»പ്രകൃതിയെ അറിയാന്‍ ഈ നാല് ഇടങ്ങള്‍..സാഹസികതയും കാടനുഭവങ്ങളും ആവോളം!
പ്രകൃതിയെ അറിയാന്‍ ഈ നാല് ഇടങ്ങള്‍..സാഹസികതയും കാടനുഭവങ്ങളും ആവോളം!
Travel Guide
oi-Elizabeth Joseph
മൃഗങ്ങള്‍ക്കോ അവിടുത്തെ മറ്റ് ആവാസ വ്യവസ്ഥയ്ക്കോ പരിക്കുകള്‍ ഏല്‍പ്പിക്കാതെ പോയി വരുവാന്‍ സാധിക്കുന്ന കേരളത്തിലെ തിരഞ്ഞെടുത്ത വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും പരിചയപ്പെടാം
നമ്മുടെ നാട്ടില്‍തന്നെ ഒരു യാത്ര നടത്തുമ്പോള്‍ എന്താണ് കാണേണ്ടത്? ഒട്ടുമിക്ക ഇടങ്ങളിലും സഞ്ചാരികള്‍ കാലുകുത്തിയിട്ടുണ്ട്. അപ്പോള്‍ പിന്നെ യാത്രകള്‍ കുറച്ച് വെറൈറ്റി ആക്കുകയേ വഴിയുള്ളൂ. വ്യത്യസ്തമായ രീതിയില്‍ പ്രകൃതിയെ ആസ്വദിക്കുവാനും അതിമനോഹരമായ കാഴ്ചകള്‍ കാണുവാനുമായി തിരഞ്ഞെടുക്കാവുന്ന ഒന്നാണ് വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും കയറി പ്രകൃതിയെ അറിയുവാനുള്ള സഞ്ചാരം.
കേരളത്തിലെ വനങ്ങളെല്ലാം തന്നെ അത്യപൂര്‍വ്വമായ ജൈവസമ്പത്തുള്ള ആവാസ വ്യവസ്ഥകളാണ്. പ്രകൃതി സ്നേഹികള്‍ക്ക് ഭൂമിയുടെ സ്പന്ദനം അറിഞ്ഞ് അതിന്റെ അത്ഭുതങ്ങള്‍ പിന്തുടര്ന്ന് യാത്ര ചെയ്യുവാന്‍ പറ്റിയ കുറേയധികം ഇടങ്ങളുണ്ട്. മാത്രമല്ല, മൃഗങ്ങള്‍ക്കോ അവിടുത്തെ മറ്റ് ആവാസ വ്യവസ്ഥയ്ക്കോ പരിക്കുകള്‍ ഏല്‍പ്പിക്കാതെ പോയി വരുവാന്‍ സാധിക്കുന്ന കേരളത്തിലെ തിരഞ്ഞെടുത്ത വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും പരിചയപ്പെടാം
=
പെരിയാര്‍ ദേശീയോദ്യാനം
കേരളത്തിലെ പ്രസിദ്ധമായ കടുവാ സംരക്ഷണ കേന്ദ്രമാണ് പെരിയാര്‍. ഇന്ത്യയിലെ 27 കടുവാ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ ഇത് ദേശീയോദ്യാനമായി മാറുന്നത് 1982 ല്‍ ആണ്. അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യജന്തുജാലങ്ങളുടെ ഒരു കലവറയാണ് ഈ പാർക്ക്. കടുവകളെ കൂടാതെ ആനകളെയും ഇവിടെ സംരക്ഷിക്കുന്നു. ആനകൾക്കും കടുവകൾക്കും പുറമെ വിവിധയിനം പക്ഷികളെയും മൃഗങ്ങളെയും ഇവിടെ കാണാം. ഇടുക്കി, പത്തനംതിട്ട ജില്ലകളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
രാവിലെ 7.00 മുതൽ വൈകുന്നേരം 6.00 വരെയാണ് പ്രവേശനം അനുവദിക്കുന്നത് .
മുതിര്‍ന്നവര്‍ക്ക് 45 രൂപയും കുട്ടികള്‍ക്ക് 15 രൂപയും വിദേശികള്‍ക്ക് 500 രൂപയുമാണ് പ്രവേശന ചാര്‍ജ് ആയി ഈടാക്കുന്നത്.
മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയും ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
PC:N M Kowlagi
പേപ്പാറ വന്യജീവി സങ്കേതം
കേരളത്തിലെ വന്യജീവി സങ്കേതങ്ങളിലേക്കുള്ള യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കേണ്ട മറ്റൊന്നാണ് പേപ്പാറ വന്യജീവി സങ്കേതം. തിരുവനന്തപുരത്ത് കരമനയാറില്‍ ആണ് ഇവിടം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം- പൊന്മുടി റോഡിലാണ് വന്യജീവി സങ്കേതമുള്ളത്. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമാണിത്.
രാവിലെ 10.00 മുതൽ വൈകുന്നേരം 6.00 വരെയാണ് പ്രവേശനം അനുവദിക്കുന്നത് .
മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 35 രൂപയും വിദേശികള്‍ക്ക് 150 രൂപയുമാണ് പ്രവേശന ചാര്‍ജ് ആയി ഈടാക്കുന്നത്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
PC:Athulvis