Search
  • Follow NativePlanet
Share
» »കൊവിഡ് കാലത്തെ യാത്ര; സഞ്ചാരികള്‍ക്കു പ്രിയം ആഭ്യന്തര യാത്രകള്‍, മുന്നിലെത്തി ഗോവയും കേരളവും!!

കൊവിഡ് കാലത്തെ യാത്ര; സഞ്ചാരികള്‍ക്കു പ്രിയം ആഭ്യന്തര യാത്രകള്‍, മുന്നിലെത്തി ഗോവയും കേരളവും!!

കൊവിഡ് സ്ഥിതി മുഴുവനായും നിയന്ത്രിക്കുവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ജീവിതം ഒരുപരിധി വരെ പഴയപടി ആയിരിക്കുകയാണ്. വര്‍ഷാവസാനത്തെ യാത്രകള്‍ക്കുള്ള തയ്യാറെടുപ്പിലാണ് മിക്ക സഞ്ചാരികളും. നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തന്നെ മിക്ക സംസ്ഥാനങ്ങളും സഞ്ചാരികളെ സ്വീകരിക്കുവാന്‍ തയ്യാറായിരിക്കുകയാണ്. കൃത്യമായ മുന്‍കരുതലുകളും സുരക്ഷാ ന‌ടപ‌ടികളും സ്വീകരിച്ചു വേണം യാത്ര ചെയ്യുവാന്‍ എന്നതാണ് ഏറെ ശ്രദ്ധിക്കേണ്ട കാര്യം.
പുതിയ സാഹചര്യങ്ങള്‍ ഇനി ഉടനേയൊന്നും മാറില്ല എന്നതിനാല്‍ അതിനോട് താദാത്മ്യപ്പെ‌ട്ടുള്ള ജീവിതമാണ് ഇനി വേണ്ടത്. യാത്രകളും ഇങ്ങനെ തന്നെയായിരിക്കും.
കൊവിഡ് കാലത്തെയാത്രകള്‍ എന്ന വിഷയത്തില്‍ ന‌‌‌ടത്തിയ സര്‍വ്വേയുടെ പുറത്തു വന്ന റിപ്പോര്‍‌ട്ടുകള്‍ അനുസരിച്ച് സര്‍വ്വേയില്‍ പങ്കെടുത്ത 75 ശതമാനം ആളുകളും കഴിഞ്ഞ മൂന്നു മാസമായി ഒരു യാത്ര പോലും നടത്തിയിട്ടില്ലാത്തവരാണ്. സര്‍വ്വേയു‌ടെ വിശദാംശങ്ങളിലേക്കും സഞ്ചാരികളു‌ടെ യാത്രാ പ്ലാനുകളേക്കുറിച്ചും വായിക്കാം...

കൊവിഡ് കാലത്തെ യാത്ര!

കൊവിഡ് കാലത്തെ യാത്ര!

കൊവിഡ് കാലത്തെ യാത്ര എന്ന പേരില്‍ ഫിനാന്‍ഷ്യല്‍ എക്സ്പ്രസിലാണ് സര്‍വ്വേയുടെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. കോവിഡ് പാൻഡെമിക് നമ്മുടെ ജീവിതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആളുകൾ ക്രമേണ പുതിയ ജീവിതവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. പ്രധാന മെട്രോകളിലെയും ഇന്ത്യയിലെ ടയർ 3, ടയർ 3 നഗരങ്ങളിലെയും 55 ശതമാനത്തിലധികം പേർ 2021 ന്റെ തുടക്കത്തിലേക്കാണ് അടുത്ത അവധിക്കാലം ആസൂത്രണം ചെയ്യുന്നതെന്ന് സര്‍വ്വേ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 75 ശതമാനം പേരും കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ കാര്യമായ യാത്രകളൊന്നും ന‌ടത്തിയിട്ടില്ലത്രെ.

 2021 തുടക്കത്തില്‍

2021 തുടക്കത്തില്‍

സര്‍വ്വേയില്‍ പങ്കെടുത്ത മിക്കവരും 2021 ന്‍റെ തുടക്കത്തില്‍ യാത്ര ചെയ്യുവാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നവരാണ്. 57 ശതമാനം ആളുകളാണ് ഇങ്ങനെയൊരു യാത്രയ്ക്കായി തയ്യാറെടുക്കുന്നത്. ഇതില്‍ രസകരമായ കാര്യമെന്നത് ആളുകള്‍ കൂടുതലും ആഭ്യന്തര യാത്രകള്‍ നടത്തുവാനാണ് താല്പര്യപ്പെ‌ടുന്നത് എന്നാണ്.

