Search
  • Follow NativePlanet
Share
» »ചിത്രഗുപ്ത ക്ഷേത്രവും സ്വര്‍ഗ്ഗം ലഭിക്കുന്ന ഇടവും! ഇത് കാഞ്ചീപുരം

ചിത്രഗുപ്ത ക്ഷേത്രവും സ്വര്‍ഗ്ഗം ലഭിക്കുന്ന ഇടവും! ഇത് കാഞ്ചീപുരം

കാഞ്ചിപുരത്തിന്‍റെ ചരിത്രത്തെയും പൗരാണികതയെയും യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കണമെങ്കില്‍ അറിഞ്ഞിരിക്കേണ്ടത് ഇവിടുത്തെ ക്ഷേത്രങ്ങളെയാണ്.

കാഞ്ചിപുരം...ഓരോ കോണിലും പൗരാണികത ഒളിപ്പിച്ചുവച്ചിരിക്കുന്ന നാ‌ട്. വാരണാസി കഴിഞ്ഞാല്‍ വിശ്വാസികള്‍ക്കിടയില്‍ വിശുദ്ധ ഭൂമിയായി അറിയപ്പെടുന്ന ഇടം. ആയിരം ക്ഷേത്രങ്ങളു‌ടെ നാട് എന്ന പേരില്‍ വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധമായ കാഞ്ചിപുരം ഓരോ സഞ്ചാരിയേയും ഓരോ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും കൂ‌ട്ടിക്ക‌ൊണ്ടുപോകും. വിശ്വാസികള്‍ക്ക് ക്ഷേത്രങ്ങളും ഷോപ്പിങ് പ്രിയര്‍ക്ക് സാരികളും സഞ്ചാരികള്‍ക്ക് ഇഷ്ടംപോലെ കാഴ്ചകളും ഇവിടെയുണ്ട്. എന്നിരുന്നാലും ക്ഷേത്രങ്ങള്‍ തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
ഹിന്ദു ക്ഷേത്രങ്ങള്‍ കൂടാതെ ജൈന ക്ഷേത്രങ്ങളും ബുദ്ധ ആശ്രമങ്ങളും അവിടുത്തെ വ്യത്യസ്ത നിര്‍മ്മാണ രീതികളും കൊത്തുപണികളുമെല്ലാം ഈ പ്രദേശത്തെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു.
കാഞ്ചിപുരത്തിന്‍റെ ചരിത്രത്തെയും പൗരാണികതയെയും യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കണമെങ്കില്‍ അറിഞ്ഞിരിക്കേണ്ടത് ഇവിടുത്തെ ക്ഷേത്രങ്ങളെയാണ്.

കാഞ്ചി കൈലാസ നാഥര്‍ ക്ഷേത്രം, കാഞ്ചിപുരത്തെ ഏറ്റവും പുരാതന ക്ഷേത്രം

കാഞ്ചി കൈലാസ നാഥര്‍ ക്ഷേത്രം, കാഞ്ചിപുരത്തെ ഏറ്റവും പുരാതന ക്ഷേത്രം

കാഞ്ചിപുരത്തെ ഏറ്റവും പുരാതനമായ ക്ഷേത്രമാണ് ശിവനമായി സമര്‍പ്പിച്ചിരിക്കുന്ന കാഞ്ചി കൈലാസ നാഥര്‍ ക്ഷേത്രം. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വേദാവതി നദിയുടെ തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പല്ലവ നിര്‍മ്മാണ രീതിയുടെ ആദ്യ കാല മാതൃകയാണ് ഇവി‌ടെ കാണുവാനുള്ളത്.
16 വശങ്ങളുള്ള അത്യപൂര്‍വ്വമായ ശിവലിംഗമാണ് ഇവിടെ ശ്രീകോവിലിനുള്ളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഒരു ക്ഷേത്രത്തിനു വേണ്ട രീതിയിൽ ആദ്യമായി തെക്കേ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രമാണത്രെ ഇത്. അതിനു മുൻപ് മഹാബലിപുരത്തും മറ്റും കാണുന്നതു പോലെ മരം കൊണ്ടോ അല്ലെങ്കിൽ ഗുഹയിലോ കല്ലിലോ ഒക്കെയായിരുന്നു ക്ഷേത്രം നിർമ്മിച്ചിരുന്നത്.
PC:Bikash Das

ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ പുനര്‍ജന്മമില്ല

ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ പുനര്‍ജന്മമില്ല

വിശ്വാസപരമായി ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. ഇവിടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ശിവന്‍ പുനര്‍ജന്മം നല്കുകയില്ല എന്നാണ് വിശ്വാസംഇവിടെ ക്ഷേത്രം വലംവയ്ക്കുന്നതിനും പ്രത്യേകതകളുണ്ട്. ശിവലിംഗത്തിന് വലതു ഭാഗത്തുള്ള തീരെ ഉയരം കുറഞ്ഞ ഒരു വഴിയിലൂടെയാണ് ഇത് വലംവയ്ക്കേണ്ടത്. പുറത്തേയ്ക്കിറങ്ങേണ്ട വഴിയും ഇത് പോലെ ചെറുതാണ്. അകത്തേയ്ക്ക് കയറുവാൻ കുനിഞ്ഞ് പിന്നീട് നടന്ന് വലംവയ്ക്കുകയും അവസാനം കുനിഞ്ഞ് പുറത്തേയ്ക്ക് വരുകയും ചെയ്യുന്ന രീതിയിലാണ് ഇവിടെ പ്രദക്ഷിണം വയ്ക്കുന്നത്. ചെറുപ്പം, യൗവനം, വർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെയാണ് ഇവിടുത്തെ ഈ രീതിയിലുള്ള പ്രദക്ഷിണം പ്രതിനിധാനം ചെയ്യുന്നത്.

PC:Bikash Das

 കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രം

കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രം

കാഞ്ചി കാമകോടി മഠത്തിന്റെ ആദ്യ ആരാധനാ കേന്ദ്രം എന്ന നിലയിലാണ് കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. അഞ്ച് ഏക്കര്‍ സ്ഥലത്ത് നാലു വലിയ പ്രവേശന കവാടങ്ങള്‍ക്കു നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കാഞ്ചിപുരത്തെ മറ്റൊരു ആകര്‍ഷണമാണ്. മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട അമ്മന്‍ ക്ഷേത്രം കൂടിയാണിത്. പാര്‍വ്വതി ദേവിയുടെ ഉഗ്രരൂപമായ കാമാക്ഷി അമ്മനാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. 51 ശക്തി പീഠങ്ങളിലൊന്നായ ഈ ക്ഷേത്രത്തിന്റെ ആദ്യ രൂപം നിര്‍മ്മിച്ചത് പല്ലവ രാജാക്കന്മാരുടെ കാലത്താണ്. എങ്കിലും ക്ഷേത്രത്തിന്റെ ബാക്കി ചരിത്രം ഇന്നും അജ്ഞാതമാണ്. പത്മാസനത്തില്‍ ദേവി ഇരിക്കുന്ന രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠയുള്ളത്. ആദി ശങ്കരനുമായി ബന്ധപ്പെട്ടും ഈ ക്ഷേത്രത്തിന് കഥകളുണ്ട്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചടങ്ങളുതള്‍ നടക്കുന്ന തേര്‍ വിഴയാണ് ഇവിടുത്തെ പ്രധാന ആഘോഷം
PC:IM3847

