Search
  • Follow NativePlanet
Share
» »ഈ രാജ്യങ്ങളില്‍ ക്രിസ്മസ് ഇന്നാണ്... ജനുവരിയിലെ ക്രിസ്മസിനു പിന്നിലെ കഥ

ഈ രാജ്യങ്ങളില്‍ ക്രിസ്മസ് ഇന്നാണ്... ജനുവരിയിലെ ക്രിസ്മസിനു പിന്നിലെ കഥ

ജനുവരിയില്‍ ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ഡിസംബര്‍ 25ന് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ചില രാജ്യങ്ങള്‍ക്ക് ഈ ദിവസം മറ്റേതു ദിവസത്തെയും പോലെ സാധാരണ ദിനം തന്നെയാണ്. ലോകം വ്യത്യസ്ത തരത്തിലുള്ള ആഘോഷങ്ങളില്‍ മുഴുകുമ്പോളും ഈ രാജ്യങ്ങളില്‍ യാതൊരു പ്രത്യേകതകളുമില്ലാത്ത ദിവസം തന്നെയായിരിക്കും ഡിസംബര്‍ 25 ഉം. പറഞ്ഞ വരുന്നത് ഡിസംബറില്‍ ക്രിസ്മസ് ആഘോഷമില്ലാത്ത രാജ്യങ്ങളെക്കുറിച്ചാണ്. ഡിസംബര്‍ 25 കഴിഞ്ഞ് പിന്നെയും 13 ദിവസങ്ങള്‍ക്കു ശേഷമാണ് ഇവിടങ്ങളിലെ ക്രിസ്മസ്. ജനുവരിയില്‍ ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ജനുവരിയിലെ ക്രിസ്മസ്

ജനുവരിയിലെ ക്രിസ്മസ്

ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞുവെങ്കിലും
ലോകത്തിലെ 12 ശതമാനം ആളുകള്‍ക്കും ഇനിയും ക്രിസ്മസ് വന്നിട്ടില്ല. ജനുവരി ആറ്, ഏഴ് തിയ്യതികളാണ് ഈ ക്രിസ്മസ് ആഘോഷം. മധ്യേഷ്യയിലെയും കിഴക്കന്‍ യൂറോപ്പിലെയും രാജ്യങ്ങളാണ് ജനുവരിയില്‍ ക്രിസ്മസ് ആഘോഷിക്കുന്നവരില്‍ അധികവും.

കലണ്ടറുകളിലെ വ്യത്യാസം

കലണ്ടറുകളിലെ വ്യത്യാസം

ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുന്നത് ലോകം മുഴുവനും അംഗീകരിച്ച ഗ്രിഗോറിയന്‍ കലണ്ടര്‍ പിന്തുടരുന്നതിനാലാണ്. എന്നാല്‍ ജനുവരിയില്‍ ആഘോഷിക്കുന്നവര്‍ പിന്തുടരുന്നത് 2000 ല്‍ അധികം വര്‍ഷം പഴക്കമുള്ള ജൂലിയന്‍ കലണ്ടറാണ് പിന്തുടരുന്നത്. ബിസി 45 കാലഘട്ടത്തില്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജൂലിയസ് സീസറിന്റെ കാലഘട്ടത്തിലെ കലണ്ടറാണ് ജൂലിയന്‍ കലണ്ടര്‍. എന്നാല്‍ പിന്നീട്, സൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻറെ നേതൃത്വത്തിലാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ വരുന്നത്. തുൊര്‍ന്ന് ലോകം ഗ്രിഗോറിയന്‍ കലണ്ടറിനെ പിന്തുടര്‍ന്നുവെങ്കിലും ഓര്‍ത്തഡോക്സ് വിശ്വാസം പിന്തുടരുന്നത് ജൂലിയന്‍ കലണ്ടര്‍ ആണ്. അതനുസരിച്ച് ഡിസംബര്‍ 25 കഴിഞ്ഞ് വരുന്ന 13-ാം ദിവസമാണ് ക്രിസ്മസ്. അങ്ങനെയാണ് ജനുവരി6.7 തിയ്യതികളില്‍ ഇവര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്.

