Search
  • Follow NativePlanet
Share
» »ചിലിയും ഉറുഗ്വായെയും പിന്നെ ഐസ്ലാന്‍ഡും... ഒറ്റയ്ക്കുള്ള സ്ത്രീയാത്രകളെ സുരക്ഷിതമാക്കുന്ന രാജ്യങ്ങള്‍

ചിലിയും ഉറുഗ്വായെയും പിന്നെ ഐസ്ലാന്‍ഡും... ഒറ്റയ്ക്കുള്ള സ്ത്രീയാത്രകളെ സുരക്ഷിതമാക്കുന്ന രാജ്യങ്ങള്‍

ഒറ്റയ്ക്കുള്ള സ്ത്രീ യാത്രകളില്‍ തിരഞ്ഞെടുക്കുവാന്‍ പറ്റിയ രാജ്യങ്ങള്‍ പരിചയപ്പെടാം...

ഒരു യാത്ര മുഴുവനും ഭയത്തിന്റെ യാതൊരു കണികളുമില്ലാതെ പൂര്‍ത്തിയാക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുമെങ്കിലും പലപ്പോഴും അത് സാധ്യമാകാറില്ല. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യമെടുത്താല്‍, സ്ത്രീയാണ് എന്ന കാരണത്താല്‍ നേരിടേണ്ടി വരുന്ന അതിക്രമവും ഭയപ്പെടുത്തലും ഉപദ്രവവും പ്രതീക്ഷിക്കാതെ യാത്ര പോകുവാന്‍ സാധിക്കില്ല എന്ന ഒരു കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. അങ്ങനെയുള്ളപ്പോഴും തങ്ങളുടെ രാജ്യത്തെത്തുന്ന പെണ്‍ സഞ്ചാരികളെ പരമാവധി സുരക്ഷിതരാണെന്ന് ധൈര്യപ്പെടുത്തുന്ന രാജ്യങ്ങളുമുണ്ട്. അത്തരത്തില്‍ ഒറ്റയ്ക്കുള്ള സ്ത്രീ യാത്രകളില്‍ തിരഞ്ഞെടുക്കുവാന്‍ പറ്റിയ രാജ്യങ്ങള്‍ പരിചയപ്പെടാം...

ഫിന്‍ലാന്‍ഡ്

ഫിന്‍ലാന്‍ഡ്

സുരക്ഷിതത്വത്തിന്‍റെ കാര്യത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് ഫിന്‍ലാന്‍ഡ്. യൂറോപ്പില് ഭയമൊന്നുമില്ലാതെ ഒറ്റയ്ക്കു സഞ്ചരിക്കുവാന്‍ പറ്റിയ രാജ്യങ്ങളിലും ഫിന്‍ലാന്‍ഡ് ഉള്‍പ്പെട്ടിട്ടുണ്ട്.
ഉദയ സൂര്യന്റെയുെ നോര്‍ത്തേണ്‍ ലൈറ്റുകളുടെയും നാടായ ഫിന്ഡലാന്‍ഡ് സഞ്ചാരികള്‍ക്ക് പ്രത്യേകിച്ച് പ്രകൃതിയുടെ അത്ഭുത കാഴ്ചകള്‍ തേടി വരുന്നവര്‍ക്ക് പറ്റിയ രാജ്യമാണ്. എണ്ണത്തില്‍ തന്നെ ലോകത്തില്‍ ഒന്നാം സ്ഥാനത്താണ് ഇവിടുത്തെ തടാകങ്ങളള്ളത്.

കാനഡ

കാനഡ

അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളില്‍ പൊതുവേ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന രാജ്യമാണ് കാനഡ. സ്ത്രീയാത്രകളില്‍ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്ന് എന്ന പട്ടികയിലും കാനഡ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രകൃതി സൗന്ദര്യം തന്നെയാണ് കാനഡയുടെ ഏറ്റവും വലിയ പ്രത്യേകത. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാടുകളും മഞ്ഞുപുതച്ച പര്‍വ്വതങ്ങളും തടാകങ്ങളും എല്ലാം ഈ രാജ്യത്തിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നു. വ്യത്യസ്ത സംസ്കാരങ്ങളുടെ സാമീപ്യമാണ് ഇവിടുത്തെ പട്ടണങ്ങളുടെ പ്രത്യേകത.

ന്യൂ സീലാന്‍ഡ്

ന്യൂ സീലാന്‍ഡ്

സുരക്ഷിതമായി സഞ്ചരിക്കുവാന്‍ പറ്റിയ ലോകത്തിലെ നാലാമത്തെ രാജ്യമെന്ന നിലയിവും സ്ത്രീ യാത്രകളില്‍ അപക‌ടമില്ലാതെ പൂര്‍ത്തിയാക്കുവാന്‍ പറ്റിയ രാജ്യമെന്ന രീതിയിലും ന്യൂ സിലാന്‍ഡ് അറിയപ്പെടുന്നു. അതുകൊണ്ടു തന്നെ വിവിധ പഠനങ്ങള്‍ അനുസരിച്ച് സുരക്ഷിതമായ ഒറ്റയ്ക്കുള്ള സ്ത്രീ യാത്രകള്‍ക്ക് പറ്റിയ ഇടം കൂടിയാണ് ഇവിടം.

