Search
  • Follow NativePlanet
Share
» »വിശുദ്ധഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടയിടത്തെ വിശുദ്ധ ക്ഷേത്രങ്ങള്‍

വിശുദ്ധഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടയിടത്തെ വിശുദ്ധ ക്ഷേത്രങ്ങള്‍

വിശ്വാസികള്‍ക്കായാലും സന്ദര്‍ശകര്‍ക്കായാലും നവ്യമായ അനുഭവം പകരുന്ന ഇടങ്ങളാണ് പഞ്ചാബിലെ ക്ഷേത്രങ്ങള്‍. അതിഗംഭീരമായ നിര്‍മ്മാണ രീതി മാത്രമല്ല, അവിടുത്തെ ശാന്തതയും ആത്മീയതയും എടുത്തുപറയേണ്ടതാണ്. തങ്ങളുടെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ അവസരങ്ങളില്‍ ആളുകള്‍ ക്ഷേത്രത്തിലെത്തി സമാധാനവും ശാന്തതയും കൈവരിക്കുന്നത് ഇവിടുത്തെ ഒരു പ്രധാന കാഴ്ചയാണ്. പഞ്ചാബിലെ ക്ഷേത്രങ്ങളിൽ ഭൂരിഭാഗവും വളരെ പഴക്കമുള്ളതും ആളുകളുകള്‍ ധാരാളമായി എത്തിച്ചേരുന്നതുമാണ്. ഇതാ പഞ്ചാബിലെ പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ദുർഗിയാന ക്ഷേത്രം

ദുർഗിയാന ക്ഷേത്രം

ആദ്യ കാഴ്ചയില്‍ സുവര്‍ണ്ണ ക്ഷേത്രമാണോ എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു നിര്‍മ്മിതിയാണ് ദുര്‍ഗിയാ ക്ഷേത്രത്തിന്‍റേത്. അമൃത്സറില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ലക്ഷ്മിനാരായണ ക്ഷേത്രം, ദുർഗാതീർത്ഥം, ശീതളക്ഷേത്രം എന്നിങ്ങനെ പല പേരുകളുണ്ട്. ദുര്‍ഗ്ഗയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 16 ആം നൂറ്റാണ്ടിൽ ആണ് ക്ഷേത്രത്തിന്റെ ആദ്യ രൂപം നിര്‍മ്മിക്കുന്നത്. അന്ന് സാധാരണ ക്ഷേത്രമായിരുന്ന ഇത് പിന്നീട് 1921 ലാണ് സുവര്‍ണ്ണ ക്ഷേത്രത്തിന്റെ രൂപത്തിലാക്കി പുതുക്കുന്നത്. 1912 ൽ ഗുരു ഹർസായി മൽ കപൂറാണ് ഈ ക്ഷേത്രം നിർമ്മിച്ചത്, പണ്ഡിറ്റ മദൻ മോഹൻ മാളവ്യ ഉദ്ഘാടനം ചെയ്തത്. സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നവര്‍ ഇവിടെ കൂടി എത്തി പ്രാര്‍ത്ഥിച്ചു മാത്രമാണ് യാത്ര പൂര്‍ത്തിയാക്കാറുള്ളത്.
PC:Guilhem Vellut

കാളി മാതാ മന്ദിര്‍, പട്യാല

കാളി മാതാ മന്ദിര്‍, പട്യാല

പഞ്ചാബിലെ പ്രസിദ്ധമായ കാളിമാതാ ക്ഷേത്രം പാട്യാലയിലാണ് സ്ഥിതി ചെയ്യുന്നച്. സിഖ് മഹാരാജാ ബൂപീന്ദര്‍ സിംഗ് ആണ് 1936 ല്‍ ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ആറടി ഉയരമുള്ള മാ കാളിയുടെയും പവൻ ജ്യോതിന്റെയും പ്രതിമകൾ ബംഗാളിൽ നിന്ന് പട്യാലയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനെല്ലാത്തിനും മുന്‍കൈ എ‌ടുത്തത് രാജാവായിരുന്നു. വളരെ മനോഹരമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയിലാണുള്ളത്.
PC:Deepak143goyal

ജയന്തി ദേവി ക്ഷേത്രം

ജയന്തി ദേവി ക്ഷേത്രം

പഞ്ചാബിലെ ഏറ്റവും ഭംഗിയുള്ള ക്ഷേത്രം ഏതെന്ന ചോദ്യത്തിനുത്തമാണ് ശിവാലിക് ശ്രേണികളിലെ കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ജയന്തി ദേവി ക്ഷേത്രം. വിജയദേവി എന്നറിയപ്പെടുന്ന ജയന്തി ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തി. 550 വര്‍ഷത്തോളം പഴക്കം ക്ഷേത്രത്തിനുണ്ട് എന്നാണ് കരുതപ്പെടുന്നത്.
. ഈ ക്ഷേത്രം റോപാർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇടതടവില്ലാതെ വിശ്വാസികളെത്തിച്ചേരുന്ന അപൂര്‍വ്വ ക്ഷേത്രസ്ഥാനം കൂടിയാണിത്. ഇവിടുത്തെ പ്രഭാത പ്രാര്‍ത്ഥന പേരുകേട്ടതാണ്. പൗർണ്ണമി ദിനം, നവരാത്രി എന്നിവ വളരെ ആഘോഷപൂര്‍വ്വമാണ് ഇവിടെ കൊണ്ടാടുന്നത്.

