Search
  • Follow NativePlanet
Share
» »ഇനിയും വൈകിയാല്‍ കാണാന്‍ സാധിച്ചെന്നുവരില്ല! അപ്രത്യക്ഷമാകുന്ന ഭൂമിയിലെ ഇടങ്ങള്‍

ഇനിയും വൈകിയാല്‍ കാണാന്‍ സാധിച്ചെന്നുവരില്ല! അപ്രത്യക്ഷമാകുന്ന ഭൂമിയിലെ ഇടങ്ങള്‍

ഓരോ ദിവസവും പല തരത്തിലുള്ള മാറ്റങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. ജീവിതത്തിനും സൗകര്യങ്ങള്‍ക്കും മാത്രമല്ല, ഭൂമിക്കും ജീവജാലങ്ങള്‍ക്കുമെല്ലാം കാര്യമായ മാറ്റങ്ങളാണ് നടക്കുന്നത്. മാറ്റങ്ങള്‍ നല്ലതാണെങ്കിലും ചില മാറ്റങ്ങള്‍ ഭൂമിയെ സംബന്ധിച്ച് വളരെ ദോഷകരമാണ്. കാലാവസ്ഥയിലും ആഗോളതാപനത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ഓരോ നിമിഷവും വളരെ മോശമായ രീതിയിലാണ് പ്രകൃതിയെ ബാധിക്കുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ചില ഇടങ്ങള്‍ ഈ മാറ്റങ്ങള്‍ കാരണം അപ്രത്യക്ഷമാകുവാന്‍ പോവുകയാണ്... നമ്മള്‍ ഇവിടെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകുവാന്‍ സാധ്യതയുള്ള ഭൂമിയിലെ ഇടങ്ങള്‍ പരിചയപ്പെടാം...

ഈസ്റ്റര്‍ ഐലന്‍ഡ്

ഈസ്റ്റര്‍ ഐലന്‍ഡ്

യഥാര്‍ത്ഥത്തില്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് ഈസ്റ്റര്‍ ദ്വീപ് എങ്കിലും വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇവിടം കടന്നുപോകുന്നത്. ധാരാളമായി ഇവിടെ എത്തിച്ചേരുന്ന വിനോദസഞ്ചാരികള്‍ ഇവിടെ തള്ളുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ഈ ദ്വീപിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.

യൂറോപ്യന്‍ ആല്‍പ്സ്

യൂറോപ്യന്‍ ആല്‍പ്സ്

ലോകത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് യൂറോപ്യന്‍ ആല്‍പ്ല്. മഞ്ഞിലൂടെയുള്ള സ്കീയിങ്ങും യാത്രകളും അതിമനോഹരമായ വ്യൂ പോയിന്‍റുകളും എല്ലാം തേരുന്ന ഇവിടം യൂറോപ്യന്‍ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകുവാന്‍ സാധ്യതയുള്ള ഇടങ്ങളിലാണ് യൂറോപ്യന്‍ ആല്പ്സിന്‍റെ സ്ഥാനവും. ലോകത്തിലെ മറ്റു പല പര്‍വ്വതങ്ങ‌ളെയും അപേക്ഷിച്ച് വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ആഗോളതാപനത്തിന്റെ ദോഷഫലങ്ങള്‍ വളരെ പെട്ടന്നാണ് ആല്‍പ്സിനെ ബാധിക്കുന്നത്. മറ്റിടങ്ങളെക്കാള്‍ ഇരട്ടിയിലും അധികമായാണ് ഇവിടെ താപനില വര്‍ധിക്കുന്നത്. പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നതനുസരിച്ച് 2050 വരെയാണ് ഈ പ്രദേശത്തിന്റെ ആയുസ്സ്

 മൗണ്ട് കിളിമഞ്ചാരോ, ടാന്‍സാനിയ

മൗണ്ട് കിളിമഞ്ചാരോ, ടാന്‍സാനിയ

ആഫ്രിക്കയിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയാണ് മൗണ്ട് കിളിമഞ്ചാരോ. പൂര്‍ണ്ണമായും മഞ്ഞുമൂടിക്കിടക്കുന്ന ഈ പര്‍വ്വതത്തില്‍ പക്ഷേ, കഴിഞ്ഞ 100 വര്‍ഷങ്ങളായി മഞ്ഞ് ഉരുകുകയാണ്. അതിവേഗം മഞ്ഞുരുകുന്ന ഇതിനെ തടയുവാനാവില്ല. 2021 ഓടുകൂടി ഇവിടുത്തെ മഞ്ഞ് ഏകദേശം പൂര്‍ണ്ണമായും ഉരുകിത്തീരും എന്നാണ് ശാസ്ത്രലോകം പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ പര്‍വ്വതത്തിന്റെ ഇപ്പോഴുള്ള രൂപം അപ്രത്യക്ഷമാകും.

