Search
  • Follow NativePlanet
Share
» »കണ്ടുതീരാത്ത സ്വര്‍ഗ്ഗം...മലകളും കുന്നുകളും വിളിക്കുന്നു...വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക്

കണ്ടുതീരാത്ത സ്വര്‍ഗ്ഗം...മലകളും കുന്നുകളും വിളിക്കുന്നു...വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക്

നാ‌ടോ‌ടിക്കഥകളിലൂടെ മാത്രം കേ‌ട്ടുപരിചയിച്ച ഭൂമിപോലയാണ് വ‌ടക്കു കിഴക്കന്‍ ഇന്ത്യ. എവിടെ നോക്കിയാലും അത്ഭുതപ്പെടുത്തുന്ന കാഴ്ചകള്‍ മാത്രം! മലകളും കുന്നും ഒഴുകുന്ന ദ്വീപുകളും ഒക്കെയായി അതിശയം മാത്രം സമ്മാനിക്കുന്ന നാട്. ഏഴു സഹോദരിമാര്‍ എന്നറിയപ്പെടുന്ന വ‌ടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ വൈവിധ്യത്തിലും ഏകത്വം സൂക്ഷിക്കുന്നവരാണ്. സഞ്ചാരികള്‍ അത്രയധികം പോയിട്ടില്ലാത്ത ഇവി‌‌ടം ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമാണ്. ഹരിതാഭമായ താഴ്‌വരകൾ, പർവതങ്ങൾ, നദികൾ, വിസ്‌മയാവഹമായ മഠങ്ങൾ, വംശീയ ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിങ്ങനെ നേരിട്ടനുഭവിച്ചറിയേണ്ടവയാണ് ഇവിടുത്തെ കാര്യങ്ങളെല്ലാം! വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും മികച്ച കുറച്ച് ഇ‌ടങ്ങളെ പരിചയപ്പെടാം...

ഗാങ്‌‌ടോക്ക്

ഗാങ്‌‌ടോക്ക്

സിക്കിമിന്‍റെ തലസ്ഥാനമാണ് ഗാങ്ടോക്ക്. സിക്കിമിലെ ഏറ്റവും വലിയ പട്ടണമായ ഇവിടം വ‌ടക്കു കിഴക്കന്‍ ഇന്ത്യയില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട നഗരം കൂടിയാണ്.
നാഥു ലാ പാസ്, ഹനുമാൻ ടോക്ക്, റംടെക് മഠം, ഖെചോപാൽരി തടാകം, ഫോഡോംഗ് മഠം എന്നിവിടങ്ങള്‍ മറക്കാതെ കാണണം. കൂടാതെ സമയം പോലെ ടീസ്റ്റ റിവർ റാഫ്റ്റിംഗ്, സോംഗോ തടാകത്തിൽ യാക്ക് സഫാരി, പാരാഗ്ലൈഡിംഗ്, ഡിയോറലിയിൽ നിന്നുള്ള റോപ്‌വേ കേബിൾ സവാരി എന്നിവയും തിരഞ്ഞെടുക്കാം.
PC:Subhrajyoti07

ഷില്ലോങ്

ഷില്ലോങ്

ഏതു കോണുകളില്‍ നിന്നും കയറിച്ചെല്ലുവാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏക ഹില്‍ സ്റ്റേഷനാണ് ഷില്ലോങ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വേനൽ അവധിക്കാലം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഷില്ലോംഗ് മികച്ച ഓപ്ഷനാണ്. തിളങ്ങുന്ന തടാകങ്ങൾ, പൈൻ മരങ്ങളുള്ള സമൃദ്ധമായ കുന്നുകൾ, നിഗൂഢമായ വെള്ളച്ചാട്ടങ്ങൾ, സാഹസിക പ്രവർത്തനങ്ങൾ എന്നിവ ഷില്ലോങ്ങിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു.
വാർഡ് തടാകം, സ്വീറ്റ് ഫാള്‍സ്, ഷില്ലോങ് കൊടുമുടി, ഖാസി ഹിൽസ്, ഉമിയം തടാകം, എലിഫന്‍റ് ഫാള്‍സ് ലൈറ്റ്ലം മലയിടുക്കുകൾ, മൗജിംബുയിൻ ഗുഹകൾ എന്നിവയാണ് ഇവിടെ കാണേണ്ട കാഴ്ചകള്‍.
എലിഫന്‍റ് ഫാള്‍സിലെ വാട്ടര്‍ഫാള്‍ റാപ്പെല്ലിങ്, ഗുഹ പര്യവേക്ഷണം, ബാര ബസാറിൽ ഷോപ്പിംഗ്, ഉമിയാം തടാകത്തിൽ ബോട്ടിംഗ്, ഉമിയാം ലേക്ക് വാട്ടർ സ്പോർട്സ് കോംപ്ലക്‌സിൽ യാച്ച് റൈഡിംഗ് തു‌‌ടങ്ങിയ കാര്യങ്ങള്‍ ഇവിടെ ചെയ്യാം.