PC:Harvinder Chandigarh

സുവര്‍ണ്ണ ക്ഷേത്രം പഞ്ചാബ്

സുവര്‍ണ്ണ ക്ഷേത്രം പഞ്ചാബ്

വളരെ പ്രശസ്തമായ പഞ്ചാബി ക്ഷേത്രമായ , 'സുവർണ്ണ ക്ഷേത്രം' അമൃത്സറിലാണ് സ്ഥിതി ചെയ്യുന്നത്. ഹർമ്മന്ദിർ സാഹിബ് ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ഏറ്റവും വിശുദ്ധമായ സിഖ് ഗുരുദ്വാര എന്നറിയപ്പെടുന്ന ഇതിന്റെ മുകൾനില സ്വർണ്ണത്താൽ പൊതിഞ്ഞിരിക്കുന്നു. പഞ്ചാബി സംസ്കാരത്തിലെ സുവർണ്ണ ക്ഷേത്ര ചരിത്രമാണ് ഈ സ്ഥലത്തെ കൂടുതൽ ജനപ്രിയമാക്കുന്നത്. നാലാമത്തെ സിഖ് ഗുരു ആയ ഗുരു രാം ദാസ്, 1574 -ൽ ആണ് ഈ ഗുരുദ്വാര സ്ഥാപിക്കുന്നത്. ക്ഷേത്രത്തിൽ നാല് പ്രവേശന കവാടങ്ങളുണ്ട്, അത് എല്ലാ മതത്തിലെയും ആളുകളെ അകത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സൂചിപ്പിക്കുന്നു. പ്രധാന ക്ഷേത്രം ഒരു കുളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു,

PC:Shagil Kannur

മുക്തേശ്വർ മഹാദേവ ക്ഷേത്രം

മുക്തേശ്വർ മഹാദേവ ക്ഷേത്രം

പത്താൻകോട്ട് നഗരത്തിനടുത്തായി സ്ഥിതിചെയ്യുന്ന മുക്തേശ്വർ മഹാദേവ ക്ഷേത്രം . കുന്നിന്‍ മുകളിലാണ് ഈ ക്ഷേത്രമുള്ളത്. ഇവിടുത്തെ പ്രസിദ്ധമായ ശിവക്ഷേത്രമാണ്. ഗണപതി, ബ്രഹ്മാവ്, വിഷ്ണു, ഹനുമാൻ, പാർവതി ദേവി തുടങ്ങിയവരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്. മനുഷ്യ നിര്‍മ്മിതമായ ഒരു ഗുഹയ്ക്കുള്ളിലാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയുള്ളത്. ഇവിടുത്തെ വിശ്വാസങ്ങള്‍ അനുസരിച്ച് ഐതിഹ്യമനുസരിച്ച്, പാണ്ഡവർ അവരുടെ വനവാസക്കാലത്ത് ഇവിടുത്തെ ചില ഗുഹകളിൽ രാത്രി താമസിച്ചുവത്രെ. അതിനാല് , ചില ഗുഹകൾ മഹാഭാരത കാലത്തേതാണെന്ന് പറയപ്പെടുന്നു.
ശിവൻ ഇവിടെവെച്ച് ഒരു അസുരനെ വധിക്കുകയും അയാള്‍ക്ക് മോക്ഷം നൽകുകയും ചെയ്തു എന്നൊരു ഐതിഹ്യമുണ്ട്. ഹിന്ദിയിൽ മുക്തേശ്വർ എന്ന വാക്കിന്റെ അർത്ഥം "ആശ്വാസത്തിന്റെ ദൈവം" അല്ലെങ്കിൽ "രക്ഷയുടെ കർത്താവ്" എന്നാണ്, അതിനാൽ ഇത് "രക്ഷയുടെ ക്ഷേത്രം" ആയി മാറുന്നു.

ശ്രീകൃഷ്ണ മന്ദിര്‍, ലുധിയാന

ശ്രീകൃഷ്ണ മന്ദിര്‍, ലുധിയാന

ലുധിനായനിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ശ്രീകൃഷ്ണ മന്ദിര്‍. ആത്മീയതയുടെയും സമാധാനത്തിന്റെയും ശ്രീകോവിലെന്നാണ് ഇവിടുള്ളവര്‍ ഈ ക്ഷേത്രത്തെ വിളിക്കുന്നത്.

