Search
  • Follow NativePlanet
Share
» »ലോകത്തില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന 10 രാജ്യങ്ങള്‍

ലോകത്തില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന 10 രാജ്യങ്ങള്‍

യാത്രകള്‍ എപ്പോഴാണെങ്കിലും രസമുള്ള സംഗതിയാണ്. കാണാക്കാഴ്ചകളും അറിയാനാടുകളും കടന്ന് പുതിയ ഇടങ്ങളിലേക്കുള്ള യാത്രകള്‍. ഏതു തരത്തിലുള്ള സഞ്ചാരികളെയും ആകര്‍ഷിക്കുന്ന ഇടങ്ങളാണ് എന്നും വിനോദ സഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തിച്ചേരുന്ന ചില രാജ്യങ്ങളുണ്ട്. ജീവിതത്തിലൊരിക്കലെങ്കിലും കാണണമെന്ന് സഞ്ചാരികള്‍ മനസ്സില്‍ കുറിച്ചിടുന്ന, ലോകത്തില്‍ ഏറ്റവുമധികം സന്ദര്‍ശകരെത്തിച്ചേരുന്ന 10 രാജ്യങ്ങളെ പരിചയപ്പെടാം...

ഫ്രാന്‍സ്

ഫ്രാന്‍സ്

ലോകത്തില്‍ ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന രാജ്യമാണ് ഫ്രാന്‍സ്. പാരീസ് എന്നൊരു ഒറ്ര സ്ഥലനാമം മാത്രം മതി ഫ്രാന്‍സിലേക്ക് യാത്രക്കാര്‍ ഒഴുകിയെത്തുവാന്‍. ചരിത്രത്തോട് ചേര്‍ന്നു കിടക്കുന്ന നിരവധി കാഴ്ചകളും ഇടങ്ങളും ഫ്രാന്‍സിലുണ്ട്. പാരീസ്, ഈഫല്‍ ടവര്‍, നോത്ര ദാം കത്തീഡ്രല്‍, മൊംസൊരൊയ കൊട്ടാരം, വെഴ്സായ് കൊട്ടാരം, ല്യൂവര്‍ മ്യൂസിയം, സെന്റര്‍ പോപിഡോ, മോണ്ട് സെന്റ് മൈക്കിള്‍ എന്നിങ്ങനെ അത്ഭുതപ്പെടുത്തുന്ന ഇടങ്ങള്‍ ഫ്രാന്‍സിനു സ്വന്തമാണ്. വിനോദ സഞ്ചാരികളെ സ്വീകരിക്കുക മാത്രമല്ല, അവരില്‍ നിന്നും വലിയൊരു വരുമാനവും ഫ്രാന്‍സിനു സ്വന്തമാക്കുവാന്‍ സാധിക്കുന്നു. മെഡിറ്ററേനിയൻ കടലിന്റെയും അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെയും ഇടയിലായാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്.
89.4 മില്യണ്‍ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ഇവിടം സന്ദര്‍ശിച്ചത്.

സ്പെയിന്‍

സ്പെയിന്‍


ഫ്രാന്‍സിനു തൊട്ടുപിന്നിലായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന രാജ്യമാണ് സ്പെയിന്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം സഞ്ചാരികള്‍ വന്നെത്തിയ സ്പെയിന്‍ ഓവര്‍
ടൂറിസത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. പലപ്പോഴും യാത്ര സ്പെയിനിന്റെ പ്രധാന ഇടങ്ങളില്‍ മാത്രമൊതുങ്ങുകയാണ് ചെയ്യുന്നത്. സാംസ്കാരിക ഹബ്ബായ മാഡ്രിഡും സെവില്ലയും പിന്നെ അതിമനോഹരങ്ങളായ പ്രാന്തപ്രദേശങ്ങളും യാത്രകളില്‍ സന്ദര്‍ശിക്കുന്നവര്‍ വളരെ കുറവാണ്.
ബീച്ചുകള്‍ കാണുവാനും കലകള്‍ ആസ്വദിക്കുവാനും ഒക്കെയാണ് ഇവിടെ അധികവും സഞ്ചാരികള്‍ എത്തുന്നത്. "ദി വേ" എന്നറിയപ്പെടുന്ന കാമിനോ ഡി സാന്റിയാഗോ കൂടി സന്ദര്‍ശിച്ചാല്‍ മാത്രമേ ഈ സ്പെയിന്‍ യാത്ര പൂര്‍ണ്ണമാകൂ.
82.7 മില്യണ്‍ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ഇവിടം സന്ദര്‍ശിച്ചത്.

