Search
  • Follow NativePlanet
Share
» »ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!

ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!

എന്നിരുന്നാലും വർണ്ണങ്ങളാൽ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ചില തെരുവുകൾ പരിചയപ്പെടാം.

ചുറ്റോടു ചുറ്റും നിറഞ്ഞു നിൽക്കുന്ന വർണ്ണങ്ങൾ, ചുവരുകൾക്കും വീടുകൾക്കും ജനാലകള്‍ക്കുമെല്ലാം ഓരോ നിറങ്ങൾ.. മൊത്തത്തിൽ മനസ്സു നിറയ്ക്കുന്ന കാഴ്ച. കളർഫുൾ ആയ തെരുവുകൾ.. ചില സ്ഥലങ്ങളുടെ കാഴ്ച ഇങ്ങനെയണ്. ഇൻസ്റ്റഗ്രാമിലും വീഡിയോകളിലും എല്ലാം കണ്ടുതീർത്ത , വർണ്ണഭംഗിയാർന്ന ഇന്ത്യയിലെ ചില തെരുവുകൾ നിങ്ങളെ ഒരിക്കലെങ്കിലും മാടി വിളിച്ചിട്ടില്ലേ? ഇതാ ജയ്പൂരും ജോധ്പൂരും പോലെ നിറങ്ങളുടെ പേരിൽ അറിയപ്പെടാത്ത, എന്നിരുന്നാലും വർണ്ണങ്ങളാൽ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ചില തെരുവുകൾ പരിചയപ്പെടാം.

PC:Arka Dutta/Unsplash

ഫോർട്ട് കൊച്ചി

ഫോർട്ട് കൊച്ചി

നിറങ്ങളിൽ ആറാടി നിൽക്കുന്ന സ്ഥലമാണ് ഫോര്‍ട്ട് കൊച്ചി. ഇവിടേക്ക് വരുമ്പോൾ ഒറ്റ കാഴ്ചയിൽ ഈ വർണ്ണക്കാഴ്ചകൾ മുന്നിലെത്തില്ലെങ്കിലും നിങ്ങൾ എത്രയധികം ഫോർട്ട് കൊച്ചിയെ അറിയുന്നോ അത്രത്തോളം കാഴ്ചകൾ നിങ്ങളിലെത്തും. മാർക്കറ്റ്, ജ്യൂ ടൗൺ, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിങ്ങൾക്ക് ഈ കാഴ്ച കാണാം. വ്യത്യസ്ത നിറങ്ങളിൽ നിൽക്കുന്ന വീടുകളും കടകളും എല്ലാം ഇവിടെയുണ്ട്. മാർക്കറ്റുകളുടെ ഉള്ളിലേക്ക് കയറുമ്പോൾ ഈ വ്യത്യാസം നിങ്ങൾക്ക് മനസ്സിലാക്കാം.

PC:gaurav kumar/unsplash

ഫ്രെഞ്ച് കോളനി, പോണ്ടിച്ചേരി

ഫ്രെഞ്ച് കോളനി, പോണ്ടിച്ചേരി

നിറങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയാണ് ആഗ്രഹിക്കുന്നതെങ്കിൽ പോണ്ടിച്ചേരിയിലെ ഫ്രെഞ്ച് കോളനിയുണ്ട്. മഞ്ഞയുടെ വിവിധ നിറഭേദങ്ങളാണ് നിങ്ങളെ ഇവിടെ കാത്തിരിക്കുന്നത്. ഒരിക്കലും മടുപ്പിക്കാത്ത കുറച്ചു സമയം ഈ സ്ഥലം നിങ്ങൾക്ക് തരുമെന്നത് തീർച്ച. ഒരു കാലത്ത് ഫ്രഞ്ച് കോളനിയായിരുന്ന ഇവിടെ അതിന്റെ ഓർമ്മകളുണർത്തുന്ന നിരവധി കാഴ്ചകൾ കാണാം. പരമ്പരാഗത വാസ്തുവിദ്യ, മികച്ച ഭക്ഷണശാലകൾ, മനോഹരമായ ബീച്ചുകൾ, എന്നിങ്ങനെ കുറേ കാര്യങ്ങളാൽ ഇവിടെ ചിലവഴിക്കുന്ന ദിവസങ്ങൾ നല്ലതാക്കാം,

PC:Sukanya Basu/Unsplahs

ചൈനാ ടൗൺ കൊൽക്കത്ത

ചൈനാ ടൗൺ കൊൽക്കത്ത

ഇന്ത്യയ്ക്കുള്ളിൽ ഒരു ചൈനയെ കണ്ടെത്തുവാൻ സാധിക്കുന്ന സ്ഥലമാണ് കൊൽക്കത്തയിലെ ചൈനാ ടൗൺ. നഗരത്തിലെ തിരക്കേറിയ ഭാഗമായ ഇവിടെ നിങ്ങൾക്ക് ഒരു മിനി ചൈന കാണാം, കട്ടികൂടിയ നിറങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളുമെല്ലാം ഇവിടുത്തെ കാഴ്ചകളിലുണ്ട്. ചൈനീസ് സംസ്കാരവും ഇന്ത്യൻ സംസ്കാരവും ചേരുന്ന സ്ഥലമാണിത്. ടിബെറ്റി ബസാർ, ബിസിനസ്സ്, ഇന്റർ കൾച്ചറൽ എക്‌സ്‌ചേഞ്ച്, എന്നിങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. ചൈനീസ് കാളി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം.