മജൂലി

മജൂലി

അസം നാഗരികതയുടെ കളിത്തൊട്ടില്‍ എന്നാണ് മജൂലി അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ ഇത് ബ്രഹ്മപുത്ര നദിയിലാണ് സ്ഥിതി ചെയ്യുന്നത്. അസമിന്‍റെ സംസ്കാരത്തിന്‍റെയും പൈതൃകത്തിന്‍റെയും എല്ലാ സവിശേഷതകളും ഇവിടെ കാണുവാന്‍ സാധിക്കും. വ‌ടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും കുറവ് ആളുകള്‍ എത്തുന്ന ഇടം കൂടിയാണിത്. ബ്രഹ്മപുത്രയുടെ മകള്‍ എന്നാണ് മജുലി അറിയപ്പെടുന്നത്. ബ്രഹ്മപുത്ര നദിയില്‍ 421.65 കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് ഈ ദ്വീപ് വ്യാപിച്ചു കിടക്കുന്നത്. 2016ല്‍ മജുലി ഒരു ജില്ലയായി മാറി.
മൊളായ് വനം, ഫട്ടോബിഹു, ഫാറ്റോ ബിഹു - മൊഹ്ഗുലി ചപോരി എന്നീ ഇടങ്ങള്‍ മജൂലി യാത്രയില്‍ സന്ദര്‍ശിക്കാം. ജൂലിയിലെ സംസ്കാരം, സാഹിത്യം, കല, സംഗീതം എന്നിവയുടെ കേന്ദ്രമായ കമലാബരി സത്രയും ദഖിൻപത് സത്രയും സന്ദര്‍ശിക്കുവാന്‍ മറക്കരുത്.

PC:PKalai Sukanta f

തവാങ്

തവാങ്

കിഴക്കൻ ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന, ഇനിയും പൂര്‍ണ്ണമായും പര്യവേക്ഷണം ചെയ്യപ്പെടാത്ത നഗരമാണ് തവാങ്. ബുദ്ധമതത്തിന്റെ ചരിത്രവും സംസ്കാരവും പരിചയപ്പെടുവാനും അടുത്തറിയുവാനും പറ്റിയ ഒരു യാത്രയാണ് തവാങ്ങിലേക്കുള്ളത്. തവാങ് മൊണാസ്ട്രി, ബ്രഹ്മദുംഗ് ആശ്രമം, ഉർഗെല്ലിംഗ് മൊണാസ്ട്രി, ക്രാഫ്റ്റ് സെന്റർ, തവാങ് വാർ മെമ്മോറിയൽ, ഖിൻമി മഠം എന്നിവ ഇവിടെ കാണാം.

PC:Doniv79

ത്രിപുര

ത്രിപുര

കുന്നുകളുടെ രാജ്ഞി എന്നാണ് ത്രിപുര അറിയപ്പെടുന്നത്. വലിയ വാസ്തുവിദ്യാ മഹത്വത്തിനും മധ്യകാല ചരിത്രത്തിനും പേരുകേട്ട ഇവിടം സന്ദര്‍ശിക്കാതെ വ‌ടക്കു കിഴക്കന്‍ യാത്ര പൂര്‍ത്തിയാകില്ല. ഉജ്ജയന്ത കൊട്ടാരം, ത്രിപുര സർക്കാർ മ്യൂസിയം, ഉനക്കോട്ടി, നീർമഹൽ, സിപഹിജോള വന്യജീവി സങ്കേതം, രുദ്രസാഗർ തടാകം, ഹംഹും വെള്ളച്ചാട്ടം എന്നീ ഇ‌ടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.
PC:Soman

