Search
  • Follow NativePlanet
Share
» »ഇവിടുത്തെ മഴയാണ് മഴ!! ലോകത്തിലെ ഏറ്റവുമധികം നനവാര്‍ന്ന ഇടങ്ങളിലൂടെ ഒരു സഞ്ചാരം!

ഇവിടുത്തെ മഴയാണ് മഴ!! ലോകത്തിലെ ഏറ്റവുമധികം നനവാര്‍ന്ന ഇടങ്ങളിലൂടെ ഒരു സഞ്ചാരം!

ഇതാ ലോകത്തിലെ ഏറ്റവും നനവാര്‍ന്ന പ്രദേശങ്ങള്‍ ഏതൊക്കെയാണെന്നും അതിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നും വായിക്കാം....

നാട് ഇപ്പോള്‍ മഴയ്ക്കു പിന്നാലെയാണ്. നിലയ്ക്കാത്ത മഴയും തെളിയാത്ത സൂര്യനുമെല്ലാമായി ഓരോ ദിവസവും കടന്നുപോകുന്നു. കാലവര്‍ഷത്തിലെ മഴയൊക്കെ പഴങ്കഥയായി പറഞ്ഞും പറയാതെയും വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും മഴയെത്താം... എന്നാല്‍ ലോകത്തിലെ ചില ഇടങ്ങളില്‍ പെയ്യുന്ന മഴ കണ്ടാല്‍ നമ്മുടെ നാട്ടിലെ മഴയൊന്നും ഒരു മഴ അല്ല എന്നുതന്നെ പറയേണ്ടി വരും. ഇതാ ലോകത്തിലെ ഏറ്റവും നനവാര്‍ന്ന പ്രദേശങ്ങള്‍ ഏതൊക്കെയാണെന്നും അതിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നും വായിക്കാം....

മൗസിന്‍റാം, 11,871 മില്ലീമീറ്റര്‍

മൗസിന്‍റാം, 11,871 മില്ലീമീറ്റര്‍

ലോകത്തിലെ ഏറ്റവും നനവാര്‍ന്ന പ്രദേശം നമ്മുടെ രാജ്യത്താണുള്ളത്. മേഘാലയയിലെ മൗസിന്‍റാം. വര്‍ഷത്തില്‍ 12 മീറ്ററോളം ആണ് ഇവിടെ മഴ ലഭിക്കുന്നത്. ജൂലെ മുതല്‍ ഒക്ടോബര്‍ അവസാനം വരെയാണ്മൗസിന്‍റാമിലെ മഴക്കാലം. നിലയ്ക്കാതെയുള്ള മഴയാണ് ഈ സമയത്തെ ഇവിടുത്തെ ആകര്‍ഷണം. ചില കണക്കുകള്‍ പറയുന്നതനുസരിച്ച് വര്‍ഷത്തില്‍ 267 ദിവസവും മഴ ലഭിക്കും. ഏറ്റവും നനവാര്‍ന്ന പ്രദേശമാണെങ്കിലും വേനല്‍ക്കാലങ്ങളില്‍ ഇവിടെ താപനില 20 ഡിഗ്രി വരെ വരും.
പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയാണ് മൗസിന്‍റാമിലുള്ളത്. അപ്രതീക്ഷിതമായെത്തുന്ന മഴയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിലെ ഏറ്റവും മികച്ച മണ്‍സൂണ്‍ ഡെസ്റ്റിനേഷനായ ഇവിടെ ഈ കാലയളവില്‍ നിരവധി സഞ്ചാരികള്‍ എത്തുന്നു.

PC:Iftekhar Nibir

ചിറാപുഞ്ചി, 11,777 മില്ലീമീറ്റര്‍

ചിറാപുഞ്ചി, 11,777 മില്ലീമീറ്റര്‍

ഒരു കാലത്ത് ഇന്ത്യയില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന ഇടങ്ങളിലൊന്നായിരുന്നു ചിറാപുഞ്ചി. പ്രദേശത്തിന്‍റെ ഉയരം ആണ് ചിറാപുഞ്ചിയെ നനവാര്‍ന്ന ഇടമാക്കി മാറ്റുന്നത്. താഴെയുള്ള സമതലങ്ങളിൽ വീശുന്ന വായു ഉയർന്ന ഉയരത്തിലേക്ക് വരുമ്പോള്‍ തണുക്കുന്നു. വായുവിന്റെ ഈ തണുപ്പിക്കൽ വായുവിൽ കുടുങ്ങിയ ഈർപ്പം ഘനീഭവിക്കുകയും മേഘങ്ങൾ രൂപപ്പെടുകയും തുടർന്ന് മഴ പെയ്യിക്കുകയും ചെയ്യുന്നു. വര്‍ഷത്തില്‍ വെറും രണ്ട് മാസങ്ങള്‍ മാത്രമേയുള്ളു ഇവിടെ മഴ ലഭിക്കാത്തതായി. മഴക്കാലങ്ങളില്‍ ജൂലൈയിലാണ് ഇവിടെ ഏറ്റവുമധികം മഴ ലഭിക്കുന്നത്. സെപ്റ്റംബര്‍ വരെ മഴക്കാലം നീണ്ടുനില്‍ക്കും.
PC:Arpandhar

