Search
  • Follow NativePlanet
Share
» »യാത്രകളിലെ താമസം ഇനിയിവിടെ...സഞ്ചാരികള്‍ക്ക് സൗജന്യതാമസം തരും ആശ്രമങ്ങള്‍...

യാത്രകളിലെ താമസം ഇനിയിവിടെ...സഞ്ചാരികള്‍ക്ക് സൗജന്യതാമസം തരും ആശ്രമങ്ങള്‍...

സൗജന്യ താമസസൗകര്യം ലഭിക്കുന്ന ഇന്ത്യയിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന ആശ്രമങ്ങള്‍ പരിചയപ്പെടാം...

യാത്രകളില്‍ ഏറ്റവുമധികം പണം ചിലവാകുന്നതെവിടെയെന്ന് ചോദിച്ചാല്‍ അതിനുത്തരം ഹോട്ടലുകളാണ്. യാത്രകളിലെല്ലാം ആഢംബരസൗകര്യങ്ങളിലോ മുന്തിയ ഇനം ഹോട്ടലുകളിലോ താമസിക്കണമെന്ന താല്പര്യം ഇല്ലാത്തവരെ സംബന്ധിച്ചെടുത്തോളം വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഹോം സ്റ്റേകള്‍ ഉള്‍പ്പെടെയുള്ള താമസ ഇടങ്ങള്‍ നല്കുന്നത്.

എന്നാല്‍ ഹോട്ടല്‍മുറിയിലെ താമസത്തിനു പകരം ഒരു പുലര്‍കാലം ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് വളരെ ശാന്തമായ, പ്രകൃതിയോട് ചേര്‍ന്നുള്ള ഒരു അന്തരീക്ഷത്തില്‍ ആയിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചിട്ടില്ലേ? യോഗ ചെയ്തുകൊണ്ടോ, അല്ലെങ്കില്‍ ഒട്ടും മടുപ്പിക്കാത്ത കാഴ്ചകളിലേക്കോ ഒക്കെ നിങ്ങളെ കൊണ്ടുപോകുന്ന കുറച്ച് ആശ്രമങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അതും സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ ഭംഗി കൊണ്ടും നമുക്കു തരുന്ന അനുഭവങ്ങള്‍ കൊണ്ടും യാത്രാനുഭവങ്ങളെ സമ്പന്നമാക്കുന്ന ആശ്രമങ്ങള്‍... ഇവയില്‍ ചിലതില്‍ അവരുടെ നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ചാല്‍ താമസസൗകര്യം സൗജന്യമായി ലഭിക്കും...

 ഗീതാ ഭവന്‍, ഋഷികേശ്

ഗീതാ ഭവന്‍, ഋഷികേശ്

ഇന്ത്യയുടെ സാഹസികതലസ്ഥാനവും യോഗാ തലസ്ഥാനവുമായ ഋഷികേശ് എല്ലാതരത്തിലുള്ള സഞ്ചാരികളെയും ആകര്‍ഷിക്കുന്ന സ്ഥലമാണ്. ഋഷികേശിന്‍റെ നദീതീരത്ത് രാം ഝൂലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗീതാഭവന്‍ ഋഷികേശിലെത്തുന്ന സഞ്ചാരികള്‍ക്ക് സൗജന്യ താമസം വാഗ്ദാനം ചെയ്യുന്ന സ്ഥലമാണ്. ഹിമാലയത്തിന്റെ ഹൃദയഭാഗത്തുള്ള ആശ്രമത്തിൽ സന്ദര്‍ശകര്‍ക്കായി ആയിരത്തിലധികം മുറികള്‍ ലഭ്യമാണ്. സൗജന്യമായി സന്ദര്‍ശകരെ താമസിപ്പിക്കുന്നതാണ് ഈ ആയിരം മുറികളും. ലക്ഷ്മി നാരായൺ ക്ഷേത്രവും ആയുർവേദ വകുപ്പും ഒരു പുസ്തകശാലയും ആശ്രമ സമുച്ചയത്തിലുണ്ട്. അതിഥികൾക്ക് ആശ്രമത്തിൽ ശുദ്ധമായ സസ്യാഹാരവും ലഭിക്കും. സാധാരണയായി തീര്‍ത്ഥാടനത്തിനും ധ്യാനത്തിനുമായി വരുന്നവര്‍ ഇവിടെയാണ് താമസത്തിനായി തിരഞ്ഞെടുക്കുന്നത്.

ഭാരത് ഹെറിറ്റേജ് സര്‍വീസസ്, ഋഷികേശ്

ഭാരത് ഹെറിറ്റേജ് സര്‍വീസസ്, ഋഷികേശ്

ഋഷികേശില്‍ തന്നെ സൗജന്യതാമസം നല്കുന്ന മറ്റൊരു സ്ഥലമാണ് ഭാരത് ഹെറിറ്റേജ് സര്‍വീസസ്. യോഗയുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകള്‍ നടത്തുന്ന ഇവിടെ സന്നദ്ധസേവന പരിപാടികളിൽ പങ്കെടുത്ത് സൗജന്യമായി താമസിക്കുവാന്‍ കഴിയും, സന്തോഷകരവും ആരോഗ്യകരവുമായ ജീവിതശൈലി ഉറപ്പാക്കുന്നതിന് ശരീരവും മനസ്സും സുഖപ്പെടുത്തുന്ന കോഴ്സുകളാണ് ഇവിടെയുള്ളത്. ഋഷികേശില്‍ ഹരിദ്വാര്‍ റോഡിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

