Search
  • Follow NativePlanet
Share
» »മഴക്കാലത്ത് കാടുകയറാം...കോട്ടകളും കുന്നും കയറി മഹാരാഷ്ട്രയിലെ ട്രക്കിങ്ങുകള്‍

മഴക്കാലത്ത് കാടുകയറാം...കോട്ടകളും കുന്നും കയറി മഹാരാഷ്ട്രയിലെ ട്രക്കിങ്ങുകള്‍

മഹാരാഷ്ട്രയില്‍ മഴക്കാല യാത്രകളില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട, സാഹസികത നിറഞ്ഞ യാത്രകള്‍ വാഗ്ദാനം ചെയ്യുന്ന ട്രക്കിങ് റൂട്ടുകള്‍ പരിചയപ്പെടാം....

മഴക്കാലമായാല്‍ പിന്നെ മഹാരാഷ്ട്രയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പശ്ചിമ ഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ അതിമനോഹരമായ പച്ചപ്പിനോട് ചേര്‍ന്നു കിടക്കുന്ന ഇവിടുത്തെ കുന്നുകള്‍ ഈ സമയങ്ങളില്‍ ഒന്നുകൂടി ഭംഗിയുള്ളതാവും. ഇതു കാണുവാനും കുന്നുകള്‍ക്കു മുകളിലേക്ക് യാത്ര ചെയ്യുവാനുമായി സഞ്ചാരികളെത്തുമ്പോള്‍ അവരെ തൃപ്തരാക്കുന്ന നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്. സാധാരണ ട്രക്കിങ് റൂട്ടുകളില്‍ നിന്നും വ്യത്യസ്തമായി മഹാരാഷ്ട്രയില്‍ മഴക്കാല യാത്രകളില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട, സാഹസികത നിറഞ്ഞ യാത്രകള്‍ വാഗ്ദാനം ചെയ്യുന്ന ട്രക്കിങ് റൂട്ടുകള്‍ പരിചയപ്പെടാം....

ധോഡാപ്പ്

ധോഡാപ്പ്

മഹാരാഷ്ട്രയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കോട്ടകളുടെ കേന്ദ്രമാണ് ധോഡാപ്പ്. ഭൂസമുദ്ര നിരപ്പില്‍ നിന്നും 4,700 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. നാസിക്കിൽ സ്ഥിതിചെയ്യുന്ന കോട്ടയിലേക്കുള്ള ട്രെക്കിംഗ് വഴിയിൽ അതിശയകരമായ കാഴ്തകള്‍ കാണാം. കോട്ടയുടെ മുകളിലെ ഗുഹകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. കോട്ടയുടെ പ്രവേശന കവാടത്തിൽ പേർഷ്യൻ ലിഖിതങ്ങൾ കാണാം. ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും ഇത് പരിശോധിക്കുവാന്‍ മറക്കരുത്. കോട്ടയുടെ മുകളിൽ നിന്ന് സപ്താശ്രിംഗി, വാണി എന്നി കൊടുമുടികളുടെ വളരെ വ്യക്തമായ കാഴ്ചകള്‍ കാണാം.

സാൽഹർ കോട്ട

സാൽഹർ കോട്ട

മഹാരാഷ്ട്രയിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലങ്ങളിലൊന്നാണ് സാല്‍ഹര്‍ കോട്ട. 1,567 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങിലെ തുടക്കക്കാരെ സംബന്ധിച്ചെടുത്തോളം വളരെ അനായാസമായി കയറിപ്പോകുവാന്‍ സാധിക്കുന്ന പാതയാണിത്. സെൽബാരി പർവതനിരയിലെ സലോട്ട കോട്ടയോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. മറാത്ത സാമ്രാജ്യത്തിലെ പ്രശസ്തമായ കോട്ടകളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. മറാത്തക്കാരും മുഗൾ സാമ്രാജ്യവും തമ്മിലുള്ള യുദ്ധം നടന്ന സ്ഥലമായിരുന്നു ഇത്. സാൽഹർ വാദി റൂട്ട് വഴി മുകളിലെത്താൻ ഏകദേശം 3 മണിക്കൂർ എടുക്കും

