Search
  • Follow NativePlanet
Share
» »സന്തോഷം തരുന്ന നാടും... നാട്ടുകാരും... പോകാം ഈ രാജ്യങ്ങളിലേക്ക്!!

സന്തോഷം തരുന്ന നാടും... നാട്ടുകാരും... പോകാം ഈ രാജ്യങ്ങളിലേക്ക്!!

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങള്‍, സന്തോഷമുള്ള രാജ്യങ്ങള്‍, ഏറ്റവും സന്തോഷമുള്ള ജനങ്ങള്‍ ജീവിക്കുന്ന രാജ്യങ്ങള്‍, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഒന്നാം സ്ഥാനം, ഫിന്‍ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, ഓസ്ട്രിയ, ഐസ്ലാന്‍ഡ്. ഗ്രീന്‍ലാന്‍ഡ്,

സന്തോഷം അളക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓരോ വ്യക്തിക്കും സന്തോഷത്തിന്റെ നിര്‍വ്വചനം വെവ്വേറെ ആയിരിക്കുമെന്ന് മാത്രമല്ല ആളുകള്‍ സന്തോഷം കണ്ടെത്തുന്നതും വ്യത്യസ്തങ്ങളായ രീതിയിലൂടെ ആയിരിക്കും. എന്തുതന്നെയായാലും ഇതൊന്നുമല്ലാതെ പൊതുവായ കാര്യങ്ങള്‍ക്കും നമ്മളെ സന്തോഷിപ്പിക്കുവാനാകും. വരുമാനം, സ്വാതന്ത്ര്യം, ആരോഗ്യ സംരക്ഷണം അങ്ങനെ ചില കാര്യങ്ങള്‍.

എല്ലാ വർഷവും, യുഎൻ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക് അതിന്റെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു - സന്തോഷവും വികസനവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന ഒരു പഠനവും വഴി ഏറ്റവും സന്തോഷമുള്ള രാജ്യത്തെ കണ്ടെത്തുകയാണ് ഇതുവഴി ചെയ്യുന്നത്. , ഓരോ യുഎൻ അംഗരാജ്യത്തിലെയും ഏകദേശം 1,000 ആളുകൾ അവരുടെ ജീവിതനിലവാരം 0 മുതൽ 10 വരെ സ്കെയിലിൽ വിലയിരുത്തുന്നു.പ്രതിശീർഷ ജിഡിപി, ആയുർദൈർഘ്യം, സാമൂഹിക പിന്തുണ, വിശ്വാസം, അഴിമതി, ജീവിത തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം, ഉദാരത എന്നിങ്ങനെ ആറു മേഖലകളില്‍ നിന്നുള്ള വിവര ശേഖരണത്തിലൂടെയാണ് ഫലത്തിലെത്തുന്നത്. ഇതാ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള പത്ത് രാജ്യങ്ങളെ പരിചയപ്പെടാം

ഫിന്‍ലാന്‍ഡ്

ഫിന്‍ലാന്‍ഡ്

സന്തോഷത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണ് ഫിന്‍ലാന്‍ഡ്. ജീവിതത്തില്‍ എന്തിനും സന്തോഷം കണ്ടെത്തുന്ന ഈ നാട്ടുകാര്‍ സന്തോഷമായിരിക്കുക എന്നും എന്ന തത്വമാണ് ജീവിതത്തില്‍ പിന്തുടരുന്നത്. സര്‍വ്വകലാശാല തരം വരെ സൗജന്യ വിദ്യാഭ്യാസം നല്കുന്ന രീതിയാണ് ഇവിടെയുള്ളത്.
ജീവിത വിജയങ്ങളെ പോലെ തന്നെ പരാജയത്തെയും സ്വീകരിക്കുന്നവരാണ് ഇവര്‍. 2010 മുതല്‍ ഇവി‌ടെ ഒക്ടോബര്‍ 13ന് ദേശീയ പരാജന ദിനം ആഘോഷിക്കുന്നു. തങ്ങളുടെ പരാജയങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുവാനും തിരുത്തുവാനും ഫിന്നിഷ് ജനതയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ദിനാചരണം.

