഇവി‌ടുത്തെ നിലവിലെ വൈദ്യുതി ഉൽപ്പാദനം 97% പുനരുൽപ്പാദിപ്പിക്കാവുന്നവയാണ്, ഹരിതഗൃഹ വാതക ഉദ്‌വമനം 30% കുറയ്ക്കാൻ അടുത്തിടെ രാജ്യം തീരുമാനിച്ചിരുന്നു.

ജര്‍മ്മനി ഇപിഐ 77.2

ജര്‍മ്മനി ഇപിഐ 77.2


ശുചീകരണത്തിന് 100 തികഞ്ഞതും ജൈവവൈവിധ്യ റേറ്റിംഗിൽ നാലാം സ്ഥാനവുമായി പത്താം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് ജര്‍മനി. പുനരുപയോഗിക്കാവുന്ന ഊർജ്ജ വിപ്ലവത്തിലേക്ക് നടന്നടുക്കുന്ന രാജ്യമാണിത്.

Read more about: world nature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X