Search
  • Follow NativePlanet
Share
» »ലോകചരിത്രത്തിലിടം നേടിയ ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍

ലോകചരിത്രത്തിലിടം നേടിയ ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍

മനസ്സറിഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ മനസ്സു തുറന്നു അനുഗ്രഹിക്കുന്ന കണ്ണനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍

വെണ്ണക്കള്ളന്‍ കൃഷ്ണനെ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. കുറുമ്പും കുസൃതിയും എല്ലാമായി വിശ്വാസികളെ ആനന്ദിപ്പിക്കുന്ന കണ്ണന്‍ ആപത്തുകളില്‍ ഓടിയെത്തുകയും ചെയ്യും. മനസ്സറിഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ മനസ്സു തുറന്നു അനുഗ്രഹിക്കുന്ന കണ്ണനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല ഉള്ളത്. അമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം ശ്രീകൃഷ്ണ ക്ഷേത്രങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെ‌ട്ട കൃഷ്ണ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

ഗുരുവായൂര്‍ ക്ഷേത്രം

ഗുരുവായൂര്‍ ക്ഷേത്രം

മലയാളികള്‍ക്ക് എന്നും ശ്രീകൃഷ്ണന്‍ ഗുരുവായൂരപ്പനാണ്. ഗുരുവായൂര്‍ ഉണ്ണിക്കണ്ണനെ ആരാധിക്കാത്ത ഒരു വിശ്വാസി പോലും കേരളത്തിലുണ്ടാവില്ല. ശ്രീകൃഷ്ണനെ 12 ഭാവങ്ങളില്‍ ആരാധിക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ഐശ്വര്യം വരുമെന്നും മോക്ഷഭാഗ്യം ലഭിക്കുമെന്നുമാണ് വിശ്വാസം. കൃഷ്ണാവതാര സമയത്ത് ദേവകിക്കും വസുദേവർക്കും കാരാഗൃഹത്തിൽ വച്ചു ദർശനം നൽകിയ മഹാവിഷ്ണുരൂപമാണ് ഇവിടെ ആരാധിക്കുന്നത് എന്നാണ് വിശ്വാസം. തിരുപ്പതിയും പുരി ജഗനാഥ ക്ഷേത്രവും കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ എത്തിച്ചേരുന്ന വിഷ്ണു ക്ഷേത്രം കൂടിയാണിത്. അയ്യായിരത്തിലധികം വര്‍ഷം പഴക്കം ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

‌PC:Shahrukhalam334

 ശ്രീ ദ്വാരകാദീശ് ക്ഷേത്രം

ശ്രീ ദ്വാരകാദീശ് ക്ഷേത്രം

സപ്തപുരികളിലൊന്നായി പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെ‌ടുന്ന ശ്രീ ദ്വാരകാദീശ് ക്ഷേത്രം ഗുജറാത്തിലാണ് സ്ഥിതി ചെയ്യുന്നത്, ദ്വാരകയു‌‌ടെ അധിപന്‍ കൃഷ്ണനെന്ന നിലയിലാണ് ദ്വാരകാധീശ് ക്ഷേത്രമുള്ളത്. ധുര വിട്ട് ഇവിടെയെത്തിയ കൃഷ്ണനു വേണ്ടി വിശ്വകര്‍മ്മാവ് സൃഷ്‌ടിച്ച ദ്വാരകയ്ക്ക് അയ്യായിരത്തലധികം വര്‍ഷമാണ് ചരിത്രകാരന്മാര്‍ പറയുന്ന പഴക്കം. ദ്വാപര യുഗത്തിലാണ് കൃഷ്ണന്‍ ഇവി‌ടെ ഭരിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ഇപ്പോഴും ഇവിടെയുണ്ടെന്നും അദ്ദേഹത്തിന്റം സാന്നിധ്യം അറിയുവാന്‍ സാധിക്കും എന്ന തരത്തിലാണ് വിശ്വാസികള്‍ ഇവിടെ എത്തുന്നത്.