ഡെന്മാര്‍ക്ക്

ഡെന്മാര്‍ക്ക്

ഏതൊക്കെ വഴികളിലൂടെ ജീവിതത്തില്‍ സന്തോഷം കണ്ടെത്തുവാന്‍ എന്ന് കണ്ടെത്തി സന്തോഷിക്കുവാനുള്ള ഒരു മാര്‍ഗ്ഗവും ഒഴിവാക്കാത്തവരാണ് ഡെന്മാര്‍ക്കുകാര്‍. നോര്‍ഡിക് രാജ്യങ്ങളില്‍ ആഴ്ചയിൽ 27-28 മണിക്കൂർ ഹ്രസ്വ പ്രവൃത്തി ആഴ്ച ആസ്വദിക്കുന്ന രാജ്യമാണിത്. എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത അവധി നല്കി അവധിക്കാല യാത്ര നടത്തുവാന്‍ പ്രേരിപ്പിക്കുന്ന രാജ്യം കൂടിയാണിത്. ജനസംഖ്യയേക്കാള്‍ അധികം സൈക്കിളുകള്‍ ഉള്ള രാജ്യമാണ് ഡെന്മാര്‍ക്ക്.
ഡെന്മാര്‍ക്ക്
ഏതൊക്കെ വഴികളിലൂടെ ജീവിതത്തില്‍ സന്തോഷം കണ്ടെത്തുവാന്‍ എന്ന് കണ്ടെത്തി സന്തോഷിക്കുവാനുള്ള ഒരു മാര്‍ഗ്ഗവും ഒഴിവാക്കാത്തവരാണ് ഡെന്മാര്‍ക്കുകാര്‍. നോര്‍ഡിക് രാജ്യങ്ങളില്‍ ആഴ്ചയിൽ 27-28 മണിക്കൂർ ഹ്രസ്വ പ്രവൃത്തി ആഴ്ച ആസ്വദിക്കുന്ന രാജ്യമാണിത്. എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത അവധി നല്കി അവധിക്കാല യാത്ര നടത്തുവാന്‍ പ്രേരിപ്പിക്കുന്ന രാജ്യം കൂടിയാണിത്. ജനസംഖ്യയേക്കാള്‍ അധികം സൈക്കിളുകള്‍ ഉള്ള രാജ്യമാണ് ഡെന്മാര്‍ക്ക്.

ഏതൊക്കെ വഴികളിലൂടെ ജീവിതത്തില്‍ സന്തോഷം കണ്ടെത്തുവാന്‍ എന്ന് കണ്ടെത്തി സന്തോഷിക്കുവാനുള്ള ഒരു മാര്‍ഗ്ഗവും ഒഴിവാക്കാത്തവരാണ് ഡെന്മാര്‍ക്കുകാര്‍. നോര്‍ഡിക് രാജ്യങ്ങളില്‍ ആഴ്ചയിൽ 27-28 മണിക്കൂർ ഹ്രസ്വ പ്രവൃത്തി ആഴ്ച ആസ്വദിക്കുന്ന രാജ്യമാണിത്. എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത അവധി നല്കി അവധിക്കാല യാത്ര നടത്തുവാന്‍ പ്രേരിപ്പിക്കുന്ന രാജ്യം കൂടിയാണിത്. ജനസംഖ്യയേക്കാള്‍ അധികം സൈക്കിളുകള്‍ ഉള്ള രാജ്യമാണ് ഡെന്മാര്‍ക്ക്.
സ്വിറ്റ്സര്‍ലാന്‍ഡ്

