Search
  • Follow NativePlanet
Share
» »ഈ വർഷം ഏറ്റവും കൂടുതലാളുകൾ സന്ദർശിച്ച രാജ്യങ്ങൾ! പട്ടികയിലേയില്ലാതെ ഇന്ത്യ.

ഈ വർഷം ഏറ്റവും കൂടുതലാളുകൾ സന്ദർശിച്ച രാജ്യങ്ങൾ! പട്ടികയിലേയില്ലാതെ ഇന്ത്യ.

2022ൽ ലോകത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച രാജ്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം

ഇനിയിപ്പോൾ കുറേ പ്ലാനിങ്ങുകളുടെ സമയമാണ്. ക്രിസ്മസും ന്യൂ ഇയറും എവിടെ ആഘോഷിക്കണം എന്നതു മുതൽ പുതിയ വർഷത്തില്‍ എവിടേക്ക് യാത്ര പോകണം എന്നിങ്ങനെ നിരവധി കാര്യങ്ങളുണ്ട് ചെയ്യുവാൻ. മുന്നത്തെ രണ്ടു വർഷങ്ങള് ഏകദേശം മുഴുവനായി കൊവിഡ് കൊണ്ടുപോയെങ്കിലും 2022 അങ്ങനെയല്ലായിരുന്നു. ആഗ്രഹിച്ച പല യാത്രകളും പലരും പൂർത്തിയാക്കിയ വർഷം കൂടിയാണിത്. എന്നാൽ ഈ യാത്ര പോയ ആളുകളൊക്കെ എവിടെയൊക്കെ സന്ദർശിച്ചിരിക്കും എന്നാലോചിച്ചിരുന്നോ? ഏതൊക്കെ രാജ്യങ്ങളിലേക്കായിരിക്കും ഏറ്റവും കൂടുതൽ സഞ്ചാരികൽ പോയിട്ടുണ്ടാവുക? ഒരുപാട് ആലോചിക്കേണ്ട!2022ൽ ലോകത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച രാജ്യങ്ങളുടെ പട്ടിക വിമാന ടിക്കറ്റുകളുടെ വിവര ശേഖരണ കമ്പനിയായ ഫോര്‍വേഡ് കീസ് പുറത്തു വിട്ടിട്ടുണ്ട്.

Cover Image: Wilson Paulino / Unspalsh

ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്

ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്

ഫോര്‍വേഡ് കീസിന്റെ പട്ടിക പ്രകാരം ലോകത്ത് ഏറ്റവുമധികം ആളുകൾ 2022 ൽ സന്ദർശിച്ച രാജ്യങ്ങളിലൊന്നാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് ആണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വലിയ രീതിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലാതിരുന്നതാണ് ഇതിനു പ്രധാന കാരണങ്ങളിലൊന്ന്. മാത്രമല്ല, ഏറ്റവുമധികം സഞ്ചാരികളെത്തിയ കരീബിയൻ രാജ്യവും ഇത് തന്നെയാണ്. കരീബിയന് ദ്വീപ് രാഷ്ട്രമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് ഇവിടുത്തെ ടൂറിസത്തില്‍ ഏറ്റവും മുൻപന്തിയിലുള്ള രാജ്യമാണ്. ദ്വീപുകളുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നുണ്ടെങ്കിലും അതിലേറ്റും പ്രധാനപ്പെട്ടത് ഇവിടെ വർഷം മുഴുവനും സജീവമായ ഗോൾഫ് കോഴ്സുകളാണ്. അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള കൊളോണിയൽ സെറ്റിൽമെന്‍റെ കൂടിയാണിത്.

തുർക്കി

തുർക്കി

2022 ൽ ഏറ്റവുമധികം ആളുകളെത്തിയ രണ്ടാമത്തെ രാജ്യമാണ് തുർക്കി. 2019 ൽ എത്തിയ സഞ്ചാരികളെ അപേക്ഷിച്ച് ഈ വർഷം 66 ശതമാനം വർധനവാണ് തുർക്കിയിലെ അന്‍റാല്യയിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ചരിത്രസഞ്ചാരികളെയും കൗതുക സ‍ഞ്ചാരികളെയും ഏറ്റവുമധികം ആകർഷിക്കുന്ന നാടാണ് തുർക്കി. പാശ്ചാത്യ സംസ്കാരവും പൗരസ്ഥ്യ സംസ്കാരവും ഒന്നുപോലെ ചേർന്നു പോകുന്ന ഇവിടെ രണ്ടു രീതികളുടെയും സ്വാധീനം നന്നായി കാണുവാൻ സാധിക്കും. ഇസ്താംബൂൾ, കപ്പഡോഷ്യ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ.