ടുടുനെൻഡോ, കൊളംബിയ 11770 മില്ലീമീറ്റര്‍

ടുടുനെൻഡോ, കൊളംബിയ 11770 മില്ലീമീറ്റര്‍

അമേരിക്കയിലെ കൊളംബിയയിലുള്ള ടുടുനെൻഡോ എന്ന ചെറിയ പട്ടണവും ലോകത്തിലെ നനവാര്‍ന്ന ഇടങ്ങളുടെ പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. ഊഷ്ണമേഖലാ മഴക്കാടുകളുടെ കാലാവസ്ഥ അതേപടി അനുഭവിക്കുവാന്‍ ഇവിടെ വന്നാല്‍ മതിയാവും. അത്രയധികം സാദൃശ്യം കാലാവസ്ഥയില്‍ ഇവിടെ അനുഭവിക്കാം. ശക്തമായ മഴ, ഉയര്‍ന്ന ആര്‍ദ്രതയും ചൂടും, കാറ്റിന്റെ അഭാവം തുടങ്ങി വ്യത്യസ്തമായ കാലാവസ്ഥ ഇവിടെ ആസ്വദിക്കാം. ഇതിനൊപ്പം എടുത്തുപറയേണ്ടത് ഇവിടുത്തെ രണ്ട് മഴക്കാലമാണ്. ലോകത്തിലെ ഏറ്റവും ഈർപ്പമുള്ള നഗരമായി അറിയപ്പെടുന്ന ക്വിബ്ഡോ ടുടുനെൻഡോയ്ക്ക് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC:Mike Swigunski

ക്രോപ്പ് റിവര്‍, ന്യൂസീലാന്‍ഡ് , 11516 മില്ലീമീറ്റര്

ക്രോപ്പ് റിവര്‍, ന്യൂസീലാന്‍ഡ് , 11516 മില്ലീമീറ്റര്

ലോകത്തിലെ നനവാര്‍ന്ന പ്രദേശങ്ങളില്‍ ന്യൂസിലാന്‍ഡിന്റെ സംഭാവന എന്നു പറയുന്നത് ക്രോപ്പ് റിവര്‍ ആണ്. ഇവിടുത്തെ മലനിരകളിലാണ് ഏറ്റവുമധികം മഴ പെയ്യുന്നതെങ്കിലും രേഖപ്പെടുത്തിയിരക്കുന്നത്. ഹോകിറ്റിക നദിയുടെ വൃഷ്ടിപ്രദേശത്തുള്ള ക്രോപ്പ് നദിയാണ്. ഇതിന് 9 കിലോമീറ്റർ മാത്രമേ നീളമുള്ളൂ.
PC:LawrieM

സാൻ അന്റോണിയോ ഡി യുറേക്ക, ഗിനിയ , 10,450 മില്ലിമീറ്റര്‍

സാൻ അന്റോണിയോ ഡി യുറേക്ക, ഗിനിയ , 10,450 മില്ലിമീറ്റര്‍

ആഫ്രിക്കയിലെ ഏറ്റവും ഈര്‍പ്പമുള്ള സ്ഥലമാണ് ഇക്വറ്റോറിയൽ ഗിനിയയുടെ തലസ്ഥാനമായ മലാബോയിൽ നിന്നു കുറച്ചുമാറി സ്ഥിതി ചെയ്യുന്ന സാൻ അന്റോണിയോ ഡി യുറേക്ക. 10,450 മില്ലമീറ്റര്‍ ആണ് ഇവിടെ ലഭിക്കുന്ന വാര്‍ഷിക മഴ

 ഡെബുണ്ട്സ്ച, കാമറൂൺ, ആഫ്രിക്ക - 10,299 മില്ലിമീറ്റര്‍

ഡെബുണ്ട്സ്ച, കാമറൂൺ, ആഫ്രിക്ക - 10,299 മില്ലിമീറ്റര്‍

ആഫ്രിക്കയില്‍ വളരെ നീണ്ട മഴക്കാലവും തീര്‍ത്തും ഹ്രസ്വമായ വേനല്‍ക്കാലവും അനുഭവപ്പെടുന്ന സ്ഥലമാണ് കാമറൂണിലെ ഡെബുണ്ട്സ്ച. 10,299 മില്ലിമീറ്റര്‍ മഴ ഇവിടെ ലഭിക്കുന്നു. ഇവിടുത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഇതിനു കാരണം. ഡെബുണ്ട്സ്ചയുടെ പിന്നില്‍ ഭീമാകാരമായ കാമറൂൺ പർവ്വതം കാണാം. തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരത്ത് നിന്ന് ഉയരുന്ന ഈ പർവ്വതം മഴയെ തടസ്സപ്പെടുത്തുന്നു. പകരം, ആ മഴ മുഴുവനും ദേബുണ്ട്സ്ചയിൽ ആണ് ലഭിക്കുന്നത്.