അമേരിക്ക

അമേരിക്ക

മുഴുവന്‍ യൂറോപ്പും ചേരുന്നതിനേക്കാള്‍ വിസ്തൃതമായി കിടക്കുന്ന അമേരിക്കയാണ് ലോക വിനോദ സഞ്ചാരത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. എല്ലാ തരത്തിലുള്ള സംസ്കാരങ്ങള്‍ക്കും പ്രാധാന്യം നല്ക, അവരെയും യാത്രയില്‍ കൂടെചേര്‍ക്കുന്ന സംസ്കാരമാണ് അമേരിക്കയുടേത്. പരസ്പരം വേദനിപ്പിക്കാതെ ചേര്‍ത്തുപിടിക്കുന്ന ഇവിടേക്ക് വീണ്ടും വരുവാനും സഞ്ചാരികള്‍ ആഗ്രഹിക്കുന്നു. ന്യൂയോര്‍ക്ക് സിറ്റി, ലോസ് ആഞ്ചലസ്, ചിക്കാഗോ തുടങ്ങിയ നിരവധി നഗരങ്ങള്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.
യൂട്ടയുടെ മൈറ്റി 5 കമാനങ്ങൾ, ബ്രൈസ് മലയിടുക്ക്, ക്യാപിറ്റൽ റീഡ്, സിയോൺ ദേശീയ ഉദ്യാനങ്ങൾ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

79.6 മില്യണ്‍ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ഇവിടം സന്ദര്‍ശിച്ചത്.

ചൈന

ചൈന

ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലൊന്ന് എന്നത് മാത്രമല്ല, ലോകത്തിലെ ഏറ്റവും അധികം സഞ്ചാരികള്‍ ജീവിക്കുന്ന രാജ്യം കൂടിയാണ് ചൈന. ലോക യാത്രക്കാരിൽ 10 ശതമാനവും ചൈനയില്‍ നിന്നുള്ളവരാണെന്നാണ് കണക്കുകള്‍ പറയുന്നത്. ചൈനീസ് ജനസംഖ്യയുടെ 20 ശതമാനം ആളുകള്‍ക്കും- അതായത് 300 മില്യണ്‍ ആളുകള്‍ക്ക്- 2027 ഓടെ പാസ്പോര്‍ട്ട് ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തുടർച്ചയായ നാഗരികതയാാമ് കൂടുതലും വിനോദ സഞ്ചാരികള്‍ ചൈനയില്‍ തേടുന്നത്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഗ്രാമങ്ങൾ മുതൽ വന്‍മതില്‍ വരെയുള്ള അത്ഭുതങ്ങൾ ഇവിടെ കാണുവാനുണ്ട്. ഇവിടുത്തെ മാര്‍ക്കറ്റുകളും ഭക്ഷണ രീതികളുമെല്ലാം ഒരിക്കലെങ്കിലും കാണേണ്ടതും പരീക്ഷിച്ചിരിക്കേണ്ടതും തന്നെയാണ്.
62.9 മില്യണ്‍ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ഇവിടം സന്ദര്‍ശിച്ചത്.