കോസ്റ്റാ റിക്ക

കോസ്റ്റാ റിക്ക

പട്ടികയിൽ മൂന്നാമതെത്തിയിരിക്കുന്നത് കരീബിയൻ രാജ്യമായ കോസ്റ്റാ റിക്കയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇവിടെയും എത്തിച്ചേർന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. പ്രകൃതി മനോഹരമായ രാജ്യമാണ് കോസ്റ്റാ റിക്ക. ലാറ്റിൻ അമേരിക്കയുടെ സൗന്ദര്യം മുഴുവൻ നിങ്ങൾക്ക് ഇവിടെ കാണാം. പര്‍വ്വതങ്ങളും അഗ്നിപര്‍വ്വതകളും കടലും മഴക്കാടുകളും ആണ് ഇവിടുത്തെ കാഴ്ചകളിൽ പ്രധാനപ്പെട്ടത്. ലോകത്തില്‍ ഏറ്റവും സന്തോഷത്തില്‍ ആളുകള്‍ ജീവിക്കുന്ന രാജ്യങ്ങളിലൊന്നാണ് കോസ്റ്റാ റിക്ക. അന്നന്നത്തെ സന്തോഷത്തിനാണ് ഇവർ പ്രാധാന്യം നല്കുനന്ത്.

മെക്സിക്കോ

മെക്സിക്കോ

ഈ വർഷം ഏറ്റവുമധികം സഞ്ചാരികളെത്തിയ മറ്റൊരു രാജ്യമാണ് മെക്സിക്കോ. സമ്പന്നമായ സംസ്കാരത്തിനു പേരുകേട്ട രാജ്യം അതിന്റെ ചരിത്രാവശിഷ്ടങ്ങൾക്കും ബീച്ചുകൾക്കും രാത്രി ജീവിതങ്ങള്‍ക്കും ആണ് പ്രസിദ്ധമായിരിക്കുന്നത്. മായൻ ക്ഷേത്രങ്ങൾ, കടലിനടയിലെ കാഴ്ചകൾ, മെക്സിക്കൻ മ്യൂസിക് എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം. 30 യുനസ്കോ ലോക പൈതൃക സ്മാരകങ്ങളാണ് രാജ്യത്തുള്ളത്. കുടുംബവുമായി യാത്ര ചെയ്യുന്നവരുടെ ഇടയിൽ മെക്സിക്കോ പ്രസിദ്ധമാണ്.

ജമൈക്ക

ജമൈക്ക

2022 ൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച അ‍ഞ്ചാമത്തെ രാജ്യമാണ് കരീബിയൻ രാഷ്ട്രമായ ജമൈക്ക. ദ്വീപ് രാഷ്ട്രമായ ജമൈക്ക വളരെ സ്വതന്ത്ര്യമായി വിനോദ സഞ്ചാരം നടത്താം എന്നതാണ് ജമൈക്കയെ പ്രസിദ്ധമാക്കുന്നത്. മഴക്കാടുകളും കുന്നുകളും ബീച്ചുകളും ചേർന്ന് മനോഹരമായ ഈ രാജ്യം പവിഴപ്പുറ്റുകൾക്കും പ്രസിദ്ധമാണ്. ലോകപ്രശസ്തരായ ബോബ് മാർലി ഉൾപ്പെടെയുള്ള നിരവധി സംഗീതജ്ഞരെ ലോകത്തിനു സമ്മാനിച്ചുള്ള രാജ്യമാണിത്. ആളുകൾക്ക് വളരെ സുരക്ഷിതമായി യാത്ര ചെയ്യുവാനും പറ്റിയ ഇടമാണിത്.

പാക്കിസ്ഥാൻ

പാക്കിസ്ഥാൻ

ഈ പട്ടികയിൽ കടന്ന ആദ്യത്തെ ഏഷ്യൻ രാജ്യമാണ് പാക്കിസ്ഥാൻ. ലോക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി പാക്കിസ്ഥാനെ മാറ്റുന്ന നിരവധി കാര്യങ്ങളുണ്ട്. അതിമനോഹരമായ ഹിമാലയൻ ഗ്രാമങ്ങളാണ് പാക്കിസ്ഥാന്റെ പ്രത്യേകത. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പാതകളിലൊന്നായ കാരക്കോറം ഹൈവൈ, ഏറ്റവും ഉയരത്തിലുള്ള ഗോൾഫ് ക്ലബ് എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ കാണുവാനുണ്ട്.
രാജ്യത്തെ ചില ഇടങ്ങളിലേക്കുള്ള യാത്ര ഇപ്പോഴും സുരക്ഷിതമല്ലെങ്കിലും പാക്കിസ്ഥാന്റെ ഭൂരിഭാഗം പ്രദേശവും സുരക്ഷിതമായി യാത്ര ചെയ്യുവാൻ സാധിക്കുന്നവയാണ്.