ലഗലന്ത പെരുമാള്‍ ക്ഷേത്രം

ലഗലന്ത പെരുമാള്‍ ക്ഷേത്രം

കാഞ്ചിപുരത്തെ ഏറ്റവും ചെറിയ ക്ഷേത്രങ്ങളിലൊന്നാണ് ഉലഗലന്ത പെരുമാള്‍ ക്ഷേത്രം. വിഷ്ണുവിനായി സമര്‍പ്പിക്കപ്പെ‌ട്ടിരിക്കുന്ന ഈ ക്ഷേത്രം വിഷ്ണുവിന്റെ 108 ദിവ്യ ദേശങ്ങളില്‍ ഒന്നുകൂടിയാണ്. കാഞ്ചിപുരത്തു മാത്രം വിഷ്ണുവിന്‍റെ നാലു ദിവ്യ ദേശങ്ങള്‍ കൂടിയുണ്ട്. വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനനെയും ഇവിടെ കാണാം. ഇന്തോ-ദ്രാവിഡ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പല്ലവന്മാരാണ് നിര്‍മ്മിച്ചതെങ്കിലും പിന്നീട് വന്ന ചോള രാജാക്കന്മാര്‍, വിജയനഗര രാജാക്കന്മാര്‍, മധുരൈ നായ്ക്കന്മാര്‍, തുടങ്ങിയവരും ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് വലിയ സംഭാവനകള്‍ നല്കിയി‌ട്ടുണ്ട്. ആറാം നൂറ്റാണ്ടിലെ പല തമിഴ് സാഹിത്യ കൃതികളിലും ഈ ക്ഷേത്രത്തെ പരാമര്‍ശിച്ചു കാണാം. കാമാക്ഷി അമ്മന്‍ ക്ഷേത്രത്തോ‌ട് ചേര്‍ന്നാണ് ഈ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.

PC:Ssriram mt

വൈകുണ്ഠ പെരുമാള്‍ ക്ഷേത്രം

വൈകുണ്ഠ പെരുമാള്‍ ക്ഷേത്രം

കാഞ്ചീപുരത്തെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ ക്ഷേത്രമാണ് വൈകുണ്ഠ പെരുമാള്‍ ക്ഷേത്രം. പല്ലവ രാജാവായിരുന്ന നന്ദിവര്‍മന്‍ രണ്ടാമന്‍ ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ശിവ കാഞ്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. 108 ദിവ്യ ദേശങ്ങളിലൊന്നു കൂടിയായ ഈ ക്ഷേത്രത്തില്‍ വൈകുണ്ഠ നാഥനായി വിഷ്ണുവിനെയും വൈകുണ്ഠവല്ലിയായി പാര്‍വ്വതിയേയും ആരാധിക്കുന്നു. ദ്രാവിഡ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ നിറയെ മനോഹരമായ കൊത്തുപമകളും ചിത്രവേലകളും കാണാം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇന്ന് ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത്.
PC:Ssriram mt

ഏകാംബരേശ്വര്‍ ക്ഷേത്രം

ഏകാംബരേശ്വര്‍ ക്ഷേത്രം

കാഞ്ചിപുരത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ഏകാംബരേശ്വര്‍ ക്ഷേത്രം. 40 ഏക്കറോളം സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ശിവക്ഷേത്രമാണ്. പല്ലവ രാജാക്കന്മാര്‍ ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം പിന്നീട് ചോളന്മാരും റായന്മാരും ചേര്‍ന്ന് പുനരുദ്ധരിക്കുകയായിരുന്നു. തെക്കേ ഇന്ത്യയിലെ തന്നന ഏറ്റവും വലിയ രാജഗോപുരമാണ് ഈ ക്ഷേത്രത്തിനുള്ളത്. പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടെ ഭൂമിയെ ആരാധിക്കുന്നു. ക്ഷേത്രത്തിന്‍റെ ഇന്നു കാണുന്ന രൂപം നിർമ്മിച്ചിരിക്കുന്നത്വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണ ദേവരായരാണ്. 1509 ൽ ആയിരുന്നു ഈ നിർമ്മാണം ന‌‌ടന്നത്.ഏകാംബരേശ്വര്‍ അഥവാ ഏകാംബര നാഥര്‍ ആയാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. ഈ ക്ഷേത്രത്തിനോ‌‌ട് ചേര്‍ന്നു തന്നെ വിഷ്ണുവിനെ ആരാധിക്കുന്ന മറ്റൊരു ക്ഷേത്രം കൂടിയുണ്ട്.

