Search
  • Follow NativePlanet
Share
» »വരൂ നമുക്ക് കാടുകളില്‍ ചെന്നു രാപ്പാര്‍ക്കാം!!പച്ചപ്പും ഹരിതാഭയും മാത്രമല്ല

വരൂ നമുക്ക് കാടുകളില്‍ ചെന്നു രാപ്പാര്‍ക്കാം!!പച്ചപ്പും ഹരിതാഭയും മാത്രമല്ല

ലോകത്തിലെ ഏറ്റവും മനോഹരമായ കാടുകള്‍ കാണണമെങ്കില്‍ അതിനു ഇന്ത്യയില്‍ തന്നെ വരണം. സഞ്ചാരികള്‍ ഇനിയും കയറിച്ചെന്നിട്ടില്ലാത്ത കാടുകളും ആളുകള്‍രക്ക് പ്രവേശനം അനുവദിക്കാത്ത കാടുകളും മിത്തുകളാലും കെട്ടുകഥകളാലും സമ്പന്നമായ കാടുകളുമടക്കം കാടകങ്ങളുടെ കാഴ്ചകള്‍ ഇഷ്ടം പോലെയുണ്ട് നമ്മുടെ രാജ്യത്ത്. പച്ചപ്പും ദേവതാരു മരങ്ങളും പൈന്‍ മരങ്ങളും മാത്രമല്ല,തെക്കേ ഇന്ത്യയിലേക്ക് വരുമ്പോള്‍ പേരറിയാത്ത നിരവധി മരങ്ങളും കാടുകളില്‍ കാണാം. ഇങ്ങനെ പച്ചപ്പില്‍ നിറഞ്ഞു നില്‍ക്കുന്ന കാടിനുള്ളില്‍ കുറച്ചു ദിവസം താമസിച്ചാലോ?!! പ്രകൃതിയിലേക്കിറങ്ങിചെന്ന്, പ്രകൃതിയായിത്തന്നെ താമസിക്കുവാനുള്ള അവസരമാണ് കാട് തന്നെ തേടിയെത്തുന്നവര്‍ക്കു നല്കുന്നത്.

പ്രകൃതിയിയോട് ചേര്‍ന്നു ജീവിച്ച് സുഖപ്പെട്ട് പുതിയൊരു ജീവിതം തുടങ്ങുവാന്‍ കാട് സഹായിക്കും എന്നതില്‍ സംശയമില്ല. ഇതാ അവധിക്കാലം ആസ്വദിക്കുവാന്‍ പറ്റിയ ഇന്ത്യയിലെ കാടുകളെക്കുറിച്ച് വായിക്കാം.

സുന്ദര്‍ബന്‍സ്, പശ്ചിമ ബംഗാള്‍

സുന്ദര്‍ബന്‍സ്, പശ്ചിമ ബംഗാള്‍

ഇന്ത്യയുടെ ആമസോണ്‍ എന്നാണ് പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സ് കാടുകള്‍ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടുകള്‍ കൂടിയായ സുന്ദര്‍ബന്‍സ് ബംഗാള്‍ കടുവകളുടെ വാസസ്ഥാനം കൂടിയാണ്. ലോകത്തിൽ ഇവിടെ മാത്രമാണ് കണ്ടൽക്കാടുകൾക്കിടയിൽ കടുവകൾ വളരുന്നത്. 10,000 ചതുരശ്ര കിലോമീറ്ററാണ് ഇതിനുള്ളത്. ഇതിൽ 4000 ചതുരശ്ര കിലോമീറ്റർ ഇന്ത്യയിലും ബാക്കി വരുന്ന 6000 ചതുരശ്ര കിലോമീറ്റർ ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്നുണ്ട്.
കാടും കണ്ടല്‍ക്കാടുകളും ചേര്‍ന്നു കിടക്കുന്ന ഇവിടം പ്രകൃതിയെ അറിയുവാനും അനുഭവിക്കുവാനും ഏറ്റവും യോജിച്ച ഇടം കൂടിയാണ്.