സാഹസികതയും പ്രകൃതിഭംഗിയും ഏറെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് സ്വര്‍ഗ്ഗതുല്യമായ നാടാണ് ന്യൂ സിലാന്‍ഡ്. ലോഡ് ഓഫ് ദ റിങ് ഫാന്‍സിന് മിഡില്‍ എര്‍ത്ത് ആയ ഇവിടം രണ്ട് ദ്വീപുകള്‍ കൂടിച്ചേര്‍ന്നുള്ള രാജ്യമാണ്. രണ്ടിടങ്ങളിലും അങ്ങേയറ്റം വ്യത്യസ്തമായ കാഴ്ചകളാണ് ഉള്ളത്. ബീച്ചും അഗ്നി പര്‍വ്വതങ്ങളും തടാകങ്ങളും ഒരു ഭാഗത്തിന് ഭംഗിയേകുമ്പോള്‍ മഞ്ഞുമൂടിയ മലനിരകളും കടലും ഹിമാനികളും ഒക്കെയാണ് രണ്ടാം ഭാഗത്തിന്റെ കാഴ്ചകള്‍.

ഉറുഗ്വായ്

ഉറുഗ്വായ്

അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും കുറ്റകൃത്യ നിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഉറുഗ്വായ്. സൗത്ത് അമേപിക്കയില്‍ ഏറ്റവും സുരക്ഷിതമായി പോകുവാന്‍ സാധിക്കുന്ന ഇവി‌ടം ഒറ്റയ്ക്കു യാത്ര ചെയ്യുവാന്‍ ഇഷ്‌ടപ്പെടുന്നവരുടെ കേന്ദ്രം കൂടിയാണ്.

ബ്രസീലിനു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഉറുഗ്വായ് സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്ന പ്രദേശമാണ്.നഗരജീവിതത്തില്‍ നിന്നും പാടേ മാറിയുള്ള ബീച്ച് കാഴ്ചകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ഉറുഗ്വേയിലെ ഏറ്റവും പ്രശസ്തമായ റിസോർട്ട് ടൗണായ പൂന്ത ഡെൽ എസ്റ്റെയിൽ, വിശ്രമിക്കാൻ ബീച്ചുകളും സ്മാരകങ്ങളും ശാന്തമായ സ്ഥലങ്ങളും കാണാം.

സ്വിറ്റ്സര്‍ലന്‍ഡ്

സ്വിറ്റ്സര്‍ലന്‍ഡ്

ലോകത്തിലെ ഏറ്റവും ശാന്തമായ രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനമാണ് സ്വിറ്റ്സര്‍ലന്‍ഡിനുള്ളത്. സോളോ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ധൈര്യപൂര്‍വ്വം വരുവാന്‍ പറ്റിയ ഇവിടം യൂറോപ്പിലെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്തു തന്നെ നിലനില്‍ക്കുന്നു.
യൂറോപ്പിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന സ്വിറ്റ്സര്‍ലാന്‍ഡ് സാംസ്കാരിക വൈവിധ്യങ്ങള്‍ക്കാണ് പ്രസിദ്ധമായിരിക്കുന്നത്.

 ബെല്‍ജിയം

ബെല്‍ജിയം

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്റർനാഷണൽ വിമൻസ് ട്രാവൽ സെന്ററിന്റെ പട്ടികയിൽ ബെൽജിയം പത്താം സ്ഥാനത്താണ്. വിദേശത്ത് പഠിക്കുന്ന പ്രോഗ്രാമുകൾ ജനപ്രിയമാണ്, ബെൽജിയത്തെ സോളോ ചെറുപ്പക്കാരായ പെൺകുട്ടികൾക്ക് അവരുടെ പ്രായത്തിലുള്ള മറ്റ് യാത്രക്കാരെ കണ്ടുമുട്ടുന്നതിനുള്ള മികച്ച ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു.

