Search
  • Follow NativePlanet
Share
» »ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ

ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ

പാൻഗോങ് ഫ്രോസൺ ലേക്ക് മാരത്തോണ്‍ മുതൽ ഭാരതമൊന്നാകെ ആഘോഷിക്കുന്ന ശിവരാത്രിയും രാജസ്ഥാൻ ടൂറിസം കാഴ്ചവയ്ക്കുന്ന ഡെസേർട്ട് ഫെസ്റ്റിവലുകളും ഒക്കെയായി സമ്പന്നമാണ് ഈ മാസം.

ഒട്ടേറെ ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും തിരികൊളുത്തിക്കൊണ്ടാണ് ഫെബ്രുവരി മാസം വന്നിരിക്കുന്നത്. സാഹസിക പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാൻഗോങ് ഫ്രോസൺ ലേക്ക് മാരത്തോണ്‍ മുതൽ ഭാരതമൊന്നാകെ ആഘോഷിക്കുന്ന ശിവരാത്രിയും രാജസ്ഥാൻ ടൂറിസം കാഴ്ചവയ്ക്കുന്ന ഡെസേർട്ട് ഫെസ്റ്റിവലുകളും ഒക്കെയായി സമ്പന്നമാണ് ഈ മാസം. ഇതാ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിതാ...

Cover PC:Anirudh

 സൻസ്കാർ വിന്‍റർ സ്പോർട്സ് ആൻഡ് ടൂറിസം ഫെസ്റ്റിവൽ

സൻസ്കാർ വിന്‍റർ സ്പോർട്സ് ആൻഡ് ടൂറിസം ഫെസ്റ്റിവൽ

സാഹസിക പ്രേമികൾ ആകാംക്ഷയോടെ പങ്കെടുക്കുവാൻ തയ്യാറായിരിക്കുന്ന ഫെസ്റ്റിവൽ ആണ് സൻസ്കാർ വിന്‍റർ സ്പോർട്സ് ആൻഡ് ടൂറിസം ഫെസ്റ്റിവൽ 2023. മഞ്ഞുകാലത്ത് മായാജാലം കാണിക്കുന്ന സൻസ്കാർ എന്നും സഞ്ചാരികൾ അത്ഭുതത്തോടെ നോക്കുന്ന നാടാണ്. കനത്ത മഞ്ഞിൽ വർഷത്തിൽ ഭൂരിഭാഗം സമയത്തും പുറംലോകത്തുനിന്നും ഒറ്റപ്പെട്ടു കിടക്കുന്ന ഈ നാട് കാണുവാനും ഇതിന്റെ സവിശേഷതകൾ അറിയുവാനും ധൈര്യമായി വരുവാൻ സാധിക്കുന്ന സമയമാണ് ഈ ഫെസ്റ്റിവൽ.
മഞ്ഞിൽ കിടന്ന് അര്‍മ്മാദിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഇനങ്ങളാണ് ഫെസ്റ്റിവലിലെ മത്സരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്കീയിംഗ്, ഐസ് ക്ലൈംബിംഗ്, ഐസ് ഹോക്കി, ഐസ് സ്കേറ്റിംഗ്, സ്നോ സ്‌കൽപ്പിംഗ്, അമ്പെയ്ത്ത്, സ്നോ-യാക്ക് റൈഡിംഗ്, സ്‌നോ സ്‌കൂട്ടർ റൈഡിംഗ്, മഞ്ഞിലെ യോഗ തുടങ്ങിയവ അതിൽ ചിലത് മാത്രം.

ജനുവരി 28-ഫെബ്രുവരി 15 വരെയാണ് ഈ ഫെസ്റ്റിവൽ നടക്കുന്നത്.