മിസോറാം

മിസോറാം

ഒട്ടും തിരക്കും ബഹളങ്ങളുമില്ലാത്ത അവധിക്കാലമാണ് താല്പര്യപ്പെടുന്നതെങ്കില്‍ മിസോറാമിന് പോകാം. സമുദ്രനിരപ്പിൽ നിന്ന് പതിനൊന്നായിരം അടി ഉയരത്തിൽ ഒരു കുന്നിനു മുകളിലാണ് ഇവിടമുള്ളത്.
റെയ്ക്ക് മൗണ്ടൻ, ടാം ദിൽ തടാകം, സോളമൻസ് ടെമ്പിൾ, ഐസ്വാൾ, ലെങ്‌ടെംഗ് വന്യജീവി സങ്കേതം, ബെറ്റ്ലിംഗ്‌ചിപ്പ്, താസിയാമ സെനോ-നെയ്‌ന തുടങ്ങിയ ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം

ഗുവാഹട്ടി

ഗുവാഹട്ടി

ബ്രഹ്മപുത്രയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗുവാഹട്ടിവടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരപ്രദേശമാണ്.ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇവിടെ നഗരത്തിനുള്ളില്‍ ധാരാളം ക്ഷേത്രങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കും.
കാമാഖ്യ ക്ഷേത്രം, ചന്തുബി തടാകം, നെഹ്റു പാർക്ക്, അസം സ്റ്റേറ്റ് മൃഗശാല, പോബിറ്റോറ വന്യജീവി സങ്കേതം, സരായ്ഘട്ട് പാലം തുടങ്ങിയ സ്ഥലങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.

PC:Vikramjit Kakati

മൊകോക്ചുങ്

മൊകോക്ചുങ്

നാഗാലാൻഡിലെ ഏറ്റവും മനോഹരമായ ജില്ലകളിലൊന്നാണ് നാഗാലാൻഡിലെ ഏറ്റവും മനോഹരമായ ജില്ലകളിലൊന്നാണ്. അയോ നാഗാ ഗോത്രവർഗ്ഗക്കാർ വസിക്കുന്ന ഈ പ്രദേശത്തെ "പയനിയർമാരുടെ നാട്" എന്നാണ് വിളിക്കുന്നത്. കാരണം പല മേഖലകളിലും തങ്ങളുടെ കഴിവ് തെളിയിച്ചവരാണ് ഇവിടുള്ളവര്‍.ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുള്ള അസം റൈഫിൾസ് - പത്തൊൻപതാം നൂറ്റാണ്ടിൽ തങ്ങളുടെ ഔട്ട്പോസ്റ്റുകൾ സ്ഥാപിച്ചിരുന്നതായി ചരിത്രം പറയുന്നു.
ലോങ്ഖും, മോലുങ് വില്ലേജ്, ഉങ്മ വില്ലേജ്, ലാംഗ്പാങ്‌കോംഗ് ഗുഹകൾ, ഓങ്‌പാങ്‌കോംഗ് റേഞ്ച് എന്നീ ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.
PC:Wantnothing

അഗര്‍ത്തല

അഗര്‍ത്തല

ത്രിപുരയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് അഗര്‍ത്തല. മഹാരാജ രാധ കിഷോർ മാണിക്യ 1901 ൽ നിർമ്മിച്ച ഉജ്ജയന്ത കൊട്ടാരം ഇവിടുത്തെ ഏറ്റവും മികച്ച കാഴ്ചകളില്‍ ഒന്നാണ്. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ പൈതൃക പാർക്ക് അഗർത്തല ഹെറിറ്റേജ് പാർക്കും ഇവിടെ കാണാം. ത്രിപുരയിലെ യഥാർത്ഥ കല, സംസ്കാരം, വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ, പൈതൃകം എന്നിവയെ ഇത് ചിത്രീകരിക്കുന്നു

സെപഹിജാല വന്യജീവി സങ്കേതം, റോസ് വാലി അമ്യൂസ്മെന്റ് പാർക്ക്, ഉജ്ജയന്ത കൊട്ടാരം, ത്രിപുരസുന്ദരി ക്ഷേത്രം, നീർമഹൽ കൊട്ടാരം, ത്രിപുര സർക്കാർ മ്യൂസിയം എന്നിവി‌ടങ്ങള്‍ ഇവിടെ കാണാം.

