Search
  • Follow NativePlanet
Share
» »വൈറ്റ് ഹൗസ് മുതല്‍ എവറസ്റ്റ് ബേസ് ക്യാംപും നാസയും വരെ.. ഗൂഗിള്‍ എര്‍ത്തില്‍ കാണാം കിടിലന്‍ കാഴ്ചകള്‍

വൈറ്റ് ഹൗസ് മുതല്‍ എവറസ്റ്റ് ബേസ് ക്യാംപും നാസയും വരെ.. ഗൂഗിള്‍ എര്‍ത്തില്‍ കാണാം കിടിലന്‍ കാഴ്ചകള്‍

വൈറ്റ് ഹൗസിന്‍റെ അകക്കാഴ്ചകള്‍ മുതല്‍ ഭൂമിക്കടിയിലെ ഗുഹകള്‍ വരെ വ്യത്യസ്തമായ ലോകമാണ് ഗൂഗിളില്‍ നിങ്ങളെ കാത്തിരിക്കുന്നത്...

ഒരു ലോകസഞ്ചാരം സ്വപ്നം കാണാത്തവരായി ആരും കാണില്ല... ആകാശങ്ങള്‍ കടന്ന്, കടലുകള്‍ പിന്നി‌ട്ടുള്ള ഒലു ലോകയാത്ര. പക്ഷേ, സ്വപ്നം കാണുന്നതുപോലെ എളുപ്പമായിരിക്കില്ല ഇങ്ങനെയൊരു യാത്ര എന്നതാണ് യാഥാര്‍ത്ഥ്യം.. എന്നാല്‍ ലോകത്തില്‍ നിങ്ങള്‍ കാണണമെന്നാഗ്രഹിക്കുന്ന ചില അത്ഭുതക്കാഴ്ചകള്‍ നേരിട്ടെന്നപോലെ കാണുവാന്‍ ഒരു വഴിയുണ്ട്. ഗൂഗിൾ മാപ്‌സ്, ഗൂഗിൾ എർത്ത് എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ലോകത്തെവിടെയും അതിശയകരമായ കാഴ്ചകളും പ്രകൃതിദൃശ്യങ്ങളും പര്യവേക്ഷണം ചെയ്യാം... അതും പ്രത്യേകിച്ച് ചിലവൊന്നുമില്ലാതെ... വൈറ്റ് ഹൗസിന്‍റെ അകക്കാഴ്ചകള്‍ മുതല്‍ ഭൂമിക്കടിയിലെ ഗുഹകള്‍ വരെ വ്യത്യസ്തമായ ലോകമാണ് ഗൂഗിളില്‍ നിങ്ങളെ കാത്തിരിക്കുന്നത്...

ദി വൈറ്റ് ഹൗസ്

ദി വൈറ്റ് ഹൗസ്

വൈറ്റ് ഹൗസ് എന്ന പേരു നമുക്കു വളരെ പരിചിതമാണ്. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി എന്നതിലുപരിയായി വൈറ്റ് ഹൗസ്, 1600 പെൻസിൽവാനിയ അവന്യൂ, വാഷിംഗ്ടൺ എന്ന വിലാസം ലോകത്തിലെ തന്നെ ഏറ്റവും ശക്തമായി സംരക്ഷിക്കപ്പെടുന്ന വസതിയാണ്. എന്നാല്‍ ഇതിനുള്ളിലെന്തൊക്കെയാണ് കാഴ്ചകള്‍ എന്നത് സാധാരണക്കാരെ സംബന്ധിച്ചെ‌ടുത്തോളം ഒരിക്കലും കാണുവാന്‍ സാധിക്കുന്ന ഒന്നല്ല.

18.7 ഏക്കര്‍ സ്ഥലത്തിനുള്ളില്‍ ആറു നിലകളിലായാണ് വൈറ്റ് ഹൗസുള്ളത്. 132 മുറികളും 32 കുളിമുറികളും ആണ് ഇതിനുള്ളത്. 412 വാതിലുകൾ, 147 ജനാലകൾ, 28 ഫയർപ്ലേസുകൾ, 7 സ്റ്റെയർകേസുകൾ, 3 എലിവേറ്ററുകൾ എന്നിവയുമുണ്ട്.പൂര്‍ണ്ണമായും വെള്ള പൂശിയ മന്ദിരമായതിനാലാണ് ഇതിനെ വൈറ്റ് ഹൗസ് എന്നു വിളിക്കപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്.
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഉപയോഗിച്ച് വൈറ്റ് ഹൗസിലെ ചില പ്രധാന കാഴ്ചകളും അകത്തളങ്ങളും കാണാം.