ആദ്യം ഗോവ, പിന്നെ കേരളം

ആദ്യം ഗോവ, പിന്നെ കേരളം

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ യാത്ര ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന ആഭ്യന്തര ഇടമായി തിരഞ്ഞെടുത്തതില്‍ മുന്നില്‍ വന്നത് ഗോവയാണ്. 53.1 ശതമാനം ആളുകളാണ് ഗോവയെ തിരഞ്ഞെ‌ടുത്തത്. ത‌ൊട്ടു പിന്നിലായി കേരളമാണുള്ളത്. മൂന്നാം സ്ഥാനമാണ് ഷിംലയ്ക്കുള്ളത്. 32.9 ശതമാനം പേർ കേരളത്തെയും 31.4 ശതമാനം പേർ ഷിംലയെയും തിരഞ്ഞെടുത്തു.

 ല‍ഡാക്ക് മുതല്‍ മൈസൂര്‍ വരെ

ല‍ഡാക്ക് മുതല്‍ മൈസൂര്‍ വരെ

ഇത് കൂട‌ാതെ വേറെയും സ്ഥലങ്ങള്‍ ആഭ്യന്തര യാത്രകള്‍ക്കായി സഞ്ചാരികള്‍ തിരഞ്ഞെടുത്തവയില്‍ ഉണ്ട്. ലഡാക്ക്, കാശ്മീര്‍, ജയ്പൂര്‍, ആഗ്ര, മൈസൂര്‍ എന്നിവയാണ് അടുത്ത ജനപ്രീതിയാര്‍ജിച്ച ഇടങ്ങള്‍.

അന്താരാഷ്ട്ര യാത്രകള്‍ ഇല്ല!

അന്താരാഷ്ട്ര യാത്രകള്‍ ഇല്ല!

സര്‍വ്വേയില്‍ പങ്കെടുത്ത 45 ശതമാനത്തിലധികം പേർ 2021 ൽ പ്രാദേശിക യാത്രാ സ്ഥലങ്ങളും രാജ്യത്തു തന്നെ താമസിച്ചു യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങളുമാണ് വിദേശ യാത്രകളേക്കാള്‍ ഇഷ്‌‌ടപ്പെ‌ടുന്നതെന്ന് പറഞ്ഞു.
60 ശതമാനം ആളുകള്‍ അന്തർസംസ്ഥാന യാത്രകള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്.

സ്വന്തം കാറില്‍

സ്വന്തം കാറില്‍

എങ്ങനെ യാത്ര പോകണമെന്ന കാര്യത്തിലും സഞ്ചാരികള്‍ക്ക് കൃത്യമായ ധാരണയുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 42 ശതമാനം പേരും സ്വന്തം കാറില്‍ അല്ലെങ്കില്‍ വാഹനത്തില്‍ യാത്ര പോകുവാനാണ് താല്പര്യപ്പെടുന്നത്. ട്രെയിനിനെക്കാളും വിമാനത്തേക്കാളും സുരക്ഷിതമാണ് ഇതെന്നത് തന്നെ കാരണം,

 ഹോ‌ട്ടലോ ഹോം സ്റ്റേയോ?

ഹോ‌ട്ടലോ ഹോം സ്റ്റേയോ?

ഹോട്ടലാണോ ഹോസ്റ്റേ ആണോ യാത്രകളില്‍ തിര‍ഞ്ഞെടുക്കുക എന്ന ചോദ്യത്തിന്
60 ശതമാനം ആളുകളും തങ്ങളുടെ അടുത്ത യാത്രയ്ക്ക് താമസസൗകര്യം തിരഞ്ഞെടുക്കുന്നത് ഹോ‌ട്ടലിലായിരിക്കും എന്നാണ് ഉത്തരം നല്കിയത്.
ഒരു യാത്രാ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുമ്പോൾ 74 ശതമാനം പേരും സുരക്ഷയും ശുചിത്വവും ആണ് പ്രധാന മാനദണ്ഡങ്ങളായി കണക്കാക്കിയിരിക്കുന്നത്.
സെസ്റ്റ്‌മണിയുടെ നേതൃത്വത്തില്‍ ആണ് സർവേ നടത്തിയത്. പ്രധാന മെട്രോകളിലെയും ഇന്ത്യയിലെ ടയർ 2, 3 നഗരങ്ങളിലെയും 4,600 ആളുകളാണ് സാമ്പിള്‍ സര്‍വ്വേയില്‍ പങ്കെടുത്തത്.

കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!

പുതുവര്‍ഷക്കാഴ്ചകള്‍ സൂര്യോദയത്തോടെ! പോകാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്ക്പുതുവര്‍ഷക്കാഴ്ചകള്‍ സൂര്യോദയത്തോടെ! പോകാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്ക്

ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!

ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!

Read more about: travel travel tips kerala goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X