ഇസ്കോണ്‍ വൃന്ദാവന്‍ കൃഷ്ണ ബല്‍റാം മന്ദിര്‍

ഇസ്കോണ്‍ വൃന്ദാവന്‍ കൃഷ്ണ ബല്‍റാം മന്ദിര്‍

ഇസ്കോണിന്റെ ഏറ്റവും ആദ്യത്തെ ക്ഷേത്രമാണ് വൃന്ദാവനിലെ കൃഷ്ണ ബല്‍റാം മന്ദിര്‍. കൃഷ്ണന്റെ ജീവിതത്തിലെ നിരവധി പ്രധാന സംഭവങ്ങള്‍ ഇവിടെ ചുവരുകളിലും തൂണുകളിലും ചിത്രരൂപത്തിലും ശില്പ രൂപത്തിലും കൊത്തിയിട്ടുണ്ട്. ആഘോഷങ്ങളാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത

ഇസ്കോണ്‍ ക്ഷേത്രം, ന്യൂ യോര്‍ക്ക് സിറ്റി

ഇസ്കോണ്‍ ക്ഷേത്രം, ന്യൂ യോര്‍ക്ക് സിറ്റി

അമേരിക്കയിലെ ന്യൂ യോര്‍ക്കില്‍ ജീവിക്കുന്ന ഹൈന്ദവ വിശ്വാസികള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ് ബ്രൂക്ക്ലിനിലെ ഇസ്കോണ്‍ ക്ഷേത്രം. കൃഷ്ണനുമായി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങള്‍ ഇവി‌ടെ സംഘടിപ്പിക്കാറുണ്ട്.ഇവി‌ടെ ഹൂസ്റ്റണിലും വെസ്റ്റ് വിര്‍ജീനിയയിലും ഇസ്കോണ്‍ ക്ഷേത്രങ്ങളുണ്ട്.

ഹരേ കൃഷ്ണാ ക്ഷേത്രം, ചാറ്റ്സ്വോര്‍ത്ത്, സൗത്ത് ആഫ്രിക്ക

ഹരേ കൃഷ്ണാ ക്ഷേത്രം, ചാറ്റ്സ്വോര്‍ത്ത്, സൗത്ത് ആഫ്രിക്ക

ആഫ്രിക്കയിലെ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങളിലൊന്നാണ് സൗത്ത് ആഫ്രിക്കയിലെ ചാറ്റ്സ്വോര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന ഹരേ കൃഷ്ണാ ക്ഷേത്രം. ഇസ്കോണ്‍ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെയാണ് ഈ ക്ഷേത്രമുള്ളത്. ഡര്‍ബന്‍ നഗരപ്രാന്തത്തിലുള്ള ഇന്ത്യന്‍ വംശജരാണ് ഇവിടുത്തെ പ്രധാന സന്ദര്‍ശകര്‍.‌‌

ബന്‍കേ ബിഹാരി ക്ഷേത്രം, വൃന്ദാവന്‍

ബന്‍കേ ബിഹാരി ക്ഷേത്രം, വൃന്ദാവന്‍

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് വൃന്ദാവനിലെ ബന്‍കേ ബിഹാരി ക്ഷേത്രം. കൃഷ്ണന്‍ തന്‍റെ കുട്ടിക്കാലം ചിലവഴിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന് ആത്മീയമായും ചരിത്രപരമായും ഏറെ പ്രത്യേകതകളുണ്ട്. മുരളീധാരിയായ കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ.

ഇസ്കോണ്‍ ക്ഷേത്രം, ലണ്ടന്‍

ഇസ്കോണ്‍ ക്ഷേത്രം, ലണ്ടന്‍

ഭക്തി യോഗയ്ക്കും കൃഷ്ണാരാധനയ്ക്കും പ്രാധാന്യം നല്കി നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ് സൗത്ത് ലണ്ടനിലെ ഇസ്കോണ്‍ ക്ഷേത്രം. നിരവധി ആത്മീയ ഗുരുക്കന്മാരു‌ടെ സാന്നിധ്യം ഈ ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. പ്രധാന ആഘോഷങ്ങളും വിശ്വാസികളുടെ സാന്നിധ്യത്തില്‍ ഇവിടെ നടത്താറുണ്ട്,

ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം, മഥുര

ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം, മഥുര

ശ്രീകൃഷ്ണന്‍ ജനിച്ചു എന്നു വിശ്വസിക്കുന്ന മഥുരയിലാണ് ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം അയ്യായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് കൃഷ്ണന്‍റെ പേരക്കുട്ടിയായ വജ്രാനാഭ് ആണ് ഇവിടുത്തെ യഥാര്‍ത്ഥ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം. എന്നാല്‍ ഇന്നുകാണുന്ന ക്ഷേത്രം 1965 ലാണ് നിര്‍മ്മിച്ചത്.