യൂറോപ്പില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട രാജ്യങ്ങളിലൊന്നായാണ് ബെല്‍ജിയം അറിയപ്പെടുന്നത്. നിരവധി ചരിത്രപരമായ സ്ഥലങ്ങളും മികച്ച ഇൻഫ്രാസ്ട്രക്ചറും മറ്റ് നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉള്ള രാജ്യം ഒരു യഥാർത്ഥ രത്നമാണ്. ബ്രസ്സൽ‌സിൽ‌, നിങ്ങൾ‌ക്ക് തെരുവുകളിൽ‌ ചുറ്റിനടന്ന് മധ്യകാല വാസ്തുവിദ്യ ആസ്വദിക്കാൻ‌ കഴിയും, അതേസമയം ബ്രൂഗസിൽ‌, അതിശയകരമായ ഒരു റൊമാൻ‌സ് ഫിലിമിന് യോഗ്യമായ ലാൻഡ്‌സ്‌കേപ്പ് നിങ്ങൾ‌ കണ്ടെത്തും.

ഓസ്ട്രിയ

ഓസ്ട്രിയ

സ്ത്രീ യാത്രകളുടെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത രാജ്യമാണ് ഓസ്ട്രിയ. യൂറോപ്പിലെ സ്ത്രീ സൗഹൃദ രാജ്യങ്ങളിലൊന്നും കൂടിയാണ് ഇവിടം.
എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണതയുള്ള വിനോദ സഞ്ചാര കേന്ദ്രമായാണ് ഓസ്ട്രിയ സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും ക്വാളിറ്റിയുള്ള ജീവിതം നയിക്കുന്നവരാണ് ഓസ്ട്രിയയിലുള്ളവര്‍ എന്നാണ് പറയപ്പെടുന്നത്. തടാകങ്ങളും കാടുകളും പര്‍വ്വതങ്ങളും തന്നെയാണ് ഇവിടെ കാണുവാനുള്ള കാഴ്ചകള്‍.

ഐസ്ലാന്‍ഡ്

ഐസ്ലാന്‍ഡ്


ആഗോള സമാധാന സൂചികയിൽ (ജിപിഐ) ഒന്നാം സ്ഥാനത്തുള്ള ഐസ്ലാന്‍ഡ് ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്കിലും ഏറെ പ്രസിദ്ധമാണ്. സോളോ പെൺകുട്ടികൾക്കുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനം കൂടിയാണ് ഐസ്‌ലാന്റ്.

രാജ്യത്തിന്റെ ഉപരിതലത്തിന്റെ 15% മഞ്ഞുമൂടി കിടക്കുന്നതിനാല്‍ ഐസ്ലാന്‍ഡ് എന്ന പേരിനോട് ഈ രാജ്യം പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നു. നിങ്ങൾക്ക് ഹിമപാതത്തിലൂടെ നടക്കാനും അവിടെ ഗുഹകൾ കണ്ടെത്താനും കഴിയും. 20 ൽ കുറയാത്ത സജീവ അഗ്നിപർവ്വതങ്ങൾ ഉണ്ട്.

ജപ്പാന്‍

ജപ്പാന്‍

ആഗോള സമാധാന സൂചിക (ജിപിഐ) പ്രകാരം ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളിൽ ജപ്പാൻ ആറാം സ്ഥാനത്താണ്. മാച്രമല്ല, സ്ത്രീ യാത്രക്കാർക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് ജപ്പാൻ!

നൂതന സാങ്കേതികവിദ്യയുമായി സഹസ്രാബ്ദങ്ങൾ പഴക്കമുള്ള പാരമ്പര്യങ്ങൾ നിലനിൽക്കുന്ന ഒരു സ്ഥലമാണ് ജപ്പാൻ. ലോകത്തിലെ ഏറ്റവും വൃത്തിയുള്ളതും മികച്ചതുമായ സംഘടിതമായി കണക്കാക്കപ്പെടുന്ന മെഗാ മെട്രോപോളിസായ ടോക്കിയോ ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്.

ചിലി

ചിലി

ചിലിയിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവാണ്, ആഗോള സമാധാന സൂചികയിൽ ഇരുപത്തിനാലാം സ്ഥാനത്താണ്.
ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയായ അറ്റകാമ, പാറ്റഗോണിയയിലെ വന്യമായ പ്രകൃതി സൗന്ദര്യം എന്നിവ ഉള്‍ക്കൊള്ളുന്ന ചിലി വ്യത്യസ്തമായ സൗന്ദര്യത്തിനു പ്രസിദ്ധമാണ്. ചലച്ചിത്ര യോഗ്യതയുള്ള പ്രകൃതിദൃശ്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.ചലച്ചിത്ര യോഗ്യതയുള്ള പ്രകൃതിദൃശ്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.

ചക്രവര്‍ത്തിമാരുടെ ശവകുടീരമായ അഫ്ഗാനിസ്ഥാന്‍... യുദ്ധവും കലാപവും നയിച്ച ചരിത്രമുള്ള രാജ്യംചക്രവര്‍ത്തിമാരുടെ ശവകുടീരമായ അഫ്ഗാനിസ്ഥാന്‍... യുദ്ധവും കലാപവും നയിച്ച ചരിത്രമുള്ള രാജ്യം

Read more about: travel travel tips solo travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X