Search
  • Follow NativePlanet
Share
» »ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍

ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍

ഗോവ യാത്രയില്‍ മറക്കാതെ ചെയ്തിരിക്കേണ്ട സാഹസിക വിനോദങ്ങള്‍ ഏതൊക്കെയാണെന്നും അതിനു പറ്റിയ സ്ഥലങ്ങളും ഏകദേശ തുക എത്രയെന്നും നോക്കാം

ഗോവയിലേക്കുള്ള യാത്രകള്‍ എന്നും യാത്രാനുഭവങ്ങളേക്കാള്‍ കൂടുതല്‍ യാത്രാ പരീക്ഷണങ്ങളാണ്. തീര്‍ത്തും വ്യത്യസ്തമായ ഒരു ജീവിതത്തിലേക്കും സംസ്കാരങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന യാത്രകള്‍. അതുകൊണ്ടുതന്നെ ഓരോ തവണ ഇവിടെയെത്തുമ്പോഴും വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കുവാന്‍ ആളുകള്‍ താല്പര്യപ്പെടുന്നു. നൈറ്റ് ലൈഫും ബീച്ചുകളും അവസാനമില്ലാത്ത പാര്‍ട്ടികളും ബീച്ചിലെ ആഘോഷങ്ങളും എല്ലാം ചേരുന്ന ഗോവയില്‍ യാത്ര പൂര്‍ണ്ണമാകണമെങ്കില്‍ കുറച്ച് സാഹസികരായേ തീരൂ. ഗോവ യാത്രയില്‍ മറക്കാതെ ചെയ്തിരിക്കേണ്ട സാഹസിക വിനോദങ്ങള്‍ ഏതൊക്കെയാണെന്നും അതിനു പറ്റിയ സ്ഥലങ്ങളും ഏകദേശ തുക എത്രയെന്നും നോക്കാം

പാരാസെയ്ലിങ്

പാരാസെയ്ലിങ്

ഗോവയില്‍ എത്തുന്ന മിക്ക സഞ്ചാരികളും പരീക്ഷിക്കുവാന്‍ താല്പര്യപ്പെടുന്ന സാഹസിക വിനോദങ്ങളിലൊന്നാണ് പാരാസെയ്ലിങ്. കടലിനു മുകളിലൂടെ പറന്നുയര്‍ന്നു പോകുന്ന യാത്രാനുഭവം ഇവിടെ എത്തുന്നവര്‍ ചെയ്യുവാന്‍ മറക്കേണ്ട. ഗോവയിലെ മിക്ക ബീച്ചുകളിലും പാരാസെയ്ലിങ്ങിനുള്ള അവസരമുണ്ട്. നീലനിറത്തില്‍ പരന്നു വിശാലമായി കിടക്കുന്ന അറബിക്കടലിന്റെ സൗന്ദര്യം ആകാശത്തു പറന്നു നിന്നു കാണാം എന്നതു മാത്രമല്ല, കുറഞ്ഞ ചിലവും ഇതിനെ പ്രിയപ്പെട്ടതാക്കുന്ന കാരണങ്ങളാണ്.
899 രൂപ മുതല്‍ പാരാസെയ്ലിങ് ഗോവയില്‍ ചെയ്യുവാന്‍ കഴിയും. ഓരോ ബീച്ചുകളിലും വ്യത്യസ്ത തുകയാണ് ഈടാക്കുന്നത്.
കാലന്‍ഗുട്ടെ, ബാഗാ ബീച്ച്, കണ്ടോലിം. അന്‍ജുന ബീച്ച്, സിന്‍ക്വേരിം തുടങ്ങിയ ബീച്ചുകളില്‍ പാരാസെയ്ലിങ് ചെയ്യാം.