മാതാ മൻസ ദേവി ക്ഷേത്രം

മാതാ മൻസ ദേവി ക്ഷേത്രം

പഞ്ചാബിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നാണ് പഞ്ചകുല ജില്ലയിലെ മാതാ മൻസ ദേവി ക്ഷേത്രം. ശിവാലിക് ശ്രേണിയുടെ താഴ്‌വരയിൽ വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രം ശക്തിയുടെ മറ്റൊരു രൂപമായ മൻസാദേവിക്ക് സമർപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണിത്. ഇവിടം സന്ദര്‍ശിച്ചാല്‍ എല്ലാ ആഗ്രഹങ്ങളും സഫലമാകും എന്നാണ് വിശ്വാസം. ഭക്തരെ ആകർഷിക്കുന്ന ഈ ക്ഷേത്രം ഉത്തരേന്ത്യയിലെ പ്രധാന ശക്തി ക്ഷേത്രങ്ങളിലൊന്നാണ്.
PC:Barthateslisa

ഗുരുദ്വാര മാഞ്ചി സാഹിബ്, ലുധിയാന

ഗുരുദ്വാര മാഞ്ചി സാഹിബ്, ലുധിയാന

ലുധിയാന ജില്ലയിലെ അലംഗിർ ഗ്രാമത്തിലാണ് ഗുരുദ്വാര മാഞ്ചി സാഹിബ് സ്ഥിതി ചെയ്യുന്നത്. സിഖുകാരുടെ പത്താമത്തെ ഗുരുവായ ഗുരു ഗോബിൻ സിംഗ്, അലംഗിരിലെത്തിയപ്പോൾ ഒരു അമ്പു നിലത്തേക്ക് എറിഞ്ഞുവെന്ന് പറയപ്പെടുന്നു, അവിടെ അപ്പോൾ ടിർസാർ എന്നറിയപ്പെടുന്ന ഒരു നീരുറവ പ്രത്യക്ഷപ്പെട്ടു. ഇവിടെ ഒരു ഭക്തനായ അനുയായി അദ്ദേഹത്തിന് ഒരു കുതിരയെ സമ്മാനിച്ചതായും പറയപ്പെടുന്നു. അനുഗ്രഹം തേടി ധാരാളം സഞ്ചാരികൾ ഈ സിഖ് ക്ഷേത്രത്തിൽ എത്താറുണ്ട്.
PC:Harmanocp

ഗുരുദ്വാര ഫത്തേഗഡ് സാഹിബ്

ഗുരുദ്വാര ഫത്തേഗഡ് സാഹിബ്

പഞ്ചാബിലെ ഫത്തേഗഡില്‍ സ്ഥിതി ചെയ്യുന്ന ഗുരുദ്വാര ഫത്തേഗഡ് സാഹിബ് 1710 ല്‍ ആണ് നിര്‍മ്മിക്കുന്നത്. ഗുരു ഗോവിന്ദ് സിംഗിന്റെ ധീരരായ പുത്രന്മാരുടെ ത്യാഗത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ച ഈ സിഖ് ക്ഷേത്രത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ബന്ദ ബഹദൂറിന്റെ മാർഗനിർദേശപ്രകാരം ആണിത് നിര്‍മ്മിക്കുന്നത്. ബന്ദാ സിംഗ് ബഹാദൂറിന്റെ നേതൃത്വത്തിൽ സിഖ് വംശജർ 1710 ൽ നഗരം കീഴടക്കിയതിന്റെ അടയാളമാണിത്. സിഖുകാർ ഈ പ്രദേശം പിടിച്ചെടുക്കുകയും ഫിറോസ്ഷാ തുഗ്ലക്ക് നിർമ്മിച്ച കോട്ട നിലംപൊത്തുകയും ചെയ്തു.

PC:Bhvintri

ശിവന്‍റെ കണ്ണുനീരാല്‍ രൂപപ്പെ‌ട്ട കുളം, ശ്രീകൃഷ്ണന്‍ തറക്കല്ലിട്ട് പാണ്ഡവര്‍ പണിത ക്ഷേത്രം...ശിവന്‍റെ കണ്ണുനീരാല്‍ രൂപപ്പെ‌ട്ട കുളം, ശ്രീകൃഷ്ണന്‍ തറക്കല്ലിട്ട് പാണ്ഡവര്‍ പണിത ക്ഷേത്രം...

സപ്ത സിന്ധു എന്ന പഞ്ചാബ്, ഇന്ത്യയുടെ ധാന്യപ്പുരയുടെ വിശേഷങ്ങള്‍സപ്ത സിന്ധു എന്ന പഞ്ചാബ്, ഇന്ത്യയുടെ ധാന്യപ്പുരയുടെ വിശേഷങ്ങള്‍

Read more about: punjab temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X