PC:Kazi Asadullah Al Emran

 ഗിര്‍ വനം, ഗുജറാത്ത്

ഗിര്‍ വനം, ഗുജറാത്ത്

സാഹസിക സഞ്ചാരികളെയും പ്രകൃതി സ്നേഹികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന സ്ഥലമാണ് ഗുജറാത്തിലെ ഗിര്‍ വനം. ആഫ്രിക്കക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന സ്വാഭാവിക വനപ്രദേശമാണ്‌ ഗിർ വനം. ഈ സിംഹങ്ങളെ സംരക്ഷിക്കുവാനായി ഗിര്‍ ദേശീയോദ്യാനമായാണ് സംരക്ഷിക്കുന്നത്. 1,412 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഇവിടം ജുനഗഡ് ജില്ലയിലാണുള്ളത്. സിംഹം, കാട്ടുപന്നി, നീൽഗായ്, സാംബർ, നാലുകൊമ്പുള്ള മാൻ, ചിങ്കാരമാൻ, വരയൻ കഴുതപ്പുലി, ലംഗൂർ, മുള്ളൻപന്നി, മുയൽ, കൃഷ്ണമൃഗം തുടങ്ങി നിരവധി മൃഗങ്ങളെ ഇവിടെ കാണാം. കാഴ്ചയെ അതിശയിപ്പിക്കുന്ന നിരവധി കാഴ്ചകള്‍ ഇവിടെ നിന്നും കാണാം. കാടിന്‍റെ സ്പന്ദനമറിഞ്ഞ് ഇവിടെ കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കുന്നത് ജീവിതത്തിലെ മറക്കുവാന്‍ സാധിക്കാത്ത ദിവസങ്ങളായിരിക്കും,

മേഘാലയയിലെ വിശുദ്ധ വനങ്ങള്‍

മേഘാലയയിലെ വിശുദ്ധ വനങ്ങള്‍

കാടുകളുടെ രഹസ്യങ്ങളറിയുവാന്‍ പോയിരിക്കേണ്ട യാത്രകളില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊരിടമാണ് മേഘാലയയിലെ വിശുദ്ധ വനങ്ങള്‍. ഈ പ്രദേശത്തിന്‍റെ വിശ്വാസത്തോട് ചേര്‍ന്നു കിടക്കുന്നവയാണ് ഈ കാടുകള്‍. മാഫ്ലാങ് സേക്രഡ് ഫോറസ്റ്റ് എന്നാണ് മേഘാലയയിലെ വിശുദ്ധ വനത്തിന്‍റെ യഥാര്‍ത്ഥ പേര്. ഈസ്റ്റ് ഖാസി കുന്നുകളിലലും ജൈൻഷ്യാ ഹിൽസിനോടും ചേർന്നാണ് മാഫ്ലാങ് സേക്രഡ് ഫോറസ്റ്റ് സ്ഥിതി ചെയ്യുന്നത്. 192 ഏക്കര്‍ വിസ്തൃതിയാണ് കാടിനുള്ളത്. കാടിനുള്ളില്‍ കയറുന്നതിന് വിലക്കുകളൊന്നുമില്ലെങ്കിലും കാടിനുള്ളില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ ഒരിലയോ ചുള്ളിക്കമ്പോ പോലും എടുക്കുവാന്‍ പാടില്ലെന്ന് നിര്‍ബന്ധമുണ്ട്.

 ജിം കോര്‍ബറ്റ് ദേശീയോദ്യാനം, ഉത്തരാഖണ്ഡ്

ജിം കോര്‍ബറ്റ് ദേശീയോദ്യാനം, ഉത്തരാഖണ്ഡ്

ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായ ജിം കോര്‍ബറ്റ് ദേശീയോദ്യാനം ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്. കാടിനുള്ളിലെ സാഹസികമായ യാത്രകള്‍ക്ക് ജിം കോര്‍ബറ്റിനോളം യോജിച്ച മറ്റൊരു സ്ഥലമില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കടുവാ താവളങ്ങളിലൊന്നായി അറിയപ്പെടുന്ന ഇത് ഏറ്റവും വലിയ വന്യജീവി സങ്കേതവും കൂടിയാണ്. ആദ്യ കാലത്ത് ഹെയ്തി ദേശീയോദ്യാനം എന്നായിരുന്നു ഇത് അറിയപ്പെ‌ട്ടിരുന്നത്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം രാംരംഗ ദേശീയോദ്യാനമായി. പിന്നീടാണ് ജിം കോര്‍ബറ്റിനോടുള്ള ആദര സൂചകമായി ഇത് കോര്‍ബറ്റ് ദേശീയോദ്യാനമായി മാറുന്നത്.
PC:Zeguy Lestrange

ബന്ദിപ്പൂര്‍ ദേശീയോദ്യാനം കര്‍ണ്ണാടക

ബന്ദിപ്പൂര്‍ ദേശീയോദ്യാനം കര്‍ണ്ണാടക

മൈസൂര്‍ മഹാരാജാക്കന്മാരുടെ സ്വകാര്യ വേട്ടയാടല്‍ കേന്ദ്രമായിരുന്ന സ്ഥലമാണ് ഇപ്പോള്‍ ബന്ദിപ്പൂര്‍ ദേശീയോദ്യാനമായി മാറിയിരിക്കുന്നത്. 874 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഈ കാട് വ്യാപിച്ചു കിടക്കുന്നത്. കർണാടാകയിലെ ചാമരാജ് നഗർ ജില്ലയിൽ ആണ് ബന്ദിപ്പൂരുള്ളത് .കബനി നദിയും പച്ചപ്പും വരണ്ടുണങ്ങിയ ഭൂമിയും എല്ലാമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. ആന, മാന്‍, കടുവ, പുലി തുടങ്ങി നിരവധി വന്യജീവികളെ ഇവിടെ കാണാം.