ഇസ്കോണ്‍ ക്ഷേത്രം, സിഡ്നി

ഇസ്കോണ്‍ ക്ഷേത്രം, സിഡ്നി

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മിക്ക ശ്രീകൃഷ്ണ ക്ഷേത്രങ്ങളും ഇസ്കോണിന്റെ സംഭാവനയാണ്. സിഡ്നിയിലെ കൃഷ്ണ ക്ഷേത്രവും ഇസ്കോണ്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓസ്ട്രേലിയക്കാരായ നിരവധി വിശ്വാസികള്‍ ഈ ക്ഷേത്രത്തില്‍ ഇവിടെ എത്താറുണ്ട്. രാധാ ഗോപിനാഥ മന്ദിര്‍ എന്നും സിഡ്നി ഹരേ കൃഷ്ണ ക്ഷേത്രം എന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. കൃഷ്ണന്റെ എല്ലാ ആഘോഷങ്ങളും ഇവിടെ വലിയ രീതിയില്‍ കൊണ്ടാടാറുണ്ട്.

പുരി ജഗനാഥ ക്ഷേത്രം

പുരി ജഗനാഥ ക്ഷേത്രം

ഇന്ത്യയിലെ പ്രസിദ്ധമായ കൃഷ്ണ ക്ഷേത്രങ്ങളില്‍ മറ്റൊന്നാണ് ഒഡീഷ പുരിയിലെ ജഗനാഥ ക്ഷേത്രം. ജഗനാഥന്‍ അഥവാ കൃഷ്ണന്‍, സഹോദരങ്ങളായ ബാലഭദ്രന്‍, സുഭദ്ര എന്നീ മൂന്നു പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെ‌ട്ടു കിടക്കുന്ന പല സംഭവങ്ങള്‍ക്കും ഈ ക്ഷേത്രം സാക്ഷിയാണ്. കാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന പതാക, നഗരത്തില്‍ എവിടെ നിന്നു നോക്കിയാലും കാണുന്ന സുദര്‍ശന ചക്രം, എത്ര വലിയ വെയിലായാലും നിഴല്‍വീഴാത്ത കുംഭഗോപുരം തുടങ്ങിയവയൊക്കെ പുരി ജഗനാഥ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.

PC:SamhitaB

തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രം

തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രം

അപൂര്‍വ്വ വിശ്വാസങ്ങളും ആചാരങ്ങളുമുള്ള ക്ഷേത്രമാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രം.
വിശന്നു വലഞ്ഞു നില്‍ക്കുന്ന കൃഷ്ണന്‍റെ വിശപ്പ് അകറ്റുവാനായി മേല്‍ശാന്തി നിവേദ്യം കയ്യിലെടുത്തു പിടിച്ച് നട തുറക്കുന്ന ഒരു വിചിത്രമായ ആചാരം ഇവിടെയുണ്ട്.

കുട്ടികൾക്കുണ്ടാകുന്ന പേടികൾ, രാത്രികാലങ്ങളിലെ കരച്ചിലുകൾ. ദുസ്വപ്നം കാണൽ, രാപ്പനി, മറ്റു ബാലരോഗങ്ങൾ, എത്ര ചികിത്സിച്ചിട്ടും മാറാത്ത അസുഖങ്ങൾ തുടങ്ങിയവയ്ക്ക് ഇവിടെവന്നു പ്രാർഥിച്ചാൽ മതിയെന്നാണ് വിശ്വാസം. ഇതിനായി ജില്ലയ്ക്ക് അക്തതും പുറത്തും നിന്ന് ധാരാളം വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്. വെള്ളി കൊണ്ട് നിർമ്മിച്ച് പുള്ളും പ്രാവും അല്ലെങ്കിൽ പുള്ളും മുട്ടയും ഇവിടെ സമർപ്പിച്ചാൽ ബാലരോഗങ്ങൾക്ക് എല്ലാം പരിഹാരമാണത്രെ. ഇവിടെ ശ്രീ കൃഷ്ണന് രണ്ട് പിറന്നാളുകളാണുള്ളത്. അഷ്ടമിരോഹിണിക്കു പുറമെ മീനമാസത്തിലെ ചോതി യിലാണ് പിറന്നാൾ ആചരണം.

PC:Ranjith Siji

ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കുംഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കും

പാക്കിസ്ഥാന്‍ പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന താഴ്വരയിലെ ശാരദാദേവി ക്ഷേത്രംപാക്കിസ്ഥാന്‍ പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന താഴ്വരയിലെ ശാരദാദേവി ക്ഷേത്രം

ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍

Read more about: temples world krishna temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X