Search
  • Follow NativePlanet
Share
» »പ്രകൃതിയെ അറിയാന്‍ ഈ നാല് ഇടങ്ങള്‍..സാഹസികതയും കാടനുഭവങ്ങളും ആവോളം!

പ്രകൃതിയെ അറിയാന്‍ ഈ നാല് ഇടങ്ങള്‍..സാഹസികതയും കാടനുഭവങ്ങളും ആവോളം!

നമ്മുടെ നാട്ടില്‍തന്നെ ഒരു യാത്ര നടത്തുമ്പോള്‍ എന്താണ് കാണേണ്ടത്? ഒട്ടുമിക്ക ഇ‌‌ടങ്ങളിലും സ‍ഞ്ചാരികള്‍ കാലുകുത്തിയിട്ടുണ്ട്. അപ്പോള്‍ പിന്നെ യാത്രകള്‍ കുറച്ച് വെറൈറ്റി ആക്കുകയേ വഴിയുള്ളൂ. വ്യത്യസ്തമായ രീതിയില്‍ പ്രകൃതിയെ ആസ്വദിക്കുവാനും അതിമനോഹരമായ കാഴ്ചകള്‍ കാണുവാനുമായി തിരഞ്ഞെടുക്കാവുന്ന ഒന്നാണ് വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും കയറി പ്രകൃതിയെ അറിയുവാനുള്ള സഞ്ചാരം.

കേരളത്തിലെ വനങ്ങളെല്ലാം തന്നെ അത്യപൂര്‍വ്വമായ ജൈവസമ്പത്തുള്ള ആവാസ വ്യവസ്ഥകളാണ്. പ്രകൃതി സ്നേഹികള്‍ക്ക് ഭൂമിയുടെ സ്പന്ദനം അറിഞ്ഞ് അതിന്റെ അത്ഭുതങ്ങള്‍ പിന്തുടര്‍ന്ന് യാത്ര ചെയ്യുവാന്‍ പറ്റിയ കുറേയധികം ഇടങ്ങളുണ്ട്. മാത്രമല്ല, മൃഗങ്ങള്‍ക്കോ അവിടുത്തെ മറ്റ് ആവാസ വ്യവസ്ഥയ്ക്കോ പരിക്കുകള്‍ ഏല്‍പ്പിക്കാതെ പോയി വരുവാന്‍ സാധിക്കുന്ന കേരളത്തിലെ തിരഞ്ഞെടുത്ത വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും പരിചയപ്പെടാം

ഇരവികുളം ദേശീയോദ്യാനം

ഇരവികുളം ദേശീയോദ്യാനം

കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്നതും ഇന്‍ര്‍നെറ്റില്‍ തിരയപ്പെടുന്നതുമായ ദേശീയോദ്യാനമാണ് ഇടുക്കി ജില്ലയില്‍ മൂന്നാറിന് സമീപത്ത് സ്ഥിതി ചെയ്യുന്ന . ഇരവികുളം ദേശീയോദ്യാനം മൂന്നാറിലേക്കാണ് യാത്രയെങ്കില്‍ ഒഴിവാക്കരുതാത്ത ഇടമാണ്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നീലഗിരി വരയാടുകളുടെ പ്രധാന ആവാസ വ്യവസ്ഥ കൂടിയാണിത്. ഈ ദേശീയോദ്യാനം രൂപപ്പെടുത്തിയത് തന്നെ വരയാടുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആയിരുന്നു. ഇത് കൂടാതെ , സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ വിവിധ ഇനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത്‌ തുടങ്ങിയ ജീവികളെയും ഇവിടെ കാണാം.
ഇത് കൂടാതെ 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയും ഇവിടെ കാണാം. കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം കൂടിയാണിത്, പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ ആണ് ഇവിടമുള്ളത്.

PC:Karnishthakkar1729

 പ്രവേശ

പ്രവേശ

രാവിലെ 7.00 മുതല്‍ വൈകിട്ട് 4.00 മണി വരെയാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പ്രവേശന ഫീസ്: മുതിർന്നവർക്ക് 125 രൂപ ,കുട്ടികൾക്ക് 95 രൂപ, വിദേശികൾക്ക് 420 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്ക്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
PC: Arun Suresh

സൈലന്‍റ് വാലി ദേശീയോദ്യാനം

സൈലന്‍റ് വാലി ദേശീയോദ്യാനം

കാടിനെ ഒരു പാഠപുസ്കമായി കണക്കാക്കിയാല്‍ അതിലെ ഏറ്റവും മികച്ച അധ്യായങ്ങളിലൊന്നാവും സൈലന്‍റ് വാലി ദേശായോദ്യാനം. സൈരന്ധ്രി വനം എന്നറിയപ്പെടുന്ന സൈലന്റ് വാലി പാലക്കാട് ജില്ലയിലെ പശ്ചിമ ഘട്ടത്തിന്‍റെ ഭാഗമാണ്. ലോകത്തിലെ തന്നെ ഏറ്റവും സംരക്ഷണമർഹിക്കുന്ന ജൈവമേഖലയായ നീലഗിരി ബയോസ്ഫിയർ റിസർവ്വിന്റെ മൂലകേന്ദ്രമായി ഐക്യരാഷ്ട്ര സംഘടന ഈ പ്രദേശത്തെ കണക്കാക്കുന്നു. 70 ലക്ഷം വർഷങ്ങളെങ്കിലും പഴക്കമുള്ളതാണ് ഇവിടുത്തെ വനങ്ങള്‍ എന്താണ് പഠനങ്ങള്‍ പറയുന്നത്. സിംഹവാലന്‍ കുരങ്ങും കരിങ്കുരങ്ങും ഉള്‍പ്പെടെ നിരവധി ജീവികള്‍ ഇവിടെ വസിക്കുന്നു.
കാടിനുള്ളിലൂടെയുള്ള ട്രക്കിങ് ആണ് ഈ പ്രദേശത്തെ ആസ്വദിക്കുവാനുള്ള എളുപ്പ വഴി. 7 കിലോമീറ്റർ ട്രെക്കിംഗോ അല്ലെങ്കില്‍ കുന്നുകളിലേക്കുള്ള കയറ്റമോ ഇവിടെ ആസ്വദിക്കാം.