നാസ

നാസ

നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ എന്ന നാസ അമേരിക്കയിലെ സ്വതന്ത്ര ബഹിരാകാശ ഗവേഷണ ഏജൻസിയാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ വാഷിങ്ടൺ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. 1958-ൽ ആണ് നാസ രൂപീകൃതമാകുന്നത്.

നൂതനമായ ‌സാങ്കേതികവിദ്യകളുടെയും ശാസ്ത്രത്തിന്‍റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നാസയുടെ ഗവേഷണ ഫലങ്ങള്‍ എന്നും അത്ഭുതപ്പെടുത്തുന്നവവയാണ്. അടുത്തയിടെ നാസ വിക്ഷേപിച്ച ജെയിംസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ്പ് എന്ന ലോകത്തെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ ടെലസ്‌കോപ്പ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ലോകം ഏറ്റെടുത്തിരുന്നു,

എവറസ്റ്റ് ബേസ് ക്യാംപ്

എവറസ്റ്റ് ബേസ് ക്യാംപ്

ഒരു തരിപോലും വിയര്‍ക്കാതെ, എന്തിനധികം ഒരു കിതപ്പു പോലുമില്ലാതെ എവറസ്റ്റ് കൊ‌ടുമു‌ടിയുടെ ചുവട്ടിലെത്തുവാനുള്ള അവസരമാണ് ഗൂഗിള്‍ നല്കുന്നത്. എവറസ്റ്റ് ബേസ് ക്യാംപിലേക്കൊരു യാത്ര സ്വപ്നമാണെങ്കിലും വിര്‍ച്വലായി നിങ്ങള്‍ക്ക് ബേസ് ക്യാംപിലേക്കു പോകുവാന്‍ സാധിക്കും. രണ്ട് ബേസ് ക്യാംപുകളാണ് എവറസ്റ്റിനുള്ളത്. ചൈനയിലും നേപ്പാളിലും ഓരോ ബേസ് ക്യാംപുകള്‍ വീതമുണ്ട്.

നേപ്പാളിന്റെ ക്യാംപ് കിഴക്കൻ ഭാഗത്തുള്ള ഖുംബു ഗ്ലേസിയറിലാണ് സ്ഥിതി ചെയ്യുന്നത്. ചൈനയിലുള്ളത് ടിബറ്റൻ സ്വയംഭരണ മേഖലയിലെ റോങ്ബുക്ക് ഹിമാനിയിൽ സ്ഥിതി ചെയ്യുന്നു. ടിബറ്റന്‍ ബേസ് ക്യാംപിനെ നോര്‍ത്ത് ക്യാംപ് എന്നും നേപ്പാളിലുള്ളതിനെ സൗത്ത് ക്യാംപ് എന്നും വിളിക്കുന്നു. സൗത്ത് ക്യാംപിലാണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്. ഇവിടേക്ക് മാത്രം ഓരോ വര്‍ഷവും ഏകദേശം നാല്പതിനായിരത്തോളം ആളുകള്‍ വരുന്നുണ്ട്. രാത്രി താമസം ഒരു ബേസ് ക്യാംപിലും അനുവദിക്കുന്നതല്ല.

കൊളോസിയം

കൊളോസിയം

റോമന്‍ സാമ്രാജ്യത്തിന്‍റെ ഏറ്റവും വലിയ അടയാളങ്ങളില്‍ ഒന്നാണ് ഇന്നും അത്ഭുതപ്പെടുത്തുന്ന കൊളോസിയം. റോം നഗരത്തിന്‍റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന കൊളോസിയം ഒരു ഓവൽ ആംഫി തിയേറ്ററാണ്. ഇന്നും ലോകത്തിലെ ഏറ്റവും വലിയ സ്റ്റാൻഡിംഗ് ആംഫി തിയേറ്ററായ ഇത് ലോകസഞ്ചാരികളുടെ പ്രിയപ്പെ‌‌ട്ട കാഴ്ചകളിലൊന്നും കൂടിയാണ്. വെസ്പാസിയന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് നിര്‍മ്മാണം ആരംഭിച്ചതെങ്കിലും പൂര്‍ത്തിയാക്കിയതും പുതുക്കി പണിതതുമെല്ലാം പിന്നീടുവന്ന രാജാക്കന്മാരാണ്. 50,000 മുതൽ 80,000 വരെ കാണികളെ ഇതിനുള്‍ക്കൊള്ളുവാന്‍ സാധിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