രാജ്യങ്ങള്‍

രാജ്യങ്ങള്‍

ബെലാറസ്, ഈജിപ്ത്, ജോര്‍ജിയ, എത്യോപ്യ, കസാക്കിസ്ഥാന്‍, സെര്‍ബിയ എന്നീ രാജ്യങ്ങളിലാണ് ജനുവരി ആറിന് ക്രിസ്മസ് ആഘോഷിക്കുന്നത്, ഓര്‍ത്തഡോക്സ് വിശ്വാസം പിന്തുടരുന്ന രാജ്യങ്ങളാണിവയെന്ന പ്രത്യേകതയുമുണ്ട്. ജനുവരിയിലാണ് ആഘോഷമെങ്കിലും ക്രിസ്മ് ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വേറെ മാറ്റങ്ങളൊന്നുമില്ല.

ഇറ്റലി

ഇറ്റലി

കലണ്ടറുകളിലെ വ്യത്യാസമല്ലെങ്കിലും ഇറ്റലിയിലെ ക്രിസ്മസ് ആഘോഷം ജനുവരി ആറിനാണ്. ജനുവരി ആറിന് എപ്പിഫാനി തിരുന്നാൾ ദിനമായാണ് ഇവിടെ ആഘോഷം നടക്കുന്നത്. യേശു ജനിച്ച് 12-ാം ദിവസം, മൂന്ന് പൂജ്യ രാജാക്കന്മാര്‍ സമ്മാനങ്ങളമായി യേശുവിനെ സന്ദർശിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കാരണത്താലാണ് ജനുവരി ആറിന് ഇറ്റലി ക്രിസ്മസ് ആഘോഷിക്കുന്നത്

ക്രിസ്മസ് ഇല്ലേയില്ല

ക്രിസ്മസ് ഇല്ലേയില്ല

വ്യത്യസ്ത രീതിയില്‍ ക്രിസ്മസ് ആഘോഷങങള്‍ കാണാനെങ്കിലും ലോകത്തിലെ ചില രാജ്യങ്ങളില്‍ ക്രിസ്മസ് ആഘോഷം പോലുമില്ല. മറ്റേതു ദിവസത്തെയും പോലെ തന്നെ ഡിസംബര്‍ 25 ഉം സാധാരണ ദിനമാണ് ഇവിടെ. അഫ്ഗാനിസ്ഥാന്‍, അള്‍ജീറിയ,ഭൂട്ടാന്‍, ബ്രൂണെയ്, ചൈന, മംഗോളിയ, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലാണ് ക്രിസ്മസ് ആഘോഷം ഇല്ലാത്തത്.

ട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാംട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാം

ഒരേയൊരു ലീവ് മാത്രം മതി, പ്ലാന്‍ ചെയ്യാം ജനുവരിയിലെ അടിപൊളി വാരാന്ത്യ യാത്രകള്‍ഒരേയൊരു ലീവ് മാത്രം മതി, പ്ലാന്‍ ചെയ്യാം ജനുവരിയിലെ അടിപൊളി വാരാന്ത്യ യാത്രകള്‍

ഈ രാജ്യങ്ങളിലും ക്രിസ്മസ് ആഘോഷിക്കും, പക്ഷെ, ഡിസംബര്‍ 25ന് അല്ലെന്നുമാത്രം!!ഈ രാജ്യങ്ങളിലും ക്രിസ്മസ് ആഘോഷിക്കും, പക്ഷെ, ഡിസംബര്‍ 25ന് അല്ലെന്നുമാത്രം!!

ക്രിസ്മസ് ആഘോഷങ്ങളേയില്ലാത്ത രാജ്യങ്ങള്‍ക്രിസ്മസ് ആഘോഷങ്ങളേയില്ലാത്ത രാജ്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X