Search
  • Follow NativePlanet
Share
» »പ്രവാസികളുടെ പ്രിയ ലോകനഗരങ്ങളില്‍ ദുബായ്ക്ക് ഒപ്പം ബാംഗ്ലൂരും..പട്ടികയില്‍ ആകെ ആറു നഗരങ്ങള്‍

പ്രവാസികളുടെ പ്രിയ ലോകനഗരങ്ങളില്‍ ദുബായ്ക്ക് ഒപ്പം ബാംഗ്ലൂരും..പട്ടികയില്‍ ആകെ ആറു നഗരങ്ങള്‍

പ്രവാസികളുടെ ഇഷ്ടനഗരങ്ങളായി മാറിയ നഗരങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.

മെച്ചപ്പെ‌ട്ട ജീവിതവും ജോലി സാധ്യതകളും തേ‌ടി പണ്ടുമുതലേ ആളുകള്‍ ലോകത്തിന്‍റെ വിവിധ ഇടങ്ങളിലേക്ക് കുടിയേറാറുണ്ട്. പല രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്റെയും പ്രധാന സ്രോതസ്സുതന്നെ പ്രവാസികളാണെന്നു പറയാം. സാഹസികതയ്ക്കും പുതിയ സ്ഥലങ്ങൾക്കുമായി തിരയുന്ന പുത്തന്‍ തലമുറയിലെ ആളുകളും ഒരുപാടുണ്ട്. പുതിയ നഗരങ്ങളില്‍ ജീവിതം കെട്ടിപ്പടുക്കുവാനായി ലോകമെമ്പാടും സഞ്ചരിക്കുന്നവരാണ് ഇന്നത്തെ ജനത. കോവിഡിന് ശേഷമുള്ള, പണപ്പെരുപ്പം ബാധിച്ച ലോകം പഴയ കോസ്‌മോപൊളിറ്റൻ കേന്ദ്രങ്ങളിൽ നിന്ന് ഊർജസ്വലമായ സംസ്കാരങ്ങളുള്ള പുതിയ നഗരങ്ങളാണ് ഇന്നത്തെ ആളുകളുടെ ലക്ഷ്യം.

താങ്ങാനാവുന്ന ആഡംബരങ്ങളും ഉയർന്ന ശമ്പളമുള്ള ജോലികളും നല്കുന്ന, പ്രവാസികളെ ആകര്‍ഷിക്കുന്ന ലോകത്തിലെ ആറു നഗരങ്ങളില്‍ ഒന്നായി ബെംഗളുരുവും തിരഞ്ഞെ‌ടുക്കപ്പെട്ടു. ബ്ലൂംബെര്‍ഗിന്റെ പഠനത്തിലാണ് ഇതുള്ളത്. പ്രവാസികളുടെ ഇഷ്ടനഗരങ്ങളായി മാറിയ നഗരങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.

ക്വാലലംപൂര്‍

ക്വാലലംപൂര്‍

ലോകത്തില്‍ പ്രവാസികളുടെ ഇഷ്ടനഗരങ്ങളില്‍ ഒന്നാമതെത്തിയത് മലേഷ്യയിലെ ക്വാലലംപൂര്‍ ആണ്. ഇംഗ്ലീഷ് സംസാരിക്കുന്ന തൊഴിലാളികൾ, എളുപ്പമുള്ള ഫ്ലൈറ്റ് കണക്ഷനുകൾ, താരതമ്യേന താങ്ങാനാവുന്ന വില എന്നിവ കാരണം ആഗോള ബിസിനസുകൾക്ക് ഇവിടം കൂടുതൽ ആകർഷകമായിക്കൊണ്ടിരിക്കുകയാണ്. സാംസ്‌കാരികവും ഭാഷാപരവുമായ ഒരുപാട് വൈവിധ്യങ്ങള്‍ക്കിടയിലും ഒരു ഐക്യം കണ്ടെത്തുന്ന ജനതയാണ് ഇവിടെയുള്ളത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെയെത്തി വസിക്കുന്നവരെ നമുക്ക് കാണാം. ഇന്റർനേഷൻസ് നടത്തിയ ലോകമെമ്പാടുമുള്ള 12,000 പ്രവാസികളുടെ സർവേയിൽ നഗരം ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
ഇവിടുത്തെ റിസോര്‍ട്ടുകള്‍, ദ്വീപുകള്‍, രീതികള്‍ എന്നിവയെല്ലാം വലിയ രീതിയില്‍ പ്രവാസികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