ഗാവൽ‌ദേവ് ട്രെക്ക്

ഗാവൽ‌ദേവ് ട്രെക്ക്

എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും സഞ്ചാരികള്‍ ഒഴിവാക്കി വിടുന്ന ഇടങ്ങളില്‍ ഒന്നാണ് ഗാവൽ‌ദേവ് ട്രെക്കിങ്. ട്രക്കിങ്ങില്‍ പരിചയ സമ്പന്നരായവര്‍ക്ക് മാത്രം പൂര്‍ത്തീകരിക്കുവാന്‍ ട്രക്കിങ്ങ് ആണിത്. മുംബൈയിൽ നിന്ന് 176 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. 1,522 മീറ്റർ ഉയരത്തിൽ ആണിവിടം സ്ഥിതി ചെയ്യുന്നത്.

കാടിനുള്ളിലൂടെ നടന്നു കയറാം ... വഴിതെറ്റിപ്പോയി കാണാംഅപൂര്‍വ്വ കാഴ്ചകളുംകാടിനുള്ളിലൂടെ നടന്നു കയറാം ... വഴിതെറ്റിപ്പോയി കാണാംഅപൂര്‍വ്വ കാഴ്ചകളും

ഘഞ്ചാക്കർ കൊടുമുടി

ഘഞ്ചാക്കർ കൊടുമുടി

സമുദ്രനിരപ്പില്‍ നിന്നും 1,508 മീറ്റർ ഉയരത്തിലാണ് ഘഞ്ചാക്കർ കൊടുമുടി സ്ഥിതി ചെയ്യുന്നത്. ഗവാൽദേവ് ട്രെക്കിംഗുമായി ചേര്‍ന്നാണ് മിക്കപ്പോഴും ഈ യാത്ര നടത്തുന്നത്. ഗവാൽദേവ് ട്രെക്കിംഗുമായി ചേര്‍ന്നാണ് ഇത് നടത്തുന്നത്. പര്‍വ്വതത്തിന്റെ താഴ്വാരത്തിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്. 22 കിലോമീറ്റര്‍ അകലെയുള്ള ഷിര്‍പുഞ്ചെയും 33 കിലോമീറ്റര്‍ അകലെയുള്ള കംഷേട്ടുമാണ് ഈ ഗ്രാമങ്ങള്‍.

താരാമതി

താരാമതി

നടന്നു കയറുവാന്‍ ഏറ്റവും എളുപ്പമുള്ള ട്രക്കിങ് റൂട്ടുകളില്‍ ഒന്നാണ് താരാമതി. 1,431 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം സ്ഥിരം യാത്രികരുടെ താവളമാണ്. സഹ്യാദ്രിയുടെ സമാനതകളില്ലാത്ത കാഴ്ചകൾ ഇവിടെ നിന്നും കാണാം. താരാമതി മുംബൈയിൽ നിന്ന് നാല് മണിക്കൂർ അകലെയാണ്. ഒറ്റപ്പെട്ട പോലെ സ്ഥിതി ചെയ്യുന്നതിനാല്‍ തനിച്ചുള്ള യാത്രകള്‍ക്കായി ഇവിടം തിരഞ്ഞെടുക്കാതിരിക്കാം.

ടോര്‍ന ട്രക്ക്

ടോര്‍ന ട്രക്ക്

1,403 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടോർണ കോട്ട മഹാരാഷ്ട്രയുടെ ചരിത്രത്തോട് ഏറെ ചേര്‍ന്നു കിടക്കുന്ന ഇടമാണ്. തന്‍റെ പതിനാറാം വയസ്സില്‍ ശിവാജി പിടിച്ചെടുത്തതാണ് ഈ കോട്ട, ലെ ഏറ്റവും ഉയർന്ന കോട്ടകളിലൊന്നായ ഇവിടം സ്ഥിരം ട്രക്കിങ് ഡെസ്റ്റിനേഷനാണ്.