PC:M Divin Murukesh

പ്രവേശനം

പ്രവേശനം

രാവിലെ 7.00 മുതല്‍ വൈകിട്ട് 4.00 മണി വരെയാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പ്രവേശന ഫീസ്: മുതിർന്നവർക്ക് 50 രൂപ, വിദേശികൾക്ക് 250 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്ക്. ജീപ്പിന് ഒരാള്‍ക്ക് 250 രൂപയും ബസിന് 140 രൂപയും ആണ് ഫീസ്, സഫാരിക്കായി അഞ്ച് പേരടങ്ങുന്ന ജീപ്പ് സഫാരിക്ക് 1600 രൂപ ഈടാക്കും. ഗൈഡ് ഫീസ് ഉള്‍പ്പെടെയുള്ള ചാര്‍ജ് ആണിത്.
PC:നിരക്ഷരൻ

പുനര്‍ജന്മത്തിലേക്കു വേണ്ടിയുള്ള പണവും പടയാളികളും.. ശവകുടീരത്തില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍.. കണ്ടെത്താനിനിയുംപുനര്‍ജന്മത്തിലേക്കു വേണ്ടിയുള്ള പണവും പടയാളികളും.. ശവകുടീരത്തില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍.. കണ്ടെത്താനിനിയും

=

പെരിയാര്‍ ദേശീയോദ്യാനം

പെരിയാര്‍ ദേശീയോദ്യാനം

കേരളത്തിലെ പ്രസിദ്ധമായ കടുവാ സംരക്ഷണ കേന്ദ്രമാണ് പെരിയാര്‍. ഇന്ത്യയിലെ 27 ക‌ടുവാ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ ഇത് ദേശീയോദ്യാനമായി മാറുന്നത് 1982 ല്‍ ആണ്. അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യജന്തുജാലങ്ങളുടെ ഒരു കലവറയാണ് ഈ പാർക്ക്. കടുവകളെ കൂടാതെ ആനകളെയും ഇവിടെ സംരക്ഷിക്കുന്നു. ആനകൾക്കും കടുവകൾക്കും പുറമെ വിവിധയിനം പക്ഷികളെയും മൃഗങ്ങളെയും ഇവിടെ കാണാം. ഇടുക്കി, പത്തനംതിട്ട ജില്ലകളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Bernard Gagnon

പ്രവേശനം

പ്രവേശനം

രാവിലെ 7.00 മുതൽ വൈകുന്നേരം 6.00 വരെയാണ് പ്രവേശനം അനുവദിക്കുന്നത് .
മുതിര്‍ന്നവര്‍ക്ക് 45 രൂപയും കുട്ടികള്‍ക്ക് 15 രൂപയും വിദേശികള്‍ക്ക് 500 രൂപയുമാണ് പ്രവേശന ചാര്‍ജ് ആയി ഈടാക്കുന്നത്.
മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയും ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
PC:N M Kowlagi

പേപ്പാറ വന്യജീവി സങ്കേതം

പേപ്പാറ വന്യജീവി സങ്കേതം

കേരളത്തിലെ വന്യജീവി സങ്കേതങ്ങളിലേക്കുള്ള യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കേണ്ട മറ്റൊന്നാണ് പേപ്പാറ വന്യജീവി സങ്കേതം. തിരുവനന്തപുരത്ത് കരമനയാറില്‍ ആണ് ഇവിടം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം- പൊന്മുടി റോഡിലാണ് വന്യജീവി സങ്കേതമുള്ളത്. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമാണിത്.

PC:Koshy Koshy

പ്രവേശനം

പ്രവേശനം

രാവിലെ 10.00 മുതൽ വൈകുന്നേരം 6.00 വരെയാണ് പ്രവേശനം അനുവദിക്കുന്നത് .
മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 35 രൂപയും വിദേശികള്‍ക്ക് 150 രൂപയുമാണ് പ്രവേശന ചാര്‍ജ് ആയി ഈടാക്കുന്നത്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
PC:Athulvis

ലോക വിനോദസഞ്ചാര ദിനം 2021: പരിസ്ഥിതിയും ടൂറിസവും.. നാളേയ്ക്ക് കരുതലായി ജീവിക്കുന്ന രാജ്യങ്ങള്‍ലോക വിനോദസഞ്ചാര ദിനം 2021: പരിസ്ഥിതിയും ടൂറിസവും.. നാളേയ്ക്ക് കരുതലായി ജീവിക്കുന്ന രാജ്യങ്ങള്‍

കീശചോരാതെ കാണാന്‍ ഈ വിദേശ രാജ്യങ്ങള്‍... ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രയ്ക്ക് പറ്റിയ രാജ്യങ്ങള്‍കീശചോരാതെ കാണാന്‍ ഈ വിദേശ രാജ്യങ്ങള്‍... ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രയ്ക്ക് പറ്റിയ രാജ്യങ്ങള്‍

Read more about: national park travel forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X