വെനീസ്

വെനീസ്

ഓരോ ദിവസവും വെള്ളത്തിലേക്ക് പതിയെ മുങ്ങിക്കൊണ്ടിരിക്കുന്ന ഇടമാണ് ഇറ്റലിയിലെ വെനീസ്. ചരിത്രത്തിനും കലയ്ക്കും എല്ലാം ഇത്രയധികം പ്രാധാന്യം നല്കിയ വെനീസിന് വേറെയും പ്രത്യേകതകളുണ്ട്. കനാലുകളുടെ നാട്, ഒഴുകുന്ന നഗരം, പാലങ്ങളുടെ നാട്, മുഖംമൂടികളുടെ നഗരം, ജലത്തിന്റെ നഗരം എന്നിങ്ങനെ പല പേരുകള്‍ വെനീസിനുണ്ട്. എന്നാല്‍ ലോകത്തില്‍ അതിവേഗം മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്ന നഗരങ്ങളുടെ പട്ടികയിലാണ് വെനീസുള്ളത്. ഇതിനെ പ്രതിരോധിക്കുന്നതിനായി ഇറ്റലി 2003 ൽ മൂന്ന് കവാടങ്ങളിലായി 78 ഗേറ്റുകൾ അടങ്ങിയ ഒരു വെള്ളപ്പൊക്ക തടസ്സം നിർമ്മിക്കാന്‍ ആരംഭിച്ചിരുന്നു

മഡഗാസ്കര്‍

മഡഗാസ്കര്‍

അത്യപൂര്‍വ്വമായ ജൈവസമ്പത്തും ആവാസവ്യവസ്ഥകളുമാണ് ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്കറിന്റെ പ്രത്യേകത. ലോകത്ത് മറ്റൊരിടത്തും കാണുവാന്‍ സാധിക്കാത്ത തരത്തിലുള്ള ജൈവവൈവിധ്യമാണ് ഇവിടെയുള്ളത്.
എന്നാല്‍ ഓരോ വര്‍ഷവും ക്രമാതീതമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് മഡഗാസ്കര്‍. കാടുകളും മറ്റും ഇവിടെ കുറഞ്ഞുവരികയാണ്. ഇപ്പോഴത്തെ നിരക്കിലുള്ള വനനശീകരണം തുടര്‍ന്നാല്‍ 2025 ഓടെ വനങ്ങള്‍ ഇല്ലാതായേക്കും.

ബഗാന്‍, മ്യാന്‍മാര്‍

ബഗാന്‍, മ്യാന്‍മാര്‍

മ്യാന്‍മാറിലെ വിശുദ്ധ നഗരമായി കണക്കാക്കുന്ന ബഗാന്‍ 11,12 നൂറ്റാണ്ടുകളിലെ ബുദ്ധ ക്ഷേത്രങ്ങള്‍ക്കും പഗോഡകള്‍ക്കും പ്രസിദ്ധമാണ്. പതിനായിരത്തോളം ക്ഷേത്രങ്ങളും പഗോഡകളും ഒരു കാലത്ത് ഇവിടെയുണ്ടായിരുന്നു. ക്ഷേത്രങ്ങളുടെ കടല്‍ എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. എന്നാല്‍ പ്രകൃതി ദുരന്തങ്ങളുടെയും അക്രമങ്ങളുടെയും കടന്നുകയറ്റങ്ങളുടെയുമെല്ലാം അവസാനം 2229 ക്ഷേത്രങ്ങളും പഗോഡകളും മാത്രമാണ് ഇവിടെയുള്ളത്. എന്നാല്‍ അതും ഇന്ന് നാശത്തിന്റെ വക്കിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തുന്ന സഞ്ചാരികള്‍ വളരെ അലക്ഷ്യമായാണ് ഇവയെ സമീപിക്കുന്നത്. അത് പലപ്പോഴും അകാലത്തിലുള്ള ക്ഷേത്രങ്ങളുടെ തകര്‍ച്ചയ്ക്കും നാശത്തിനും കാരണമാകും.