കന്‍ഹാ ദേശീയോദ്യാനം, മധ്യപ്രദേശ്

കന്‍ഹാ ദേശീയോദ്യാനം, മധ്യപ്രദേശ്

മധ്യ പ്രദേശിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ കേന്ദ്രമായ കന്‍ഹാ ദേശീയോദ്യാനം ദേശാടന പക്ഷികള്‍ക്കും പേരുകേട്ട ഇടം കൂടിയാണ്. ഏകദേശം 300 ല്‍ അധികം ദേശാടന പക്ഷികളാണ് ഇവിടെ എത്തുന്നത്. ബംഗാള്‍ റോയല്‍ ടൈഗറിനെ കാണുവാന്‍ സാധിക്കുന്ന ഇവിടം ജംഗിള്‍ ബുക്ക് എഴുതുവാന്‍ റുജ്യാര്‍ഡ് കിപ്ലിങ്ങിന് പ്രചോദനമായ ഇടം കൂടിയാണ്.

വാണ്ടലൂര്‍ റിസര്‍വ്വ് ഫോറസ്റ്റ്

വാണ്ടലൂര്‍ റിസര്‍വ്വ് ഫോറസ്റ്റ്

ചെന്നൈയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വാണ്ടലൂര്‍ റിസര്‍വ്വ് ഫോറസ്റ്റ് തമിഴ്നാട്ടിലെ പ്രധാനപ്പെട്ട കാടാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധ കാടായ വാണ്ടലൂര്‍ മദ്രാസ് മൃഗശാലയു‌ടെ ഭാഗം കൂടിയാണ്.

സൈലന്‍റ് വാലി

സൈലന്‍റ് വാലി

കേരളത്തിലെ കാടുകളില്‍ ഏറ്റവും പ്രസിദ്ധമാണ് പാലക്കാട് ജില്ലയിലെ സൈലന്‍റ് വാലി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ സൈലന്റ് വാലി കാ‌ടുകള്‍ക്ക് 70 ലക്ഷം വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. 1914 ൽ മദ്രാസ് സർക്കാരിന്റെ കാലത്താണ് ഇവിടം സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചത്. 89 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള സൈലന്റ് വാലി നീലഗിരി പീഠഭൂമിയുടെ ഭാഗമായാണ് കിടക്കുന്നത്.

PC:NISHAD.K.SALEEM

കോന്നി

കോന്നി

പത്തനംതിട്ടയിലെ കോന്നി റിസര്‍വ്വ് ഫോറസ്റ്റ് കേരളത്തിലെ ആദ്യ റിസര്‍വ്വ് വനമാണ്. 1888 ഒക്ടോബർ ഒൻപതിനാണ് തിരുവിതാംകൂർ മഹാരാജാവ് നടപ്പാക്കിയ വനനിയമം വഴി ഇത് നിലവില്‍ വരുന്നത്. ജൈവ വൈവിധ്യത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വനം കൂടിയാണിത്. പത്തനംതിട്ട ജില്ലയിലെ ഏറെ പ്രശസ്തമായ ഇക്കോ-ടൂറിസം പദ്ധതിയാണ് കോന്നി-അടവി ഇക്കോ ടൂറിസം പദ്ധതി. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ ആദ്യമായി കുട്ടവഞ്ചി യാത്ര ഒരുക്കിയിയത്. കോന്നിയിലെ തണ്ണിത്തോട്-മുണ്ടന്‍മൂഴിയിലാണ് കല്ലാര്‍ നദിയിലൂടെ കുട്ടവഞ്ചിയാത്രയുള്ളത്.

കാടിനെയറിയാം...കേരളത്തിലെ കാടകങ്ങളെ അറിയാം...കാടിനെയറിയാം...കേരളത്തിലെ കാടകങ്ങളെ അറിയാം...

കാടിനുള്ളില്‍ പോകാം താമസിക്കാം..ആറ് അടിപൊളി ഇടങ്ങള്‍ കാത്തിരിക്കുന്നുകാടിനുള്ളില്‍ പോകാം താമസിക്കാം..ആറ് അടിപൊളി ഇടങ്ങള്‍ കാത്തിരിക്കുന്നു

മേഘാലയയിലെ വിശുദ്ധ വനങ്ങൾ...വിശേഷങ്ങളറിയാംമേഘാലയയിലെ വിശുദ്ധ വനങ്ങൾ...വിശേഷങ്ങളറിയാം

ഹിമാചലിന്‍റെ മറ്റൊരു സൗന്ദര്യം കണ്ടെത്താം! കാണാം കസോളും കുളും പിന്നെ പാര്‍വ്വതി വാലിയുംഹിമാചലിന്‍റെ മറ്റൊരു സൗന്ദര്യം കണ്ടെത്താം! കാണാം കസോളും കുളും പിന്നെ പാര്‍വ്വതി വാലിയും

Read more about: travel tips travel ideas forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X