PC:lucas Favre/Unsplah

പാൻഗോങ് ഫ്രോസൺ ലേക്ക് മാരത്തോണ്‍

പാൻഗോങ് ഫ്രോസൺ ലേക്ക് മാരത്തോണ്‍

വളരെ വിചിത്രമെന്നു കരുതാവുന്ന ഒരു ആഘോഷത്തിനാണ് ലഡാക്കും പാന്‍ഗോങ്ങും ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. തണുത്തു മഞ്ഞുപാളിയായി കിടക്കുന്ന പാൻഗോങ് തടാകത്തിനു മുകളിലൂടെ ഓടി പൂർത്തിയാക്കേണ്ട പാൻഗോങ് ഫ്രോസൺ ലേക്ക് മാരത്തോണ്‍, ലാസ്റ്റ് റൺ (Pangong Frozen Lake Marathon- Last Run) എന്ന പേരിലാണ് വരുന്നത്. ഇന്ത്യയിലെ ഏറ്റവും ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു മാരത്തോൺ നടത്തുന്നത്. മത്സരത്തിൽ പൂർത്തിയാക്കേണ്ട 21 കിലോമീറ്റർ ദൂരവും തടാകത്തിനു മുകളിലൂടെയാണ് പോകേണ്ടത്. കഠിനമായ സെലക്ഷനിലൂടെയാണ് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ഫെബ്രുവരി 20-ാം തിയതിയാണ് ഈ മാരത്തോൺ നടക്കുന്നത്.

PC:Maarten van den Heuvel/Unsplash

ലഡാക്ക് ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ

ലഡാക്ക് ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ

ലേയിലെ ഗാംഗിൾസ് ഗ്രാമം ആതിഥേയത്വം വഹിക്കുന്ന ലഡാക്ക് ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ തീർത്തും സൗജന്യമായാണ് നടത്തുന്നത്. ഫെസ്റ്റിവലിനായി ഉണ്ടാക്കിയിരിക്കുന്ന ഐസ് ഭിത്തി കയറുക എന്നതാണ് ഇവിടുത്തെ പ്രധാന ആകർഷണം. കൂടാതെ, വേറെയും നിരവധി ഇനങ്ങളും ഒരുക്കിയിട്ടുണ്ട്. ലഡാക്കിനെ വിന്‍റർ ലക്ഷ്യസ്ഥാനമായി മാറ്റിയെടുക്കുന്നതിനൊപ്പം ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഉയർത്തിപ്പിടിക്കുന്നുണ്ടിത്.

ഫെബ്രുവരി 1 മുതൽ 5 വരെയാണ് ലഡാക്ക് ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ നടക്കുന്നത്.

PC:Jon Hieb/Unsplash

ബേർഡ് ആൻഡ് നേച്ചർ ഫെസ്റ്റിവൽ, ഉത്തർ പ്രദേശ്

ബേർഡ് ആൻഡ് നേച്ചർ ഫെസ്റ്റിവൽ, ഉത്തർ പ്രദേശ്

ഉത്തർ പ്രദേശിന്റെ ജൈവവൈവിധ്യത്തിലേക്കും പക്ഷികളുടെ സമ്പന്നതയിലേക്കും സഞ്ചാരികളെ ആകർഷിക്കുന്ന ഉത്തർ പ്രദേശ് ബേർഡ് ആൻഡ് നേച്ചർ ഫെസ്റ്റിവൽ പ്രകൃതി സ്നേഹികളെ ലക്ഷ്യമിട്ട് നടത്തുന്ന ഫെസ്റ്റിവൽ ആണ്. ബുന്ദേൽഖണ്ഡ് മേഖലയിലെ വിജയ് സാഗർ പക്ഷി സങ്കേതത്തിൽ ആണ് ഇത് നടക്കുന്നത്. ഈ വർഷം ഫെസ്റ്റിവലിന്റെ ഏഴാം ലക്കമാണ് നടക്കുന്നത്.

ഉത്തർപ്രദേശിലെ വനം, ഇക്കോ ടൂറിസം വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഫെബ്രുവരി 1-3 തീയതികളിൽ ആണ് നടക്കുന്നത്.