സ്വിറ്റ്സര്‍ലാന്‍ഡ്

അതിമനോഹരമായ കാഴ്ചകളും കൊതിപ്പിക്കുന്ന പ്രകൃതി സൗന്ദര്യത്തിനും പ്രസിദ്ധമാണ് സ്വിറ്റ്സര്‍ലാന്‍ഡ്. രുചികരമായ വിഭവങ്ങളും ചോക്ലേറ്റുകളും മാത്രമല്ല, പ്രകൃതി സൗന്ദര്യം നിറ‍ഞ്ഞു നില്‍ക്കുന്ന ഭൂമിയും ഇവിടുത്തെ പ്രത്യേകതയാണ്. സഞ്ചാരികള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കണം എന്നാഗ്രഹിക്കുന്ന രാജ്യം കൂടിയാണിത്. രാജ്യത്തെ ഓരോ തീരുമാനത്തിലും ഇവിടുത്തെ ജനങ്ങള്‍ക്കുള്ള പങ്കാളിത്തം ഏറെ പ്രസിദ്ധമാണ്.

ഐസ്ലാന്‍ഡ്

ഐസ്ലാന്‍ഡ്

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടങ്ങളില്‍ ഒന്നാണ് ഐസ്ലാന്‍ഡ്. വടക്കേ അറ്റ്ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇവിടം സഞ്ചാരികള്‍ക്ക് എന്നും വളരെ ഇഷ്ടപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. തങ്ങളെപ്പോലെ തന്നെ കൂട്ടത്തിലുള്ലവരെയും കരുതുന്ന സഹവര്‍ത്തിത്വത്തിന്റെ മനോഭാവമാണ് ഇവിടെയുള്ള ആളുകള്‍ക്കുള്ളത്.

നെതര്‍ലാന്‍ഡ്

നെതര്‍ലാന്‍ഡ്

യൂറോപ്യന്‍ യൂണിയനിലെ സമ്പന്ന രാജ്യങ്ങളിലൊന്നാണ് നെതര്‍ലാന്‍ഡ്. എന്നാല്‍ നെതല്‍ലന്‍ഡ് എന്ന രാജ്യത്തേക്കാളും ലോകം അറിയുന്നത് ഇവിടുത്തെ തലസ്ഥാന നഗരത്തെയാണ് ആംസ്റ്റര്‍ഡാം. വിന്‍‍ഡ്മില്ലുകള്‍ക്കും ട്യുലിപ് പൂക്കള്‍ക്കും രാത്രിജീവിത്തിനും കാഴ്ചകള്‍ക്കും പ്രസിദ്ധമായ അതേ ആംസ്റ്റര്‍ഡാം തന്നെ. ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷണവും ബിയറും കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നിലയിലും നെതർലാന്റ്സ് അറിയപ്പെടുന്നു.

നോര്‍വേ

നോര്‍വേ

ലോകത്തിലെ സന്തോഷം നിറഞ്ഞ രാജ്യങ്ങളില്‍ മറ്റൊന്നാണ് നോര്‍വെ. അതിന്റെ സ്വർഗ്ഗീയ മനോഹരമായ ഫ്ജോർഡുകളാണ് നോര്‍വേയെ പ്രസിദ്ധമാക്കുന്ന സംഗതി. നിരവധി മനോഹരമായ ഫ്ജോർഡുകളിൽ നിന്നാണ് ഫ്ജോർഡ് നോർവേയ്ക്ക് ഈ പേര് ലഭിച്ചത്. ഹിമാനികള്‍ ചേര്‍ന്നു രൂപപ്പെടുത്തിയെടുത്ത ഭംഗിയാണ് ഈ നാടിന്റേത്. ജീവിതത്തിലൊരിക്കലെങ്കിലും പോയിരിക്കേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ നോര്‍വെ ഇടം നേടിയിട്ടുണ്ട്. എണ്ണിത്തീര്‍ക്കാവുന്നതിലുമധികം പ്രകൃതി വിസ്മയങ്ങളാണ് ഇവിടെയുള്ളത്.