ബിഗ് ബോഗ്, മാവൂയ്, ഹവായാ, 1-272 മില്ലീമീറ്റര്‍

ബിഗ് ബോഗ്, മാവൂയ്, ഹവായാ, 1-272 മില്ലീമീറ്റര്‍

മൗയി ദ്വീപിലെ ഹലേകാല ദേശീയ ഉദ്യാനത്തിന്റെ ഭാഗമായാണ് ബിഗ് ബോഗ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്.

PC:Lia Raby

മൗണ്ട് വൈയാലേലെ, കുവായ്, ഹവായ് - 9,763 മില്ലിമീറ്റർ

മൗണ്ട് വൈയാലേലെ, കുവായ്, ഹവായ് - 9,763 മില്ലിമീറ്റർ

ഹവായിലെ നിരവധി അഗ്നിപര്‍വ്വതങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇവിടം മഴക്കാലത്തിനും പ്രസിദ്ധമായ ഇടമാണ്. എന്നാല്‍ മൗണ്ട് വൈയാലേലെ മഴയ്ക്കാണ് പ്രസിദ്ധമായിരിക്കുന്നത്. ഇവിടുത്തെ മറ്റു പര്‍വ്വതങ്ങളില്‍ ലഭിക്കുന്നതിന്‍റെ അഞ്ചിരട്ടി മഴ മൗണ്ട് വൈയാലേലെയില്‍ മാത്രം ലഭിക്കും. 9,763 മില്ലിമീറ്റർ ആണ് ഇവിടുത്തെ വാര്‍ഷിക മഴ.
PC: Miguel Vieira

കുക്കുയി, മൗയി, ഹവായ് - 9,293 മില്ലീമീറ്റര്‍

കുക്കുയി, മൗയി, ഹവായ് - 9,293 മില്ലീമീറ്റര്‍

ഇവിടുത്തെ മഴയെക്കുറിച്ചുള്ള ഏറ്റവും പുതിയ കണക്കുകള്‍ ലഭ്യമല്ലെങ്കിലും റെക്കോര്‍ഡ് മഴ രേഖപ്പെടുത്തിയ ഒരു സമയമുണ്ട്. 1942 മാർച്ചിൽ ആയിരുന്നു ഇത്. ഈ സമയത്ത് ഏകദേശം 2565.4 മില്ലീമീറ്റര്‍ മഴ ഇവിടെ രേഖപ്പെടുത്തി, ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഒരു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ മഴയാണ്. 1982-ൽ 17902 മില്ലീമീറ്ററിലധികം മഴ പെയ്ത യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വാർഷിക മഴയുടെ റെക്കോർഡും കുക്കുയി സ്വന്തം പേരിലാക്കിയിരുന്നു.

PC:Darren Lawrence

എമി ഷാൻ, ചൈന- 8,169 മില്ലീമീറ്റര്‍

എമി ഷാൻ, ചൈന- 8,169 മില്ലീമീറ്റര്‍

ചൈനയില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന ഇടമാണ് എമി ഷാൻ എന്ന പര്‍വ്വതം. ചൈനയുടെ വിശ്വാസങ്ങളില്‍ ഏറ്റവുമധികം പ്രാധാന്യമുള്ള ഒരിടം കൂടിയാണിത്. നാല് വിശുദ്ധ ബുദ്ധ പർവതങ്ങളിൽ ഒന്നായ എമി ഷാൻ രാജ്യത്തെ ഏറ്റവും ഈർപ്പമുള്ള സ്ഥലവുമാണ്. എന്നാല്‍ മഴ ഒരിക്കലും ഈ പ്രദേശത്തിന്റെ ഭംഗിക്കോ ഇവിടേക്കുള്ള യാത്രയ്ക്കോ ഒരു മുടക്കവും വരുത്തില്ല, പച്ചപ്പു നിറഞ്ഞ മരങ്ങള്‍ വര്‍ഷത്തില്‍ എല്ലായ്പ്പോഴും ഇവിടെ കാണാം. ഭൂമിയിലെ ഏറ്റവും സമാധാനപരമായ സ്ഥലം എന്നാണ് ഇവിടം അറിയപ്പെടുന്നത്. കാഴ്ചകള്‍ക്കും ഇവിടം പ്രസിദ്ധമാണ്.

PC:George N

ഇതിലും മനോഹരമായ കാഴ്ച കാണുവാനില്ല, പോകാം ഈ ബീച്ചുകളിലേക്ക്... ഇതൊക്കെയല്ലേ കാണേണ്ടത്!!ഇതിലും മനോഹരമായ കാഴ്ച കാണുവാനില്ല, പോകാം ഈ ബീച്ചുകളിലേക്ക്... ഇതൊക്കെയല്ലേ കാണേണ്ടത്!!

പെയ്തൊഴിയുവാന്‍ കാത്തുനില്‍ക്കുന്ന മഴമേഘങ്ങളുള്ള അംബോലി.. മഴക്കാലം ആഘോഷമാക്കാന്‍ പോകാംപെയ്തൊഴിയുവാന്‍ കാത്തുനില്‍ക്കുന്ന മഴമേഘങ്ങളുള്ള അംബോലി.. മഴക്കാലം ആഘോഷമാക്കാന്‍ പോകാം

Read more about: world interesting facts monsoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X