Search
  • Follow NativePlanet
Share
» »മൂന്നാറില്‍ ഒരുദിവസം കൊണ്ടു കാണുവാന്‍ പറ്റുന്ന ഏഴ് സ്ഥലങ്ങള്‍

മൂന്നാറില്‍ ഒരുദിവസം കൊണ്ടു കാണുവാന്‍ പറ്റുന്ന ഏഴ് സ്ഥലങ്ങള്‍

എത്രതവണ പോയെന്നു പറഞ്ഞാലും ഓരോ യാത്രകഴിയുമ്പോഴും വീണ്ടും മൂന്നാര്‍ വിളിച്ചുകൊണ്ടേയിരിക്കും. മൂന്നാറില്‍ ചെന്ന് ഏതുവഴി തിരഞ്ഞെടുത്താലും അതൊന്നും ഒരിക്കലും നഷ്ടമാവില്ല. അത്രയധികം ഇടങ്ങളാണ് മൂന്നാറിനെ സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാക്കി മാറ്റുവാനായി ഇവിടെയുള്ളത്. മൂന്നാര്‍ യാത്രയ്ക്കായി ഇറങ്ങുമ്പോള്‍ മനസ്സില്‍ സൂക്ഷിക്കുവാനുള്ള പ്രധാന കാര്യം ഒറ്റദിവസം കൊണ്ടു ഇവിടുത്തെ കാഴ്ചകള്‍ കണ്ടുതീര്‍ക്കുവാനാവില്ല എന്നതു തന്നെയാണ്. എന്നാല്‍ തിരക്കിട്ടുള്ള യാത്രയാണെങ്കില്‍ ഇതാ ഒറ്റദിവസത്തില്‍ മൂന്നാറില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം..

ടീ മ്യൂസിയം

ടീ മ്യൂസിയം

മൂന്നാറിന്റെ കാഴ്ചകളില്‍ ഏറ്റവുമടുത്തു നില്‍ക്കുന്ന ഇടങ്ങളില്‍ ഒന്നാണ് ‌ടാറ്റ നല്ലത്താണി എസ്റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന ടീ മ്യൂസിയം. തേ‌യിലയു‌ടെ ചരിത്രം മാത്രമല്ല, മൂന്നാറിലെ തേയിലകൃഷിയു‌ടെയും ക‌ടന്നുവന്ന നാളുകളുടെയുമെല്ലാം ചരിത്രം ഇവി‌ടെ നിന്നും മനസ്സിലാക്കാം. തേയിലകൃഷിയുടെ കാര്യത്തില്‍ മൂന്നാറിന്‍റെ ചരിത്രം കണ്‍മുന്നിലറിയുവാന്‍ പറ്റിയ ഇടമാണിത്. പണ്ടുകാലത്ത് തേയില നിര്‍മ്മാണത്തിനുപയോഗിച്ചിരുന്ന യന്ത്രങ്ങളും ആധുനിക കാലത്ത യന്ത്രങ്ങളും നേരിട്ട് കണ്ട് അവയുടെ പ്രവര്‍ത്തന രീതി മനസ്സിലാക്കുവാനും ഇവിടെ സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത ചായരുചികള്‍ അനുഭവിച്ചറിയുവാനും ഇവിടെ സൗകര്യമുണ്ടാകം. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം. മുതിര്‍ന്നവര്‍ക്ക് 75 രൂപയും ആറു മുതല്‍ 12 വയസു വരെയുള്ള കുട്ടികള്‍ക്ക് 35 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ടോപ്പ് സ്റ്റേഷന്‍

ടോപ്പ് സ്റ്റേഷന്‍

മൂന്നാര്‍ ‌ടൗണില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണെങ്കിലും മൂന്നാര്‍ യാത്രയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇ‌ടമാണ് ടോപ് സ്റ്റേഷന്‍. ഭൂമിയിലേക്കിറങ്ങി നില്‍ക്കുന്ന മേഘങ്ങളെ കയ്യെത്തിപ്പി‌ടിക്കുന്ന അനുഭവമാണ് സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ടോപ്പ് സ്റ്റേഷന്‍ തരുന്നത്. മൂന്നാറിലാണെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ തമിഴ്നാട്ടിലെ തേനി ജില്ലയുടെ ഭാഗമായാണ് ടോപ്പ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. പണ്ടു ബ്രിട്ടീഷുകാരു‌ടെ കാലത്ത് നിലനിന്നിരുന്ന റെയില്‍വേ സ്റ്റേഷന്‍ ഇവിടെയായിരുന്നു. അതില്‍ നിന്നുമാണ് പ്രദേശത്തിന് ടോപ് സ്റ്റേഷന്‍ എന്ന പേരുലഭിച്ചത്.