സ്വീഡന്‍

സ്വീഡന്‍

പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളാണ് സ്വീഡനുള്ളത്. രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ മൂന്നില്‍ രണ്ടും ഭാഗവും വനമുള്ള ഈ രാജ്യം പച്ചപ്പിന് അറെ പ്രസിദ്ധമാണ്. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം പച്ചപ്പുള്ള രാജ്യവും ഇത് തന്നെയാണ്. 10 ദശലക്ഷം നിവാസികള്‍ മാത്രമാണ് ഈ രാജ്യത്തുള്ളതെങ്കിലും ചെ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് സ്വീഡന്‍. യുദ്ധമില്ലാതെ ഭൂപ്രദേശം വളരുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് സ്വീഡന്‍.

ലക്സംബര്‍ഗ്

ലക്സംബര്‍ഗ്


ബെല്‍ജിയത്തിനും ജര്‍മ്മനിക്കും ഫ്രാന്‍സിനും ഇടയിലായി കിടക്കുന്ന രാജ്യമാണ് ലക്സംബര്‍ഗ്. വളരെ ചെറിയ രാജ്യമാണെങ്കിലും ലോകത്തിലെ ഏറ്റവുമ സമ്പന്നമായ രാജ്യം എന്ന വിശേഷണം ലക്സംബര്‍ഗിനുള്ളതാണ്. രാജ്യത്തെ പകുതിയോളം ആളുകളും ജോലി ചെയ്യുന്നത് സമീപത്തെ ബെൽജിയം, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നു കൂടിയാണ് ലക്സംബര്‍ഗ്.
170 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ വസിക്കുന്നു.

 ന്യൂ സീലാന്‍ഡ്

ന്യൂ സീലാന്‍ഡ്


തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ന്യൂസിലാൻഡ്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്ക് പ്രസിദ്ധമായ ഇവിടം നീണ്ട വെള്ള മേഘത്തിന്റെ നാട് കൂടിയാണ്. ഉയർന്ന പർവതശിഖരങ്ങളും ഹിമാനികളും മുതൽ നീല തടാകങ്ങൾ വരെ ഇവിടെ കാണുവാനുണ്ട്.

ഓസ്ട്രിയ

ഓസ്ട്രിയ

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ആളുകള്‍ വസിക്കുന്ന പത്താമത്തെ രാജ്യമാണ് ഓസ്ട്രിയ.കൊട്ടാരങ്ങൾക്കും കെട്ടിടങ്ങൾക്കും മറ്റ് വാസ്തുവിദ്യാ സൃഷ്ടികൾക്കും ഓസ്ട്രിയ പ്രശസ്തമാണ്. ഓസ്ട്രിയയിലെ ഏറ്റവും പ്രശസ്തമായ കോട്ടകളിൽ ഫെസ്റ്റുംഗ് ഹോഹെൻസാൽസ്ബർഗ്, ബർഗ് ഹോഹെൻവെർഫെൻ, കാസിൽ ലിച്ചെൻസ്റ്റീൻ, ഷ്ലോസ് ആർട്സ്റ്റെട്ടൻ എന്നിവ ഉൾപ്പെടുന്നു.ഓസ്ട്രിയയിലെ പല കോട്ടകളും ഹബ്സ്ബർഗ് ഭരണകാലത്താണ് സൃഷ്ടിക്കപ്പെട്ടത്.മികച്ച ജീവിത നിലവാരമുള്ള നഗരം' തലസ്ഥാനമായ ഓസ്ട്രിയ ആണ്.

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍

ചിലവ് ഇങ്ങനെയും കുറയ്ക്കാം...പേഴ്സ് കാലിയാവാതെ റോഡ് ട്രിപ് നടത്താൻ ഈ വഴികൾചിലവ് ഇങ്ങനെയും കുറയ്ക്കാം...പേഴ്സ് കാലിയാവാതെ റോഡ് ട്രിപ് നടത്താൻ ഈ വഴികൾ

Read more about: world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X