PC:Devon Daniel

ബംഗീ ജമ്പിങ്

ബംഗീ ജമ്പിങ്

ലോകത്തിലെ തന്നെ ഏറ്റവും സാഹസിക വിനോദങ്ങളിലൊന്നായ ബംഗീ ജമ്പിങ്ങ് ചെയ്യുവാനുള്ള ഇടങ്ങളും ഗോവയിലുണ്ട്. റോപ്പിന്‍റെ സഹായത്തോടെ വലിയ ഉയരത്തില്‍ നിന്നും താഴേക്ക് ചാടുന്ന സാഹസിക വിനോദമാണ് ബംഗീ ജമ്പിങ്. കൃത്യമായി സ്ഥാപിച്ച് ഉറപ്പിച്ച ഒരു ഫ്ലാറ്റ്ഫോമില്‍ നിന്നുള്ള ചാട്ടവും ക്രെയിനില്‍ ഉറപ്പിച്ച പ്ലാറ്റ്ഫോമില്‍ നിന്നുള്ള ബംഗീ ജമ്പിങ്ങുമുണ്ട്. ഇതില്‍ ക്രെയിനുപയോഗിച്ചുള്ളതാണ് ഗോവയിലെ ബംഗീ ജമ്പിങ്.
പച്ചപ്പു നിറഞ്ഞു നില്‍ക്കുന്ന കാടിന്റെ കാഴ്ചകള്‍ക്കു നടുവിലുള്ള ഇവിടുത്തെ ബംഗീ ജമ്പിങ് കാഴ്ചകള്‍ക്കു കൂടുതല്‍ സാഹസികതയും സൗന്ദര്യവും തോന്നിക്കുവാന്‍ തടാകത്തിന്‍റെ കാഴ്ചകളും ഇവിടെയുണ്ട്.
4850 രൂപയിലാണ് ഗോവയിലെ ബിച്ചോലിം ജംപിങ് ഹൈറ്റ്സിലെ ബംഗീ ജമ്പിങ് ചാര്‍ജ് ആരംഭിക്കുന്നത്.

PC:Laurynas Mereckas

കയാക്കിങ്

കയാക്കിങ്

കയാക്കിങ് പൊതുവേ ഒരു സാഹസിക വിനോദമാണെങ്കിലും ഗോവയിലെ ഭൂപ്രകൃതിയില്‍ ഇത് വളരെ എളുപ്പത്തില്‍ ചെയ്യുവാന്‍ കഴിയുന്ന ഒരു സാഹസിക വിനോദമാണ്. ഏതു പ്രായക്കാര്‍ക്കും വളരെ എളുപ്പത്തില്‍, പേടിക്കാതെ ഇവിടെ കയാക്കിങ് നടത്താം. ഗോവയിലെ കായലുകളിലും നദികളിലും തുഴഞ്ഞെത്തുന്ന കയാക്കിങ്ങിന് നിരവധി ആളുകള്‍ താല്പര്യം പ്രകടിപ്പിക്കാറുണ്ട്. സൗത്ത് ഗോവയിലെ ബീച്ചുകളിലാണ് കയാക്കിങിന് കൂടുതല്‍ സാധ്യതകളും സാഹചര്യങ്ങളുമുള്ളത്. ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് ഇതിനു പറ്റിയ സമയം.
ചെയ്യുന്ന സ്ഥലങ്ങളും സമയവും സീസണം അനുസരിച്ചാണ് ഇതിന്റെ നിരക്ക് വരുന്നത്. 200 രൂപ മുതല്‍ 800 രൂപ വരെ ഒരു തവണ കയാക്കിങ് നടത്തുന്നതിനാവും