ഇറ്റലി

ഇറ്റലി

കലകളിലൂടെയും സംസ്കാരത്തിലൂടെയും രുചികളിലൂടെയും സഞ്ചാരികളുടെ മനസ്സില്‍ ഇ‌ടം നേടിയ നാടാണ് ഇറ്റലി, ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്ന അഞ്ചാമത്തെ രാജ്യമാണ് ഇറ്റലി. റോം, ഫ്ലോറന്‍സ്, പിസാ, മിലാന്‍, അസ്സിസ്സി, വെറോണ. ലേക്ക് കോമോ, സൊറെന്‍റോ, ഐല്‍ ഓഫ് കാപ്രി എന്നിവി‌ടങ്ങളിലാണ് ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്നത്. എറ്റ്ന, വെസൂവിയസ്, സ്ട്രോംബോളി എന്നിവയുൾപ്പെടെ യൂറോപ്പിലെ സജീവമായ മൂന്ന് അഗ്നിപർവ്വതങ്ങളും ഇവിടെ കാണാം. ലോകത്തില്‍ ഏറ്റവുമധികം യുനസ്കോ പൈകൃക സ്മാരകങ്ങളുള്ള രാജ്യം കൂടിയാണ് ഇറ്റലി. 1500 ല്‍ അധികം തടാകങ്ങളാണ് ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലായി ഉള്ളത്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്‍ സിറ്റി ഇറ്റലിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.

62.1 മില്യണ്‍ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ഇവിടം സന്ദര്‍ശിച്ചത്.

തുര്‍ക്കി

തുര്‍ക്കി

2016 ല്‍ തുര്‍ക്കിയിലെ രാഷ്ട്രീയ സാഹചര്യങ്ങളെത്തുടര്‍ന്ന് ഇവിടം വിനോദസഞ്ചാരം വലിയ രീതിയില് തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ തുര്‍ക്കിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഇവിടെ കണ്ടത്. പാശ്ചാത്യ സംസ്കാരം പൗരസ്ത്യ സംസ്കാരവുമായി ചേരുന്ന ഇസ്താംബൂള്‍ ആണ് തുര്‍ക്കിയില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്നയിടം. വർണ്ണാഭമായ ബസാറുകൾ, പള്ളികൾ എന്നിവയാണ് ഇവിടെ കാണുവാനുള്ളത്.
45.7 മില്യണ്‍ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ഇവിടം സന്ദര്‍ശിച്ചത്.

മെക്സിക്കോ

മെക്സിക്കോ

സഞ്ചാരികളുടെ മറ്റൊരു പ്രിയപ്പെട്ട നാടാണ് മെക്സിക്കോ. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന മെക്സിക്കോ ലോകത്തിലേറ്റവുമധികം സ്പാനിഷ് ഭാഷ ഉപയോഗിക്കുന്നവരുള്ള സ്ഥലം കൂടിയാണ് മെക്സിക്കോ.ലാറ്റിൻ അമേരിക്കയിലെ ടൂറിസത്തിൽ നിന്നുള്ള ഏറ്റവും ഉയർന്ന വരുമാനം നേടുന്ന രാജ്യം കൂടിയാണിത്. മെക്സിക്കോയിലെ തീരപ്രദേശങ്ങൾ നിരവധി ബീച്ചുകൾ ഉൾക്കൊള്ളുന്നു. ദേശീയ നിയമമനുസരിച്ച്, തീരപ്രദേശങ്ങളെല്ലാം ഫെഡറൽ ഉടമസ്ഥതയിലാണ്, അതായത് രാജ്യത്തെ എല്ലാ ബീച്ചുകളും പൊതുവാണ്. പസഫിക് തീരത്ത് അക്കാപുൽകോ ഇവിടുത്ത ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമാണ് പ്രശസ്ത ക്ലിഫ് ഡൈവേഴ്‌സിന്റെ സ്ഥിരം സ്ഥാനം കൂടിയാണിത്.

41.4 മില്യണ്‍ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ഇവിടം സന്ദര്‍ശിച്ചത്.