ഗ്ലാഡിയേറ്റര്‍ എന്നറിയപ്പെ‌ട്ടിരുന്ന മല്ലയുദ്ധങ്ങള്‍ക്കാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. മൃഗങ്ങളെ വേട്ടയാടൽ, വധശിക്ഷകൾ, റോമൻ പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള നാടകങ്ങൾ എന്നിങ്ങനെ പലതും പലകാലഘട്ടത്തിനനുസരിച്ച് ഇവി‌ടെ നടന്നിട്ടുണ്ട്. റോമൻ ജനതയ്ക്ക് സമ്മാനമായി നിർമ്മിച്ചതാണ് ഇത്.

ആമസോണ്‍ മഴക്കാ‌ടുകള്‍

ആമസോണ്‍ മഴക്കാ‌ടുകള്‍

മനുഷ്യനെ എന്നും അമ്പരപ്പിച്ചി‌ട്ടുള്ള പ്രകൃതിയുടെ കാഴ്ചകളില്‍ ഏറ്റവും വിസ്മയിപ്പിക്കുന്ന ഒന്നാണ് ആമസോണ്‍ മഴക്കാ‌ടുകള്‍. ജൈവവൈവിധ്യത്തിന്‍റെ ഏറ്റവും മികച്ചമാതൃകയായി നിലകൊള്ളുന്ന ആമസോണ്‍ മഴക്കാടുകള്‍ തെക്കേ അമേരിക്കയില്‍ 9 രാജ്യങ്ങളിലായാണ് പരന്നുകിടക്കുന്നത്. ഇതില്‍ 60 ശതമാനം ബ്രസീലിലും 10 ശതമാനം പെറുവിലുമാണ് വനമുള്ളത്. ഇന്ന് ലോകത്തില്‍ അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെ പകുതിയും ആമസോണ് മഴക്കാടുകളാണ്. ഇവിടുത്തെ ജീവജാലങ്ങളുടെ വൈവിധ്യമാണ് എടുത്തുപറയേണ്ട മറ്റൊന്ന്.

55,00,000 ചതുരശ്ര കിലോമീറ്റർ (21,23,561 ചതുരശ്ര മൈൽ) വിസ്തൃതിയാണ് ഈ മഴക്കാടുകളുടേത്. ഇന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്ന ജീവജാലങ്ങളില്‍ പത്തില്‍ ഒന്നും ആമസോണിലാണ് കാണപ്പെടുന്നത്. ഇവിടുത്തെ മരങ്ങളുടെ കാര്യമാവട്ടെ, 16000 കോടി സ്പീഷിസുകളിലായി 39000 കോടി മരങ്ങളുമാണ് ആമസോണില്‍ കാണുവാന്‍ കഴിയുക. 350 വ്യത്യസ്ത വംശീയ വിഭാഗങ്ങളിൽപ്പെട്ട 30 ദശലക്ഷത്തിലധികം ആളുകൾ ആമസോണിൽ താമസിക്കുന്നു,

പാലസ് ഓഫ് വെർസൈൽസ്

പാലസ് ഓഫ് വെർസൈൽസ്

ഗൂഗിള്‍ ഉപയോഗിച്ച് കാണുവാന്‍ സാധിക്കുന്ന മറ്റൊരു മഹത്തായ കാഴ്ചയാണ് വെർസൈൽസ് കൊട്ടാരം. പാരീസിനു പുറത്തായി സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം ലോകത്തിലെ ഏറ്റവും രാജകീയ വസതികളിലൊന്നായാണ് അറിയപ്പെടുന്നത്. ഇത് ചാറ്റോ ഡി വെർസൈൽസ് എന്നും അറിയപ്പെടുന്നു. 2,014 ഏക്കർ സ്ഥലത്ത് 8,150,265 ചതുരശ്ര മീറ്ററിലാണ് കൊട്ടാരമുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരമെന്ന പ്രത്യേകത ഇതിനില്ലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ റോയൽ ഡൊമെയ്‌നാണ്. അതായത് - രാജകുടുംബങ്ങള്‍ക്കു വേണ്ടി നിർമ്മിച്ച എക്കാലത്തെയും വലിയ ഇടം.