PC:Ali Kazal

സ്കൂബാ ഡൈവിങ്ങും സ്നോര്‍ക്കലിങും

സ്കൂബാ ഡൈവിങ്ങും സ്നോര്‍ക്കലിങും

ഗോവയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളതും ആരാധകരുള്ളതുമായ ജല സാഹസിക വിനോദമാണ് സ്കൂബാ ഡൈവിങ്ങും സ്നോര്‍ക്കലിങും. കടലിനുള്ളിലേക്കുറങ്ങിച്ചെന്ന് കടലിനടിയിലെ സാഹസിക ലോകം പരിചയപ്പെടുത്തുന്ന സ്കൂബാ ഡൈവിങ്ങും സ്നോര്‍ക്കലിങും ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ട സാഹസിക വിനോദങ്ങളുടെ പട്ടികയില്‍ ആണ് സഞ്ചാരികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്കൂബാ ഡൈവിങ്ങും സ്നോര്‍ക്കലിങും ചെയ്യുന്നതിനു മുന്‍പായി ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ട്രെയിനിങ് സെഷന്‍ ഉണ്ടായിരിക്കും. അതിനു ശേഷം 12 മീറ്റര്‍ കടലിന്‍റെ താഴ്ചയിലേക്ക് പോകുവാന്‍ സാധിക്കുന്ന ഈ ജലവിനോദങ്ങളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുക.

PC:Aviv Perets

യാത്ര ഏതുമാകട്ടെ... ഈ അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ ലാഭിക്കാം പണവും സമയവും...യാത്ര ഏതുമാകട്ടെ... ഈ അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ ലാഭിക്കാം പണവും സമയവും...

ഫ്ലൈ ബോര്‍ഡിങ്

ഫ്ലൈ ബോര്‍ഡിങ്

ഗോവയിലെ ഏറ്റവും സാഹസികമായ വിനോദമാണ്ഫ്ലൈ ബോര്‍ഡിങ്. ഒരു ഫ്ലൈബോർഡ് റൈഡർ ഒരു നീണ്ട ഹോസ് ഉപയോഗിച്ച് വാട്ടർക്രാഫ്റ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ബോർഡിൽ നിൽക്കുന്നു. 22 മീറ്റർ (72 അടി) വരെ വായുവിൽ പറക്കാനോ വെള്ളത്തിലൂടെ തലകീഴായി മുങ്ങാനോ ഉള്ള ജെറ്റ് നോസിലുകളുള്ള ഒരു ജോടി ബൂട്ടുകളിലേക്ക് വെള്ളം സമ്മർദ്ദം ചെലുത്തുന്നു. അതായത് വെള്ളത്തിന്‍റെ സമ്മര്‍ദ്ദത്തില്‍ ഉയരുന്ന ബോര്‍ഡില്‍ കടലില്‍ നില്‍ക്കുന്ന അനുഭവമാണ് ഫ്ലൈ ബോര്‍ഡിങ് നല്കുക.
ഗോവയില്‍ ചപോര നദിയിലാണ് ഇതിനു സൗകര്യമുള്ളത്. 15 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഫ്ലൈ ബോര്‍ഡിങ്ങിന് ഒരാള്‍ക്ക് 3500 രൂപ ചിലവുണ്ട്.

ഓര്‍മ്മയിലെന്നും നില്‍ക്കുന്ന യാത്രകള്‍.. മണാലിയും ഗോവയും വേണ്ട, പകരം കാണാം ഈ സ്ഥലങ്ങള്‍ഓര്‍മ്മയിലെന്നും നില്‍ക്കുന്ന യാത്രകള്‍.. മണാലിയും ഗോവയും വേണ്ട, പകരം കാണാം ഈ സ്ഥലങ്ങള്‍

മിന്നാമിനുങ്ങുകളെത്തുന്ന പുരുഷ്വാധി മുതല്‍ രഹസ്യങ്ങളു‌ടെ ഭണ്ഡാര്‍ധാര വരെ.. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലൂ‌ടെമിന്നാമിനുങ്ങുകളെത്തുന്ന പുരുഷ്വാധി മുതല്‍ രഹസ്യങ്ങളു‌ടെ ഭണ്ഡാര്‍ധാര വരെ.. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലൂ‌ടെ

Read more about: goa adventure travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X