PC:Timothy Dykes/Unsplash

അൽവാര്‍ ഫെസ്റ്റിവൽ

അൽവാര്‍ ഫെസ്റ്റിവൽ

രാജസ്ഥാനിലെ അൽവാറിന്‍റെ ചരിത്രവും സംസ്കാരവും സഞ്ചാരികൾക്കു മുന്നിൽ പരിചയപ്പെടുത്തുന്ന അൽവാര്‍ ഫെസ്റ്റിവൽ നാടോടി നൃത്തങ്ങളും സംഗീതവും കരകൗശല വസ്തുക്കളും ഒക്കെയായി നിരവധി സാധ്യതകളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നു. നഗരം ചുറ്റുന്ന ഘോഷയാത്രയോടെയാണ് ഫെസ്റ്റിവൽ ആഘോഷിക്കുന്നത്.
ഫെബ്രുവരി 1 മുതൽ 3 വരെ ഫെസ്റ്റിവൽ നീണ്ടുനിൽക്കും.

PC:Shail Sharma/Unsplash

ബെനേശ്വർ ഫെയർ

ബെനേശ്വർ ഫെയർ

രാജ്യത്തെ ഏറ്റവും വലിയ ഗോത്ര മേള എന്നാണ് രാജസ്ഥാനിലെ ദുംഗർപൂരിൽ നടക്കുന്ന ബെനേശ്വർ ഫെയർ അറിയപ്പെടുന്നത്. രാജസ്ഥാന്റെ ഗ്രാമീണതയും നാടോടി പാരമ്പര്യവും ജീവിതരീതികളും പരിചയപ്പെടുവാൻ അവസരം നല്കുന്നു. ഭിൽ വിഭാഗക്കാരുടെ ഗോത്രസംസ്കാരം പരിചയപ്പെടുവാനും ഇതിൽ അവസരമുണ്ടായിരിക്കും.

2023 ഫെബ്രുവരി 2 മുതൽ 5 വരെയാണിത് നടക്കുന്നത്.

PC:Kashish Lamba/Unsplash

ജലോർ ഫെസ്റ്റിവൽ

ജലോർ ഫെസ്റ്റിവൽ

രാജസ്ഥാൻ സംസ്കാരം അറിയുന്നതിനും പരിചയപ്പെടുന്നതിനും ഒരു യാത്ര പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ജലോർ ഫെസ്റ്റിവൽ മികച്ച ഒരു അവസരമായിരിക്കും. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാനൈറ്റ് ഉൽപ്പാദിപ്പിക്കുന്നതിന് പേരുകേട്ട ഇവിടം ഗ്രാനൈറ്റ് സിറ്റി എന്നും അറിയപ്പെടുന്നു. സമ്പന്നമായ സംസ്കാരത്തിന്റെ കൂടി നാടാണ്.
നിറങ്ങളുടെ ആഘോഷമായ ജലോർ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 15 മുതൽ 17 വരെ നടക്കും,

PC:Varun Verma/Unsplash

ഡെസേർട്ട് ഫെസ്റ്റിവൽ

ഡെസേർട്ട് ഫെസ്റ്റിവൽ

ജെയ്‌സാൽമീറിൽ നടക്കുന്ന ഡെസേർട്ട് ഫെസ്റ്റിവലും രാജസ്ഥാനെ പരിചയപ്പെടുവാൻ പറ്റിയ അവസരമാണ്. നാടോടി സംഗീതവും നൃത്തവും, പാവ ഷോകൾ, ഒട്ടക ഓട്ടം, ഒട്ടക പോളോ മത്സരങ്ങൾ, വടംവലി, ജാലവിദ്യ മത്സരങ്ങൾ, തലപ്പാവ് കെട്ടൽ, മീശ മത്സരം എന്നിങ്ങനെ വളരെ വ്യത്യസ്തവും കൗതുകം നിറഞ്ഞതുമായ മത്സരങ്ങൾ നടത്തുന്നു.

2023 ഫെബ്രുവരി 3 മുതൽ 5 വരെ ഫെസ്റ്റിവൽ നടക്കും.

PC:Ivy Aralia Nizar/Unsplash

തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾതെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ

ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്‍റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്‍റിക് പാക്കേജ് ഇത

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X