പെല്ലിങ്

പെല്ലിങ്

സിക്കിമിലെ ഏറ്റവും മനോഹരമായ ആശ്രമങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഉയർന്ന പാലങ്ങൾ, പൂന്തോട്ടം എന്നിവ സ്ഥിതി ചെയ്യുന്ന ഇടമാണ് പെല്ലിങ്. സിക്കിമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.
സംഗച്ചോളിംഗ് മൊണാസ്ട്രി, ദരാപ് വില്ലേജ്, സേവാറോ റോക്ക് ഗാർഡൻ, സിംഗ്ഷോർ ബ്രിഡ്ജ് എന്നിവ ഇവിടെ കാണാം. സിക്കിമിലെ ഏറ്റവും ഉയരം കൂടിയ പാലം, റിംബി വെള്ളച്ചാട്ടം, പേമയാങ്‌സെ മഠം എന്നീ ഇടങ്ങള്‍ ഇവിടെ കാണാം.

മോണ്‍

മോണ്‍

നാഗാലാന്‍ഡിലെ ആളുകളുടെ ജീവിത രീതിയും ശൈലികളും അറിയുവാനും അവരുടെ ലാളിത്യം മനസ്സിലാക്കുവാനും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് മോണ്‍

ലോംഗ്വ വില്ലേജ്, ടെനിമി പള്ളി, ചെൻലോയിഷോ വില്ലേജിലെ മ്യൂസിയം, ഡോയാങ് നദി, നാഗാലാൻഡ് സയൻസ് സെന്റർ, ഹോങ്കോംഗ് മാർക്കറ്റ്, ഷില്ലോയ് തടാകം എന്നിവിടങ്ങള്‍ ഇവിടെ കാണാം.

PC:Jim Ankan Deka

ചിറാപുഞ്ചി

ചിറാപുഞ്ചി

ലോകത്തിലെ ഏറ്റവും നനവേറിയ ഇ‌ടവും ഏറ്റവുമധികം മഴ ലഭിക്കുന്ന ഇടങ്ങളിലൊന്നും കൂടിയാണ് ചിറാപുഞ്ചി. മേഘാലയയുടെ ഭാഗമാണിത്. ജീവനുള്ള പാലങ്ങള്‍ക്ക് ഇവിടം പ്രസിദ്ധമാണ്. വർഷത്തിൽ 11,77 മില്ലീ മീറ്ററാണ് ഇവിടെ ലഭിക്കുന്ന മഴ. വര്‍ഷത്തില്‍ എല്ലാദിവസവും തന്നെ ഇവിടെ മഴ ലഭിക്കാറുണ്ട്. ഇന്ത്യയിലെ നാലാമത്തെ വലിയ വെള്ളച്ചാട്ടം സെവൻ സിസ്റ്റേഴ്സ് വാട്ടർ ഫാൾസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
PC:Anselmrogers

ഓരോ നിമിഷവും ആഘോഷിക്കുന്ന ജീവിതം! ചില്‍ ചെയ്യാനിങ്ങോട്ടു വരാം.. ഷില്ലോങ് വിശേഷങ്ങള്‍ഓരോ നിമിഷവും ആഘോഷിക്കുന്ന ജീവിതം! ചില്‍ ചെയ്യാനിങ്ങോട്ടു വരാം.. ഷില്ലോങ് വിശേഷങ്ങള്‍

കണ്‍ഫ്യൂഷന്‍ വേണ്ടേ വേണ്ട!! അടുത്തയാത്ര എളുപ്പത്തില്‍ പ്ലാന്‍ ചെയ്യാംകണ്‍ഫ്യൂഷന്‍ വേണ്ടേ വേണ്ട!! അടുത്തയാത്ര എളുപ്പത്തില്‍ പ്ലാന്‍ ചെയ്യാം

Read more about: north east travel tips offbeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X