PC:rajat sarki/Unsplash

വാരണാസി

വാരണാസി

സമ്പന്നമായ ഐതിഹ്യങ്ങളും സംസ്കാരങ്ങളം നിറഞ്ഞു നില്‍ക്കുന്ന വാരണാസിയും നിറങ്ങളുടെ കാര്യത്തിൽ നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല. ഇവിടുത്തെ ചുവരുകളും മതിലുകളുമെല്ലാം നിറങ്ങളാലും ചിത്രങ്ങളാലും നിറഞ്ഞു നിൽക്കുകയാണ്. ഇവിടുത്തെ ഘാട്ടുകളിലേക്കിറങ്ങുന്ന സ്ഥലത്തെ ചുവരുകളിലാണ് അതിമനോഹരമായ ഗ്രാഫിറ്റികൾ നിങ്ങൾക്കു കാണുവാൻ സാധിക്കുന്നത്

PC:Amit Gaur/Unsplash

ലോധി റോഡ്, ഡെൽഹി

ലോധി റോഡ്, ഡെൽഹി

ഡല്‍ഹിയില നിറങ്ങൾക്ക് ഒരു പഴമയുടെ ഭംഗി നിങ്ങൾക്ക് കാണുവാൻ സാധിക്കും. ചരിത്രത്തോട് ചേർന്ന നിൽക്കുന്ന ഡല്‍ഹിയെ ചിലപ്പോഴൊക്കെ ആധുനിക നിറത്തിൽ കാണുമ്പോൾ അത് ഒരു വ്യത്യസ്തമായ കാഴ്ചയാണ്. നിരവധി ആർട് സ്ട്രീറ്റുകളിൽ നിങ്ങൾക്ക് ഇത്തരം വർണ്ണാഭമായ കാഴ്ചകൾ കാണാം. അത്തരത്തിലൊന്നാണ് ലോധി ആർട്ട് ഡിസ്ട്രിക്റ്റ്. ഡെൽഹിയിലെ ഫോട്ടോ പ്രേമികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സ്ഥലമാണിത്. വെളുത്ത നിറത്തിലുള്ള ചുവരുകൾ നിറയെയുള്ള ചിത്രങ്ങൾ മണിക്കൂറുകളോളം നടന്നു കാണുവാനുള്ള കാഴ്ചയുണ്ട്.

PC:Ravi Sharma/Unsplash

മല്ലേശ്വരം, ബാംഗ്ലൂർ

മല്ലേശ്വരം, ബാംഗ്ലൂർ

ചുവരുകളിൽ ചിത്രമെഴുതിയ നാടാണ് ബാംഗ്ലൂർ. മെട്രോ സ്റ്റേഷനുകളിലും തൂണുകളിലും വലിയ കെട്ടിടങ്ങളുടെ ചുവരുകളിലുമെല്ലാം ചിത്രമെഴുത്തുകൾ നിറഞ്ഞു നിൽക്കുന്ന ഇവിടെ നിങ്ങൾ കണ്ടിരിക്കേണ്ട സ്ഥലമാണ് മല്ലേശ്വരം. ഇവിടുത്തെ ചുവരുകൾ അതിമനോഹരങ്ങളായ നിറങ്ങളാലും ചിത്രങ്ങളാലും നിറഞ്ഞുനിൽക്കുന്നു.

PC:BP Miller/Unsplash

മക്താ ആർട് സ്ട്രീറ്റ്, ഹൈരാബാദ്

മക്താ ആർട് സ്ട്രീറ്റ്, ഹൈരാബാദ്

ഹൈദരാബാദിലെ ഏറ്റവും കളർഫുൾ കാഴ്ചകളുള്ള സഥലമാണ് മക്താ ആർട് സ്ട്രീറ്റ്. ഇവിടുത്തെ കെട്ടിടങ്ങൾ മുഴുവനും ചുവര്‍ചിത്രങ്ങൾ നിങ്ങൾക്കു കാണാം. സ്ട്രീറ്റ് ഫോട്ടോഗ്രാഫിയുടെ ഏറ്റവും മികച്ച കുറച്ചു കാഴ്ചകൾ ഇവിടെ കാണാം.

PC:Satish Krishnamurthy

മറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾമറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾ

അസമും മേഘാലയയും കാണാം ..കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി..കറങ്ങിനടക്കാംഅസമും മേഘാലയയും കാണാം ..കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി..കറങ്ങിനടക്കാം

Read more about: street fort kochi city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X