PC: Kah Hay Chee

ലിസ്ബണ്‍

ലിസ്ബണ്‍

പ്രവാസികളായ ആളുകളെ സംബന്ധിച്ചെടുത്തോളം മികച്ച ജീവിതത്തിലും ജോലി സാധ്യതകള്‍ക്കും പറ്റിയ നഗരമാണ് പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണ്‍. രാത്രി ജീവിതവും ഊഷ്മള കാലാവസ്ഥയും ഇവി‌ടുത്തെ പ്രത്യേകതയാണ്. യൂറോപ്പിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ ലിസ്ബൺ വലിയ രീതിയില്‍ പ്രവാസി കുടിയേറ്റങ്ങള്‍ അനുവദിക്കുന്ന സ്ഥലം കൂടിയാണ്. യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ പ്രവാസി ലക്ഷ്യസ്ഥാനം എന്നും ഇവിടം പലപ്പോഴും വിശേഷിപ്പിക്കപ്പെടാറുണ്ട്. യൂറോപ്പിലെ ഏറ്റവും ജനപ്രിയമായ ചില ബീച്ചുകളു‌ടെ സാന്നിധ്യമാണ് ലിസ്ബണിന്‍റെ മറ്റൊരു പ്രത്യേകത.

PC:Claudio Schwarz

ദുബായ്

ദുബായ്

പ്രവാസികള്‍ക്കിഷ്ടപ്പെട്ട, അവര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും ജീവിതവും നല്കുന്ന ഇടങ്ങളുടെ പട്ടികയില്‍ ദുബായ് ഇടം നേടിയില്ലെങ്കില്‍ മാത്രമേ അതിശയമുള്ളൂ. അത്രയധികം പ്രവാസികളെ പിന്തുണയ്ക്കുന്ന നഗരമാണ് ദുബായ്. കൊവിഡും യൂറോപ്പിലെ യുദ്ധവും കാരണം കൂടുതല്‍ ആളുകളം ദുബായ് ആണ് തിരഞ്ഞെടുക്കുന്നത്. ഓരോ തവണയും ദുബായിലേക്ക് വരുന്ന പ്രൊഫഷണലുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. ഭാവിയുടെ നഗരമായാണ് ദുബായിനെ ലോകം കാണുന്നത്.

PC: Christoph Schulz

ബാംഗ്ലൂര്‍

ബാംഗ്ലൂര്‍

ലോകത്തിലെ അതിവേഗം വളരുന്ന ടെക് ഹബ്ബുകളിലൊന്നാണ് ബെംഗളുരു എന്ന ബാംഗ്ലൂര്‍. ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകളുടെയും സോഫ്റ്റ്വെയർ സ്ഥാപനങ്ങളുടെയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി‌ടം ലോകം ശ്രദ്ധിക്കുന്ന തരത്തില്‍ ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ചില കണക്കുകളനുസരിച്ച് ലണ്ടനേക്കാളും സാന്‍ ഫ്രാന്‍സിസ്കോയെക്കാളും വളര്‍ച്ച ഇന്ന് ബാംഗ്ലൂരിനുണ്ട്. 2016ലെ 1.3 ബില്യൺ ഡോളറിൽ നിന്ന് 2020ൽ 7.2 ബില്യൺ ഡോളറായി ഉയർന്നു. എല്ലാ മേഖലകളിലുമുള്ള വളര്‍ച്ച ഇവിടേക്ക് ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ആളുകളെ ആകര്‍ഷിക്കുന്നു. അന്താരാഷ്ട്ര സ്‌കൂളുകളും ബാറുകളും ബിസ്‌ട്രോകളും ഇവിടെ കാണാം.