 പുരന്ദര്‍ കോട്ട

പുരന്ദര്‍ കോട്ട

മഴക്കാലത്ത് ഒരു മികച്ച മഴയാത്രയ്ക്ക് അവസരമൊരുക്കുന്ന ഇടമാണ് ശിവാജിയുടെ മകന്‍റെ ജന്മസ്ഥലമായ പുരന്ദർ കോട്ട. സാംബാജിയുടെ ജന്മസ്ഥലം എന്ന നിലയിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. ട്രെക്കിംഗുകള്‍ക്കും പാരാഗ്ലൈഡുകള്‍ക്കുമാണ് ഇവിടം പ്രസിദ്ധം.

സിന്‍ഹാഗഡ് കോട്ട

സിന്‍ഹാഗഡ് കോട്ട

വളരെ ചെറിയ വേഗതയില്‍ കീഴടക്കുവാന്‍ സാധിക്കുന്ന ട്രക്കിങ് റൂട്ടാണ് 1,312 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിന്‍ഹാഗഡ് കോട്ട. മുംബൈയിലും പൂനെയിലും താമസിക്കുന്നവർക്ക് എളുപ്പത്തില്‍ പോകുവാന്‍ സാധിക്കുന്ന ഒന്നാണിത്. നിരവധി യുദ്ധങ്ങൾക്ക് പേരുകേട്ട ഈ കോട്ട 1600 കളിൽ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു.

മധ്യ പ്രദേശിന്‍റെ കാണാനാടുകളിലൂടെ ചരിത്രം തിരഞ്ഞൊരു യാത്രമധ്യ പ്രദേശിന്‍റെ കാണാനാടുകളിലൂടെ ചരിത്രം തിരഞ്ഞൊരു യാത്ര

കല്‍സുബായ് കൊടുമുടി

കല്‍സുബായ് കൊടുമുടി

മഹാരാഷ്ട്രയിലെ ഏറ്റവും മനോഹരമായ ട്രക്കിങ് റൂട്ടുകളില്‍ ഒന്നാണ് കല്‍സുബായ് കൊടുമുടി. 646 മീറ്റർ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. കൽ‌സുബായ് കൊടുമുടി സ്ഥിതിചെയ്യുന്നത് സഹ്യാദ്രി പർവതനിരയുടെ മധ്യത്തിലാണ്. കൽ‌സുബായ് ഹരിചന്ദ്രഗഡ് വന്യജീവി സങ്കേതം, കൽ‌സുബായ് ക്ഷേത്രം, പർവതനിര, അതിന്റെ ചുറ്റുപാടുകൾ എന്നിവ വർഷം മുഴുവനും ക്ഷേത്ര ഭക്തരെയും ട്രെക്കിംഗുകളെയും വന്യജീവി പ്രേമികളെയും ആകർഷിക്കുന്നു. ഭണ്ഡാർദാരയുടെ കമാൻഡിംഗ് കാഴ്‌ചകൾക്കൊപ്പം, ഈ മുകളിലേക്കുള്ള ഒരു ട്രെക്കിംഗിന് അനുയോജ്യമായ സമയം മഴക്കാലത്ത് ആണ്, കാരണം കാഴ്ചകൾ ശരിക്കും ഗംഭീരവും ശാന്തവുമാണ്.

അറബ് നാവികര്‍ കണ്ടെത്തിയ മൗറീഷ്യസ്, ഡോഡോ പക്ഷികളു‌ടെ നാട്അറബ് നാവികര്‍ കണ്ടെത്തിയ മൗറീഷ്യസ്, ഡോഡോ പക്ഷികളു‌ടെ നാട്

ആത്മീയതയും സാഹസികതയും ചേര്‍ന്ന ആശ്രമങ്ങള്‍-ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധാശ്രമങ്ങള്‍ആത്മീയതയും സാഹസികതയും ചേര്‍ന്ന ആശ്രമങ്ങള്‍-ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധാശ്രമങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X