PC:Varkeyparakkal

മാട്ടുപ്പെട്ടി ഡാം

മാട്ടുപ്പെട്ടി ഡാം

മൂന്നാര്‍ യാത്രയില്‍ ഒഴിച്ചുകൂടാനാവാത്ത ഇടമാണ് മാട്ടുപ്പെട്ടി. മൂന്നാറില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണ് പ്രകൃതി മനോഹരമായ മാട്ടുപ്പെട്ടി സ്ഥിതി ചെയ്യുന്നത്. നാലുവശവും കാ‌ടിനാല്‍ ചുറ്റപ്പെ‌ട്ടു കിടക്കുന്ന മാട്ടുപ്പെട്ടി ഡാം കണ്ണ്‍ദേവന്‍ മലനിരകളുടെ താഴ്വാരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാറിലാണ് ഇത് നിർമിച്ചിട്ടുള്ളത്. ഡാമിലൂടെ സ്പീഡ് ബോട്ടിലുള്ള സ‍ഞ്ചാരമാണ് ഇവിടുത്തെ ഒരു പ്രത്യേകത, ഡാമിന്റെ സൗന്ദര്യവും പ്രകൃതിഭംഗിയും ആസ്വദിച്ചുള്ള യാത്രയാണിത്. എക്കോ പോയിന്‍റും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Iameashan27

എലിഫന്‍റ് ലേക്ക്

എലിഫന്‍റ് ലേക്ക്

മൂന്നാറില്‍ കുട്ടികള്‍ക്ക് രസകരമായ ഇടങ്ങളിലൊന്നാണ് തേയിലത്തോട്ടങ്ങള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്ന എലിഫന്‍റ് ലേക്ക്. മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് ഇവിടമുള്ളത്. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലായി അതിമനോഹരമായ പ്രകൃതിഭംഗിയില്‍ സ്ഥിതി ചെയ്യുന്ന ഈ ലേക്കില്‍ ധാരാളം ആനകള്‍ വെള്ളം കുടിക്കുവാന്‍ വരാറുണ്ട്. അങ്ങനെയാണ് ഈ പ്രദേശത്തിന് എലിഫന്‍റ് ലേക്ക് എന്ന പേരു കിട്ടിയത്.

PC:sabareesh kkanan

ആനയിറങ്കല്‍ ഡാം

ആനയിറങ്കല്‍ ഡാം

ടാറ്റയുടെ തേയിലത്തോട്ടത്തിനുള്ളില്‍ മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് ആനയിറങ്കല്‍ ഡാം സ്ഥിതി ചെയ്യുന്നത്. മണ്ണുകൊണ്ടു നിര്‍മ്മിച്ച ഈ തടാകം കുറച്ചു നാളുകളായി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ്. ആനകള്‍ വെള്ളം കുടിക്കുവാനായി ഇറങ്ങുന്ന അണക്കെട്ട് ആയതിനാലാണ് ഇത് ആനയിറങ്കല്‍ ഡാം എന്നറിയപ്പെടുന്നത്. ചിന്നക്കനാൽ , ശാന്തമ്പാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിലാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ബോട്ടിങ്ങാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കുമളി-മൂന്നാർ പാതിയിലൂടെ 22 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം

കുണ്ടള ഡാം

കുണ്ടള ഡാം

മൂന്നാറിന്റെ മറ്റൊരു ആകര്‍ഷണമാണ് കുണ്ടള ഡാം. സേതുപാര്‍വ്വതി ഡാം എന്നുമിതിനു പേരുണ്ട്. മൂന്നാറില്‍ നിന്നും ടോപ്പ് സ്റ്റേഷനിലേക്കുള്ള വഴിയില്‍ 20 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ടോപ് സ്റ്റേഷനിലേക്കുള്ള യാത്രയില്‍ ആണ് കൂടുതലും ആളുകള്‍ ഇതു കാണുവാനായി എത്തിച്ചേരുന്നത്. മുതിരപ്പുഴയാറിൽ പള്ളിവാസൽ ജലവൈദ്യുതപദ്ധതി ഭാഗമായി നിർമിച്ച അണക്കെട്ടാണിത്. പാമ്പാടുംചോല ദേശിയോദ്യാനം, കുറിഞ്ഞിമല സംരക്ഷണകേന്ദ്രം ,മീശപ്പുലിമല തുടങ്ങിയ ഇടങ്ങള്‍ ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC:Ranjithsiji

ചിന്നക്കനാല്‍

ചിന്നക്കനാല്‍

മൂന്നാറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ചിന്നക്കനാല്‍. ഫോട്ടോഗ്രഫി, ട്രക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്കായി മൂന്നാറിലെ പ്രസിദ്ധമായ സ്ഥലമാണ് ഇത്. ചിന്നക്കനാല്‍ വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. 80 മീറ്റര്‍ ഉയരത്തില്‍ നിന്നുമാണിത് താഴേക്ക് പതിക്കുന്നത്, ഉടുമ്പന്‍ചോല താലൂക്കില്‍ ദേവികുളത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC: Augustus Binu

മൂകാംബികയില്‍ പോകുന്ന പുണ്യം നേടുവാന്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍! അറിയാം ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍

ചെറിയ പ്ലാനിങ്ങൊന്നും പോരാ, വര്‍ഷങ്ങളെ‌‌ടുത്ത് പ്ലാന്‍ ചെയ്തു പോകേണ്ട യാത്രകള്‍

ആപ്പ് മുതല്‍ മാപ്പ് വരെ.. റോഡ് യാത്രയില്‍ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍

ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X