PC:satyaprakash kumawat

ലോകം ചുറ്റിയടിക്കാം..വിമാനടിക്കറ്റ് വെറും 93,000 രൂപ..അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണേഷ്യ എന്നിവിടങ്ങള്‍ കാണാംലോകം ചുറ്റിയടിക്കാം..വിമാനടിക്കറ്റ് വെറും 93,000 രൂപ..അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണേഷ്യ എന്നിവിടങ്ങള്‍ കാണാം

മെക്സിക്കോ സിറ്റി

മെക്സിക്കോ സിറ്റി

ഇന്ന് ലോകം കയറിച്ചെല്ലുവാന്‍ ആഗ്രഹിക്കുന്ന മറ്റൊരിടമാണ് മെക്സിക്കോ സിറ്റി. വടക്കേ അമേരിക്കയിലെ ഏറ്റവും പഴയ തലസ്ഥാനമായ മെക്സിക്കോ സിറ്റി, ലാറ്റിനമേരിക്കയിലെ സംരംഭകരുടെയും സ്റ്റാർട്ടപ്പുകളുടെയും ഒരു കേന്ദ്രമെന്ന നിലയിൽ പകരംവയ്ക്കുവാനില്ലാത്ത വളര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്. ഇന്റർനേഷൻസിന്റെ 2022 ലെ എക്‌സ്‌പാറ്റ് ഇൻസൈഡർ റാങ്കിംഗിൽ ജീവിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങളുടെ റാങ്കിംഗിൽ മെക്‌സിക്കോ ഒന്നാമതെത്തിയിരുന്നു.
ഏകദേശം 22 ദശലക്ഷത്തോളം ജനങ്ങളാണ് ഇവിടെ വസിക്കുന്നത്. ലാറ്റിനമേരിക്കയിൽ സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കിയ ആദ്യ നഗരം എന്ന പ്രത്യേകതയും മെക്സിക്കോ സിറ്റിക്കുണ്ട്.

PC:unsplash

റിയോ ഡി ജനീറോ

റിയോ ഡി ജനീറോ

പ്രവാസികളെ ആകര്‍ഷിക്കുന്ന പട്ടികയിലെ ആറാമനാണ് ബ്രസീലിന്‍റെ തലസ്ഥാനമായ റിയോ ഡി ജനീറോ. ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നാണ് ഇവിടം. ദക്ഷിണ അമേരിക്കയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്ന വിദേശികളെ ആകർഷിക്കുന്ന പാരമ്പര്യമാണ് റിയോയ്ക്കുള്ളത്. ലോകപ്രശസ്തമായ ബീച്ചുകളും ജീവിത സൗകര്യങ്ങളും സുഖങ്ങളും ഇവിടേക്ക് ലോകമെമ്പാടു നിന്നും ആളുകളെ ആകര്‍ഷിക്കുന്നു.

PC:Raphael Nogueira

വീടു വേണോ സ്ഥലം വേണോ? പണമായും ലഭിക്കും... ആളുകളെ തേടി ഈ നഗരങ്ങള്‍.. താമസം മാറ്റിയാല്‍ മതി!!വീടു വേണോ സ്ഥലം വേണോ? പണമായും ലഭിക്കും... ആളുകളെ തേടി ഈ നഗരങ്ങള്‍.. താമസം മാറ്റിയാല്‍ മതി!!

വേഗത്തിൽ പോകാമെന്ന് വിചാരിക്കേണ്ട; ഈ രാജ്യങ്ങളിൽ വിസ കിട്ടാൻ കടമ്പകളേറെവേഗത്തിൽ പോകാമെന്ന് വിചാരിക്കേണ്ട; ഈ രാജ്യങ്ങളിൽ വിസ കിട്ടാൻ കടമ്പകളേറെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X