എക്കാലത്തെയും മഹത്തര നിര്‍മ്മിതികളിലൊന്നായിരുന്നുവെങ്കിലും വെറും 100 വര്‍ഷക്കാലം മാത്രമാണ് ഇത് അധികാര കേന്ദ്രമായി പ്രവര്‍ത്തിച്ചത്. ഇത് ഇപ്പോൾ ഫ്രാൻസിന്റെ ചരിത്രത്തിന്റെ മ്യൂസിയമാണ്. മ്യൂസിയത്തിൽ 6,000-ലധികം പെയിന്റിംഗുകളും 3,000 ശില്പങ്ങളും ഇവിടെ കാണാം.

ഗ്രാന്‍ഡ് കാന്യന്‍

ഗ്രാന്‍ഡ് കാന്യന്‍

ഭൂമിയുടെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഇടങ്ങളിലൊന്നായാണ് അമേരിക്കയിലെ അരിസോണയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാന്‍ഡ് കാന്യന്‍ അറിയപ്പെടുന്നത്. ഭൂമിയുടെ വിള്ളല്‍ എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. 446 കിലോമീറ്റര്‍ നീളവും 29 കിലോമീറ്റര്‍ വീതിയുമാണ് ഇതിനുള്ളത്. ഇവിടുത്തെ ചില ഗര്‍ത്തങ്ങള്‍ക്കാവട്ടെ, ഒരു കിലോമീറ്ററിലധികം ആഴമുണ്ട്. അപകട മരണങ്ങള്‍ നിരവധി സംഭവിക്കുന്ന ഇടം കൂടിയാണിത്. അശ്രദ്ധയും ഇങ്ങനെയൊരിടം കാണുമ്പോള്‍ തോന്നുന്ന അമിത സാഹസികതയുമാണ് മിക്ക അപകടങ്ങളുടെയും കാരണം.

ചിത്രങ്ങളിലൂടെ പരിചയപ്പെട്ട ഗ്രാന്‍‍ഡ് കാന്യനെ മികച്ച രീതിയില്‍ തന്നെ ഗൂഗിള്‍ മാപ്പില്‍ കാണാം. ഭൂഗർഭ പ്രതിഭാസത്തിന്റെ ഏറ്റവും ദൃശ്യമായ ഉദാഹരണങ്ങളിലൊന്നാണ് ഇവിടെയുള്ളത്. 250 ദശലക്ഷം വർഷം പഴക്കമുള്ള ശിലാപാളികൾ 1.2 ബില്യൺ വർഷം പഴക്കമുള്ള പാറകളുള്ള ഗ്രേറ്റ് അൺകോൺഫോർമിറ്റി എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഗ്രാന്‍ഡ് കാന്യനില്‍ കാണുവാന്‍ കഴിയുക.

താജ്മഹല്‍

താജ്മഹല്‍

സ്നേഹത്തിന്‍റെ ഉദാത്തമായ നിര്‍മ്മിതിയെന്നും പ്രണയസ്മാരകമെന്നും ലോകം വാഴ്ത്തിപ്പാടുന്ന താജ് മഹല്‍ ഓരോ ഭാരതീയന്‍റെയും അഭിമാന സ്തംഭം കൂടിയാണ്. നേരിട്ട് താജ്മഹല്‍ കാണുവാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ ഗൂഗിളിന്റെ സഹായത്തോടെ നേരിട്ടു കാണുന്ന പോലെ തന്നെ കാണാം. പുറമേ നിന്നു നടന്നു കയറി ഉള്ളിലെത്തി അകവും പുറവും ഒരുപോലെ ആസ്വദിക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ് ഈ യാത്ര.

ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍

ഡ്രാക്കുള കൊട്ടാരം

ഡ്രാക്കുള കൊട്ടാരം

ഡ്രാക്കുള കോട്ടാരം എന്നറിയപ്പെടുന്ന ബ്രാന്‍ കാസില്‍ ഇന്നും സഞ്ചാരികളെയും വായനക്കാരെയും ഏറെ ആവേശഭരിതരാക്കുന്ന ഇടമാണ്. റൊമാനിയയിലെ ബ്രസൂവിനടതുത്ത് ബ്രാന്‍ എന്ന സ്ഥലത്ത് ട്രാൻസിൽവാനിയയുടെയും വല്ലാച്ചിയയുടെയും ചരിത്രപ്രദേശങ്ങളുടെ അതിർത്തിയിലാണ് ഈ പ്രസിദ്ധമായ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. നോവലില്‍ വിവരിച്ചിരിക്കുന്നതുപോലെ ഭയപ്പെടുത്തുന്നുവെന്നു തോന്നിപ്പിക്കുന്ന നിരവധി കാഴ്ചകള്‍ ഇവിടെ കാണാം. കുത്തനെയുള്ള ഒരു കോവണി വഴിയാണ് കോട്ടയിലേക്ക് പ്രവേശിക്കുന്നത്. നോവലില്‍ പറയുന്നതുപോലെ തന്നെ ഒരു മലഞ്ചെരുവിലാണ് കോട്ടയുള്ളത്.

രഹസ്യ ഇടനാഴികള്‍, പാറതുളച്ച് പണിത കിണര്‍, രഹസ്യ മുറികള്‍ എന്നിങ്ങനെ വിസ്മയിപ്പിക്കുന്ന പലതും ഇവിടെ കാണാം. കോട്ടയായിരുന്ന ഇവിടം ഇന്നു കാണുന്ന രീതിയില്‍ ഒരു കൊട്ടാരമായി മാറിയത് ഇവിടുത്തെ നീണ്ടകാല ചരിത്രത്തിന്‍റെ ഭാഗം കൂടിയാണ്.

ടാക്സ് കൊ‌ടുത്ത് ചിലവേറും... ഏറ്റവും കൂ‌ടുതല്‍ വിനോദസഞ്ചാരനികുതി ഈടാക്കുന്ന ലോകനഗരങ്ങള്‍ടാക്സ് കൊ‌ടുത്ത് ചിലവേറും... ഏറ്റവും കൂ‌ടുതല്‍ വിനോദസഞ്ചാരനികുതി ഈടാക്കുന്ന ലോകനഗരങ്ങള്‍

ഗ്രേറ്റ് ബാരിയര്‍ റീഫ്

ഗ്രേറ്റ് ബാരിയര്‍ റീഫ്

കടലിനടിയിലെ അത്ഭുത കാഴ്ചകളിലേക്ക് നേരിട്ടു ഇറങ്ങിച്ചെല്ലുവാന്‍ സാധിക്കാത്തവര്‍ക്ക് ഗൂഗിള്‍ എര്‍ത്ത് ഒരുക്കിയിരിക്കുന്ന അത്ഭുതമാണ് ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ കാഴ്ച. പവിഴപ്പുറ്റുകളുടെ അതിമനോഹരമായ കാഴ്ചകളിലേക്ക് ഇവിടെച്ചെല്ലാം. ഇത്തരത്തിലുള്ള ലോകത്തില്‍ ജീവജാലങ്ങള്‍ ചേര്‍ന്നു നിര്‍മ്മിച്ച ഏക ആവാസവ്യവസ്ഥിതി കൂടിയാണിത്. 2900 പവിഴപ്പുറ്റുകളും 900 ദ്വീപുകളും ഇവിടെ കാണാം. 3000 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഗ്രേറ്റ് ബാരിയർ റീഫിന്റെ വിസ്തീർണ്ണം 344,400 ചതുരശ്ര കിലോമീറ്ററാണ്.

എണ്ണമറ്റ ജീവജാലങ്ങളുടെ ആവാസ കേന്ദ്രമായ ഇവിടം ഭൂമിയിലെ അത്യാകര്‍ഷകമായ ഇടങ്ങളിലൊന്നുകൂടിയാണ്. 6 ഇനം ആമകൾ, 215 ഇനം പക്ഷികൾ, 17 ഇനം കടൽ പാമ്പുകൾ, 1,500-ലധികം ഇനം മത്സ്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി കാഴ്ചകള്‍ ഇവിടെ കാണാം.

ടാക്സ് കൊ‌ടുത്ത് ചിലവേറും... ഏറ്റവും കൂ‌ടുതല്‍ വിനോദസഞ്ചാരനികുതി ഈടാക്കുന്ന ലോകനഗരങ്ങള്‍ടാക്സ് കൊ‌ടുത്ത് ചിലവേറും... ഏറ്റവും കൂ‌ടുതല്‍ വിനോദസഞ്ചാരനികുതി ഈടാക്കുന്ന ലോകനഗരങ്ങള്‍

ഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാ

Read more about: travel interesting facts world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X