PC:Sai Lalith Prasad

 വരദരാജ പെരുമാള്‍ ക്ഷേത്രം

വരദരാജ പെരുമാള്‍ ക്ഷേത്രം

കാഞ്ചിപുരത്തെ പുരാതനമായ വിഷ്ണു ക്ഷേത്രമാണ് വരദരാജ പെരുമാള്‍ ക്ഷേത്രം. വൈഷ്ണവിസത്തെ പിന്തുടരുന്നവരുടെ പ്രധാന തീര്‍ത്ഥാ‌ടന കേന്ദ്രമായ ഇവിടം ചോല രാജാക്കന്മാരാണ് നിര്‍മ്മിക്കുന്നത്. പെരുമാള്‍ കോവില്‍ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം ഏകാംബരേശ്വര്‍ ക്ഷേത്രത്ത‌ോ‌ടും കാമാക്ഷി അമ്മന്‍ ക്ഷേത്രത്തോടും ചേര്‍ന്നു നില്‍ക്കുന്ന ഒന്നു കൂടിയാണ്. കാഞ്ചിപുരത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വിഷ്ണു കാഞ്ചി എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിന്റെ വിിവധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരുന്ന ഈ ക്ഷേത്രം പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്.

PC: Rathishkrishnan

സത്യനാഥേശ്വര്‍ ക്ഷേത്രം

സത്യനാഥേശ്വര്‍ ക്ഷേത്രം


കാഞ്ചിപുരത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഏറ്റവും ചെറുതാണ് സത്യനാഥേശ്വര്‍ ക്ഷേത്രം. കാഞ്ചിപുരത്തിനടുത്തുള്ള ഇന്ദിര തീര്‍ത്ഥം എന്ന സ്ഥലത്തായാണ് ഈ ക്ഷേത്രമുള്ളത്. 2,290 ചതുരത്രമീറ്റര്‍ മാത്രമുളള ഈ ക്ഷേത്രം കരൈവന്‍നാഥര്‍ ക്ഷേത്രം എന്നും തിരുകാലിമേ‌ട് ക്ഷേത്രം എന്നും വിളിക്കപ്പെടുന്നു. ശൈവ വിശ്വാസികള്‍ക്കും വൈഷ്ണവ വിശ്വാസികള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട ക്ഷേത്രമാണിത്.

ചിത്രഗുപ്ത സ്വാമി ക്ഷേത്രം

ചിത്രഗുപ്ത സ്വാമി ക്ഷേത്രം

യമകിങ്കരനായ ചിത്രഗുപ്തനെ ആരാധിക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണ് ചിത്രഗുപ്ത സ്വാമി ക്ഷേത്രം. കാഞ്ചിപുരത്തെ നെല്ലുക തെരുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചോള രാജാക്കന്മാര്‍ ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന് മൂന്നു നിലകളിലുള്ള രാജഗോപുരമുണ്ട്. മനുഷ്യര് ചെയ്യുന്ന നല്ല പ്രവര്‍ത്തികളുടെയും ചീത്ത പ്രവര്‍ത്തികളുടെയും കണക്കെടുത്ത് അവപെ സ്വര്‍ഗ്ഗത്തിലേക്കാണോ നരകത്തിലേക്കാണോ വിടേണ്ടത് എന്നു തീരുമാനിക്കുന്ന ആളാണ് ചിത്രഗുപ്തന്‍ എന്നാണ് വിശ്വാസം.
PC:Ssriram mt

മൂളിപ്പാട്ടാണ് ഇവരുടെ മെയിന്‍! കോങ്തോങ് ഈണമിട്ട് പേരുവിളിക്കുന്ന നാട്

മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍

കൊതുകിനെ തുരത്തുവാന്‍ നീലയടിച്ച നഗരം!! വിചിത്ര വിശേഷങ്ങളുമായി ഷെഫ്ഷൗവീൻകൊതുകിനെ തുരത്തുവാന്‍ നീലയടിച്ച നഗരം!! വിചിത്ര വിശേഷങ്ങളുമായി ഷെഫ്ഷൗവീൻ

അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രങ്ങൾഅവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X