ഗംഗാ നദിയുടെ നടപ്പാതയിൽ നിന്ന് 2 മിനിറ്റ് നടക്കാവുന്ന ദൂരത്തിൽ ഒരു റെസിഡൻഷ്യൽ കോളനിയിലാണ് ഭാരത് ഹെറിറ്റേജ് സര്‍വീസസ് ആശ്രമം സ്ഥിതി ചെയ്യുന്നത്. ഈ റൂട്ടിലൂടെ നടന്ന് നിങ്ങൾക്ക് സിറ്റി സെന്റർ - ത്രിവേണി ഘട്ട്, രാംജൂല എന്നിവിടങ്ങളിലേക്കും പോകാം. സ്വാമി റാം ആശ്രമം, എയിംസ്, സീമ ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ബാരേജ് ബ്രിഡ്ജ്, ഹോട്ടൽ ഗംഗ കിനാരെ എന്നിവയ്ക്ക് സമീപമാണ് ഇത്.

PC:Instant Manner

ഇഷാ ഫൗണ്ടേഷന്‍, കോയമ്പത്തൂര്‍

ഇഷാ ഫൗണ്ടേഷന്‍, കോയമ്പത്തൂര്‍

വെള്ളിയാങ്കിരി മലനിരകളുടെ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ഷാ ഫൗണ്ടേഷന്‍ കോയമ്പത്തൂരിലാണ് ഉള്ളത്. ആദിയോഗി ശിവന്റെ മഹത്തായ പ്രതിമ സ്ഥിതി ചെയ്യുന്ന സദ്ഗുരുവിന്റെ ആത്മീയ കേന്ദ്രമാണിത്. സന്നദ്ധസേവന പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ആശ്രമത്തിലെ ഡോർമിറ്ററിയില്‍ സൗജന്യ താമസം ലഭ്യമാണ്.

PC:Prabhuthiru57

ശ്രീ രമണാശ്രമം, തമിഴ്നാട്

ശ്രീ രമണാശ്രമം, തമിഴ്നാട്

സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും സൗജന്യതാമസം നല്കുന്ന മറ്റൊരു ആശ്രമാമണ് തമിഴ്നാട് തിരുവണ്ണാമലയ്ക്ക് സമീപമുള്ള ശ്രീ രമണാശ്രമം. തിരുവണ്ണാമലൈ മലനിരകളിലെ ഇവിടെ ഭഗവാന്റെ പ്രതിഷ്ഠയുണ്ട്. ചുറ്റും ഒരു പൂന്തോട്ടമുണ്ട്, അതിൽ ഒരു ലൈബ്രറിയും ഉണ്ട്. ശ്രീഭഗവാന്റെ ഭക്തർക്ക് ഇവിടെ സൗജന്യമായി തങ്ങാനും സസ്യാഹാരം ആസ്വദിക്കാനും കഴിയും. എന്നാല്‍ അവരുടെ സന്ദർശനത്തിന് ആറാഴ്ച മുമ്പെങ്കിലും അവരുടെ താമസം ഉറപ്പാക്കേണ്ടതുണ്ട്.

PC:Omkar Jadhav

ആനന്ദാശ്രമം, കാഞ്ഞങ്ങാട്

ആനന്ദാശ്രമം, കാഞ്ഞങ്ങാട്

കേരളത്തില്‍ സൗജന്യതാമസം നല്കുന്ന ആശ്രമം കാസര്‍കോഡ് ജില്ലയില്‍ കാഞ്ഞങ്ങാടിന് സമീപം സ്ഥിതി ചെയ്യുന്ന ആനന്ദാശ്രമാണ്. പാസ്റ്ററൽ ശൈലിയിൽ നിർമ്മിച്ച ആനന്ദാശ്രമം പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന നിര്‍മ്മിതിയാണ്. പച്ചപ്പിന് നടുവിലാണ് ആനന്ദാശ്രമം. താമസത്തോടൊപ്പം അവിടെത്തന്നെ പാചകം ചെയ്ത ഭക്ഷണവും സന്ദര്‍ശകര്‍ക്ക് ലഭിക്കും, 1939ല്‍ വൈഷ്ണവ സന്യാസിയായിരുന്ന സ്വാമി രാംദാസാണ് ഈ ആശ്രമം സ്ഥാപിച്ചത്. ധ്യാനത്തിനും ആത്മീയപഠനങ്ങള്‍ക്കും ആനന്ദാശ്രമം ഏറെ പ്രസിദ്ധമാണ്. ഇവിടെ താമസിച്ച് ധ്യാനിക്കുവാനും സൗകര്യമുണ്ട്.

യാത്രകളിലെ സൗജന്യ താമസം..ഈ പത്തിടങ്ങള്‍ നോക്കിവെച്ചോ... ബജറ്റില്‍ യാത്രയൊതുക്കാംയാത്രകളിലെ സൗജന്യ താമസം..ഈ പത്തിടങ്ങള്‍ നോക്കിവെച്ചോ... ബജറ്റില്‍ യാത്രയൊതുക്കാം

മനശ്ശാന്തി തേ‌ടിപ്പോകാന്‍ ഈ ധ്യാനകേന്ദ്രങ്ങള്‍.. ഓറോവില്ല മുതല്‍ കുരിശുമല ആശ്രമം വരെ...മനശ്ശാന്തി തേ‌ടിപ്പോകാന്‍ ഈ ധ്യാനകേന്ദ്രങ്ങള്‍.. ഓറോവില്ല മുതല്‍ കുരിശുമല ആശ്രമം വരെ...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X