 ജര്‍മ്മനി

ജര്‍മ്മനി

ജർമ്മനി സന്ദർശിക്കുന്നവരുടെ എണ്ണം തുടർച്ചയായി ഒമ്പത് വർഷമായി ക്രമാനുഗതമായി ഉയരുകയാണ്. 2017 ലും 2018 ലും ജർമ്മനി അതിന്റെ ജനപ്രീതിക്ക് നാഷണൽ ബ്രാൻഡ്സ് സൂചികയിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി.യൂറോപ്യര്‍ക്കിടയില്‍ പ്രത്യേകിച്ച് ഡച്ചുകാര്‍ക്കിടയിലാണ് ജര്‍മ്മനി ഏറ്റവും പ്രിയപ്പെട്ടതായിട്ടുള്ളത്. അതുകഴിഞ്ഞാല്‍ അമേരിക്കയില്‍ നിന്നുമാണ് ഇവി‌‌ടേക്ക് ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്നത്.
യൂറോപ്പുകാരും അമേരിക്കക്കാരും രാജ്യത്തിന്റെ ചിന്തോദ്ദീപകവും യ ചരിത്രപരമായ ആകർഷണങ്ങൾ, ഉത്സാഹമുള്ള നഗരങ്ങൾ, വിശാലമായ വനങ്ങൾ എന്നിവ തേടിയാണ് കൂടുതലും എത്തുന്നത്.
38.8 മില്യണ്‍ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ഇവിടം സന്ദര്‍ശിച്ചത്.

തായ്ലന്‍ഡ്

തായ്ലന്‍ഡ്

തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ യാത്ര സ്ഥാനമാണ് തായ്ലന്‍ഡ്, കൂടിയ വിനിമയ നിരക്ക് കാരണം ബജറ്റ് യാത്രികരുടെ പ്രിയ ഇടമായി മാറുവാന്‍ തായ്ലാന്‍ഡിന് സാധിച്ചിട്ടുണ്ട്. റിസോര്‍ട്ടുരളും ബീച്ചുകളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ ഒരു വിദേശ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവരുടെ സ്വര്‍ഗ്ഗമാണ് ഇത്. നമ്മുടെ രാജ്യത്തു നിന്നും ബജറ്റ് യാത്രകളില്‍ ആളുകള്‍ കൂടുതലും തിരഞ്ഞെടുക്കുന്നതും തായ്ലന്‍ഡിനെയാണ്. ബീച്ചുകളും ആഘോഷങ്ങളും രാത്രി ജീവിതവും പിന്നെ പ‌ട്ടായയുമാണ് ഇവി‌‌ടെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.

38.2 മില്യണ്‍ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ഇവിടം സന്ദര്‍ശിച്ചത്.

 യുണൈറ്റഡ് കിങ്ഡം

യുണൈറ്റഡ് കിങ്ഡം

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നീ നാലു രാജ്യങ്ങള്‍ ചേര്‍ന്ന യുകെ വളരെക്കാലമായി അന്താരാഷ്ട്ര യാത്രക്കാർക്കിടയിൽ പ്രിയപ്പെട്ട സ്ഥലമാണ് ഏറ്റവും കൂടുതൽ സന്ദർശിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് നിന്ന് പത്താം സ്ഥാനത്തേക്ക് മാറിയെങ്കിലും ഇവിടം തേടിയെത്തുന്നവര്‍ നിരവധിയുണ്ട്.
ചരിത്രത്തിലേക്കും ആധുനിക നാഗരികതയിലെയും സമന്വയത്തിന് പേരുകേട്ട യുകെയിലേക്ക് എത്തുന്നവരിൽ പകുതിയിലധികം പേരും അടുത്ത സ്ഥാനമായി തിരഞ്ഞെടുക്കുന്നത് ലണ്ടനാണ്.

36.3മില്യണ്‍ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ഇവിടം സന്ദര്‍ശിച്ചത്.

ഇറ്റലി മുതല്‍ ബ്രസീല്‍ വരെ...ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പത്ത് രാജ്യങ്ങള്‍!!ഇറ്റലി മുതല്‍ ബ്രസീല്‍ വരെ...ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പത്ത് രാജ്യങ്ങള്‍!!

സൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ചസൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ച

ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X