നൂക്ക്, ഗ്രീന്‍ലാന്‍ഡ്

നൂക്ക്, ഗ്രീന്‍ലാന്‍ഡ്

ഭൂമിയുടെ ഏറ്റവും വടക്കേയറ്റത്തെ തലസ്ഥാനനഗരവും ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡിന്‍റെ തലസ്ഥാന നഗരവുമാണ് ന്യൂക്ക്. ഹിമവും ധ്രുവക്കരടികളും ഭരിക്കുന്ന ഇടമെന്ന് സ‍്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ഇവിടം നാശത്തിലേക്കുള്ള പാതയിലാണ്. രത്നങ്ങളുടെയും മറ്റും വ്യവസായം പുതുക്കുവാനുള്ള സര്‍ക്കാരിന്റെ പദ്ധതിയാണ് ഇതിനു കാരണം. ഇത് ഖനികളുടെ നിര്‍മ്മാണത്തിലേക്കും ആത്യന്തികമായി അത് രാജ്യത്തിന്റെ പാരിസ്ഥിതിക മാറ്റങ്ങളിലേക്കുമാണ് ചെന്നെത്തുക. ഇങ്ങനെ സംഭവിച്ചാല്‍ 2100 ഓടെ ഗ്രീൻ‌ലാൻഡിന്റെ തീരദേശ ഐസ് ഉരുകി തലസ്ഥാനമായ ന്യൂക്ക് തന്നെ വെള്ളത്തിനടിയിലായേക്കാം.

സീഷെല്‍സ്

സീഷെല്‍സ്

മാലി ദ്വീപിനും മൗറീഷ്യസിനും ഇടയിലായി സ്ഥിതി ചെയ്യുന്ന സീഷെല്‍സ് സഞ്ചാരികളെ നിരവധി കാരണങ്ങളാല്‍ ആകര്‍ഷിക്കുന്ന നാടാണ്. ഇന്ത്യൻ മഹാ സമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമായ ഇവിടുത്തെ ദ്വീപ് കാഴ്ചകള്‍ അവിസ്മരണീയമാണ്. എന്നാല്‍ ഇവിടം ഇന്ന് ഓരോ നിമിഷവും കടലിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പ് ഉയരുന്നതും മണ്ണൊലിപ്പുമാണ് ഇതിനു പ്രധാന കാരണം. സീഷെൽസ് പൂർണ്ണമായും വെള്ളത്തിനടിയിലാകുന്നതിന് അധിക സമയം ശാസ്ത്രലോകം പറയുന്നത്.

പാറ്റഗോണിയ അര്‍ജന്‍റീന

പാറ്റഗോണിയ അര്‍ജന്‍റീന

അതീവ വ്യത്യസ്തമായ കുറേയധികം ഭൂപ്രകൃതികള്‍ ചേരുന്ന പ്രദേശമാണ് അര്‍ജന്‍റീനയിലെ പാറ്റഗോണിയ. ചുറ്റിലുമായി പര്‍വ്വത നിരകള്‍, ഹിമാനികള്‍, മരുഭൂമികള്‍, പീഠഭൂമികള്‍. കടല്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഇവിടെവും ഇന്ന് നാശത്തിന്റെ വക്കിലാണ്. മഴയുടെ കുറവും ചൂടും കാരണം മഞ്ഞ് ഉരുകുന്നതാണ് പ്രദേശത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നത്.
PC:PMATAS

ഗ്രേറ്റ് ബാരിയര്‍ റീഫ്, ഓസ്ട്രേലിയ

ഗ്രേറ്റ് ബാരിയര്‍ റീഫ്, ഓസ്ട്രേലിയ


ഓസ്ട്രേലിയയിലെ അതിമനോഹരമായ കാഴ്ചകളിലൊന്നായ . ഗ്രേറ്റ് ബാരിയര്‍ റീഫും ഇന്ന് നാശത്തിന്‍റെ പാതയിലാണ്. ആഗോളതാപനമാണ് ഇതിനു കാരണം.
താപനില പതിവിലും 1 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നാൽ സീവീഡുകള്‍ നശിക്കുവാന്‍ തുടങ്ങും.

അതിവേഗം മുങ്ങിത്താഴുന്ന നഗരങ്ങള്‍ ഇവയാണ്, സൂക്ഷിച്ചില്ലെങ്കില്‍ കാണില്ല!<br />അതിവേഗം മുങ്ങിത്താഴുന്ന നഗരങ്ങള്‍ ഇവയാണ്, സൂക്ഷിച്ചില്ലെങ്കില്‍ കാണില്ല!

ഭൂകമ്പം ഇല്ലാതാക്കിയ ക്ഷേത്രനഗരം, സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്ഷേത്രങ്ങള്‍, അത്ഭുതം ഈ ബഗാന്‍ഭൂകമ്പം ഇല്ലാതാക്കിയ ക്ഷേത്രനഗരം, സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്ഷേത്രങ്ങള്‍, അത്ഭുതം ഈ ബഗാന്‍

കാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവികാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവി

ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!

Read more about: world travel beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X