ബംഗ്ലാദേശ്

ബംഗ്ലാദേശ്

പാക്കിസ്ഥാൻ കഴിഞ്ഞാൽ അടുത്തതായി പട്ടികയിലുള്ള രാജ്യമാണ് ബംഗ്ലാദേശ്. ലോകത്തിൽ ജീവിക്കുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള, ഏറ്റവും അധികം ആളുകൾ വസിക്കുന്ന ഇടങ്ങളിലൊന്നാണ് ബംഗ്ലാദേശെങ്കിൽ പോലും അതൊന്നും ഇവിടേക്കുള്ള വിനോദസഞ്ചാരത്തിന് തടസ്സമായിട്ടില്ല, ബ്രഹ്മപുത്രയും ഗംഗാ നദിയും ചേർന്ന് രൂപംകൊണ്ട ലോകത്തിലെ ഏറ്റവും വലിയ നദി ഡെൽറ്റ ഇവിടെ കാണാം തലസ്ഥാനമായ ധാക്ക തന്നെയാണ് ഇവിടുത്തെ പ്രസിദ്ധമായ നഗരവും.

ഗ്രീസ്

ഗ്രീസ്


പട്ടികയിൽ എട്ടാം സ്ഥാനം നേടിയ രാജ്യമാണ് ഗ്രീസ്. ബജറ്റ് യാത്രികരുടെ പട്ടികയിൽ വളരെ വിരളമായെ ഗ്രീസ് ഇടംനേടാറുള്ളൂ. ചിലവേറിയ യാത്ര തന്നെയാണ് ഇതിനു കാരണം. ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ ഇവിടെ ചരിത്ര ഇടങ്ങളും അതിമനോഹരമായ ദ്വീപുകളുമാണ് കാണുവാനുള്ളത്. സാന്‍റോറിനി, മൈക്കോൺസ്, കോർഫു, മിലോസ്, റോഡെസ് തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ള പ്രധാന ദ്വീപുകൾ.

2023ലെ യാത്രകൾ എവിടേക്ക് ആയിരിക്കും? സൂര്യരാശി പറയുന്നതിങ്ങനെയാണ്!2023ലെ യാത്രകൾ എവിടേക്ക് ആയിരിക്കും? സൂര്യരാശി പറയുന്നതിങ്ങനെയാണ്!

 ഈജിപ്ത്

ഈജിപ്ത്

2022 ൽ ഏറ്റവുമധികം സഞ്ചാരികളെത്തിയ ഒൻപതാമത്തെ രാജ്യമാണ് ഈജിപ്ത്. പുരാതന ഈജിപ്ഷ്യൻ നാഗരികതയുടെ പേരിലാണ് ഇന്നും ഈജിപ്തിനെ ലോകം അടയാളപ്പെടുത്തിയിരിക്കുന്നത്. പിരമിഡുകൾ, ഫറവോകൾ, മമ്മികൾ, ശവകുടീരങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ഗിസയിലെ പിരമിഡ് ആണ് ഇവിടെ ഏറ്റവും കൂടുതൽ ആളുകൾ കാണുവാനെത്തുന്ന ഇടം.

 പോർച്ചുഗൽ

പോർച്ചുഗൽ

യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലാണ് ലോകയാത്രികരുടെ പ്രിയപ്പെട്ട രാജ്യങ്ങളില്‍ പത്താം സ്ഥാനം നേടിയത്. ബീച്ച് കാഴ്ചകൾക്കാണ് പോർച്ചുഗൽ പ്രസിദ്ധമായിരിക്കുന്നത്. പൗരാണിക വാസ്തുവിദ്യയിൽ പ്രസിദ്ധമായ കെട്ടിടങ്ങൾ, സമുദ്ര വിഭവങ്ങൾ എന്നിവയ്ക്കും ഇവിടം പ്രസിദ്ധമാണ്.

വണ്ടിയും ലൈസൻസുമുണ്ടോ? എങ്കിൽ വിട്ടോ! റോഡ് മാർഗം ഇന്ത്യയിൽ നിന്നു പോകാം ഈ രാജ്യങ്ങളിലേക്ക്വണ്ടിയും ലൈസൻസുമുണ്ടോ? എങ്കിൽ വിട്ടോ! റോഡ് മാർഗം ഇന്ത്യയിൽ നിന്നു പോകാം ഈ രാജ്യങ്ങളിലേക്ക്

ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ഈ ആകാശ ഉദ്യാനം!! ഏറ്റവും കൂടുതൽ തിര‍ഞ്ഞ മറ്റ് ഇടങ്ങളിതാ...ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ഈ ആകാശ ഉദ്യാനം!! ഏറ്റവും കൂടുതൽ തിര‍ഞ്ഞ മറ്റ് ഇടങ്ങളിതാ...

Read more about: travel world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X