Search
  • Follow NativePlanet
Share
» »ഈ രാജ്യങ്ങളിലും ക്രിസ്മസ് ആഘോഷിക്കും, പക്ഷെ, ഡിസംബര്‍ 25ന് അല്ലെന്നുമാത്രം!!

ഈ രാജ്യങ്ങളിലും ക്രിസ്മസ് ആഘോഷിക്കും, പക്ഷെ, ഡിസംബര്‍ 25ന് അല്ലെന്നുമാത്രം!!

ശാന്തിയു‌ടെയും സമാധാനത്തിന്‍റെയും ആഘോഷമായ തിരുപ്പിറവി ലോകമെങ്ങും കൊണ്ടാടുന്ന ആഘോഷമാണ്. ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചതിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ ക്രിസ്മസ് കാലവും. ഒത്തുചേരലിന്‍റെയും പങ്കുവയ്ക്കലിന്‍റെയും സന്ദേശം പകരുന്ന ക്രിസ്മസ് ലോകം ഡിസംബര്‍ 25 ന് ആണ് ആഘോഷിക്കുന്നത്. എന്നാല്‍ ഈ ദിവസം ക്രിസ്മസം ആഘോഷിക്കാത്ത ചില രാജ്യങ്ങളുമുണ്ട്. എതാണ് ഈ രാജ്യങ്ങളെന്നും എന്തുകൊണ്ടാണ് ഇവി‌ടെ ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാത്തത് എന്നും നോക്കാം.

ഡിസംബര്‍ 25നു അല്ല ക്രിസ്മസ്

ഡിസംബര്‍ 25നു അല്ല ക്രിസ്മസ്

ലോകത്തിലെ മിക്ക രാജ്യങ്ങളും ഡിസംബര്‍ 25 ന് രക്ഷകന്‍റെ പിറവി ആഘോഷിക്കുമ്പോള്‍ ചുരുക്കം ചില രാജ്യങ്ങള്‍ ഈ ദിവസമല്ല ക്രിസ്മസ് ആഘോഷിക്കുന്നത്. മധ്യേഷ്യയിലെയും കിഴക്കന്‍ യൂറോപ്പിലെയും നിരവധി രാജ്യങ്ങള്‍ ഡിസംബറില്‍ ക്രിസ്മസ് ആഘോഷിക്കുന്നവരല്ല.

ജനുവരിയില്‍

ജനുവരിയില്‍

ഈ രാജ്യങ്ങളെല്ലാം തന്നെ ക്രിസ്മസ് കഴിഞ്ഞ് 13 ദിവസങ്ങള്‍ക്കു ശേഷമാണ് തങ്ങളുടെ ക്രിസ്മസ് ആഘോഷിക്കുന്നത്. ഈ ക്രിസ്മസ് ആഘോഷം ജനുവരി ജനുവരി 6-ാം തിയതിയോ 7-ാം തിയതിയോ ആയിരിക്കും ക്രിസ്മസ് ആഘോഷം.

കാരണം

കാരണം

വ്യത്യസ്തമായഈ ആഘോഷത്തിനു കാരണം അവര്‍ പിന്തുടരുന്ന കലണ്ടറാണ്. ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുന്നവര്‍ പിന്തു‌ടരുന്നത് ഗ്രിഗോറിയന്‍ കലണ്ടറാണെങ്കില്‍ ഈ രാജ്യങ്ങള്‍ ജൂലിയന്‍ കലണ്ടറാണ് പിന്തുടരുന്നത്.

 ഏഷ്യയിലെയും ഈസ്റ്റേണ്‍ യൂറോപ്പിലെയും

ഏഷ്യയിലെയും ഈസ്റ്റേണ്‍ യൂറോപ്പിലെയും

ഏഷ്യയിലെയും ഈസ്റ്റേണ്‍ യൂറോപ്പിലെയും ചില രാജ്യങ്ങളിലാണ് ഇതുള്ളത്. ബെലാറസ്, ഈജിപ്ത്, ജോര്‍ജിയ, എത്യോപ്യ, കസാക്കിസ്ഥാന്‍, സെര്‍ബിയ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ട രാജ്യങ്ങള്‍. റഷ്യയുടെ പല ഭാഗങ്ങളിലും ജനുവരി 7 ന് ക്രിസ്മസ് ആഘോഷിക്കുന്നു. ഇറ്റലിയിൽ, ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി ആറിന് എപ്പിഫാനി തിരുന്നാൾ ദിനമായാണ്. ക്രിസ്തീയ വിശ്വാസം അനുസരിച്ച് യേശു ജനിച്ച് 12-ാം ദിവസം,മൂന്ന് പൂജ്യ രാജാക്കന്മാര്‍ സമ്മാനങ്ങളമായി യേശുവിനെ സന്ദർശിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കാരണത്താലാണ് ജനുവരി ആറിന് ഇറ്റലി ക്രിസ്മസ് ആഘോഷിക്കുന്നത്.

ക്രിസ്മസ് ലോ‌ട്ടറി മുതല്‍ ബീച്ച് ബാര്‍ബിക്യു വരെ...ക്രിസ്മസ് ആഘോഷങ്ങളിലെ വ്യത്യസ്തതകള്‍ക്രിസ്മസ് ലോ‌ട്ടറി മുതല്‍ ബീച്ച് ബാര്‍ബിക്യു വരെ...ക്രിസ്മസ് ആഘോഷങ്ങളിലെ വ്യത്യസ്തതകള്‍

മഞ്ഞും മലയും റെഡിയാണ്..പ‍ൊന്മുടി കാണാന്‍ പോയാലോ!!മഞ്ഞും മലയും റെഡിയാണ്..പ‍ൊന്മുടി കാണാന്‍ പോയാലോ!!

ക്രിസ്മസിന്‍റെ പകിട്ട് ഇരട്ടിയാക്കും ഈ ദേവാലയങ്ങള്‍ക്രിസ്മസിന്‍റെ പകിട്ട് ഇരട്ടിയാക്കും ഈ ദേവാലയങ്ങള്‍

2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X